കുമരകം: കുമരകത്ത് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. കുമരകത്തെ സ്കൂളുകളുടെ സമീപമുള്ള വിജനമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) പിടിയിലായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തിയാണ് കഞ്ചാവു കച്ചവടത്തിന് പിടിയിലായ ശ്രീജിത്ത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം . വില്പന നടത്താൻ പാകത്തിൽ ചെറിയ പൊതികളാക്കി വച്ചിരുന്ന കഞ്ചാവാണ് പുതിയകാവ് റോഡിൽനിന്നും കോട്ടയം എക്സെെസ് സ്ക്വാഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 50 ഗ്രാമിന് 2500 രൂപ നിരക്കിലാണ് സ്ഥിരം ഉപഭാേക്താക്കൾക്ക് കഞ്ചാവു നൽകിയിരുന്നതെന്നാണ് വെളിപ്പെടുത്തൽ. കുമരകത്തെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നും കഞ്ചാവും ഉപയാോഗം വർധിക്കുന്നുവെന്ന ആശങ്കകൾക്ക് ശക്തി പകരുന്നതാണ് ഇന്നലത്തെ കഞ്ചാവു വേട്ട. കുമരകത്തെ യുവജനങ്ങളുടെ നാശത്തിന് പ്രധാന കാരണമായ ലഹരി ഉപയാോഗം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നടപടികൾ എക്സൈസും പോലീസും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ…
Read MoreDay: February 20, 2024
മോളു മരിച്ചു, ഞാൻ കൊന്നു, നമ്മുടെ മോളു പോയി അജുവേ…മകളെ കൊന്നശേഷം ആൺസുഹൃത്തിന് യുവതിയുടെ സന്ദേശം
മാവേലിക്കര: മകളെ കൊന്നതിന് ശേഷം ആൺസുഹൃത്തിന് സന്ദേശം അയച്ച് അമ്മ. ‘മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ…’ തന്റെ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ അമ്മ ആൺസുഹൃത്തിന് അയച്ച സന്ദേശമാണിത്. ശിഖന്യ എന്ന പെൺകുഞ്ഞിനെ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച സംഭവത്തിൽ, കുട്ടിയെ കൊലപ്പടുത്തിയതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരംപത്തിൽ ശിൽപയെ(29)യെ പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കരയിലെ വാടകവീട്ടിൽ വച്ച് ശനിയാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. അതേസമയം, തനിക്ക് ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുന്നതിനാലാണ് കൊലപ്പെടുത്തിയതെന്ന് ശിൽപ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വാടകയ്ക്കെടുത്ത കാറിൽ…
Read Moreനല്ല സൗഹൃത്തിന് ഇതിരിക്കട്ടെ..! കിം ജോംഗ് ഉന്നിന് ആഡംബര കാർ സമ്മാനിച്ച് റഷ്യ
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് കാർ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് കാർ നൽകിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. റഷ്യൻ നിർമിത കാർ ഫെബ്രുവരി 18 ന് കിമ്മിന്റെ സഹായികൾക്ക് പുടിൻ കൈമാറിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉന്നത നേതാക്കൾ തമ്മിലുള്ള പ്രത്യേക വ്യക്തിബന്ധത്തിന്റെ വ്യക്തമായ പ്രകടനമായി ഈ സമ്മാനത്തെ കാണുന്നുവെന്ന് കിമ്മിന്റെ സഹോദരി പ്രതികരിച്ചതായും കെസിഎൻഎ സൂചിപ്പിക്കുന്നു. അതേസമയം, കാറിനെക്കുറിച്ചോ റഷ്യയിൽ നിന്ന് അത് എങ്ങനെ കയറ്റി അയച്ചുവെന്നോ റിപ്പോർട്ടിൽ വിവരിച്ചിട്ടില്ല. ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരമാണ് ഉത്തരകൊറിയൻ ഭരണാധികാരിക്കുള്ളത്. സെപ്റ്റംബറിൽ കിമ്മും പുടിനും കൂടിക്കാഴ്ച നടത്തിയതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തിരുന്നു. യുക്രെയ്നിനെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ റഷ്യയ്ക്ക് പീരങ്കികളും റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും…
Read Moreവയനാട്ടിൽ ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷിനുള്ള ധനസഹായത്തെ എതിർത്ത് ബിജെപി
വയനാട്: മാനന്തവാടി പടമലയിൽ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ ബിജെപി. രാഹുൽ ഗാന്ധിയെ വയനാട്ടിൽ വീണ്ടും ജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും കർണാടകയിലെ നികുതിപ്പണം മറ്റൊരു സംസ്ഥാനത്തിന് വേണ്ടി വിനിയോഗിക്കേണ്ട കാര്യമില്ലെന്നും വിജയേന്ദ്ര അവകാശപ്പെട്ടു. കർണാടകയിലെ കോൺഗ്രസ് സർക്കാർ രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നുവെന്ന് കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചു. മാനന്തവാടിയിൽ ഏറെ ഭീതിവിതച്ച ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഇതിനു പിന്നാലെയായിരുന്നു അജീഷിന്റെ കുടുംബത്തിന് പതിനഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചത്. കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. നിലവില് കര്ണാടകയില് കാട്ടാനകളുടെ ആക്രമണത്തില് കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്കിവരുന്ന ധനസഹായമാണ് ഇത്. അജീഷിനെ കര്ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ…
Read More‘പാലുൽപാദനത്തിൽ കേരളം അടുത്ത വർഷം സ്വയംപര്യാപ്തത കൈവരിക്കും, പശുക്കളുടെ ഉൽപാദന ശേഷി വർധിപ്പിച്ച് സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു’: ജെ. ചിഞ്ചുറാണി
ഇടുക്കി: കേരളം അടുത്ത ഒരു വർഷത്തിനുള്ളിൽ പാലുൽപാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. അണക്കരയിൽ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ള പശുക്കളുടെ ഉൽപാദന ശേഷി വർധിപ്പിച്ച് സമ്പൂർണ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടതായി മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലിലൂടെ സ്ഥിരവരുമാനം ലക്ഷ്യമിട്ടുള്ള ക്ഷീര ലയം പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമാകും. പദ്ധതിയിലൂടെ പത്ത് പേർക്ക് പത്ത് പശുക്കളെ ഉൾക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിർമിച്ച് നൽകുമെന്ന് ചിഞ്ചുറാണി അറിയിച്ചു . പശുവിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വേഗത്തിൽ അറിയാനായി റേഡിയോ ഫ്രീക്വൻസി ചിപ്പ് ചെവിയിൽ ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ ഉടൻ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
Read More‘അക്ബറി’നൊപ്പം ‘സീത’യെ കൂട്ടിലടച്ച സംഭവം; ഹർജി കൽക്കട്ട ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോൽക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കിൽ ‘സീത’ എന്നു പേരുള്ള പെൺസിംഹത്തെ ‘അക്ബർ’ എന്നു പേരുള്ള ആൺസിംഹത്തോടൊപ്പം ഒരേ കൂട്ടിലാക്കിയതിനെതിരേ വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി ഇന്ന് കൽക്കട്ട ഹൈക്കോടതി പരിഗണിക്കും. സിലിഗുരി സഫാരി പാർക്കിലെ സിംഹജോഡികളെച്ചൊല്ലിയാണു പുതിയ വിവാദം. സീത, അക്ബർ നാമധാരികളെ ഒരുമിച്ചു താമസിപ്പിക്കുന്നത് ഹിന്ദുക്കൾക്കും സനാതന ധർമത്തിനുമെതിരായ അവഹേളനമാണെന്നും പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു കൽക്കട്ട ഹൈക്കോടതിയുടെ ജൽപയ്ഗുരി സർക്യൂട്ട് ബെഞ്ച് മുന്പാകെയാണ് വിഎച്ച്പി ഹർജി നൽകിയത്. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു കഴിഞ്ഞ 13നാണ് ഈ സിംഹജോഡികളെ സിലിഗുരി സഫാരി പാർക്കിലെത്തിച്ചത്. സിംഹജോഡികൾക്കു ‘സീത’യെന്നും ‘അക്ബറെ’ന്നും പേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ആദ്യംമുതൽ ചില സംഘടനകൾ രംഗത്തു വന്നിരുന്നു. എന്നാൽ, തങ്ങളായിട്ട് സിംഹങ്ങളുടെ പേരു മാറ്റിയിട്ടില്ലെന്നും ത്രിപുരയിലെ കാഴ്ചബംഗ്ലാവിലും ഈ മൃഗങ്ങളെ ‘സീത’യെന്നും ‘അക്ബറെ’ന്നുമാണ് വിളിച്ചിരുന്നതെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Read Moreഎന്തിനാണീ ക്രൂരത? തെരുവ് നായയെ ഇരുമ്പ് വടികൊണ്ട് അടിച്ച് ദമ്പതികൾ; ഒടുഞ്ഞ് തൂങ്ങി നായയുടെ കാല്
തെരുവ് നായയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കാൽ ഒടിച്ചതിന് ദമ്പതികൾക്കെതിരെ കേസെടുത്ത് പോലീസ്. ലക്നോവിലെ ഇന്ദിരാ നഗറിലാണ് സംഭവം. കോളനിയിൽ അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണം നൽകുന്ന പ്രദേശവാസി വിജയകുമാർ ഉപാധ്യായയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് കേസെടുത്തത്. കുറ്റാരോപിതനായ അഭയ് ശുക്ല, നായ്ക്കൾക്ക് ഭക്ഷണം നൽകുമ്പോഴെല്ലാം എതിർക്കുമെന്ന് ഉപാധ്യായ ആരോപിച്ചു. “കുറച്ച് ദിവസം മുമ്പ് അദ്ദേഹം എന്റെ വീട്ടിൽ വന്ന് തെരുവ് നായ്ക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു,” ഉപാധ്യായ പറഞ്ഞു. അഭയയും ഭാര്യയും തെരുവ് നായ്ക്കളെ കോളനിയിൽ നിന്ന് ഓടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇരുവരും ഇരുമ്പ് ദണ്ഡുമായി വരികയായിരുന്നു, അവർ ഒരു നായയെ ആക്രമിച്ചു. അവർ അതിൻ്റെ കാലുകളിലൊന്നിൽ പലതവണ അടിച്ച് ഒന്നിലധികം ഒടിവുകൾ ഉണ്ടാക്കി. ഇനി കോളനിയിൽ നായ്ക്കളെ കണ്ടെത്തിയാൽ എല്ലാ നായ്ക്കളെയും കൊല്ലുമെന്നും അവർ എന്നോട് പറഞ്ഞു.,” പരാതിക്കാരൻ ആരോപിച്ചു. കോളനിയിൽ അലഞ്ഞുതിരിയുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും പരിക്കേറ്റ നായയുടെ മെഡിക്കൽ…
Read More