കവാർധ: ഛത്തീസ്ഗഢിലെ കബീർധാമിൽ മിനി ഗുഡ്സ് വാൻ മറിഞ്ഞ് 17 സ്ത്രീകൾ ഉൾപ്പെടെ 18 പേർ മരിച്ചു. നാലുപേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് അപകടം. കാട്ടിൽനിന്ന് ബീഡി നിർമാണത്തിനുള്ള തെണ്ടു ഇല പറിച്ചശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡിൽനിന്നg തെന്നിമാറി താഴേക്ക് വീഴുകയും താഴ്വരയിലെ റോഡിൽ പതിക്കുകയുമായിരുന്നു. 12 സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഞ്ച് സ്ത്രീകൾ ആശുപത്രിയിലും മരിച്ചെന്ന് കബീർധാം പോലീസ് സൂപ്രണ്ട് പറഞ്ഞു. പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മരണത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി.
Read MoreDay: May 21, 2024
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ഗുരുഗ്രാം: സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണു സംഭവം. ഗുരുഗ്രാം അശോക് വിഹാർ സ്വദേശിയായ നീതു എന്ന നിഷയും (34) വിക്കിയും (28) കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഭർത്താവുമായി പിരിഞ്ഞതിനു ശേഷമാണു വിക്കിയുമായി അടുത്തത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് കാച്ചികോളനിയിലെ വീട്ടിൽ വിക്കിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത ആരോപിച്ച് വിക്കിയുടെ സഹോദരൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ യുവതി പിടിയിലാകുകയായിരുന്നു. ഇവരുടെ സഹോദരൻ ഒളിവിലാണ്. മദ്യപാനത്തിനിടയിലുണ്ടായ വഴക്കിനെത്തുടർന്ന് പാൻ ഉപയോഗിച്ച് വിക്കിയെ മർദിച്ചു കൊന്നുവെന്നു യുവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Read Moreഭരണകൂടമേ കണ്ണുതുറക്കൂ…കാലവർഷം ശക്തമാകുന്നു; പാറക്കൂട്ടങ്ങൾക്കു താഴെ അപകടഭീതിയിൽ ഒരു കുടുംബം
ചെറുതോണി: ഏതു നിമിഷവും വലിയ പാറക്കഷണങ്ങൾ അടർന്ന് വീടിനു മുകളിൽ പതിച്ചേക്കാമെന്ന ഭീതിയിലാണ് മൈലാടുംപാറയിൽ പ്രേംകുമാറും കുടുംബവും. അടിമാലി – കുമളി ദേശീയ പാതയിൽ ചേലച്ചുവട് കട്ടിംഗ് ഭാഗത്താണ് പ്രേംകുമാറിന്റെ വീട്.ഏതാനും മാസങ്ങൾക്ക് മുമ്പ് ഭീമാകാരമായ പാറക്കഷണം അടർന്നുവീണ് ഇവരുടെ കൃഷി നശിച്ചിരുന്നു. ഉരുണ്ടു വന്ന പാറക്കഷണം ദേശീയ പാതയിൽ പതിക്കുകയും ചെയ്തിരുന്നു. അന്ന് കെഎസ്ആർടിസി ബസ് അപകടത്തിൽനിന്ന് ഒഴിവായത് തലനാരിഴയ്ക്കാണ്. അന്നത്തെ പാറക്കഷണത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും അപകട നിലയിലാണ്. ഈ പാറക്കഷ്ണങ്ങളാണ് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. കാലവർഷം ശക്തമാകുന്നതോടെ പാറക്കഷണങ്ങളുടെ അടിയിലെ മണ്ണ് ഒലിച്ചുപോകാനും കല്ലുകൾ താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്നാണ് പ്രേംകുമാറും കുടുംബവും ആശങ്കപ്പെടുന്നത്. പാറക്കഷ്ണങ്ങൾ അടർന്നുവീണപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് അപക ഭീഷണിയിലായിരുക്കുന്ന ഈ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനും പാറക്കഷണങ്ങൾ പൊട്ടിച്ച് മാറ്റാനും ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദേശം…
Read Moreവെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ കുളിച്ചു; മൂക്കിലൂടെ അമീബ കയറി; അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ബാലിക വിടവാങ്ങി
കോഴിക്കോട്: അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചുവയസുകാരി വിടവാങ്ങി. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പിടഞ്ഞാറെ പീടിയേക്കല്‍ ഹസന്‍കുട്ടി-ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കുറച്ചുദിവസമായി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു. സ്രവപരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മറ്റുനാലു കുട്ടികള്‍ ആശുപത്രി വിട്ടു. മേയ് പതിമൂന്നിനാണ് ഫദ്വയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോള്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്. നേരത്തെ പനിയും മറ്റ് അസുഖങ്ങളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുന്ന അമീബ തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്താണ് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. കടലുണ്ടി പുഴയുടെ…
Read Moreകഴുത്തിലും നെഞ്ചിലുമായി കുത്തിയത് 17 തവണ; ചേർത്തലയിൽ ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ ചിലകാര്യങ്ങളിൽക്കൂടി വ്യക്തവരാനുണ്ടെന്ന് പോലീസ്
ചേർത്തല: പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായെങ്കിലും പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് സൂചന. പള്ളിപ്പുറം പഞ്ചായത്ത് 16-ാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി ആലപ്പുഴ ജില്ലാ ജയിലിലേക്കു മാറ്റിയത്. തെളിവെടുപ്പിൽ രാജേഷ് പോലീസുമായി സഹകരിച്ചെങ്കിലും ചില കാര്യങ്ങൾകൂടി വ്യക്തതവരുത്താനാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് ചേർത്തല പോലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച കത്തിയും രാജേഷ് സഞ്ചരിച്ച മോട്ടോർ ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുനല്ലൂർ സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് ചെത്തിക്കാട്ട് സി.പി ബാബു – അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ നടുറോഡിൽ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്. പള്ളിച്ചന്തയിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നു ബാങ്കിലേക്കുള്ള പൈസ വാങ്ങി തന്റെ വാഹത്തിൽ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ്…
Read Moreബിജെപി ആസ്ഥാനത്തേയ്ക്കു പ്രതിഷേധം; എഎപി നേതാക്കൾക്കെതിരേ കേസ്
ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആഹ്വാനപ്രകാരമാണ് ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആം ആദ്മി പാർട്ടി നേതാക്കൾ പ്രതിഷേധിച്ചത്. കേജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രവർത്തകർ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കുകയും ചെയ്തു. എന്നാൽ, 20 മിനിറ്റിനുള്ളിൽ പ്രതിഷേധം അവസാനിപ്പിച്ച് മുഖ്യമന്ത്രി കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം പാർട്ടി ഓഫീസിലേക്കു മടങ്ങി. പ്രതിഷേധത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ക്രമസമാധാനം നിലനിർത്താനും ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും അർധസൈനികരെയും വിന്യസിച്ചിരുന്നു.
Read Moreകുടിവെള്ളമെത്തും മുന്‍പേ ബില്ല് എത്തിച്ച് ജല അഥോറിറ്റി; ജൽജീവന്‍ പദ്ധതി ജനങ്ങളെ ഊറ്റിക്കുടിക്കുന്ന പദ്ധതിയെന്ന നാട്ടുകാർ
എടത്വ: ജൽജീവന്‍ പദ്ധതി പ്രകാരം സ്ഥാപിച്ച ഗാര്‍ഹിക കണക്ഷനില്‍ വെള്ളമെത്തും മുന്‍പ് ജല അഥോറിറ്റിയുടെ ബില്ലെത്തി. എടത്വ പഞ്ചായത്ത് 13, 14 വാര്‍ഡുകളിലെ ഉപഭോക്താക്കള്‍ക്കാണ് വെള്ളം നല്‍കാതെ ബില്ല് നല്‍കിയത്. മീറ്റര്‍ റീഡിംഗ് പൂജ്യമായി രേഖപ്പെടുത്തിയ ബില്ലില്‍ റീഡിംഗ് തുകയായി 144 രൂപയും അഡീഷണല്‍ തുകയായി 8 രൂപയും ഉള്‍പ്പെടെ 148 രൂപ പിഴ കൂടാതെ ജൂണ്‍ മൂന്നി ന് അടയ്ക്കണമെന്നും അല്ലാത്ത പക്ഷം 18ന് കണക്ഷന് വിശ്ചേദിക്കുമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍, മേയ് മാസത്തിലാണ് ഒട്ടുമിക്ക ഉപഭോക്താക്കള്‍ക്കും ജല്‍ജീവന്‍ പദ്ധതി പ്രകാരം കണക്ഷന് ലഭിച്ചത്. ജല അഥോറിറ്റിയുടെ പൈപ്പ്ലൈന് പതിറ്റാണ്ട് മുന്‍പ് പ്രദേശത്ത് എത്തിയെങ്കിലും പൊതുടാപ്പില്‍ പോലും വെള്ളം എത്തിയിരുന്നില്ല. ജലവിതരണമില്ലാത്ത പൈപ്പ് ലൈനില്‍നിന്നാണ് ജല്‍ജീവന്‍ പദ്ധതിയുടെ കണക്ഷന് നല്‍കിയിരുന്നത്. റീഡിംഗ് എടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥയോട് ഇതുവരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചെങ്കിലും പരാതിയുണ്ടെങ്കില്‍ ഓഫീസുമായി ബന്ധപ്പെടാനാണ്…
Read Moreകാശിയിൽ ‘നാരീശക്തി സംവാദ്’; മോദിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ 25,000 സ്ത്രീകൾ
ലക്നോ: കാശിയിലെ സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ ഇന്നു നടക്കുന്ന “നാരീശക്തി സംവാദ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 25,000 സ്ത്രീകളുമായി സംവദിക്കും. പ്രയാഗ്രാജിൽ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രസംഗിക്കും. വാരാണസി ലോക്സഭാ മണ്ഡലത്തിൽ 1,909 ബൂത്തുകളുണ്ടെന്നും ഓരോ ബൂത്തിൽനിന്നു പത്തു സ്ത്രീകളെ പ്രധാനമന്ത്രി മോദിയുടെ സംവദത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും കാശി മേഖല ബിജെപി വക്താവ് നവരതൻ രതി പറഞ്ഞു. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, പ്രൊഫസർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ ഗവൺമെന്റ് പോളിടെക്നിക് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടും.
Read Moreകാഞ്ഞങ്ങാട് സിപിഎം നേതാക്കൾക്കുനേരേ ബോംബേറ്; ലോക്കൽ സെക്രട്ടറി അടക്കം ജീവനും കൊണ്ടോടി; പാർട്ടി പ്രവർത്തകൻ ഒളിവിൽ
കാഞ്ഞങ്ങാട്: ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരേ ബോംബാക്രമണം നടത്തിയ പാർട്ടി പ്രവർത്തകനായി അന്വേഷണം ഊർജിതമാക്കി. ബിജെപി പ്രവർത്തകനും പോസ്റ്റ് മാസ്റ്ററുമായിരുന്ന ദാമോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സിപിഎം പ്രവർത്തകൻ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് എന്ന മാന്തി രതീഷാണ് സ്വന്തം പാർട്ടി നേതാക്കൾക്കു നേരേ ബോംബറിഞ്ഞത്. ഇന്നലെ രാത്രി ഒൻപതോടെ പാറപ്പളളി കണ്ണോത്ത് തട്ടിലെ സമീറിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലോക്കല്‍ സെക്രട്ടറിമാരായ അനൂപ് ഏഴംമൈല്‍, ബാബുരാജ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന് എന്നിവർ ഗൃഹസന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അക്രമം. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സമീറിന്റെ അയൽവാസിയായ ആമിന എന്ന സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലക്കേസിൽ പ്രതിയായ ശേഷം ഏറെക്കാലം പാർട്ടിയുടെ സംരക്ഷണത്തിലായിരുന്ന രതീഷിനെ പിന്നീട് പാർട്ടി നേതൃത്വം അകറ്റി നിർത്തിയതായും പറയപ്പെടുന്നു. വിവരമറിഞ്ഞ് അന്പലത്തറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreമിടുമിടുക്കി; പാട്ടിന്റെ പാലാഴി തീര്‍ത്ത് പൊന്നാമ്പല
പാട്ടിന്റെ പാലാഴിയില്‍ നീന്തിത്തുടിക്കുകയാണ് കണ്ണൂര്‍ മയ്യില്‍ കയരളം ഒറപ്പടി സ്വദേശി ജിജു ഒറപ്പടി-ശിശിരാ കാരായി ദമ്പതികളുടെ മകള്‍ വൈഗരി സാവന്‍ എന്ന പൊന്നാമ്പല. രണ്ടര വയസില്‍ തുടങ്ങിയ സംഗീത പ്രണയം ആസ്വാദകര്‍ ഏറ്റെടുത്തതിലൂടെ അഞ്ഞൂറിലേറെ വേദികളാണ് ഈ കൊച്ചുമിടുക്കി കീഴടക്കിയത്. വൈഗരി പിച്ചവയ്ക്കാന്‍ തുടങ്ങിയത് സംഗീതത്തിന്റെ അകമ്പടിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന ഒറപ്പടി കലാ കൂട്ടായ്മയുടെയും അഥീന നാടക നാട്ടറിവ് വീടിന്റെയും പരിശീലനങ്ങള്‍ നടന്നിരുന്നത് ഈ വീട്ടിലാണ്. നാടന്‍ കല-നാടക-സിനിമാ പ്രവര്‍ത്തകനാണ് പിതാവ് ജിജു ഒറപ്പടിയെന്നതാണ് ഈ വീട് കാലാകാരന്മാരുടെ കേന്ദ്രവും പരിശീലനകളരിയുമായി മാറാന്‍ കാരണം. കലാ കൂട്ടായ്മയുടെ പാട്ടുകളുടെ ഈരടികള്‍ അങ്ങനെയാണ് വൈഗരിയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കാന്‍ തുടങ്ങിയത്. ക്രമേണ സംഗീതത്തിന്റെ ആരോഹണങ്ങളും അവരോഹണങ്ങളും ശ്രുതിയുമെല്ലാം വൈഗരിയുടെ കളിക്കൂട്ടുകാരായി മാറി. രണ്ടാം വയസില്‍ ആദ്യവേദി കയരളം ഒറപ്പടിയില്‍ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയില്‍ തനിക്കും പാടണമെന്ന രണ്ടുവയസുകാരി…
Read More