കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്നു രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും റദ്ദാക്കി. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നു മുടങ്ങി. കൊച്ചിയില്‍നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സര്‍വീസ് സെക്ടറില്‍ കൊച്ചിയില്‍നിന്നുള്ള ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസ് കന്പനിക്കും…
Read MoreDay: May 13, 2024
ഞാൻ ഗാന്ധി കുടുംബത്തിന്റെ പ്യൂൺ അല്ല: കെ.എൽ. ശര്‍മ
ന്യൂഡൽഹി: അമേഠിയിൽ താൻ ദുർബല സ്ഥാനാർഥിയല്ലെന്നും ഗാന്ധി കുടുംബത്തിന്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്നും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ. താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നും കെ.എൽ. ശര്‍മ ഒരു മാധ്യമത്തോടു പറഞ്ഞു. തന്റെ എതിർ സ്ഥാനാർഥി സ്മൃതി ഇറാനി സാധാരണ സ്ഥാനാർഥിയാണ്. അവർ നുണകൾ പറഞ്ഞാണു വോട്ട് പിടിക്കുന്നത്. കഴിഞ്ഞതവണ രാഹുലിന്റെ തോൽവിക്ക് ഒരു കാരണം കോൺഗ്രസിന്റെ മോശം പ്രവർത്തനമാണ്. രാഹുലിനെ തോൽപിക്കാൻ ബിജെപി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും എന്നാൽ ഇക്കുറി സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ശർമ പറഞ്ഞു.
Read Moreദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ ജാസ്മിന്; ഗായത്രി സുരേഷ്
ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹമുണ്ട്. മുൻപ് വിളിച്ചിട്ട് പോയില്ല. മനോധൈര്യമില്ലാതെ അവിടെ പോയാൽ വീണ് പോകും. പുതിയ സീസൺ കാണാറുണ്ട്. ഷോ ഇപ്പോൾ എന്റർടെയ്നിംഗ് ആയി വരുന്നുണ്ട്. ജിന്റോ ചേട്ടനെയും ജാസ്മിനെയും ഇഷ്ടമാണ്. നന്ദന സ്മാർട്ടാണ്. എന്തും പറയാൻ ധൈര്യമുള്ള ആളായി ഫീൽ ചെയ്യും. ജാസ്മിന് നേരേ വരുന്ന സൈബർ ആക്രമണങ്ങളെ ആ കുട്ടി അതിജീവിക്കും. ജാസ്മിൻ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും. ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റുന്നു. പറയുന്ന പോയന്റുകൾ കിറുകൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാൽ എന്തായിരിക്കുമെന്ന് ഞാൻ ആലോചിക്കാറുണ്ട്. -ഗായത്രി സുരേഷ്
Read More‘ഗുരുവായൂരമ്പല നടയിൽ’ ട്രെയിലർ പുറത്തിറങ്ങി
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജിനെയും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ഗുരുവായൂര്‍ അമ്പലനടയില്‍ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര രാജന്, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍…
Read Moreദുരിതം വിട്ടുമാറാതെ പ്രവാസി സംരംഭകന് ഷാജി മോന്; സ്ഥാപനത്തിന് മുന്നിലെ പ്ലാവ് സ്വയം കരിഞ്ഞതോ അതോ കരിച്ച് കളഞ്ഞതോ; സമരവുമായി പരിസ്ഥിതി പ്രവർത്തകർ
കോട്ടയം: മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോന്റെ സ്ഥാപനത്തിനു മുന്നിലെ സമരത്തിനെത്തിയ പരിസ്ഥിതി പ്രവർത്തകരും ഷാജി മോനും തമ്മിൽ തർക്കം. തന്റെ സ്ഥാപനത്തിന് മുൻപിൽ നിന്നുകൊണ്ട് സമരം ചെയ്യരുതെന്ന നിലപാടിൽ ഷാജി. ഇയാളുടെ സ്ഥാപനത്തിനു മുൻപിലുണ്ടായിരുന്ന പ്ലാവ് കരിഞ്ഞു പോയതിനെ ചൊല്ലി സമരത്തിനെത്തിയതാണ് പരിസ്ഥിതി പ്രവർത്തകർ. മരം നശിപ്പിച്ചതിനെതിരേ പോസ്റ്ററുകളും സ്ഥാപനത്തിനു മുന്നിൽ ഇവർ പതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തിനെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്ലാവ് കരിഞ്ഞു പോയതല്ല, മറിച്ച് എന്തോ വിഷ ദ്രാവകം തളിച്ചതു മൂലമാണ് പ്ലാവ് ഉണങ്ങി പോയതെന്ന് ആരോപിച്ചാണ് പരിസ്ഥിതി പ്രവർത്തകർ സമരം ചെയ്യുന്നത്. എന്നാൽ ഈ സമരത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ഷാജിമോനും കുറ്റപ്പെടുത്തി. തന്റെ സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പ്ലാവിനെ ഒരു തണൽ മരമായി പരിപാലിച്ചു വരിയയായിരുന്നു. എന്നാൽ തന്നോട് വിരോധമുള്ള ആരോ ആണ് മരംനശിപ്പിച്ചത്. കള്ളകുറ്റം കെട്ടിച്ചമച്ച് തന്റെ മേൽ അത്…
Read Moreഅടിച്ചാൽ തിരിച്ചടിക്കും… ക്യൂ നിൽക്കാൻ പറഞ്ഞ വോട്ടറുടെ മുഖത്തടിച്ച് എംഎൽഎ; തിരിച്ചടിച്ച് യുവാവ്
mഅമരാവതി: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വരി നിന്ന യുവാവിനെ എംഎല്‍എ മര്‍ദിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ശിവകുമാറാണ് യുവാവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പോളിംഗ് ബൂത്തില്‍ വരി നിന്ന ആളുകളെ മറികടന്ന് എംഎല്‍എ മുന്നോട്ട് പോയപ്പോള്‍ ഇവിടെയുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തു. ഇതോടെ എംഎല്‍എ ഇയാളുടെ മുഖത്തടിച്ചു. പിന്നാലെ യുവാവും എംഎല്‍എയുടെ മുഖത്ത് തിരിച്ചടിച്ചു. ഇതേ തുടര്‍ന്ന് എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ ആളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല
Read Moreപുരുഷന്മാരുടെ ശ്രദ്ധയ്ക്ക്…കോഴിക്കോടേക്കാണോ യാത്ര? എങ്കിൽ പ്രാഥമിക കൃത്യം വീട്ടിൽ നിന്ന് ആയിക്കോ
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചതോടെ വലഞ്ഞിരിക്കുകയാണ് ദൂരസ്ഥലത്ത് നിന്നെത്തിയ യാത്രക്കാർ. പ്രാഥമിക കൃത്യം നിർവഹിക്കാൻ ആകാതെ പുരുഷ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. യഥാസമയം ടാങ്കുകൾ വൃത്തിയാക്കാതിരുന്നതോടെയാണ് പുരുഷന്മാരുടെ ടോയ്ലറ്റ് പണിമുടക്കിയത്. മനുഷ്യ വിസർജ്യം കളയേണ്ട ക്ലോസറ്റിൽ ചെറിയ മദ്യ കുപ്പികളും നിക്ഷേപിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. ഇനി ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ വീട്ടിൽ നിന്ന് സാധിച്ചു വരേണ്ടിവരും. മണിക്കൂറുകൾ യാത്ര ചെയ്ത് കോഴിക്കോട് എത്തിയവരൊക്കെ ഓടി ടോയിലറ്റിന് മുന്നിലെത്തുകയും, അവിടെ സ്ഥാപിച്ച ബോർഡ് കണ്ട് രോഷത്തോടെ മടങ്ങുകയും ചെയ്തു. 75 കോടി രൂപ മുടക്കി നിർമിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പേരിനു മാത്രമാണ് ടോയ്ലറ്റ്.
Read Moreകെഎസ്ആർടിസി ബസ് തകരാറിലായി,യാത്രക്കാർ വനത്തിൽ രാത്രി കുടുങ്ങി; കാട്ടുമൃഗങ്ങളെ ഭയന്ന് വിറച്ച് ഇരിക്കേണ്ടിവന്നത് മണിക്കൂറുകൾ
അതിരപ്പിള്ളി: കെഎസ്ആർടിസി ബസ് രാത്രി വനത്തിൽവച്ച് തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച് യാത്രക്കാർ ബസിൽ കഴിച്ചുകൂട്ടി.കഴിഞ്ഞദിവസം മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്കു യാത്രപുറപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കാണ് ബസിൽ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നത്. വൈകീട്ട് 6.10ന് മലക്കപ്പാറയിൽനിന്ന് സ്ത്രീകളടക്കം 35 യാത്രക്കാരുമായി പുറപ്പെട്ട ബസ് പത്തടി കോളനിഭാഗത്ത് എത്തിയപ്പോൾ തകരാറിലായി. ബസിന്റെ സ്റ്റിയറിംഗ് പ്രവർത്തനരഹിതമായതാണ് കാരണം. സ്റ്റിയറിംഗിന്റെ പൊട്ടിയ പൈപ്പ് കെട്ടിവച്ചിരിക്കയായിരുന്നു. കണ്ടക്ടർ ചാലക്കുടി സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. പകരം ബസ് അയയ്ക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ചാലക്കുടിയിൽനിന്ന് ബസ് മലക്കപ്പാറവരെ എത്താൻ മണിക്കൂറുകൾ വേണ്ടിവരും. മലക്കപ്പാറയിൽ സ്റ്റേ ചെയ്യുന്ന ബസുകളിൽ ഒരെണ്ണം വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. വനത്തിൽ കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലത്തു കഴിച്ചുകൂട്ടാൻ യാത്രക്കാർ ഭയന്നു. ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. വളരെ സമയം കഴിഞ്ഞ് ഒരു ഫോറസ്റ്റ് ജീപ്പ് സ്ഥലത്തെത്തി. ഒടുവിൽ ചാലക്കുടിയിൽനിന്ന് ബസ് എത്തി യാത്രക്കാരെ കയറ്റി ചാലക്കുടിയിൽ…
Read Moreസ്വന്തം റിക്കാർഡ് തിരുത്തി കാമി റിത ഷെർപ്പ എവറസ്റ്റ് കീഴടക്കിയത് 29-ാം തവണ
കാഠ്മണ്ഡു: റിക്കാർഡുകൾ തിരുത്തിത്തിരുത്തി നേപ്പാളുകാരൻ കാമി റിത ഷെർപ്പ 29-ാം തവണയും എവറസ്റ്റ് കീഴടക്കി . ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏറ്റവും കൂടുതൽ തവണ കീഴടക്കിയതിന്റെ റിക്കാർഡ് ഈ അന്പത്തിനാലുകാരന്റെ പേരിലാണ്. നേപ്പാളിലെ സീനിയർ ഗൈഡായ ഇദ്ദേഹം ഇന്നലെ രാവിലെ 7.25ന് 28 അംഗ സംഘത്തിനൊപ്പമാണ് എവറസ്റ്റിനു മുകളിലെത്തിയത്. നേപ്പാളിലെ മറ്റൊരു ഗൈഡായ പസാംഗ് ദവാ ഷെർപ കഴിഞ്ഞ വർഷം 27-ാം തവണയും എവറസ്റ്റിനു മുകളിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം ഈ സീസണിൽ മലകയറുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല.
Read Moreരാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ ശീതയുദ്ധം; വേണമെന്നുറപ്പിച്ച് കേരളാ കോൺഗ്രസ്- എം; വിട്ടു കൊടുക്കില്ലന്ന് സിപിഐ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു. ആർക്കും സീറ്റ് വിട്ടു കൊടുക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. എന്നാൽ തങ്ങൾക്ക് സീറ്റു വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്-എം. ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒരെണ്ണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന കേരള കോൺഗ്രസ്-എം വാദത്തെ ചെറുക്കുകയാണ് സിപിഐ. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ലന്ന ഉറച്ച നിലപാടിലാണ് സിപിഐ നേതൃത്വം. ഇടതുമുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. തർക്കം കലുഷിതമായതോടെ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇതുസംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
Read More