ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെക്കൂടി അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. ബ്രാംപ്ടണിൽ താമസിച്ചിരുന്ന അമർദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന്, തോക്ക് കേസുകളിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾക്ക് നിജ്ജാർവധവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇയാൾ കാനഡയിൽ താത്കാലിക വീസയിലെത്തിയതാണ്. നിജ്ജാറിനു നേർക്കു വെടിയുതിർത്ത രണ്ടുപേരിൽ ഒരാൾ ഇയാളാണെന്നു കരുതുന്നു. കേസിൽ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരെ മേയ് മൂന്നിനു കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവർ പ്രാന്തത്തിലെ ഗുരുദ്വാരയ്ക്കു സമീപം വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. നിജ്ജാർവധത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടായിരിക്കാമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ…
Read MoreDay: May 13, 2024
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
മോണ്ട്രിയൽ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് മത്സരത്തിനിടെ രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നു. മോണ്ട്രിയലിന് എതിരായ എവേ പോരാട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു സംഭവം. മോണ്ട്രിയൽ ഡിഫെൻഡർ ജോർജ് കാംബെലിന്റെ ഫൗളിൽ മെസി നിലത്തുവീണു. തുടർന്ന് മെഡിക്കൽ ടീം മൈതാനത്ത് എത്തി. റഫറി ജോർജ് കാംബെലിന് കാർഡ് നൽകിയില്ല. ഇതോടെയാണ് മെസിക്ക് രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നത്. മെസിയെ ഫൗൾ ചെയ്തതിന് ഇന്റർ മയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മാറ്റിയാസ് റോജസ് (44’) പന്ത് മനോഹരമായി വളച്ച് വലയിലാക്കുകയും ചെയ്തു. എംഎസ്എല്ലിലെ പുതിയ നിയമം അനുസരിച്ച് ഫൗളേറ്റ് വീഴുന്ന താരം 15 സെക്കൻഡിൽ അധികം മൈതാനത്ത് ചെലവഴിക്കുകയും മെഡിക്കൽ സംഘം പരിചരണത്തിനായി കളത്തിൽ എത്തുകയും ചെയ്താൽ രണ്ട് മിനിറ്റ് പുറത്തുപോകണം. ഫൗൾ ചെയ്ത താരത്തിന് കാർഡ് ലഭിച്ചില്ലെങ്കിലാണിത്. രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടവന്ന മെസി…
Read Moreഓടുന്ന കാറിന്റെ ചില്ല് താഴ്ത്തി തല പുറത്തേക്കിട്ട് യാത്ര: അഭ്യാസ പ്രകടനം പകർത്തി പിന്നാലെ വന്ന യാത്രക്കാർ; ഒടുവിൽ പിടിവീണു
കായംകുളത്ത് വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ വൈകിട്ട് കായംകുളം കെ.പി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിൽ വെച്ചായിരുന്നു സംഭവം. കാർ ഡ്രൈവറെയും അഭ്യാസം നടത്തിയ ആളുകളെയും മോട്ടോർ വാഹന വകുപ്പ് പിടികൂടി വാഹനം കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോർ വിൻഡോയിൽ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പുറകിൽ വന്ന വാഹനത്തിലെ യാത്രക്കാർ ഫോണിൽ പകർത്തി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അയച്ചുകൊടുത്തു. പിന്നാലെ ആർ.ടി.ഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹന ഉടമസ്ഥനെ കണ്ടെത്തുകയും ചെ്തു. തുടർന്ന് രാത്രി എട്ടരയോടെ ചൂനാട് വെച്ച് വാഹനം പിടികൂടി. ഓച്ചിറ മേന്മന സ്വദേശി മർസീൻ അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പ്രായപൂർത്തി ആകാത്തവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില് നിന്ന് തല…
Read Moreവിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിനെ ക്രൂരമായി മർദിച്ച് ഭർത്താവ്; ബന്ധം തുടരാൻ താൽപര്യമില്ലന്ന് യുവതി
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരേ പോലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഏഴാം നാൾ അടുക്കള കാണൽ ചടങ്ങിനായി വരന്റെ വീട്ടിലെത്തിയതായിരുന്നു വധുവിന്റെ വീട്ടുകാർ. ഈ സമയത്താണ് യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്. രക്തപ്പാടുകളും, മുറിവുകളും ശ്രദ്ധയിൽപ്പെട്ടയുടനെതന്നെ കുടുംബം കാര്യം തിരക്കി. തുടർന്നാണ് ഭർത്താവിൽ നിന്ന് ദിവസങ്ങളായി ക്രൂര മർദനത്തിന് താൻ ഇരയായെന്ന് യുവതി വെളിപ്പെടുത്തിയത്. ഉടൻതന്നെ പെൺകുട്ടിയുമായി കുടുംബം പന്തീരാങ്കാവ് സ്റ്റേഷനിലേക്കെത്തുകയും വരനെതിരേ പരാതിപ്പെടുകയും ചെയ്തു. രാഹുലുമൊത്ത് ഇനി ബന്ധം തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെ വീട്ടുകാർക്കൊപ്പം വധുവിനെ വിട്ടു.
Read Moreസൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ; ദീക്ഷയ്ക്ക് റിക്കാർഡ്
ലോസ് ആഞ്ചലസ്: മധ്യപ്രദേശുകാരിയായ കെ.എം. ദീക്ഷയ്ക്ക് 1500 മീറ്ററിൽ ദേശീയ റിക്കാർഡ്. ലോസ് ആഞ്ചലസിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ 4:04.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇരുപത്തഞ്ചുകാരിയായ ദീക്ഷ ദേശീയ റിക്കാർഡ് സ്വന്തമാക്കിയത്. ഹീറ്റ് ഒന്നിൽ മത്സരിച്ച ദീക്ഷ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2021ൽ ഹർമിലൻ ബെയിൻസ് ദേശീയ ഓപ്പണ് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കുറിച്ച 4:05.39 സെക്കൻഡ് ഇതോടെ റിക്കാർഡ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി.
Read Moreലാ ലിഗ കിരീടം; ചാമ്പ്യൻസ് ആഘോഷം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് കിരീട ആഘോഷം നടത്തി. 36-ാം ലാ ലിഗ കിരീടം ഉറപ്പാക്കിയശേഷം ഗ്രനാഡയ്ക്കെതിരേ ഇറങ്ങിയ റയൽ മാഡ്രിഡ് 4-0ന്റെ എവേ ജയം സ്വന്തമാക്കി. ബ്രാഹിം ഡിയസ് (49’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രാൻ ഗാർസ്യ (38’), അർദ ഗുലർ (45+2’) എന്നിവരും റയലിനായി വലകുലുക്കി. 35-ാം റൗണ്ടിൽ ജയം സ്വന്തമാക്കിയതോടെ റയലിന്റെ പോയിന്റ് സന്പാദ്യം 90ൽ എത്തി. മോഡ്രിച്ചേ പോകല്ലേ… ഗ്രനാഡയ്ക്കെതിരായ ജയത്തിനുശേഷം റയൽ മാഡ്രിഡ് ടീം ലാ ലിഗ ട്രോഫിയുമായി നഗരപ്രദിക്ഷണം നടത്തി. മാഡ്രിഡിൽ ആരാധകരും വൻ ആഘോഷത്തിലായിരുന്നു. ലൂക്ക മോഡ്രിച്ചിനോട് ക്ലബ് വിട്ടുപോകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. 2024 ജൂണ് 30വരെ മാത്രമാണ് മോഡ്രിച്ചിന് റയലുമായി കരാറുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെയെക്കുറിച്ചുള്ള ചോദ്യത്തിന് ചാന്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്…
Read Moreസായിപ്പിന്റെ സ്കൂൾ … എരുമേലിയിലെ നോയൽ മെമ്മോറിയൽ സ്കൂളിനും ചെമ്പകമരത്തിനും പ്രായം 108
എരുമേലി: ഒരു നൂറ്റാണ്ട് മുമ്പ് നോയൽ സായിപ്പ് സ്ഥാപിച്ച എരുമേലിയിലെ ഏറ്റവും ആദ്യത്തെ സ്കൂളായ കനകപ്പലം എൻഎംഎൽപി സ്കൂൾ 108 വയസിലേക്ക്.എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ലണ്ടുകാരനായ മിഷനറി ഈ സ്കൂൾ സ്ഥാപിച്ചപ്പോൾ ഒരു ചെമ്പകമരം മുറ്റത്ത് നട്ടിരുന്നു. ആ മരം ഒരു നൂറ്റാണ്ടിന്റെ പ്രായവുമായി ഇന്നും തണൽ പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ സ്കൂളുകൾ കേരളത്തിൽ നോയൽ സായിപ്പ് സ്ഥാപിച്ചിരുന്നു. ആ സായിപ്പിനെ നേരിൽക്കണ്ട പഴയ തലമുറയിൽ ഇന്ന് ഏതാനും പേരേ ജീവിച്ചിരിപ്പുള്ളൂ. അവരിൽ മൂന്നുപേരെ സ്കൂളിന്റെ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു. 1916ലാണ് സ്കൂൾ സ്ഥാപിച്ചത്. ഓട് മേഞ്ഞ പഴയ കെട്ടിടം അതേപടി നിലനിർത്തി പിന്നീട് നവീകരിച്ചു. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ പേര്. സായിപ്പിന്റെ മരണത്തോടെ ഓർമയ്ക്കായി നോയൽ മെമ്മോറിയൽ സ്കൂൾ എന്ന പേരായി. ഒന്നുമുതൽ നാലു വരെയാണ് അധ്യയനം. നൂറോളം കുട്ടികളുണ്ട്. കോർപറേറ്റ്…
Read Moreകെ. എസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കെ. കെ. രമ; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേ കേസെടുത്തു
കോഴിക്കോട്: ആര്എംപി നേതാവ് കെ. എസ്. ഹരിഹരന്റെ വിവാദ പരാമർശം കൊടുന്പിരി കൊണ്ടിരിക്കുന്നതിനിടയിൽ ഹരിഹരന്റെ വീടിനു നേരെ ബോംബാക്രമണം. ബോംബ് വീടിന്റെ ചുറ്റുമതിലില് തട്ടി പൊട്ടിയതിനാല് വലിയ ദുരന്തം ഒഴിവായി. സംഭവസമയത്ത് ഹരിഹരനും കുടുംബവും, ഭാര്യാസഹോദരനും, രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഹരിഹരന് പറഞ്ഞു. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കെ.കെ. രമ ആരോപിച്ചു. തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്ന് രമ പറഞ്ഞു. ഹരിഹരന്റെ വീടിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും മാപ്പുപറയൽ കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത് ഇതിന്റെ സൂചനയാണെന്നും രമ കൂട്ടിച്ചേർത്തു. കെ. കെ ശൈലജയ്ക്കും…
Read Moreപറഞ്ഞ സമയത്ത് ഓട്ടോയുമായി എത്തിയില്ല; അന്വേഷിച്ചെത്തിയയാൾ കണ്ടത് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്ന ചന്ദ്രകുമാറിനെ; നടക്കുന്ന സംഭവം കായംകുളത്ത്
കായംകുളം: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം. വള്ളികുന്നം കടുവിനാൽ പറങ്കാമൂട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ രണ്ട് വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ ത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. വള്ളികുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ അംബിക. മക്കൾ: സന്ദീപ്, സ്വാതി.
Read Moreപന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചഡ് മരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം
ജനിതകാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച 62 കാരൻ മരിച്ചു. യുഎസിൽ നിന്നുള്ള റിച്ചഡ് സ്ലേമാനിനാണ് വൃക്ക സ്വീകരിച്ച് 2 മാസത്തിന് ശേഷം മരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് റിച്ചഡിന് പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. ഇയാൾ 2 വർഷം വരെ ജീവിക്കുമെന്നായിരുന്നു മെഡിക്കൽ വിദഗ്ധരുടെ പ്രതീക്ഷ. മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം നിലച്ചതാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ആയിരുന്നു ശസ്ത്രക്രിയ. വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി റിച്ചഡ് ഡയാലിസിസ് ചികിത്സയിലായിരുന്നു. അതിനിടെ മറ്റൊരാളിൽ നിന്ന് വൃക്ക സ്വീകരിച്ചെങ്കിലും അത് തകരാറിലായതിനെ തുടർന്ന് പന്നിയുടെ വൃക്ക സ്വീകരിക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിലേക്ക് പന്നിയുടെ വൃക്കകൾ താൽക്കാലികമായി മാറ്റിവച്ചിരുന്നു. രണ്ട് പേർക്ക് പന്നികളിൽ നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, ഇരുവരും മാസങ്ങൾക്കുള്ളിൽ മരിക്കുകയായിരുന്നു.
Read More