ലി​യോ​യു​ടെ കോ​ര്‍​ട്ട് റൂം ​ഷൂ​ട്ട് ന​ട​ക്കു​മ്പോ​ള്‍ ലോ​കേ​ഷി​നെ അ​സി​സ്റ്റ് ചെ​യ്യാ​ന്‍ പ​റ്റി​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു; ശാ​ന്തി മാ​യാ​ദേ​വി

സ​ര്‍​ജ​റി​ക്ക് ക​യ​റു​ന്ന സ​മ​യ​ത്താ​ണ് ലി​യോ​യി​ലേ​ക്കു​ള്ള വി​ളിയെന്ന് ശാന്തി മായാദേവി. ഞാ​ന്‍ എ​പ്പോ​ഴും ആ​ലോ​ചി​ക്കാ​റു​ണ്ട് ആ ​മൊ​ബൈ​ല്‍ അ​പ്പോ​ള്‍ എ​ടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ലോ എ​ന്ന്. കാ​ര​ണം അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു വ​ക്കീ​ലി​നെ വേ​ണം. നോ​ക്കു​മ്പോ​ള്‍, ജോ​ര്‍​ജു​കു​ട്ടി​യു​ടെ വ​ക്കീ​ല്‍ എ​ന്ന ഫെ​യിം ഉ​ണ്ട് എ​നി​ക്ക്.

അ​വ​ര്‍​ക്ക് ക​ഥാ​പാ​ത്രം ഏ​ല്‍​പ്പി​ക്കാം. ബി​ഹേ​വ് ചെ​യ്യും എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടാ​കാം. ലി​യോ​യി​ല്‍ ആ​ണെ​ങ്കി​ലും വ​ലി​യ പെ​ര്‍​ഫോ​ര്‍​മ​ന്‍​സ് ഒ​ന്നു​മി​ല്ല. പേ​രി​ന് ഒ​രു വ​ക്കീ​ല്‍ എ​ന്നേ ഉ​ള്ളൂ. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​ജ​യ്‌​ക്കൊ​പ്പ​മാ​ണ്.

ലി​യോ ഷൂ​ട്ടി​ന്‍റെ സ​മ​യ​ത്ത് കോ​ര്‍​ട്ട് റൂം ​ഷൂ​ട്ട് ന​ട​ക്കു​മ്പോ​ള്‍ ആ ​സീ​നി​ല്‍ ലോ​കേ​ഷി​നെ അ​സി​സ്റ്റ് ചെ​യ്യാ​ന്‍ പ​റ്റി​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​ണ്ട്. കോ​ട​തി സെ​റ്റി​ട്ട സ​മ​യ​ത്ത് ഇ​ത് ഇ​ങ്ങ​നെ ഒ​ക്കെ ത​ന്നെ​യാ​ണോ എ​ന്നൊ​ക്കെ അ​ദ്ദേ​ഹം എ​ന്നോ​ടു ചോ​ദി​ച്ചു. അ​പ്പോ​ള്‍ അ​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ഒ​ക്കെ പ​റ​ഞ്ഞു​കൊ​ടു​ത്ത​പ്പോ​ള്‍ അ​ദ്ദേ​ഹം ചോ​ദി​ച്ചു, കോ​ര്‍​ട്ട് സ്വീ​ക്വ​ന്‍​സി​ല്‍ എ​ന്നെ ഒ​ന്ന് സ​ഹാ​യി​ക്കാ​മോ എ​ന്ന്. എ​നി​ക്ക​ത് വ​ലി​യ സ​ന്തോ​ഷ​മാ​യി​രു​ന്നു എന്ന് ശാ​ന്തി മാ​യാ​ദേ​വി പറഞ്ഞു.

Related posts

Leave a Comment