കരിമണ്ണൂർ: പകർച്ചവ്യാധികൾ പടരുന്പോഴും പല ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആകെയുള്ളത് ഒരു സ്ഥിരം ഡോക്ടർ മാത്രമാണ്. ദിവസവും നൂറുകണക്കിനു രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഇവിടെ രണ്ടു ഡോക്ടർമാരുടെ സ്ഥിരം തസ്തികയാണുള്ളത്. ഇതിൽ ഒരാൾ നീണ്ട അവധിയിലാണ്. കൂടാതെ ആരോഗ്യ ദൗത്യം പദ്ധതിയിൽ നിയമിച്ച ഒരു ഡോക്ടറും കരിമണ്ണുർ പഞ്ചായത്ത് നിയമിച്ച ഡോക്ടറും ഉൾപ്പെടെ നാലു ഡോക്ടർമാർ മുന്‍പ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. മുന്നൂറിനു മുകളിൽ രോഗികളാണ് ആശുപത്രിയിൽ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. കരിമണ്ണൂർ, കോടിക്കുളം, ഉടുന്പന്നൂർ, വണ്ണപ്പുറം,ആലക്കോട് പഞ്ചായത്തിൽനിന്നുള്ളവർ കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിമൂലം പഞ്ചായത്ത് നിയമിച്ച ഡോക്ടർക്ക് ശന്പളം കൊടുക്കാത്തതിനെ ത്തുടർന്ന് ജോലി ഉപേക്ഷിച്ചുപോയി. എൻഎച്ച്എം പദ്ധതിയിൽ മാനവ…
Read MoreDay: May 21, 2024
ലാലേട്ടനൊരു പിറന്നാൾ സമ്മാനം… ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു: മന്ത്രി പി. എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി 1989ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. കഥാപാത്രങ്ങളെ പോലെതന്നെ ചിത്രത്തിൽ ശ്രദ്ധേയമായ ഒന്നാണ് ‘കിരീടം പാലം’. ഇപ്പോഴിതാ കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഇന്ന് 64ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനമാണെന്ന് പറഞ്ഞാണ് കിരീടം പാലത്തെ കുറിച്ചും അത് വിനോദ സഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായും പറഞ്ഞ് മന്ത്രി പോസ്റ്റ് പങ്കുവച്ചത്. ഒപ്പം കിരീടം പാലത്തിന്റേയും മോഹൻലാലിന്റേയും ഫോട്ടോ അദ്ദേഹം പങ്കുവച്ചു. ‘സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ടിലെ രംഗങ്ങൾക്കുമെല്ലാം സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം.. ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന…
Read Moreഎത്യോപ്യയിലെ കല്യാണപ്പരീക്ഷ; കാളകൾക്ക് മുകളിലൂടെ ഓടിയാൽ പെണ്ണു കിട്ടും!
വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ വിവാഹാചാരങ്ങൾ ഏറെ കൗതുകരമാണ്. ബന്ന ഗോത്രത്തിലെ യുവാക്കൾ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും “കാളചാട്ട ചടങ്ങ്’ പൂർത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാൻ സങ്കീർണമായ ആചാരങ്ങളാണ് അവർക്കുള്ളത്. ആൺകുട്ടികളുടെ പ്രായപൂർത്തിയെ അടയാളപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണു കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിർത്തുന്നു. ആൺകുട്ടികൾ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകൾക്കു മുകളിലൂടെയെങ്കിലും നാലു റൗണ്ട് ഓടണമെന്നാണു കണക്ക്. നഗ്നരായി വേണം മത്സരത്തിൽ പങ്കെടുക്കാൻ. കാളകൾക്കു മുകളിലൂടെ ചാടുന്പോൾ ചാട്ടവാറുകൊണ്ട് അടിയും കിട്ടും. എന്നാലും അതൊന്നും വകവയ്ക്കാതെ യുവാക്കൾ തങ്ങളുടെ പരീക്ഷണം പൂർത്തിയാക്കും. ആചാരവേളയിൽ യുവാവിനൊപ്പം അവന്റെ ഗോത്രത്തിലെ സ്ത്രീകളും ഉണ്ടാകും അവർ പാടിയും നൃത്തം ചെയ്തും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാളചാട്ട…
Read More‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമായ താരരാജാവിന് ഇന്ന് 64ാം പിറന്നാളാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി മോഹൻലാലിന് പിറന്നാളാശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് അദ്ദേഹം നേർന്നത്. ഒപ്പം മോഹൻലാലിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചു. മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൃത്യം രാത്രി 12 ന് തന്നെയാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ അറിയിച്ചത്.
Read Moreഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
കൊച്ചി: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസില്‍ സുധാകരൻ വിചാരണ നേരിടണമെന്ന അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി. കേസിലെ ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ വിചാരണക്കോടതി വെറുതേ വിട്ടിരുന്നു ഇ.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ ചുമത്തിയിരുന്നത്. വലിയതുറ പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് 2016ല്‍ സുധാകരന് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. കേസിൽ വിശദമായ വാദം കേട്ട കോടതി ഹർജിയിലെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പിക്ക് ആന്ധ്രയില്‍വച്ച് വെടിയേല്‍ക്കുകയായിരുന്നു.…
Read Moreസാത്വിക്-ചിരാഗ് സംഖ്യത്തിന് കിരീടം
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റണിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സ്വാതിക് സായ് രാജ്-ചിരാഗ് ഷെട്ടി സംഖ്യത്തിന് കിരീടം. ചൈനയുടെ ചെൻ ബോ യംഗ്-ല്യു യി കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 21-15. ഇന്ത്യൻ സംഖ്യത്തിന്റെ ഈ സീസണിലെ രണ്ടാം കിരീടമായിരുന്നു ഇന്നലെ നേടിയത്. മാർച്ചിൽ നടന്ന ഫ്രഞ്ച് ഓപ്പണിലും ഇവർ വിജയികളായിരുന്നു.
Read Moreഅമ്പമ്പോ എന്താ ഉയരം! ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം
ഐസ്ക്രീമുകൾ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ഐസ്ക്രീം വൈറലാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള കോൺ ഐസ്ക്രീമാണത്. 10 അടി 1.26 ഇഞ്ച് ഉയരത്തിലുള്ള ഈ ഐസ്ക്രീം കോൺ ലോക റിക്കാർഡുകളിൽ ഇടം നേടിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ ഈ വലിയ ഐസ്ക്രീമിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. നോർവേ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഐസ്ക്രീം കോൺ നിർമിച്ചത്. അത് അവർക്ക് ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ്ക്രീം കോൺ’ എന്ന പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു. ഐസ്ക്രീം ബ്രാൻഡായ ഹെന്നിഗ്-ഓൾസെൻ 2015-ൽ 3.08 മീറ്റർ ഉയരമുള്ള ഐസ്ക്രീം കോൺ ഉണ്ടാക്കി റിക്കാർഡ് നേടിയിരുന്നു. കോൺ തയാറാക്കാൻ 60 ലിറ്റർ ചോക്ലേറ്റും 110 കിലോ വാഫിൾ ബിസ്കറ്റുമാണ് ഉപയോഗിച്ചത്. പിന്നീട് ഫാക്ടറിയിൽ നിന്ന് ഒരു ഇവൻ്റ് വേദിയിലേക്ക് ഹെലികോപ്റ്ററിൽ ഐസ്ക്രീം എയർലിഫ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം,…
Read Moreദിമിത്രിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടു. ഡയമന്റകോസ്തന്നെയാണ് ക്ലബ് വിടുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഈ സീസണില്‍ ക്ലബ്ബിന്റെയും ലീഗിലെയും ടോപ് സ്കോറര്‍ ആയിരുന്ന ഈ സ്ട്രൈക്കര്‍ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 13 ഗോളുകളാണ് ഈ സീസണില്‍ ദിമിത്രിയോസ് നേടിയത്. അതേസമയം ക്ലബ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശമ്പളവര്ധനയില്ലാത്തതാണു താരം ക്ലബ് വിടാന്‍ കാരണമെന്നാണ് സൂചന. രണ്ടു വര്‍ഷത്തെ മനോഹരമായ യാത്രയ്ക്ക് അവസാനമായെന്നും ക്ലബ്ബിനോടും ആരാധകരോടും നന്ദി പറയുന്നുവെന്നും ദിമിത്രിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങള്‍ കളിച്ച ദിമി 28 ഗോളുകള്‍ ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഏഴ് അസിസ്റ്റും സംഭാവന ചെയ്തു. കഴിഞ്ഞ മൂന്നു സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിച്ച പരിശീലകന് ഇവാന് വുകോമനോവിച്ചും കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. കൂടുതല്‍ താരങ്ങള്‍ ക്ലബ് വിടാന്‍ സാധ്യതയുണ്ടെന്നാണു…
Read Moreസ്വരേവിനു റോം ഓപ്പണ്‍
റോം: അലക്സാണ്ടർ സ്വരേവ് റോം ഓപ്പണ്‍ ടെന്നീസ് ചാന്പ്യൻ. ഫൈനലിൽ സ്വരേവ് നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 7-5) നിക്കോളസ് ജാരിയെ തോൽപ്പിച്ചു. ലോക അഞ്ചാം റാങ്കായ സ്വരേവിന്റെ രണ്ടാം റോം ഓപ്പണ്‍ നേട്ടമാണ്. സ്വരേവിന്റെ ആറാമത്തെ മാസ്റ്റേഴ്സ് 1000 കിരീടമാണ്.
Read Moreപെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയുടെ കൊലപാതകം; ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീസമൂഹത്തിന് ആശ്വാസമേകുന്നതാണ് ശിക്ഷാവിധിയെന്ന് കോടതി
എറണാകുളം: പെരുന്പാവൂരിൽ നിയമ വിദ്യാർഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം പ്രാകൃത രീതിയിലാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതി അമിറുൾ ഇസ്ലാമിന്റെ ശിക്ഷ താക്കീതെന്ന് കോടതി. വിദ്യാർഥിനി സുരക്ഷിതമെന്നു കരുതിയ വീട്ടിലേക്ക് കരുതിക്കൂട്ടി കടന്നുകയറി ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണവും കൊലപാതകവുമാണിത്. മാനഭംഗശ്രമത്തെ ചെറുത്ത വിദ്യാർഥിനിയോട് പ്രകോപനപരമായ രീതിയിലാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. ഇരയുടെ ആന്തരിക ഭാഗങ്ങള്‍ പുറത്തു വരുന്ന രീതിയില്‍ രഹസ്യഭാഗത്ത് പല തവണ കത്തികൊണ്ട് കുത്തി മാരക മുറിവേല്പിച്ചു. ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീസമൂഹത്തിന് ആശ്വാസമേകുന്നതാണ് ഈ ശിക്ഷാവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More