സാരിയെ സ്നേഹിച്ചിരുന്ന കേരളത്തിൽ ഇന്ന് സൽവാർ കമ്മീസിന് പ്രചാരം ഏറുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന് വേണ്ടി പഞ്ചാബിലും ചണ്ഡീഗഢിലും നടത്തിയ പ്രചാരണത്തിനിടയിലാണ് തരൂരിന്റെ സൽവാർ കമ്മീസ് പരാമർശം. ‘എനിക്ക് സാരി വളരെ ഇഷ്ടമാണ്. ഇവിടെ സാരി ധരിക്കുന്നവർ വളരെ കുറവാണ്. സത്യം പറഞ്ഞാൽ, സാരികൾ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിൽ പോലും സൽവാർ കമ്മീസ് വളരെ പ്രചാരത്തിലായിട്ടുണ്ട്. അത് വളരെ സൗകര്യപ്രദമായ വസ്ത്രമാണെന്ന് നിരവധി സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് ബസിൽ കയറുമ്പോൾ. സൽവാർ കമ്മീസ് കണ്ടുപിടിച്ച പഞ്ചാബിലെ സ്ത്രീകൾക്ക് നന്ദി പറയണം’,” സൽവാർ കമ്മീസ് ‘ഗംഭീരമായ ഒരു വസ്ത്രമാണ് എന്ന് തരൂർ പറഞ്ഞു. ഈ വസ്ത്രം കണ്ടുപിടിച്ചതിനും വളരെ ഭംഗിയായി അത് ധരിക്കുന്നതിനും നമ്മൾ പഞ്ചാബിലെ സ്ത്രീകളെ അഭിനന്ദിക്കണമെന്നാണ് എനിക്ക് തോന്നുന്നതെന്നും…
Read MoreDay: May 29, 2024
കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രളയമോ? ലാ നിന പ്രതിഭാസം വരുന്നു; ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴയ്ക്ക് സാധ്യത
ലാ നിന പ്രതിഭാസം മൂലം ഇത്തവണ ഇടവപ്പാതിയിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം. അങ്ങേയറ്റം വിനാശകാരിയാണ് ‘ലാ നിന’. സ്പാനിഷ് ഭാഷയില്‍ ലാ നിന എന്നാല്‍ ‘ചെറിയ പെണ്‍കുട്ടി’ എന്നാണ് അര്‍ഥം. ലാ നിന സമയത്ത്, ശക്തമായ വാണിജ്യവാതങ്ങള്‍ ചൂടുജലത്തെ ഏഷ്യയിലേക്ക് തള്ളുന്നു. ഇത് മഴ വര്‍ധിക്കാന്‍ ഇടയാക്കും. ജൂലൈയിൽ രൂപമെടുക്കുന്ന ലാ നിന പ്രതിഭാസത്തെ തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന. 2020-2023ലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ലാ നിന പ്രതിഭാസം കണ്ടിരുന്നത്. തെക്കുപടിഞ്ഞാറൻ കാലാവർഷത്തിൽ മഴ കുറയ്ക്കാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായെന്നും ഈ കാലവർഷക്കാലത്ത് ഇതിന് വിപരീതമായ ലാ നിന പ്രതിഭാസമാകും സംഭവിക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. എല്‍ നിനോ…
Read Moreപാസഞ്ചറിൽ ഡോക്ടറെ കടിച്ചതു പാമ്പല്ല; വിദഗ്ധപരിശോധനയിൽ വിഷാംശം കണ്ടെത്താനായില്ല; കടിച്ചത് പാസഞ്ചറിലെ തൊരപ്പൻ
ഷൊർണൂർ: ഒടുവിൽ ആശങ്കകൾക്കെല്ലാം വിരാമമായി. വനിതാ ഡോക്ടറെ കടിച്ചതു പാമ്പല്ല, എലി. ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയെ പാമ്പു കടിച്ചെന്ന വാർത്ത ഇന്നലെ രാവിലെയാണ് വ്യാപകമായി പ്രചരിച്ചത്. ഇതോടെ അന്വേഷണങ്ങളുടെ ബഹളമായി. നിലമ്പൂർ പാസഞ്ചറിൽ യാത്രയ്ക്കിറങ്ങിയവരുടെ ബന്ധുക്കളും അങ്കലാപ്പിലായി. അവസാനം കടിച്ച “പ്രതി’യെയും കടികൊണ്ടയാളെയും തിരിച്ചറിഞ്ഞതോടെയാണു പുകിൽ അവസാനിച്ചത്. കുളപ്പുള്ളി വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25)ക്കാണു കടിയേറ്റത്. വിദഗ്ധപരിശോധനയിൽ വിഷാംശം കണ്ടെത്താനായില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഡോ. ഗായത്രി ആശുപത്രി വിട്ടു. ബോഗിയിൽ നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴിനു നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കുവന്ന ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനുമുന്പാണ് സംഭവം. വാണിയമ്പലത്തുനിന്നാണ് ഗായത്രി ട്രെയിനിൽ കയറിയത്. വല്ലപ്പുഴയെത്തുന്ന സമയത്താണ് കാലിലെന്തോ കടിച്ചതായി സംശയം തോന്നിയത്. ചെറിയ മുറിവും കണ്ടു. തെരഞ്ഞെങ്കിലും കടിച്ചതെന്താണെന്നു മനസിലായില്ല. വല്ലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി…
Read Moreബാര്‍ കോഴ ആരോപണം; ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയെന്ന് സജി മഞ്ഞക്കടമ്പില്‍
കോട്ടയം: കെ.എം. മാണിക്കെതിരേ ബാര്‍കോഴ ആരോപണമുണ്ടായപ്പോള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം നടത്തി പൊതുമുതല്‍ തകര്‍ത്ത സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോള്‍ ബാര്‍ കോഴ ആരോപണം കണ്ടില്ലെന്ന തരത്തില്‍ ഉറക്കം നടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍. വെറും ആരോപണത്തിന്റെ പേരില്‍ നിയമസഭ തല്ലി ത്തകര്‍ക്കുകയും, കെ.എം. മാണിയെ വഴി തടയുകയും പിച്ചതെണ്ടുകയും ചെയ്ത ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയെന്നും സജി ചോദിച്ചു.
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യമേ…സ്ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ താമസിച്ചു; അക്ഷമരായ യുവാക്കൾ കടക്കാരനു നേരേ കത്തിവീശി
ഇന്നത്തെ യുവ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് അവർക്ക്പോലും അറിയില്ലന്ന് അക്ഷരാർഥത്തിൽ പറയാം. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് അവരുടെ മുദ്രാവാക്യം പോലും. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ നടന്നത്. സ്കീൻ ഗാര്‍ഡ് ഒട്ടിക്കുന്നതിനായി ഒരു കൂട്ടം യുവാക്കൾ കടയിലെത്തി. എന്നാൽ കടയിൽ നല്ല തിരക്കായിരുന്നു. അതു കാരണം ജീവനക്കാർ ഇവരോട് കുറച്ച് സമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കടക്കാർ ഇങ്ങനെ പറഞ്ഞത് യുവാക്കൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പ്രകോപിതരായ ഇവർ കടയിലെ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ഉടൻതന്നെ യുവാക്കൾ സ്ഥലം കാലിയാക്കി. എന്നാൽ വിട്ടു കൊടുക്കാൻ കടക്കാരും തയാറായില്ല. ഉടൻതന്നെ അവർ പോലീസിനെ അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreജൂൺ നാലിന് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകും; ബിജെപിക്ക് ഇരുന്നൂറ് സീറ്റുകൾ പോലും നേടാനാകില്ലെന്ന് ശശിതരൂർ എംപി
ഷിംല: ജൂൺ നാലിന് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുന്നൂറ് സീറ്റുകൾ പോലും നേടാനാകില്ലെന്ന് ശശിതരൂർ എംപി. ബിജെപി നാനൂറ് സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ ഇരുന്നൂറ് സീറ്റുപോലും നേടാൻ കഴിയില്ല. ഇന്ത്യാ സഖ്യം മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തിലേറുമെന്ന് അദ്ദേഹം ഷിംലയിൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ശേഷം കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. വിഷയത്തിൽ പാർലമെന്റിൽ തുറന്ന ചർച്ച ഉണ്ടാകണമെന്നും തരൂർ പറഞ്ഞു.
Read Moreഎന്താ അംബാനേ ഇതൊക്കെ ശ്രദ്ധിക്കണ്ടേ… സഫാരി കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രയും കുളിയും; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ നടപടിയെടുത്ത് ആർടിഒ
എല്ലാവരുടേയും പ്രിയപ്പെട്ട യൂട്യൂബറാണ് സഞ്ജു ടെക്കി. നിരവധി ട്രിപ്പിംഗ് വീഡിയോകളിലൂടെ ആരാധകരുടെ മനം മയക്കിയ താരമാണ് സഞ്ജു. ലക്ഷക്കണക്കിനു ഫോളോവേഴ്സാണ് സഞ്ജുവിനുള്ളത്. സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇയാൾ സ്വിമ്മിംഗ് പൂളിൽ കിടന്ന് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച് കാറിനുള്ളിലേക്ക് നിറയ്ക്കുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ മുട്ടൻ പണിയാണ് താരത്തെ തേടിയെത്തിയത്. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു. ദിനം പ്രതി യൂട്യൂബേഴ്സിന്റെ…
Read Moreഎക്സാലോജിക്കിന് വിദേശത്ത് അക്കൗണ്ട്; ഒഴുകിയെത്തിയത് കോടികൾ ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഹൈക്കോടതിയിൽ ഉപഹർജി നൽകി ഷോൺ ജോർജ് വീണയുടെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് കോടികൾ എത്തിയിട്ടുണ്ട്. എസ്എൻസി ലാവ്ലിൻ, പിഡബ്ല്യുസി എടക്കമുള്ള കമ്പനികൾ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ 11.30 ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും ഷോൺ അറിയിച്ചു. നിലവിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.
Read More