സ​ർ​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ കോ​ട​തി​യി​ൽ പോ​ക​ട്ടെ; ഒ​രു വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണോ ധൂ​ർ​ത്തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നവ​ർ കോ​ട​തി​യി​ൽ പോ​ക​ണ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പ​റ​വൂ​രി​ൽ ട്വ​യി​ൻ ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ ഉ​ന്ന​യി​ച്ചേ​ച്ച് പോ​കു​ക​യാ​ണ്. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ കി​ട​ക്കു​ക​യാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ തെ​ളി​വു​മാ​യി കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ക്ക​ണം.

ആ​രെ​ങ്കി​ലും കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ. വ്യ​ക്തി​പ​ര​മാ​യും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ്. ന​ല്ല പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ​ർ​ക്കാ​രി​നെ മാ​ധ്യ​മ​ങ്ങ​ളും ന​വ മാ​ധ്യ​മ​ങ്ങ​ളും ബോ​ധ​പ​ർ​വം ആ​ക്ഷേ​പി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര​ത്തി​ൽനി​ന്ന് കി​ട്ടാ​നു​ള്ള​ത് കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യ​ത്. എ​ന്ത് ധൂ​ർ​ത്താ​ണ് ഇ​വി​ടെ ന​ട​ന്ന​ത്.

ഒ​രു വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്ത​തും എ​വി​ടെ​യെ​ങ്കി​ലും ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മാ​ണോ ധൂ​ർ​ത്ത്. സപ്ലൈക്കോ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം സ​ബ്സി​ഡി കു​ടു​ത​ൽ കൊ​ടു​ത്ത​പ്പോ​ൾ അ​തി​നും പി​ണ​റാ​യി സർക്ക രിന് ​കി​ട​ക്ക​പ്പൊ​റു​തി​യി​ല്ലാ​താ​യി. മൊ​ത്തം സ​ബ്സി​ഡി ഏ​കീ​ക​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment