കരടികൾ മരത്തിൽ കയറുമോ..? എക്സിൽ പങ്കുവച്ച മനോഹരമായ വീഡിയോയിലൂടെ കരടികൾക്കു മരം കയറാൻ കഴിയില്ലെന്ന മിഥ്യാധാരണകളെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തിരുത്തിയെഴുതുന്നു. വീഡിയോയ്ക്ക് അടിക്കുറിപ്പായി പർവീൺ ഇങ്ങനെയെഴുതി: “”ഒരാൾ മരത്തിൽ കയറി കരടിയിൽനിന്നു തന്റെ ജീവൻ രക്ഷിച്ചതിന്റെ കഥ നിങ്ങളും ചിലപ്പോൾ കേട്ടിരിക്കും. കുട്ടിക്കാലത്തെ ഇത്തരം കഥകൾ നമ്മളിൽ അദ്ഭുതവും ആവേശവുമെല്ലാം സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാൽ നാടോടിക്കഥകളും യാഥാർഥ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു കറുത്ത ഹിമാലയൻ അമ്മക്കരടിയും കുട്ടിയും മരത്തിൽ കയറിയിറങ്ങുന്ന വീഡിയോ കാണൂ…” ആരും കൗതുകത്തോടെ നോക്കിനിന്നുപോകുന്ന ദൃശ്യങ്ങളാണിത്. ഓരോ ചുവടും വളരെ കൃത്യമായി വച്ചാണു കരടികൾ മരത്തിൽനിന്നിറങ്ങുന്നത്. ഇടയ്ക്ക് അമ്മക്കരടി തന്റെ കുഞ്ഞിനെ ഇറങ്ങാൻ സഹായിക്കുന്നതും കാണാം. കുട്ടിക്കരടിയെ മരം കയറ്റം പഠിപ്പിക്കുകയാണോ അമ്മക്കരടി എന്നും തോന്നിപ്പോകും വീഡിയോ കണ്ടാൽ. പതിനായിരക്കണക്കിനാളുകളാണു വീഡിയോ കണ്ടത്. വ്യത്യസ്തമായ വീഡിയോ ഹിമാലയൻ കരടികളുടെ കഴിവുകൾ വ്യക്തമാക്കുന്നതായി…
Read MoreDay: May 13, 2024
നിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല; വോട്ടഭ്യഥിച്ച് കേജരിവാൾ
ന്യൂഡൽഹി: ഞാൻ നിങ്ങൾക്കായി പ്രവർത്തിച്ചതിനാലാണ് അവർ എന്നെ ജയിലിലേക്ക് അയച്ചതെന്നും ജയിലിലേക്ക് മടങ്ങുന്നതിൽനിന്നു രക്ഷിക്കാനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വോട്ടുചെയ്യണമെന്നും അഭർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. 20 ദിവസത്തിനുശേഷം എനിക്ക് ജയിലിലേക്ക് മടങ്ങണം. നിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല – ഡൽഹിയിൽ റോഡ് ഷോക്കിടെ കേജരിവാൾ പറഞ്ഞു. ഡൽഹി മദ്യനയക്കസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ കേജരിവാൾ ബിജെപി സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരേ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. തന്റെ ജയിൽ വാസം തടയുന്നതിനായി വോട്ടർമാരോട് അദ്ദേഹം പ്രസംഗത്തിൽ സഹായം അഭ്യർഥിക്കുന്നു.
Read Moreലെവല്‍ ക്രോസുകളിൽ വാഹനമിടിപ്പിക്കുന്നവർക്ക് എതിരേ കർശന നടപടിക്കു റെയിൽവേ
കൊല്ലം: ലെവല്‍ ക്രോസ് ഗേറ്റുകളിൽ വാഹനങ്ങള്‍ ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർശന മുന്നറിയിപ്പുമായി റെയില്‍വേ. അപകട മുന്നറിയിപ്പ് അവഗണിച്ച് ലെവല്‍ ക്രോസ് ഗേറ്റുകള്‍ തകര്‍ക്കുന്ന സംഭവങ്ങളിൽ ഇനി മുതൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ റെയിൽവേ ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും, കൂടാതെ ഗേറ്റുകളുടെ അറ്റകുറ്റപ്പണികൾക്ക് ചെലവാകുന്ന തുകയും ഇവരില്‍ നിന്ന് ഈടാക്കും.ഗേറ്റുകളിലെ അപകടങ്ങളില്‍ റെയില്‍വേ നിയമം 154, 160 എന്നിവ പ്രകാരം രണ്ട് വകുപ്പുകളിലാണു കേസെടുക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് എതിരേയുള്ള 154-ാം വകുപ്പ് അനുസരിച്ചു കേസെടുത്താല്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. ലെവല്‍ ക്രോസിംഗിൽ അതിക്രമിച്ചു കടക്കുന്നവരെ തടയുന്നതാണ് 160-ാം വകുപ്പ്. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന…
Read Moreജനങ്ങളാണ് തന്റെ അനന്തരാവകാശികൾ… ചപ്പാത്തിയുണ്ടാക്കി വിളമ്പി നൽകി മോദി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഖ ജീവിതം ജനങ്ങൾക്ക് സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേൽപ്പിച്ച് താൻ മടങ്ങുമെന്നും മോദി പറഞ്ഞു. പാട്ന സാഹിബ് ഗുരുദ്വാരയിൽ ദർശനം നടത്തിയ ശേഷം സമൂഹ അടുക്കളയിൽ മോദി ഭക്ഷണം പാകം ചെയ്ത് സേവയിലും പങ്കാളിയായി. തന്റെ അനന്തരാവകാശികൾ ജനങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പത്ത് വർഷത്തിനിടയിൽ പിടിച്ചെടുത്ത കള്ളപ്പണം 70 ട്രക്ക് നിറയ്ക്കാനുള്ളതുണ്ടെന്നും പറഞ്ഞു. മോദിയുടെ കുടുംബം, പ്രധാനമന്ത്രി പദവിയിൽ മോദിയുടെ പിൻഗാമി, പ്രതിപക്ഷം തുടങ്ങിവച്ച ഈ ചർച്ചകൾക്കിടെയാണ് ബിഹാറിലെ ഹാജിപുരിൽ നടന്ന റാലിയിൽ വൈകാരികമായി നരേന്ദ്ര മോദി സംസാരിച്ചത്. ഹാജിപുരിലെ എൻഡിഎ സ്ഥാനാർഥി ചിരാഗ് പസ്വാനെ കുറിച്ചും ചിരാഗിന്റെ പിതാവും മുൻകേന്ദ്രമന്ത്രിയുമായ റാം വിലാസ് പസ്വാനെക്കുറിച്ചും വൈകാരികമായാണ് മോദി സംസാരിച്ചത്. കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന പത്ത് വർഷത്തിനിടെ 35 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. എന്നാൽ തന്റെ…
Read Moreകാട്ടാക്കടയിലെ മായാമുരളിയുടെ ജീവനെടുത്തത് മന്ത്രവാദമോ? വീട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന അജ്ഞാതൻ മന്ത്രവാദിയോ; പോലീസ് അന്വേഷണം തുടങ്ങി
കാട്ടാക്കട: കാട്ടാക്കടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രജ്ഞിത്തിനായി അന്വേഷണം ശക്തമാക്കി. ഇയാൾ നാട്ടിൽതന്നെ തങ്ങാനുള്ള സാധ്യതയയാണ് പോലീസ് കാണുന്നത്. ഇയാളുടെ ഫോൺ ടവറുകൾ ഉൾപ്പടെ പരിശോധിക്കുകയാണ്. ചിലരെ സംശയം തോന്നിയതിനെ തുടർന്ന് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ അവരെ വിട്ടയച്ചു. അതേസമയം വീട്ടിൽ ഒരാൾ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാൾ പൂജാകർമിയാണെന്നുമുള്ള സൂചന പോലീസ് നൽകുന്നുണ്ട്. അതിനാൽതന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു. കാട്ടാക്കട മുതിയാവിളയിൽ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മർദനത്തിന്റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ വീട്ടിൽ വഴക്കും വക്കാണവും പതിവാണെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗവും നൽകിയ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടും.സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായിരുന്നു മായാ മുരളി. പത്താം ക്ലാസ് പഠനത്തിനു…
Read Moreസന്നിധാനന്ദൻ ഇനിയും പാടും; കേരളത്തിന്റെ സ്വത്തും മലയാളികളുടെ അഭിമാനവുമായി മുടി വളർത്തിയും, കുറി വരച്ചും, ഇനി ഇതില്ലാതെയാണെങ്കിൽ അങ്ങനെയും പാടും; പിന്തുണയുമായി അധ്യാപിക കൃഷ്ണകുമാരി
ഗായകൻ സന്നിധാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി സന്നിധാനന്ദനന്റെ അധ്യാപികയും കേരളവർമ്മ കോളജ് റിട്ടയേഡ് പ്രിൻസിപ്പാളുമായ കൃഷ്ണകുമാരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പാടുക പ്രിയ സന്നിധാനന്ദാ. ഇവൻ സന്നിധാനന്ദൻ..എന്റെ ചെല്ലക്കുട്ടി..ഞങ്ങളുടെ പ്രിയപ്പെട്ടവൻ.പണ്ട്, ഐഡിയ സ്റ്റാർ സിംഗറുകൾക്ക് മുൻപ് ശ്രീ കേരളവർമ്മ കോളേജിൽ ഒരു പ്രീഡിഗ്രി ക്ലാസ്.നാടകം ആണ് ക്ലാസിൽ എടുത്തിരുന്നതെന്ന് ഓർമ്മ. ശ്ലോകങ്ങൾ,കവിതകൾ ഒക്കെയും കുട്ടികളെക്കൊണ്ട് പാടിക്കാറുണ്ട്. ചിലർ മടിച്ചു മടിച്ചു പാടാൻ നോക്കും.ചിലർ ഒഴിയും.ചിലർ മടിക്കാതെ പാടും. ചിലപ്പോൾ ഞാനും പാടും. അങ്ങനെ ക്ലാസ് തുടരും. ആ പ്രീഡിഗ്രി ക്ലാസിലും മുന്നിൽ സൈഡിൽ ഇരുന്ന ഒരു കൊച്ചു പയ്യനെ ഞാൻ വരികൾ ചൊല്ലാൻ വിളിച്ചു. ഒട്ടും മടിക്കാതെ സന്തോഷത്തോടെ അവൻ ചൊല്ലി. സുന്ദരമായി. കുട്ടികൾ അന്നുമുതൽ അവനെ ശ്രദ്ധിച്ചുതുടങ്ങി. തമാശയിൽ പൊതിഞ്ഞും കുഞ്ഞുങ്ങളെപ്പോലെ…
Read Moreക്രിക്കറ്റ് ബോൾ പോലെ; സ്റ്റൈലായി ജാൻവി
ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ജാന്‍വി കപുര്‍. ഗ്ലാമര്‍ വേഷങ്ങളിലും ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ജാന്‍വി. ഇപ്പോഴിതാ ക്രിക്കറ്റ് ലെതര്‍ ബോളില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ചുവന്ന വസ്ത്രത്തില്‍ എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ബോളിലെ തുന്നല്‍ അടയാളങ്ങളോട് സാമ്യമുള്ള വെളുത്ത തുന്നലുകളുണ്ട്. ഔട്ട്ഫിറ്റിന്റെ പിന്‍ഭാഗത്ത് ചെറിയ ലെതര്‍ ബോളുകളും ഘടിപ്പിച്ചിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റര്‍ അന്‍ഡ് മിസിസ് മഹിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് താരം ഈ പ്രത്യേക കോസ്റ്റിയൂമിലെത്തിയത്. ജാന്‍വി ധരിച്ച കോസ്റ്റ്യൂമിന്റെ പ്രത്യേകത സഹതാരം രാജ്കുമാര് കപുര്‍ ചടങ്ങില്‍ പരിചയപ്പെടുത്തുന്നുമുണ്ട്. ക്രിക്കറ്റിനോടുള്ള സ്നേഹം പങ്കിടുന്ന ദമ്പതികളുടെ കഥയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് പവി.
Read Moreഅമ്മയോടൊപ്പമുള്ള നല്ലൊരു ഫോട്ടോ പോലും കയ്യില്‍ ഇല്ലല്ലോ; ഹൃദയാഹാരിയായ കുറിപ്പ് പങ്കുവച്ച് ശീതൾ ശ്യാം
തിരുവനന്തപുരം: മാതൃദിനത്തിന് ശീതൾ ശ്യാം അമ്മയെ കുറിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മയുമൊത്തുള്ള ചിത്രവും ശീതൾ പങ്കുവച്ചു. കണ്ണ് നിറയായെ ആർക്കും പോസ്റ്റ് വായിക്കാൻ സാധിക്കില്ല. അത്രയും ഹൃദയസ്പര്‍ശിയായ എഴുത്താണ് ശീതളിന്റേതെന്ന് വായിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. അമ്മയോടൊപ്പമുള്ള നല്ലൊരു ഫോട്ടോ പോലും കയ്യില്‍ ഇല്ലല്ലോ എന്ന ശീതളിന്റെ വേദനയും എല്ലാവരിലും നോവ് പടർത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അമ്മയോടൊപ്പം ഉള്ള ഓർമ്മകൾ എപ്പോഴും ഉള്ളു നീറ്റൽ ഉള്ളവയാണ് ഓർത്തെടുക്കാൻ പറ്റുന്ന നല്ല ദിവസം പോലും ചിലപ്പോൾ ഉണ്ടാകില്ല നല്ല ഉടുപ്പ് വാങ്ങി തരുമ്പോൾ നല്ല പലഹാരം വാങ്ങി തരുമ്പോൾ തലയിൽ എണ്ണ തേച് തരുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ മാത്രം അമ്മയെ പുകഴ്ത്തി പറയുന്ന ഒരാളായിരുന്നു ഞാൻ. അടുത്ത് ഉള്ള തയ്യൽ കടയിൽ പോയി വെട്ടി മാറ്റിയിട്ട തുണി കൊണ്ടു…
Read Moreടിക്കറ്റെടുക്കാതെ കയറിയത് ചോദ്യംചെയ്ത ടിടിഇക്ക് ട്രെയിനില്‍ മര്‍ദനം; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
ഷൊർണൂർ: ടിക്കറ്റെടുക്കാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്ത ടിടിഇയുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. പിരിക്കേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയായിരുന്നു വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടഇക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇയാൾ ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രംകുമാർ മീണ പരാതിയിൽ പറഞ്ഞു. മൂക്കില്‍നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ…
Read Moreഅനുവാദമില്ലാതെ ചിത്രങ്ങളെടുത്തു; കാമറ തട്ടിയെറിഞ്ഞ് ദീപിക പദുകോണ്‍
അനുവാദമില്ലാതെ തന്റെയും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെയും ചിത്രങ്ങൾ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ കാമറ തട്ടിത്തെറിപ്പിച്ച് നടി ദീപിക പദുകോണ്‍. അവധിക്കുശേഷം ദീപിക പദുകോണും രൺവീർ സിംഗും മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം. ഗര്‍ഭിണിയായശേഷം ലൈംലൈറ്റിൽനിന്ന് മാറി നടക്കുന്ന ദീപിക രഹസ്യമായി തങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ ഫോണാണ് തട്ടിത്തെറിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഒരു പാപ്പരാസി പോസ്റ്റ് ചെയ്തിരുന്നു. ഒരു ബാഗി ബീജ് ടോപ്പിലാണ് ദീപികയെ വീഡിയോയില്‍ കാണുന്നത്. രൺവീർ ടി-ഷർട്ട്, ഷോർട്ട്സ്, സൺഗ്ലാസ്, തൊപ്പി എന്നിവ ധരിച്ച് ഒരു വെളുത്ത കാഷ്വൽ ടീഷര്‍ട്ടില്‍ കാണപ്പെടുന്നു. ദീപികസൺഗ്ലാസും ധരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അവർ കാറിനടുത്തേക്ക് പോകുമ്പോഴാണ് ഒരു ആരാധകൻ അവരെ കാമറയിൽ പകർത്താൻ ശ്രമിച്ചത്. ഉടന്‍തന്നെ ദീപിക ആ ഫോണ്‍ തട്ടിമാറ്റുകയായിരുന്നു. ദീപികയുടെ ഈ…
Read More