കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടന്ന കർശന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ. കണ്ണൂർ സീറ്റ് എന്റെ അവകാശമാണെന്നാണ് വരികൾക്കിടയിലൂടെ സുധാകരൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിപ്പ്.പോസ്റ്റ് ഇങ്ങനെ; ” കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും കത്തിയിൽ നിന്നും അരിവാളിൽ നിന്നും ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ…
Read MoreTag: congress
കെപിസിസിക്കു പുതിയ അധ്യക്ഷൻ ഉടൻ? ആന്റോ ആന്റണിക്ക് വിനയായി പോറ്റി വിവാദം; ബെന്നി ബെഹനാനു സാധ്യത
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ഥിപ്പട്ടികക്കൊപ്പം പുതിയ കെപിസിസി പ്രസിഡന്റിനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണു സാധ്യത. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. അതിനാൽ തന്നെ മുൻഗണനയും ബെന്നി ബഹനാനാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനാണു തീരുമാനം. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വിനയായെന്നാണു സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോ എന്നതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതു ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി.ഡി.…
Read Moreവിഎസിന്റെ മുന്‍ പിഎഎ. സുരേഷിനെപാലക്കാട് സ്വതന്ത്രസ്ഥാനാർഥിയാക്കാൻകോൺഗ്രസ് നീക്കം;മറുപടി പറയാതെ സുരേഷ്
പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമം. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ തന്റെ തീരുമാനം ഇതുവരെ പറഞ്ഞില്ലെന്ന് സുരേഷ് ഈ വാർത്തയോട് പ്രതീകരിച്ചു. ഇടതുകോട്ടയായ മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. ഇതിനെതിരേ നാലുതവണ അപ്പീൽ നൽകിയിട്ടും തനിക്ക് ഇതുവരെ മറുപടി കിട്ടിയില്ലെന്നും, തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു. എന്നാലും ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് കൂട്ടിചേർത്തു. നേരത്തെ 1996 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്റെ പഴ്സണൽ അസിസ്റ്റന്റുമായിരുന്നു എ. സുരേഷ്. പിന്നീട്…
Read Moreഅനിയന്റെ രക്തസാക്ഷി ഫണ്ട് കൈയിട്ടു വാരിയവരുടെ കൂടെ ഇനിയില്ല; വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിലേക്ക്
തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്. ഉച്ചയ്ക്ക് 12 ന് കെപിസിസി ഓഫീസിൽ വച്ച് അംഗത്വം നൽകും. വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായി വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. രക്തസാക്ഷി ഫണ്ടിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സിഐടിയു ജില്ലാ സെക്രട്ടറി പദവി നല്‍കുകയും ചെയ്തു. 2008 ലാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചിരുന്നെന്ന് സഹോദരൻ വിനോദ് പറഞ്ഞു. അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരിൽ നൽകി. ബാക്കി അഞ്ചുലക്ഷം പാർട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചു.…
Read Moreബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ല: ഒന്നും നൽകാത്തവരെ ജനം ഓർത്തിരിക്കുമെന്നും ജോസഫ് ടാജറ്റ്
തൃശൂർ: കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ലെന്നു വ്യക്തമായതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കൊട്ടിഘോഷിച്ച നിരവധി വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പിനുമുൻപ് സുരേഷ് ഗോപി തൃശൂർ ജനതയ്ക്കു നൽകിയത്. പക്ഷേ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതൊന്നും നേടിയെടുക്കാൻ സുരേഷ് ഗോപിക്കു കഴിയില്ലെന്നു കേന്ദ്ര ബജറ്റിലൂടെ തെളിഞ്ഞു. ഒരുപാടു സാധ്യതകളുള്ള തൃശൂരിൽ ഒട്ടനവധി പദ്ധതികൾ കൊണ്ടുവരാൻ കഴിയുമായിരുന്നു. സുരേഷ് ഗോപിയും ബിജെപി നേതാക്കളും പ്രസംഗിച്ചുനടന്ന എയിംസ് മുതൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബായ തൃശൂരിൽ വിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയോ ജില്ല കൂടിഭാഗമായ കോയന്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്കുവേണ്ടിയോ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. സമാനമായാണ് സംസ്ഥാന ബജറ്റിലും സംഭവിച്ചത്. ഒരുതരത്തിലും തൃശൂരിനു ഗുണകരമായ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ല. സിപിഎമ്മും ബിജെപിയും ഇരു ബജറ്റുകളിലും തൃശൂരിനെ അടയാളപ്പെടുത്താൻ തയാറാകാതിരുന്നത് ജനങ്ങൾ എന്നും ഓർത്തിരിക്കുമെന്നും ആ തിരിച്ചറിവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോസഫ്…
Read Moreകെപിസിസി പ്രസിഡന്റും മത്സരരംഗത്തേക്ക് ; ആന്റോ ആന്റണിക്കോ കൊടിക്കുന്നിലിനോ ചുമതല നൽകും
തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണയായ സ്ഥിതിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരരംഗത്തേക്ക്. സണ്ണി ജോസഫ് തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഇറങ്ങുന്പോൾ കെപിസിസി പ്രസിഡന്റിന്റെ ചുമതല പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണിക്കോ മാവേലിക്കരയുടെ ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിനോ നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത് ഇറങ്ങുന്പോൾ പ്രസിഡന്റിന്റെ താത്കാലിക ചുമതല മുതിർന്ന നേതാക്കളിൽ ഒരാൾക്കു നൽകുന്നതാണ് കീഴ് വഴക്കം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരുകളാണ് ആന്റോ ആന്റണിയുടെയും കൊടിക്കുന്നിൽ സുരേഷിന്റെയും. സണ്ണി ജോസഫ് വീണ്ടും ജയിക്കുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ പുതിയ ചുമതലയിൽ എത്തുന്നയാൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും. കെപിസിസി വർക്കിംഗ്…
Read Moreവെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്… 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും; മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകി വി.ഡി. സതീശൻ
സുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്ന് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി. വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.…
Read Moreയുഡിഎഫ് നേതാക്കൾ തങ്ങളെ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ട്; പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണയുണ്ടാക്കി; ക്ഷണം തള്ളി ജോസ് കെ. മാണി
കോട്ടയം: യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.
Read Moreശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ബാധിക്കും;എൽഡിഎഫിന് കനത്ത തിരിച്ചടി കിട്ടുമെന്ന് സണ്ണി ജോസഫ്
കണ്ണൂർ: “ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും, സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Read Moreസവർക്കർ പുരസ്കാരം ശശീതരൂരിന്; കോൺഗ്രസിന്റെ എതിർപ്പ് ശക്തം; ഒടുവിൽ തരൂരിന്റെ നിലപാട് വ്യക്തമാക്കി ഓഫീസ്
ന്യൂഡൽഹി: സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിന്റെ എതിർപ്പ് ശക്തമായതോടെ പുരസ്ക്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്റെ ഓഫീസ്. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി തരൂർ കൊൽക്കത്തയിലേക്കു പോയി. പാർട്ടിയോട് ആലോചിക്കാതെയാണ് തരൂർ അവാർഡ് വാങ്ങാൻ തയാറായതെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. തരൂരിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും തരൂർ പ്രതികരിച്ചില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്.
Read More