ക​ന​ത്ത ചൂ​ട്, ഉരുകിയൊലിച്ച് കേരളം; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നാ​ൽ ഏ​പ്രി​ല്‍ ഒ​ന്നു വ​രെ ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

കൊ​ല്ലം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 38 ഡി​ഗ്രി വ​രെ​യും, ആ​ല​പ്പു​ഴ,കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മി​ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
കേ​ര​ള തീ​ര​ത്ത്‌ ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.2 മു​ത​ൽ 1.4 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്ത്‌ ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.3 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​യ്ക്കാ​നും മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment