വ​നി​താദി​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും സ​മ്മാ​നം; പാ​ച​ക​വാ​ത​ക വി​ല 100 രൂ​പ കു​റ​ച്ചു

ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ൽ​പി​ജി ഗ്യാ​സ് സി​ല​ണ്ട​റി​ന് നൂ​റ് രൂ​പ കു​റ​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇത് വ​നി​താദി​ന സ​മ്മാ​ന​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ല്‍ കു​റി​ച്ചു.

ഇ​ന്ന​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് 300 രൂ​പ വീ​ത​മു​ള്ള സ​ബ്സി​ഡി തു​ട​രാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​ജ്ജ്വ​ല യോ​ജ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ​ബ്സി​ഡി 2025 വ​രെ തു​ട​രാ​നാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​ത്.

ദാ​രി​ദ്യ രേ​ഖ​ക്ക് താ​ഴേ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് എ​ൽ പി ​ജി സി​ലി​ണ്ട​ർ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഉ​ജ്ജ്വ​ല യോ​ജ​ന. ഇ​തി​നൊ​പ്പം ത​ന്നെ ദേ​ശീ​യ ‘എ ​ഐ’ മി​ഷ​ൻ ആ​രം​ഭി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 10000 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​യ്ക്കാ​നും കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

 

Related posts

Leave a Comment