സ​ഹോ​ദ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ങ്കാ​ളി​യെ കൊ​ന്നു; യു​വ​തി അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: സ​ഹോ​ദ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. ഗു​രു​ഗ്രാ​മി​ലെ തി​ക്രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.

ഗു​രു​ഗ്രാം അ​ശോ​ക് വി​ഹാ​ർ സ്വ​ദേ​ശി​യാ​യ നീ​തു എ​ന്ന നി​ഷ​യും (34) വി​ക്കി​യും (28) ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 15 വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു വി​ക്കി​യു​മാ​യി അ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് കാ​ച്ചികോ​ള​നി​യി​ലെ വീ​ട്ടി​ൽ വി​ക്കി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ ആ​രോ​പി​ച്ച് വി​ക്കി​യു​ടെ സ​ഹോ​ദ​ര​ൻ പോലീസിൽ പരാതിപ്പെട്ടിരുന്നു.

തുടർന്നു നടന്ന അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ ഒ​ളി​വി​ലാ​ണ്. മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് പാ​ൻ ഉ​പ​യോ​ഗി​ച്ച് വി​ക്കി​യെ മ​ർ​ദി​ച്ചു കൊ​ന്നു​വെ​ന്നു യു​വ​തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment