കോട്ടയം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ ആസ്ഥാനമന്ദിരം പണിയാന്‍ തയാറെടുക്കുന്നു. കഴിഞ്ഞദിവസം ജില്ലാ നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മന്ദിരം നിര്‍മാണം അജണ്ടയില്‍ വച്ചത്. എന്നാല്‍ ഏറെപ്പേരും ഈ താത്പര്യത്തിനു പിന്തുണ നല്‍കിയില്ല. എ ഗ്രൂപ്പില്‍ കെ.സി. ജോസഫ് വിഭാഗത്തിനൊപ്പമാണ് നാട്ടകം സുരേഷ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം ഇതിനോടു യോജിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പാര്‍ട്ടി പുനഃസംഘടന മുന്നില്‍ക്കണ്ടാണ് മന്ദിര നിര്‍മാണ നീക്കമെന്ന് എതിര്‍പക്ഷം ആരോപിച്ചു. തിരുവനന്തപുരത്തെ കെ. കരുണകാരന് സ്മാരകത്തിനു ഫണ്ട് നല്കിയിട്ടു മതി കോട്ടയത്ത് പുതിയ ഡിസിസി മന്ദിരമെന്ന് ഐ വിഭാഗം നിര്‍ദേശിച്ചു. മിക്ക ഡിസിസികളും കരുണാകരന് സ്മാരകത്തിനു ഫണ്ട് നല്‍കിയെങ്കിലും കോട്ടയം നല്‍കിയില്ലെന്നും ഐ വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. 1972ല്‍ പി.എസ്. ജോണ്‍ ഡിസിസി പ്രസിഡന്റായിരിക്കെ നിര്‍മിച്ചതാണ് കോട്ടയം ഐഡാ ജംഗ്ഷനിലെ ഡിസിസി…
Read MoreDay: May 30, 2024
കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി; നാടവിരബാധയേറ്റ് വീട്ടുകാർ
റെഡ് മീറ്റ് ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. ബീഫും പോർക്കും മുയലുമൊക്കെ ധാരാളം കഴിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. എന്ത് വിശേഷം വന്നാലും നോൺവെജ് ഇല്ലാതെ എന്താഘോഷം എന്നാണ് അത്തരക്കാരുടെ അഭിപ്രായം. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ ഒരു പാർട്ടിക്ക് വിളന്പിയ വിഭവം കേട്ടാൽ നമ്മൾ ഞെട്ടും. അത് മറ്റൊന്നുമല്ല കരടി ഇറച്ചിയാണ്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്. എന്നാൽ ഇത് കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ ആറ് പേർക്ക് ദേഹാസ്വസ്ത്യം ഉണ്ടായി. ഛർദ്ദി, വയറിളക്കം, തല കറക്കം എന്നിവ അനുഭവപ്പെട്ടതോടെ ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അപൂർവമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങൾക്ക് പിടിപെട്ടത്. ഇറച്ചി കഴിക്കാതെ അതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികൾ മാത്രം കഴിച്ച രണ്ട് പേരും ആശുപത്രിയിലായി. വിരയുള്ള ഭക്ഷണം കഴിച്ചാൽ പത്ത് ദിവസത്തിനകം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടിപെടും. അത് പിന്നീട്…
Read Moreദുരിതപർവം കടന്നവൾ… കോട്ടയം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം; പതിനാലുവയസുകാരിയുടെ ജീവിതം ഇനി സന്തോഷപൂർണ്ണം
തിരുവനന്തപുരം: പതിനാല് വർഷം അനുഭവിച്ച വേദനകൾക്ക് ഒടുവിൽ ആശ്വാസം. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. നട്ടെല്ലിനോടു ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണു മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. സ്കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പര്‍ ധരിച്ചിരിക്കുന്നതു ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെക്കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും…
Read Moreഇതിനൊക്കെ ഒരു മറയൊക്കെ വേണ്ടേ… ബൈക്കിൽ കമിതാക്കളുടെ കാമകേളി; വൈറലായി വീഡിയോ; വിമർശിച്ച് സൈബറിടം
ദിവസംതോറും പലതരം വീഡിയോകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കുന്നതാകാം, ചിലത് നമ്മെ കരയിക്കും മറ്റ് ചിലതാകട്ടെ നമ്മളെ ദേഷ്യപ്പെടുത്തുന്നതുമാകാം. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. എത്രയൊക്കെ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പറഞ്ഞാലും അതൊക്കെ ഗൗനിക്കാതെ നടക്കുന്ന ഒരു കമിതാക്കളുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന പല വിരുതൻമാരേയും വില്ലത്തികളേയും എത്ര പിടിച്ച് ഫൈൻ അടപ്പിച്ചാലും ഞങ്ങൾക്കിതൊന്നും ബാധകമല്ലന്ന മട്ടിൽ പിന്നെയും പഴയ പടി അഭ്യാസങ്ങൾ നടത്തുന്നവരാണ് ന്യൂജനറേഷൻ പിള്ളേര്. അതുപോലെ ബൈക്കിൽ കാമകേളി നടത്തുന്ന കമിതാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ച. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ മുൻസീറ്റിൽ കാമുകി ഇരിക്കുകയാണ്. അതിലെന്താ ഇപ്പോ അത്ര തെറ്റന്നല്ലേ? കാമുകിയല്ല വണ്ടി ഓടിക്കുന്നത്. കാമുകനാണ്. പെൺകുട്ടി ബൈക്കിനു മുന്നിൽ കാമുകന് അഭിമുഖമായാണ് ഇരിക്കുന്നത്. ബൈക്കിന്റെ ഇന്ധന ടാങ്കിലാണ് യുവതി ഇരിക്കുന്നത്. അവിടെ ഇരുന്നുകൊണ്ട് തന്റെ…
Read Moreബംപര്‍ ജേതാവ് മറഞ്ഞുതന്നെ; ടിക്കറ്റ് വിറ്റ ജയലക്ഷ്മി ആഹ്ലാദത്തിൽ; വീടിനും മകന്റെ വിദ്യാഭ്യാസത്തിനും എടുത്ത കടംവീട്ടണം; ലോട്ടറി വിൽപന തുടങ്ങിയിട്ട് 16 വർഷം
ആലപ്പുഴ: വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ വി.സി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യം കൊണ്ടുവന്നത് ലോട്ടറി ചില്ലറ വില്പനക്കാരിയായ ജയലക്ഷ്മിക്കു കൂടിയാണ്. ജയലക്ഷ്മി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. ആലപ്പുഴ കൈതവനയില്‍ തൃക്കാര്‍ത്തിക ലോട്ടറി ഏജന്‍സിയുടെ ഉടമയായ അനില്കുമാറില്നിന്നു വാങ്ങിയ ടിക്കറ്റാണ് ആലപ്പുഴ പഴവീട് സ്വദേശിയായ ജയലക്ഷ്മി വിറ്റത്. മിക്കവാറും സമീപ പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കാണു വിറ്റതെന്ന് ജയലക്ഷ്മി പറഞ്ഞു. സാധാരണ ബംപറിന്റെ ഒരു ബണ്ടില്‍ ബുക്കാണു വില്പനയ്ക്കായി എടുക്കാറുള്ളതെന്നും ഇത്തവണയും 10 എണ്ണമുള്ള ഒരു ലോട്ടറി ബുക്കാണു തൃക്കാര്‍ത്തിക…
Read Moreപ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ധ്യാനം തടയുന്നില്ലെങ്കിൽ കന്യാകുമാരിയിൽ അതേസമയം ധ്യാനം നടത്തുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ധ്യാനം തെരഞ്ഞെടുപ്പ് പ്രചരണമായി കണക്കാക്കാനാകില്ല. പ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ധ്യാനം വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം പരോക്ഷ പ്രചാരണമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്. മൗനവ്രതം നടത്തുന്നതു പ്രശ്നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തെരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിംഗ്വിയുടെ വാദം. രൺദീപ് സുർജേവാല, ഡോ. നസീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മോദിയുടെ ധ്യാനം തടയുന്നില്ലെങ്കിൽ തമിഴ്നാട്ടിലെ കോൺഗ്രസ് എംപിമാരും എംഎൽഎമാരും കന്യാകുമാരിയിൽ അതേസമയം ധ്യാനം നടത്തുമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം…
Read More