വി​വാ​ദ ചോ​ദ്യ​ങ്ങ​ള്‍​ വന്നപ്പോൾ ഒഴിഞ്ഞുമാറി; ഇ​ന്ന​ത്തെ സ​മ​യം ക​ഴി​ഞ്ഞു, ഇ​നി ചോ​ദ്യ​വു​മി​ല്ലാ ഉ​ത്ത​ര​വു​മി​ല്ല; സ്ഥി​രം പ​ല്ല​വി ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ക​രു​വ​ന്നൂ​രി​ല്‍ സി​പി​എ​മ്മി​ന്‍റെ ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ക്ഷി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ സി​പി​എം. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ക​രു​വ​ന്നു​ര്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര​ന്ത​രം ചോ​ദ്യം ഉ​ന്ന​യി​ച്ചു​വെ​ങ്കി​ലും സ​മ​യം കഴിഞ്ഞെന്നു പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി.

അ​തേ​സ​മ​യം റി​യാ​സ് മൗ​ല​വി വ​ധക്കേസു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ഏ​റെ സ​മ​യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം പി​ആ​ര്‍ വ​ര്‍​ക്കാ​യി മാ​റു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തിക്ക​ഴി​ഞ്ഞു. റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ഉ​യ​രു​മെ​ന്നു​റ​പ്പു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​കം എ​ഴു​തി​കൊ​ണ്ടു​വ​ന്ന കേ​സ് ഡീ​റ്റ​യി​ല്‍​സാ​ണ് മു​ഖ്യ​മ​ന്ത്രി​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വാ​യി​ച്ച​ത്. അ​ര​മ​ണി​ക്കു​ര്‍ മാ​ത്ര​മേ വാ​ര്‍​ത്താ​സ​മ്മേ​ള​ന​മു​ണ്ടാ​കൂ​വെ​ന്ന​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി 20 മി​നിറ്റും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് വി​ശ​ദീ​ക​രി​ച്ച​ത്.

ക​രു​വ​ന്നൂ​ര്‍ ഉള്‍​പ്പെ​ടെ സി​പി​എ​ം പ്ര​തി​ക്കൂ​ട്ടി​ൽ നിൽക്കുന്ന നിരവധി വിഷയങ്ങളിൽ പത്രപ്രവർത്തകരിൽ നിന്നു ചോദ്യങ്ങൾ ഉയരുമെന്നിരിക്കേ തു​ട​ക്ക​ത്തി​ല്‍ത​ന്നെ മൗ​ല​വി വ​ധ​ക്കേസു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ഉ​യ​ര്‍​ത്തി​യതും അതിനുള്ള മറുപടി കൊണ്ട് സമയം തീർത്തതും പി​ആ​ര്‍ വ​ര്‍​ക്കിന്‍റെ ഭാഗമായി നടന്നതെന്നാണ് ആക്ഷേപം.

ഒ​രു ദൃ​ശ്യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചെന്നും ആഷേപമുയർന്നു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് മു​ന്‍​പുത​ന്നെ ഇ​തി​നാ​യി ‘സി​ന്‍​ഡി​ക്കേ​റ്റ്’ ചോ​ദ്യ​വും ഉ​ത്ത​ര​വും ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍​പ് മാ​ധ്യ​മ സി​ന്‍​ഡി​ക്കേ​റ്റ് എ​ന്ന് വി​ളി​ച്ച​വ​ര്‍ത​ന്നെ ഇ​പ്പോ​ള്‍ ഈ രീതി അവലംബിച്ചതു പരിഹാസ ത്തിനും ഇടയാക്കി.

കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട്ടി​ലു​മാ​യി ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു ​ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ​യൊ​ന്നും ക​രു​വ​ന്നൂ​ര്‍ പ​രാ​മ​ര്‍​ശി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി തയാ​റാ​യി​ല്ല. അ​തേ​സ​മ​യം രാ​ഹു​ല്‍ ഗാ​ന്ധി​ക്കും കോ​ണ്‍​ഗ്ര​സി​നു​മെ​തി​രേ അ​തി​ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ വി​മ​ര്‍​ശ​നം അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി സിദ്ധാര്‍​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​യ്ക്ക് വി​ടു​ന്ന​തി​ലു​ണ്ടാ​യ ഗു​രു​ത​ര വി​ഴ്ച ഉ​ള്‍​പ്പെ​ടെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ഉ​യ​ര്‍​ത്തി​യി​ട്ടും ഇ​തി​നെ​ക്കുറി​ച്ച് ഒ​രി​ട​ത്തും അ​ദ്ദേ​ഹം പ​രാ​മ​ര്‍​ശി​ച്ചി​ല്ല.

Related posts

Leave a Comment