വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന കു​ഴി​യി​ല്‍ കു​ളി​ച്ചു; മൂക്കിലൂടെ അമീബ കയറി; അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച ബാ​ലി​ക വി​ട​വാ​ങ്ങി

കോ​ഴി​ക്കോ​ട്: അ​ത്യ​പൂ​ര്‍​വ രോ​ഗ​മാ​യ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​വ​യ​സു​കാ​രി വി​ട​വാ​ങ്ങി.

മ​ല​പ്പു​റം മു​ന്നി​യൂ​ര്‍ ക​ളി​യാ​ട്ട​മു​ക്ക് സ്വ​ദേ​ശി പി​ട​ഞ്ഞാ​റെ പീ​ടി​യേ​ക്ക​ല്‍ ഹ​സ​ന്‍​കു​ട്ടി-​ഫ​സ്‌​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഫ​ദ്‌​വ​യാ​ണ് അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍​സ​ഫ​ലൈ​റ്റി​സ് എ​ന്ന രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. കു​റ​ച്ചു​ദി​വ​സ​മാ​യി മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മ​റ്റു​നാ​ലു കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി വി​ട്ടു.

മേ​യ് പ​തി​മൂ​ന്നി​നാ​ണ് ഫ​ദ്‌​വ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മെ​നി​ഞ്ചൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തി​യ കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ല്‍ നി​ന്ന് സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്.

നേ​ര​ത്തെ പ​നി​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ല്‍​സ തേ​ടി​യി​രു​ന്നു. മൂ​ക്കി​ലൂടെ മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ ക​ട​ക്കു​ന്ന അമീബ ത​ല​ച്ചോ​റിനെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്താ​ണ് മ​സ്തി​ഷ്‌​ക​ജ്വ​രം ഉ​ണ്ടാ​കു​ന്ന​ത്. ക​ട​ലു​ണ്ടി പു​ഴ​യു​ടെ മു​ന്നി​യൂ​ര്‍ ക​ളി​യാ​ട്ട​മു​ക്ക് കാ​ര്യാ​ട് ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന കു​ഴി​യി​ല്‍ കു​ളി​ച്ച​പ്പോ​ഴാ​ണ് അ​മീ​ബ ബാ​ലി​ക​യുടെ മൂ​ക്കി​ല്‍ ക​യ​റി​യ​തെ​ന്നാ​ണ് സം​ശ​യം.

Related posts

Leave a Comment