ടി​ക്ക​റ്റെ​ടു​ക്കാ​തെ ക​യ​റി​യ​ത്  ചോ​ദ്യം​ചെ​യ്ത ടി​ടി​ഇ​ക്ക്  ട്രെ​യി​നി​ല്‍ മ​ര്‍​ദ​നം; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ


ഷൊ​ർ​ണൂ​ർ: ടി​ക്ക​റ്റെ​ടു​ക്കാ​തെ ക​യ​റി​യ യാ​ത്ര​ക്കാ​ര​നെ ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​യു​ടെ മൂ​ക്കി​നി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി ഷൊ​ര്‍​ണൂ​ര്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് സം​ഭ​വം. പി​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ടി​ടി​ഇ വി​ക്രം കു​മാ​ര്‍ മീ​ണ റെ​യി​ൽ​വേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലെ ടി​ടി​ഇ​യാ​യി​രു​ന്നു വി​ക്രം കു​മാ​ര്‍ മീ​ണ. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ട്രെ​യി​ൻ തി​രൂ​ര്‍ എ​ത്താ​റാ​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ടഇ​ക്ക​റ്റ് ഇ​ല്ലാ​തെ റി​സ​ർ​വേ​ഷ​ൻ കം​പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത് ടി​ടി​ഇ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ടി​ടി​ഇ​യു​ടെ മൂ​ക്കി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ടി​ടി​ഇ വി​ക്രം​കു​മാ​ർ മീ​ണ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

മൂ​ക്കി​ല്‍നി​ന്ന് ര​ക്ത​മൊ​ഴു​കി അ​ത് തൂ​വാ​ല​യി​ലും ട്രെ​യി​നി​ലെ ത​റ​യി​ലു​മെ​ല്ലാം കി​ട​ക്കു​ന്ന​ത് സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

കഴി​ഞ്ഞ ഏ​പ്രി​ല്‍ ര​ണ്ടി​ന് എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ല്‍ സ്വ​ദേ​ശി​യാ​യ ടി​ടി​ഇ വി​നോ​ദ് കു​മാ​റി​നെ ട്രെ​യി​നി​ല്‍നി​ന്ന് യാ​ത്ര​ക്കാ​ര​ൻ ത​ള്ളി​യി​ട്ട് കൊ​ന്ന സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സ​മാ​ന​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും ട്രെ​യി​നി​ൽ ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. ടി​ടി​ഇ​മാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യും ട്രെ​യി​ൻ യാ​ത്ര​യി​ലെ പൊ​തു​വി​ലു​ള്ള സു​ര​ക്ഷി​ത​ത്വ​വു​മെ​ല്ലാം വീ​ണ്ടും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

Related posts

Leave a Comment