ഛത്തീ​സ്ഗ​ഢി​ൽ മി​നി ഗു​ഡ്‌​സ് വാ​ൻ മ​റി​ഞ്ഞ് 18 മരണം; മ​രി​ച്ച​വ​രി​ൽ 17 പേ​രും സ്ത്രീ​ക​ൾ

ക​വാ​ർ​ധ: ഛത്തീ​സ്ഗ​ഢി​ലെ ക​ബീ​ർ​ധാ​മി​ൽ മി​നി ഗു​ഡ്‌​സ് വാ​ൻ മ​റി​ഞ്ഞ് 17 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 18 പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45നാ​ണ് അ​പ​ക​ടം. കാ​ട്ടി​ൽ​നി​ന്ന് ബീ​ഡി നി​ർ​മാ​ണ​ത്തി​നു​ള്ള തെ​ണ്ടു ഇ​ല പ​റി​ച്ച​ശേ​ഷം മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വാ​ഹ​നം റോ​ഡി​ൽ​നി​ന്നg തെ​ന്നി​മാ​റി താ​ഴേ​ക്ക് വീ​ഴു​ക​യും താ​ഴ്‌​വ​ര​യി​ലെ റോ​ഡി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. 12 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഞ്ച് സ്ത്രീ​ക​ൾ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചെ​ന്ന് ക​ബീ​ർ​ധാം പോ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ നാ​ലു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment