ഡബ്ലിൻ: കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു. കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന. കുടുംബം എന്ന വ്യവസ്ഥയിൽ വിവാഹേതര ബന്ധങ്ങളും ഏക രക്ഷാകർതൃത്വവും ഉൾപ്പെടുത്താൻ ശ്രമിച്ചു. അമ്മമാർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി ജോലിക്കു പോകേണ്ടതില്ല എന്നതിനു പകരം, സർക്കാർ കുടുംബസംരക്ഷണത്തിനു ശ്രമിക്കുമെന്ന വാക്യം ഉൾപ്പെടുത്താൻ ശ്രമിച്ചു. കുടുംബവുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 67.7ഉം സ്ത്രീകളുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 73.9ഉം ശതമാനം എതിർവോട്ടുകളാണ് ലഭിച്ചത്. അയർലൻഡിൽ ഒരു ഹിതപരിശോധന ഇത്ര വലിയ ഭൂരിപക്ഷത്തിൽ തള്ളുന്നത് ആദ്യമാണ്. ഫലം അംഗീകരിക്കുന്നുവെന്നും ജനഹിതം സർക്കാർ മാനിക്കുമെന്നും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പ്രതികരിച്ചു.
Read MoreDay: March 11, 2024
ഓസ്കർ വേദിയിൽ മികച്ച നഗ്നതയ്ക്ക് കൈയടി… മികച്ച കോസ്റ്റിയൂം ഡിസൈനറെ തിരഞ്ഞെടുക്കാൻ നടൻ എത്തിയത് കോസ്റ്റ്യൂം ഇല്ലാതെ..(വീഡിയോ കാണാം)
ഹോളിവുഡ്: ഓസ്കര് പുരസ്കാര പ്രഖ്യാപന വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. നടന്റെ വരവിനെ നിറഞ്ഞ കൈയടിയോടും ചിരിയോടുമാണ് വേദി വരവേറ്റത്. മികച്ച കോസ്റ്റ്യൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.
Read Moreമാധ്യമപ്രവർത്തകയെ എഐ റോബോട്ട് മോശമായി സ്പർശിച്ചോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ
എഐ റോബോട്ട് അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നാരോപിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സൗദിയിലെ ടെക്നോളജി ഫെസ്റ്റിവലിലെ ഡീപ്ഫെസ്റ്റിന് ഇടയിലാണ് സംഭവം. മാധ്യമപ്രവർത്തകയായ റവ്യാ കാസീം സംസാരിക്കുന്നതിന് ഇടയിൽ റോബോട്ട് മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. Saudi Arabia unveils its man shaped AI robot Mohammad, reacts to reporter in its first appearance pic.twitter.com/1ktlUlGBs1 — Megh Updates 🚨™ (@MeghUpdates) March 6, 2024 മാധ്യമ പ്രവർത്തക സംസാരിക്കുന്നതിനിടയിൽ കൈ നീട്ടി റോബോട്ട് അവരുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. അതേ സമയം, മുൻപോട്ട് കയറി നിൽക്കാൻ പറയാനാണ് റോബോട്ട് ശ്രമിച്ചതെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. മനുഷ്യന്റെ നിയന്ത്രണത്തിലല്ലാതെ പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന റോബോട്ടാണിത് എന്നാണ് സംഭവത്തിൽ റോബോട്ടിനെ നിർമിച്ച…
Read Moreഗാസയിൽ കൊല്ലപ്പെട്ടത് 13,000 പലസ്തീൻ ഭീകരരെന്ന് നെതന്യാഹു
ടെൽ അവീവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13,000 പലസ്തീൻ “ഭീകരർ’ ഉണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെക്കൻ ഗാസയിലെ റഫയിലേക്ക് ഇസ്രായേലിന്റെ ആക്രമണം വിപുലീകരിക്കുന്നത് ഹമാസിനെ പരാജയപ്പെടുത്തുന്നതിനു പ്രധാനമാണെന്ന് ജർമനിയിലെ ബിൽഡ് പത്രത്തോട് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ അഞ്ച് മാസം പിന്നിടുമ്പോൾ, പലസ്തീൻ ആരോഗ്യ അധികാരികൾ പറയുന്നത് ഏകദേശം 31,000 പലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ്. കൊല്ലപ്പെട്ടവരിൽ 72 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Read Moreഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. യുവതിയുടെ മരണകാരണം വ്യക്തമല്ല. യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreഋഷഭ് പന്ത് ഐപിഎല്ലിൽ മടങ്ങി വരുന്നു
ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് മടങ്ങിവരുന്നു. ഈ ഐപിഎൽ സീസണിൽ ടീമിനായി താരം കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. വിക്കറ്റ് കീപ്പർ ബാറ്റർ പന്തിന് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഫിറ്റ്നസ് ക്ലിയറൻസ് നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ 2024ൽ താരത്തിന് കളിക്കാനാകും. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു പന്ത്. 2024 സീസണിലും ഡൽഹിയുടെ നായകനായി പന്തിനെയാണ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നത്. പന്തിന്റെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന് മുൻ ഇന്ത്യൻ നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറുമായ സൗരവ് ഗാംഗുലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്.
Read Moreവനിതാ പ്രീമിയര്‍ ലീഗ്: ഡല്‍ഹിക്ക് ജയം
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശജയം. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ ഒരു റണ്ണിന് തോല്‍പ്പിച്ചു. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 181. ബംഗളൂരു 20 ഓവറില്‍ എഴിന് 180. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ജെമീമ റോഡ്രിഗസ് (58), അലീസ് കാപ്സി (48) എന്നിവര്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. ബംഗളൂരിനായി ശ്രേയങ്ക പാട്ടില്‍ നാല് വിക്കറ്റ് വീഴ്ത്തി. ഡല്‍ഹിയുടെ കൂറ്റൻ സ്കോർ പിന്തുടര്‍ന്ന ബംഗളൂരിനായി എലീസ പെറി (32 പന്തില്‍ 49), റിച്ച ഘോഷ് (29 പന്തില്‍ 51), സോഫി മോളിന്യൂസ് (30 പന്തില്‍ 33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍ വേണമെന്നിരിക്കെ റിച്ചാഘോഷ് റണ്ണൗട്ടായതോടെ ഡല്‍ഹി ഒരു റൺസിന് വിജയമുറപ്പിച്ചു. അന്‍പത്തിയെട്ട് റൺസ് നേടിയ ഡല്‍ഹിയുടെ…
Read Moreഭാര്യയെ കൊന്ന് മൃതദേഹം ചവറ്റുകൂനയിൽ ഉപേക്ഷിച്ചു; ഓസ്ട്രേലിയയിൽ നിന്ന് ഹൈദരാബാദിലെത്തിയ യുവാവ് ഭാര്യവീട്ടുകാരോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹൈദരാബാദ്: ഭാര്യയെ ഓസ്ട്രേലിയയിൽ വച്ച് കൊലപ്പെടുത്തിയശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. ഹൈദരാഹാദിലെത്തിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളുടെ കൈയിൽ മകനെ ഏൽപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. ചൈതന്യ മധാഗ്നിയുടെ മൃതദേഹം ഓസ്ട്രേലിയയലിലെ ബക്ലിയിലെ റോഡിനരികിലുള്ള ചവറ്റ് കൂനയിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്. യുവതി സംശയകരമായ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിക്ടോറിയ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreഎന്തിഷ്ടമായിരുന്നെന്നോ… വഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടുപോയി; യുവാവ് ജീവനൊടുക്കി
നാഗ്പുർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടുപോയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. നാഗ്പുരിലെ ഗീതനഗറിലാണ് സംഭവം. 35കാരനാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ വീട്ടിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ യുവതി വരാൻ തയാറായില്ല. ഇത് യുവാവിനെ മാനസികമായി വല്ലാതെ തളർത്തി. തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഹുഡ്കേശ്വർ പോലീസ് അറിയിച്ചു.
Read More24 മണിക്കൂറിൽ ചേർന്നത് 30 ലക്ഷം അംഗങ്ങൾ; ഓൺലൈൻ അംഗത്വവുമായി വിജയ്യുടെ പാർട്ടി
ചെന്നൈ: അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ 30 ലക്ഷംപേർ പാർട്ടിയിൽ ചേർന്നതായി നടൻ വിജയ്യുടെ തമിഴക വെട്രിക് കഴകം അവകാശപ്പെട്ടു. വിജയ് കഴിഞ്ഞ മാസമാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന കാംപെയ്ൻ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ അംഗമായി വിജയ് ചേർന്നിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിച്ച് മിനിറ്റുകൾക്കകം ആപ് തകരാറിലായി. ഒരേ സമയം ഒട്ടേറെയാളുകൾ അംഗത്വമെടുക്കാൻ ശ്രമിച്ചതാണ് ഇതിന് കാരണമെന്നും തകരാർ പരിഹരിച്ചതായും ഭാരവാഹികൾ വ്യക്തമാക്കി. തകരാർ പരിഹരിച്ചതിന് പിന്നാലെ 24 മണിക്കൂറിനകം 30ലക്ഷം പേരാണ് അംഗത്വമെടുത്തത്. 2 കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്നും പാർട്ടി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Read More