ഭക്തി  ഏറ്റവും വലിയ ശക്തിയും പ്രാ​ര്‍​ഥന​യാ​ണ് ഏ​റ്റ​വും മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധമെന്ന്  പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍

കൊ​ല്ലം: ഭ​ക്തി​യാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്നും പ്രാ​ര്‍​ഥന​യാ​ണ് ഏ​റ്റ​വും മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധ​മെ​ന്നും മു​ന്‍ എംഎ​ല്‍എ​യും തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മുൻ പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അഭിപ്രായപ്പെട്ടു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഗോ​കു​ലം ഗോ​പ​കു​മാ​ര്‍ അ​നു​സ്മ​ര​ണ​വും അ​വാ​ഡ്ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സ​മാ​ണ് എ​ല്ലാ​ത്തി​ന്‍റേയും അ​ടി​ത്ത​റ. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളാ​ണ് അ​തി​ന് ആ​ര്‍​ജവം പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സു​കൃ​ത​വും മോ​ക്ഷ​വും ജീ​വ​കാ​രു​ണ്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക എ​ന്ന​താ​ണ്. ജീ​വി​ത​ത്തി​ല്‍ ന​ന്മ​ ചെ​യ്താ​ല്‍ എ​ന്നെ​ങ്കി​ലും അ​തി​ന് പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നും ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മ​ഹ​ത്ത​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ഒ​രു ന​ല്ല ബി​സി​ന​സു​കാ​ര​ന് എ​ങ്ങ​നെ ഒ​രു ന​ല്ല മ​നു​ഷ്യ​സ്‌​നേ​ഹി​യാ​കാം എ​ന്ന​തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​യി​രു​ന്നു ഗോ​കു​ലം ഗോ​പ​കു​മാ​റെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഡോ. ​ഗോ​കു​ലം ഗോ​പ​കു​മാ​റി​ന്‍റെ പേ​രി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത് ജീ​വ​കാ​രു​ണ്യ പു​ര​സ്‌​കാ​രം പ്ര​മു​ഖ ചി​ത്ര​കാ​ര​നും പിആ​ര്‍ഡി മു​ന്‍ ആ​ര്‍​ട്ട് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന വ​ര്‍​ഗീ​സ് പു​ന​ലൂ​രി​ന് പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ​മ്മാ​നി​ച്ചു.

11,111 രൂ​പ​യും ശി​ല്‍​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ച​ട​ങ്ങി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, പു​ന​ലൂ​ര്‍ രാ​ധാ​മ​ണി, അ​ഭി​ഭാ​ഷ​ക​രാ​യി ഒ​രേ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ല്‍ എ​ൻ​റോ​ൾ ചെ​യ്ത് ശ്ര​ദ്ധ​നേ​ടി​യ ജേ​ക്ക​ബ് സി.​ജോ​ണ്‍, മ​ക​ള്‍ ആ​ശി​ഷ ജേ​ക്ക​ബ് ജോ​ണ്‍, ഇ.​എ​സ് വി​ല്‍​സ​ണ്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കെഡിഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ഭ​ദ്ര​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ന​ട​ന്‍ ടി.​പി മാ​ധ​വ​ന്‍, ഡോ. ​മേ​രി അ​നി​ത, ക​രി​വെ​ള്ളൂ​ര്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍, ലൗ​ലി ജ​നാ​ര്‍​ദ്ദ​ന​ന്‍, ഡോ. ​എ​ന്‍.​എ​സ്. അ​ജ​യ​ഘോ​ഷ്, അ​ഞ്ച​ല്‍ കെ. ​സോ​ദ​ര​ന്‍, അ​ന്ന​മ്മ ജോ​ണ്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts