പ്രേ​ത​മാ​യി ത​മ​ന്ന വ​രു​ന്നു…

കേ​ര​ള​ത്തി​ല​ട​ക്കം ഏ​റെ ശ്ര​ദ്ധ​നേ​ടി​യ അ​ര​ണ്‍​മ​നൈ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ നാ​ലാം ഭാ​ഗം വ​രു​ന്നു. മു​ന്‍ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ന​ട​ന്‍ സു​ന്ദ​ര്‍. സി ​ത​ന്നെ​യാ​ണ് അ​ര​ണ്‍​മ​നൈ നാ​ലും ഒ​രു​ക്കു​ന്ന​ത്. ത​മി​ഴ് ഹൊ​റ​ര്‍ കോ​മ​ഡി ചി​ത്ര​മാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ ത​മ​ന്ന​യും റാ​ഷി ഖ​ന്ന​യു​മാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തി​ന്ന​ത്.

യോ​ഗി ബാ​ബു, വി​ടി​വി ഗ​ണേ​ഷ്, ദി​ല്ലി ഗ​ണേ​ഷ്, കോ​വൈ സ​ര​ള എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു. സു​ന്ദ​ര്‍ സി ​ത​ന്നെ​യാ​ണ് ആ​ര​ണ്‍​മ​നൈ നാ​ലി​ന്‍റെ ര​ച​ന​യും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഹി​പ്ഹോ​പ്പ് ത​മി​ഴ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ. ​കൃ​ഷ്ണ​മൂ​ര്‍​ത്തി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ഫെ​ന്നി ഒ​ലി​വ​ര്‍, ക​ലാ​സം​വി​ധാ​നം ഗു​രു​രാ​ജ്, നൃ​ത്ത​സം​വി​ധാ​നം ബൃ​ന്ദ മാ​സ്റ്റ​ര്‍ എ​ന്നി​വ​രും നി​ര്‍​വ​ഹി​ക്കു​ന്നു. അ​ര​ണ്‍​മ​നൈ ഫ്രാ​ഞ്ചൈ​സി​യി​ലെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ചി​ത്ര​ങ്ങ​ള്‍ പോ​ലെ സു​ന്ദ​റി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ ഖു​ശ്ബു​വാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ഈ 11​ന് റി​ലീ​സ് ചെ​യ്യും.

അ​ര​ണ്‍​മ​നൈ ഫ്രാ​ഞ്ചൈ​സി​യി​ലെ ആ​ദ്യ ചി​ത്രം 2014ല്‍ ​ആ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. സു​ന്ദ​ര്‍, ഹ​ന്‍​സി​ക മോ​ട്‌​വാ​ണി, വി​ന​യ് റാ​യ്, ആ​ന്‍​ഡ്രി​യ ജെ​ർ​മി​യ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു. വെ​ങ്ക​ട് രാ​ഘ​വ​ന്‍ ആ​യി​രു​ന്നു തി​ര​ക്ക​ഥ. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ സി​ദ്ധാ​ര്‍​ഥ്, തൃ​ഷ എ​ന്നി​വ​രെ കൂ​ടാ​തെ സു​ന്ദ​റും ഹ​ന്‍​സി​ക​യും അ​ഭി​ന​യി​ച്ചി​രു​ന്നു.

2021ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ സു​ന്ദ​ര്‍, ആ​ര്യ, റാ​ഷി, ആ​ന്‍​ഡ്രി​യ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ചു. നാ​ലു ചി​ത്ര​ങ്ങ​ളും പ​ര​സ്പ​രം ബ​ന്ധ​മു​ള്ള​വ​യ​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts

Leave a Comment