ബഹ്ല: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ബഹ്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭാര്യയെ കൊന്നതിന് പിന്നാലെ മൃതദേഹം പുതപ്പിച്ച് കിടത്തിയ ശേഷം കാർത്തിക് ദാസ് മക്കളെ ട്യൂഷന് വിട്ടു.തുടർന്ന് വീട്ടിലെ ജോലികൾ എല്ലാം ചെയ്തത് ഭക്ഷണവും ഉണ്ടാക്കി. ഒടുവിൽ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ ഇയാൾ ഭാര്യയുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു. താൻ മക്കളുടെ വസ്ത്രങ്ങൾ പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നും ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ മക്കളെ കൂട്ടിക്കൊണ്ട് പോകാൻ ഭാര്യാ മാതാവിനെ ചുമതലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. കാർത്തിക് പച്ചക്കറി- ഇറച്ചിക്കട നടത്തി വരികയായിരുന്നു. ഭാര്യ സമാപ്തിക്ക് അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു. ബുധനാഴ്ചയും കാർത്തിക്കും സമാപ്തിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കാർത്തിക് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അമ്മ…
Read MoreDay: March 8, 2024
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകൾക്കുണ്ടാവണം; സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നില കൊള്ളണം. എല്ലാവരും വിചാരിച്ചാൽ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ സൗഹൃദ നവ കേരളമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകൾക്കുണ്ടാവണം. സ്ത്രീകളിലെ വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി നടപ്പിലാക്കി. സ്തനാർബുദം കണ്ടെത്തുന്നതിനായി ഈ വർഷം പുതിയൊരു കാമ്പയിൻ ആരംഭിക്കുന്നതാണ്. ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദം. സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിച്ചു വരുന്നു.…
Read Moreനടൻ അജിത് ആശുപത്രിയിൽ; ആശങ്കയോടെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി
ചെന്നൈ: തമിഴ് നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വ്യാഴാഴ്ച രാവിലെ താരത്തിനെ പ്രവേശിപ്പിച്ചത്. അതേസമയം കാര്‍ഡിയോ ന്യൂറോ പരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയതെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ എത്തിയതെന്നുമാണ് അജിത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, വാര്‍ത്ത പരന്നതോടെ താരത്തിന്റെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ അജിത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും ഇനിയും ഒരു മാസത്തെ ചിത്രീകരണം കൂടി പൂർത്തിയാകാനുണ്ട് ബുധനാഴ്ചയായിരുന്നു അജിത്-ശാലിനി ദന്പതികളുടെ രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷം നടന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ അജിത് എക്സിൽ…
Read Moreവനിതാദിനത്തിൽ കേന്ദ്രത്തിൽ നിന്നും സമ്മാനം; പാചകവാതക വില 100 രൂപ കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വനിതാദിന സമ്മാനമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്നലെ ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read More‘പെൺയുഗം’; ഫയർ ആൻഡ് റസ്ക്യു സർവീസിൽ ആദ്യമായി വനിതാ ഓഫീസർമാർ; ചരിത്രത്തിലെ സുവർണ നിമിഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഫയർ ആൻഡ് റെസ്ക്യു ആദ്യ വനിതാ ഓഫീസർമാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും. ചരിത്രത്തിലെ സുവർണ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്എപി ക്യാമ്പിൽ 82 വനിതകളടങ്ങുന്ന ആദ്യബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സാർവദേശീയ വനിതാദിനത്തിന്റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചത് കൂടുതൽ ആഹ്ലാദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരാണ് സേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ദുരന്തനിവാരണത്തിലെന്നപോലെ സാമൂഹിക സുരക്ഷിതത്വത്തിനും വലിയ ഉത്തരവാദിത്വമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളത്. മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഓരോരുത്തരും. നാലുപേർ ബിടെക് യോഗ്യതയുള്ളവരും 26 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. 50 പേർ ബിരുദധാരികളും രണ്ടുപേർ ഡിപ്ലോമാ യോഗ്യതയുള്ളവരുമാണ്. സമഗ്രമായ ഒരു വർഷത്തെ പരിശീലനമാണ് സേനാംഗങ്ങൾക്കു ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More