കൊട്ടാരക്കരയിൽ എൻഎസ്എസ് ഓഫീസിനു നേരെയുള്ള ആക്രമണം തുടരുന്നു; സ​ദാ​ന​ന്ദ​പു​ര​ത്തെ മന്ദിരത്തിലെ കൊടിമരം നശിപ്പിച്ച നിലയിൽ

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ കൊ​ടി​മ​ര​വും മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ പ​തി​ച്ചി​രു​ന്ന മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ചി​ത്ര​വും ന​ശി​പ്പി​ച്ച നി​ല​യി​ൽ. സ​ദാ​ന​ന്ദ​പു​രം 5566-ാം ന​മ്പ​ർ ക​ര​യോ​ഗ മ​ന്ദി​ര​ത്തി നു ​നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. കൊ​ടി​മ​രം പി​ഴു​തി​ട്ട നി​ല​യി​ലാ​ണ്. ക​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്.

Related posts