കോഴിക്കോട്: പൊതുമേഖലാ എണ്ണക്കന്പനികളുടെ ലാഭം 2023-24 സാന്പത്തിക വർഷം 90,000 കോടിയെന്നു കണക്കുകൾ പുറത്തുവന്നു. 2022-23 സാന്പത്തിക വർഷത്തിൽ എണ്ണക്കന്പനികൾക്ക് 14,600 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്താണ് ഈ സാന്പത്തിക വർഷം ഇത്രയും ലാഭം നേടാനായത്. ആഗോള വിപണയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതിരുന്നതിനാലാണ് എണ്ണക്കന്പനികൾക്കു വൻ ലാഭമുണ്ടാകാൻ കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 2023 ഡിസംബർ 12ന് ബെന്റ് ക്രൂഡ് വില ബാരലിന് 74 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഒരു മാസത്തോളം ഈ വിലക്കുറവ് തുടർന്നെങ്കിലും എണ്ണവില കുറയ്ക്കുന്നതിനെപ്പറ്റി കേന്ദ്രം ചിന്തിച്ചില്ല. എണ്ണയുടെ അടിസ്ഥാന വിലയേക്കാൾ കൂടുതൽ കേന്ദ്ര-സംസ്ഥാന നികുതികൾ ചുമത്തിയ ശേഷവും അക്കാലത്ത് ലിറ്ററിന് പത്തു രൂപയിലേറെ എണ്ണക്കന്പനികൾ ലാഭം നേടിയിട്ടും ജനത്തെ കൊള്ളയടിക്കുന്നത് തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതവും പാചകവാതകത്തിന് നൂറു രൂപയും കുറച്ചെങ്കിലും ഈ കാലയളവിലും…
Read MoreDay: April 2, 2024
പ്രേതമായി തമന്ന വരുന്നു…
കേരളത്തിലടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന് സുന്ദര്‍. സി തന്നെയാണ് അരണ്‍മനൈ നാലും ഒരുക്കുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ നാലിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ. കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ പോലെ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഈ 11ന് റിലീസ് ചെയ്യും. അരണ്‍മനൈ…
Read Moreഫിഡെ കാൻഡിഡേറ്റ് 2024 ടൂർണമെന്റിന്റെ ഉദ്ഘാടനം നാളെ
കറുപ്പും വെളുപ്പും നിറങ്ങളാൽ ഇടകലർന്ന സമചതുരാകൃതിയിലുള്ള 64 കളങ്ങൾ, രാജാവും റാണിയുമടങ്ങുന്ന ആറ് തരത്തിലുള്ള 16 കരുക്കളുമായി ബോർഡിന്റെ ഇരുവശങ്ങളിൽ രണ്ട് മാസ്റ്റേഴ്സ്. കളത്തിൽ കരുക്കൾ നീങ്ങുന്നതിനു മുന്‍പ് മൂന്ന് ഡസനിലധികം നീക്കങ്ങൾ അകക്കണ്ണിൽ കാണാനുള്ള കഴിവ്… അതെ, ലോക ചെസ് ചാന്പ്യനെ വെല്ലുവിളിക്കാൻ ആരാണ് യോഗ്യർ എന്നു നിശ്ചയിക്കുന്ന ഫിഡെ 2024 കാൻഡിയേറ്റ് ചെസ് ടൂർണമെന്റിന് നാളെ ഒൗദ്യോഗികമായി മിഴിതുറക്കും. കാനഡയിലെ ടൊറന്റോയിലാണ് 2024 കാൻഡിഡേറ്റ് ടൂർണമെന്റ്. നാളെ ഉദ്ഘാടനവും നാളകഴിഞ്ഞ് മുതൽ പോരാട്ടവും നടക്കും. നിലവിലെ ലോക പുരുഷ ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനെയും വനിതാ ചാന്പ്യയായ ജു വെൻജുനെയും വെല്ലുവിളിക്കാൻ ആരാണ് എത്തുക എന്ന് നിശ്ചയിക്കുന്നതാണ് കാൻഡിഡേറ്റ് പോരാട്ടം. അഞ്ച് ഇന്ത്യക്കാർ കാൻഡിഡേറ്റ് ടൂർണമെന്റിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി അഞ്ച് ഇന്ത്യക്കാർ ഇത്തവണയുണ്ടെന്നതാണ് ശ്രദ്ധേയം. ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ഇന്ത്യക്കാർ കാൻഡിഡേറ്റ് ടൂർണമെന്റിൽ ഒന്നിച്ച്…
Read Moreനാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിൽ പറന്നിറങ്ങും; പ്രവർത്തകർ ആവേശത്തിൽ; റോഡ് ഷോ നടത്തി ബുധനാഴ്ച പത്രിക സമർപ്പണം
കോഴിക്കോട്: വയനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 നായിരിക്കും പത്രിക സമര്‍പ്പിക്കുകയെന്നു വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും എംഎൽഎയും ആയ എ.പി. അനിൽകുമാറും, ടി. സിദ്ദീഖ് എംഎൽഎയും അറിയിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ റോഡ് മാര്‍ഗം എത്തും. രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും. സിവില്സ്റ്റേഷന് പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക…
Read Moreതലൈവാ! വിന്റേജ് ഷോട്ടുകളുമായി ഐപിഎല്ലിൽ ധോണി
ആരാധകർ എം.എസ്. ധോണിയെ സ്നേഹത്തോടെ വിളിക്കുന്നത് തല എന്ന്. ക്യാപ്റ്റനായിരുന്നപ്പോൾ കാഴ്ചവച്ച ബുദ്ധികൂർമത ഈ വിളിക്കൊരു കാരണമായി. 43-ാം വയസിലേക്ക് മൂന്ന് മാസത്തിന്റെ അകലം മാത്രമുള്ളപ്പോഴും വിന്റേജ് ഷോട്ടുകളുമായി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ആരാധകരെ ആവേശത്തിലാക്കുകയാണ് തല. അതോടെ തലൈവർക്ക് വണക്കമെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു… ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ ധോണി നടത്തിയ കടന്നാക്രമണമാണ് ആരാധകരെ കോരിത്തരിപ്പിച്ചത്. 16 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 37 റണ്‍സുമായി ധോണി പുറത്താകാതെനിന്ന മത്സരത്തിൽ പക്ഷേ, ചെന്നൈ 20 റണ്‍സിനു പരാജയപ്പെട്ടു. ചെന്നൈയുടെ തോൽവിയേക്കാൾ വിന്റേജ് ധോണിയുടെ ബാറ്റിംഗായിരുന്നു ആരാധകരെ ആവേശത്തിലാക്കിയത്. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിക് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും ധോണി നേടി. അതിൽ ഒരു സിക്സ് ഒറ്റകൈയാലുള്ളതായിരുന്നു. ധോണിക്ക് പരിക്കോ? ഡൽഹിക്ക് എതിരായ ഇന്നിംഗ്സിനുശേഷം ഗാലറിയെ അഭിവാദ്യം…
Read More‘പൃഥ്വിരാജിനെ നായകനാക്കിയതില്‍ എതിര്‍പ്പുണ്ടായിരുന്നു’; ബ്ലെസി
ആടുജീവിതത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ചെയ്യാവുന്ന ക്യാരക്ടറാണ്. വളരെ സുമുഖനും അത്തരം കഥാപാത്രങ്ങളും ചെയ്തിട്ടുള്ളയാള്‍ നജീബായി ഇണങ്ങുമോ, ബെന്യാമിന്റെ പുസ്തകത്തില്‍ കാണുന്ന സാധാരണക്കാരന്റെ മുഖമുണ്ടോ എന്നൊക്കെ പലരും വിമര്‍ശനത്തോടെ ചോദിച്ചു. പക്ഷെ ഒരു ക്യാരക്ടറിലേക്കെത്തുമ്പോള്‍ ശരീരം നല്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ അഭിനയ സാധ്യതകളാണ്. ശരീരത്തെ പല രീതിയിലും മാറ്റിയെടുക്കാന്‍ പറ്റും. ജോര്‍ദാനിലെ മരുഭൂമിയില്‍ രാജുവിന്റെ അവസാന ഷോട്ട് ബെഡില്‍ ചായ്ഞ്ഞതാണ്. അതിനുശേഷം അന്ന് തന്നെ ആശുപത്രിയിലായി. സോഡിയം ലെവലൊക്കെ കുറഞ്ഞു. തിരിച്ചു നാട്ടിലേക്ക് വീല്‍ചെയറിലാണു വന്നത്. രണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് എനിക്കു വീട്ടിലേക്ക് എത്താനായത് -ബ്ലെസി
Read Moreരാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം. മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് 17-ാം സീസണിൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാം തോൽവിയാണ്. 2024 സീസണിൽ ഇതുവരെ ജയം നേടാത്ത ഏക ടീമും മുംബൈ മാത്രമാണ്. സ്കോർ: മുംബൈ ഇന്ത്യൻസ് 125/9 (20). രാജസ്ഥാൻ റോയൽസ് 127/4 (15.3). ചെറിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു വേണ്ടി റിയാൻ പരാഗ് (39 പന്തിൽ 54 നോട്ടൗട്ട്) ടോപ് സ്കോററായി. യശസ്വി ജയ്സ്വാൾ (10), ജോസ് ബട്ലർ (13), സഞ്ജു സാംസൺ (12), ആർ. അശ്വിൻ (16) എന്നിവരുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടപ്പെട്ടത്. രാജസ്ഥാൻ റോയൽസിന്റെ ട്രെന്റ് ബോൾട്ട് മിന്നൽപ്പിണരായപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് ബോൾട്ട് ഇളകിത്തെറിക്കുന്നതാണ് വാങ്കഡെ…
Read Moreവിവാദ ചോദ്യങ്ങള്‍ വന്നപ്പോൾ ഒഴിഞ്ഞുമാറി; ഇന്നത്തെ സമയം കഴിഞ്ഞു, ഇനി ചോദ്യവുമില്ലാ ഉത്തരവുമില്ല; സ്ഥിരം പല്ലവി ആവർത്തിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: കരുവന്നൂരില്‍ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇഡി റിപ്പോര്‍ട്ടില്‍ സൂക്ഷിച്ച് പ്രതികരിക്കാന്‍ സിപിഎം. ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരുവന്നുര്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. അതേസമയം റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഏറെ സമയം കണ്ടെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്കായി മാറുന്നുവെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ഉയരുമെന്നുറപ്പുള്ളതിനാല്‍ പ്രത്യേകം എഴുതികൊണ്ടുവന്ന കേസ് ഡീറ്റയില്‍സാണ് മുഖ്യമന്ത്രിവാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്. അരമണിക്കുര്‍ മാത്രമേ വാര്ത്താസമ്മേളനമുണ്ടാകൂവെന്നറിയിച്ച മുഖ്യമന്ത്രി 20 മിനിറ്റും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദീകരിച്ചത്. കരുവന്നൂര്‍ ഉള്‍പ്പെടെ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന നിരവധി വിഷയങ്ങളിൽ പത്രപ്രവർത്തകരിൽ നിന്നു ചോദ്യങ്ങൾ ഉയരുമെന്നിരിക്കേ തുടക്കത്തില്‍തന്നെ മൗലവി വധക്കേസുമായി ബന്ധപ്പെട്ട ചോദ്യം…
Read Moreഇന്ത്യാ ബഹിഷ്കരണം പറയുന്നവർ ആദ്യം ഭാര്യയുടെ സാരി കത്തിക്കണമെന്ന് ഹസീന
ധാക്ക: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ നേതാക്കൾ ആദ്യം അവരുടെ ഭാര്യമാരുടെ ഇന്ത്യൻ സാരി കത്തിച്ചു കളയണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഭരണകക്ഷിയായ അവാമി ലീഗിന്റെ സമ്മേളനത്തിലാണ് ഹസീന പ്രതിപക്ഷ ബിഎൻപിക്കെതിരേ ആഞ്ഞടിച്ചത്. ഹസീനയെ അധികാരത്തിലിരിക്കാൻ സഹായിക്കുന്നു എന്നാരോപിച്ചാണ് ബിഎൻപി നേതാക്കൾ ‘ഇന്ത്യ ഔട്ട്’ കാന്പയിൻ ആരംഭിച്ചിരിക്കുന്നത്. ബിഎൻപി നേതാവ് രാഹുൽ കബീർ റിസ്വി അടുത്തിടെ പ്രതീകാത്മകമായി തന്റെ കാഷ്മീരി ഷാൾ റോഡിൽ വലിച്ചെറിഞ്ഞിരുന്നു. ബിഎൻപി ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച മന്ത്രിമാരും അവരുടെ ഭാര്യമാരും സാരികൾ വാങ്ങി ബംഗ്ലാദേശിൽ കൊണ്ടുവന്ന് വിൽക്കാറുണ്ടായിരുന്നുവെന്ന് ഹസീന ആരോപിച്ചു. പ്രതിപക്ഷ നേതാക്കളുടെ ഭാര്യമാർക്ക് എത്ര ഇന്ത്യൻ സാരികളുണ്ട്. എന്തുകൊണ്ടാണ് അവയെല്ലാമെടുത്ത് കത്തിച്ചു കളയാത്തത്. ഇന്ത്യയിൽനിന്നു വരുന്ന സുഗന്ധ വ്യഞ്ജനങ്ങളും ഉള്ളി, വെളുത്തുള്ളി, ഗരം മസാല മുതലായവയും പ്രതിപക്ഷ നേതാക്കളുടെ വീട്ടിലുണ്ടാകരുതെന്നും ഹസീന പറഞ്ഞു. വർഷാദ്യം നടന്ന തെരഞ്ഞെടുപ്പിൽ…
Read Moreഇതാണ് സമയത്തിന്റെ വില: ജീവൻ രക്ഷിച്ച ആ നിമിഷം; വീഡിയോ കാണാം…
ഈ ലോകത്ത് ഏറ്റവും വിലമതിക്കുന്നതും എന്നാൽ ഏറ്റവും കൂടുതൽ പാഴാക്കുന്നതും സമയമാണ്. ഓരോ സെക്കന്റുകൾക്ക് പോലും അതിന്റെതായ വിലയുണ്ട്. എന്തു കാര്യമാണെങ്കിലും അത് അതിന്റേതായ സമയത്ത് ചെയ്യണം എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. എങ്കിൽ അത്തരത്തിൽ കൃത്യ സമയത്ത് ബുദ്ധിപരമായി പ്രവൃത്തിച്ച ഒരു വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കാണുന്ന ആളാണ് ഷെയ്ൻ റെയിംചെ. ഇയാൾ ഒറിഗൺ ക്വിക്ക് ട്രിപ്പ് പാർക്കിംഗിലെ ഒരു കടയിലേക്ക് കയറുകയായിരുന്നു. വാതില്‍ തുറന്ന് അകത്ത് കടന്നതും നാല് അടി വ്യാസമുള്ള ഒരു സോ ബ്ലേഡ് വളരെ വേഗത്തില്‍ വന്ന ആ വാതിലില്‍ തറച്ച് നിന്നു. കടയുടെ മുന്നില്‍ സ്ഥാപിച്ച സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിയുകയും ഇവ സാമൂഹിക മാധ്യമത്തിൽ വീഡിയോ വൈറലാവുകയും ചെയ്തു. സമീപത്തെ നിര്‍മ്മാണ സ്ഥലത്ത് നിന്നും തെന്നിമാറിയ ബ്ലേഡ്…
Read More