ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് അ​ജ​ണ്ട​വെ​ച്ച് നാ​ട്ട​കം സു​രേ​ഷ്; എ​തി​ർ​പ്പു​മാ​യി എ ​ഗ്രൂ​പ്പി​ലെ മ​റ്റൊ​രു വി​ഭാ​ഗം; നേതൃയോഗത്തിൽ ഐ ഗ്രൂപ്പിന്‍റെ ആവശ്യം ഇങ്ങനെ…

  കോ​ട്ട​യം: ജി​ല്ലാ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ മ​ന്ദി​രം നി​ര്‍മാ​ണം അ​ജ​ണ്ട​യി​ല്‍ വ​ച്ച​ത്. എ​ന്നാ​ല്‍ ഏ​റെ​പ്പേ​രും ഈ ​താ​ത്പ​ര്യ​ത്തി​നു പി​ന്തു​ണ ന​ല്‍കി​യി​ല്ല. എ ​ഗ്രൂ​പ്പി​ല്‍ കെ.​സി. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നൊ​പ്പ​മാ​ണ് നാ​ട്ട​കം സു​രേ​ഷ്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​വി​ഭാ​ഗം ഇ​തി​നോ​ടു യോ​ജി​ച്ചി​ല്ല. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള പാ​ര്‍ട്ടി  പു​നഃ​സം​ഘ​ട​ന മു​ന്നി​ല്‍ക്ക​ണ്ടാ​ണ് മ​ന്ദി​ര നി​ര്‍മാ​ണ നീ​ക്ക​മെ​ന്ന് എ​തി​ര്‍പ​ക്ഷം ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ കെ. ​ക​രു​ണ​കാ​ര​ന്‍ സ്മാ​ര​ക​ത്തി​നു ഫ​ണ്ട് ന​ല്‍കി​യി​ട്ടു മ​തി കോ​ട്ട​യ​ത്ത്  പു​തി​യ ഡി​സി​സി മ​ന്ദി​ര​മെ​ന്ന് ഐ ​വി​ഭാ​ഗം നി​ര്‍ദേ​ശി​ച്ചു. മി​ക്ക ഡി​സി​സി​ക​ളും ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക​ത്തി​നു ഫ​ണ്ട് ന​ല്‍കി​യെ​ങ്കി​ലും കോ​ട്ട​യം ന​ല്‍കി​യി​ല്ലെ​ന്നും ഐ ​വി​ഭാ​ഗം നേ​താ​ക്ക​ള്‍  കു​റ്റ​പ്പെ​ടു​ത്തി.   1972ല്‍ ​പി.​എ​സ്. ജോ​ണ്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ നി​ര്‍മി​ച്ച​താ​ണ് കോ​ട്ട​യം ഐ​ഡാ ജം​ഗ്ഷ​നി​ലെ  ഡി​സി​സി…

Read More

മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രെ ക­​ലാ­​പ ആ­​ഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു​ക്ക​ണം; ഡി­​ജി­​പി­​ക്ക് പ­​രാ­​തി ന​ൽ​കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട­​കം സു­​രേ­​ഷ്

തി­​രു­​വ­​ന­​ന്ത­​പു​രം: ക­​ലാ­​പ ആഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രെ ഡി­​ജി­​പി­​ക്ക് പ­​രാ­​തി. കോ​ട്ട­​യം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് നാ​ട്ട­​കം സു­​രേ­​ഷാ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്. ശ­​ബ­​രി­​മ­​ല­​യി­​ലെ തി­​ര­​ക്കു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് മ​ന്ത്രി ന­​ട​ത്തി­​യ പ്ര­​സ്­​താ­​വ­​ന ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് പ­​രാ­​തി. മ­​ത­​സൗ­​ഹാ​ര്‍­​ദം ത­​ക​ര്‍­​ക്കാ​നും ക­​ലാ­​പം സൃ­​ഷ്ടി­​ക്കാ​നും മ​ന്ത്രി ശ്ര­​മി­​ച്ചെ­​ന്നാണ് പ­​രാ­​തി­​യി​ല്‍ പ­​റ­​യു­​ന്നത്. ശ­​ബ­​രി­​മ­​ല­​യി­​ലെ തി­​ര­​ക്കി​ല്‍ പ്ര­​തി­​പ­​ക്ഷ­​ത്തി­​ന് യാ­​തൊ­​രു ബ­​ന്ധ­​വു­​മി­​ല്ലെ­​ന്നി­​രി­​ക്കെ പ്ര­​തി­​പ­​ക്ഷ­​ത്തി­​നെ­​തി­​രേ ഹി­​ന്ദു­​മ­​ത വി­​ശ്വാ­​സി​ക­​ളെ തി­​രി­​ച്ച് വി­​ടാ​ന്‍ മ​ന്ത്രി ശ്ര­​മി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ മ­​ന്ത്രി­​ക്കെ­​തി­​രേ ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്നു­​മാ­​ണ് പ­​രാ­​തി­​യി­​ലെ ആ­​വ­​ശ്യം. ശ­​ബ­​രി­​മ­​ല­​യി​ല്‍ പ്ര­​തി​പ­​ക്ഷം കൃ­​ത്രി­​മ­​മാ­​യി തി­​ര­​ക്കു­​ണ്ടാ­​ക്കു­​ന്നെ­​ന്ന് മു​ന്‍ മേ​ല്‍­​ശാ­​ന്തി ശ­​ങ്ക­​ര​ന്‍ ന­​മ്പൂ­​തി­​രി ത­​ന്നോ­​ട് പ­​റ­​ഞ്ഞു­​വെ­​ന്നാ­​യി­​രു­​ന്നു സ­​ജി ചെ­​റി­​യാ­​ന്‍ പ­​റ­​ഞ്ഞ​ത്. പാ­​മ്പാ­​ടി­​യി­​ലെ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ വ­​ച്ചാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍­​ശം.

Read More

കോ​ട്ട​യ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ട്ട​യ​ടി; ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ത​ര്‍​ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ ത​ര്‍​ക്കം. ഇ​തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ കെ​പി​സി​സി പു​ന: സം​ഘ​ട​നാ സ​മി​തി അം​ഗീ​ക​രി​ച്ച പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കോ​ട്ട​യം ലി​സ്റ്റ് പു​റ​ത്തു​വി​ടാ​തെ കെ​പി​സി​സി മാ​റ്റി​വ​ച്ചു. ഒ​മ്പ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 18 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു​ള്ള​ത്. ഇ​തി​ല്‍ ച​ങ്ങ​നാ​ശേ​രി ഈ​സ്റ്റ്, വെ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ജി​ല്ല​യി​ലെ ലി​സ്റ്റ് പു​റ​ത്തു​വി​ടാ​ന്‍ കെ​പി​സി​സി​യെ വി​സ​മ്മ​തി​ച്ച​ത്. വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, ജോ​സ​ഫ് തൃ​ക്കൊ​ടി​ത്താ​നം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഇ​വി​ടെ സ​ജീ​വ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും മാ​റ്റി പു​തു​മു​ഖ​ങ്ങ​ള്‍​ക്കാ​ണു പ്രാ​തി​നി​ധ്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ലി​സ്റ്റ് കെ​പി​സി​സി പു​നഃ​സം​ഘ​ട​ന സ​മി​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രു സം​സ്ഥാ​ന നേ​താ​വ്, നേ​തൃ​ത്വ​ത്തി​ലെ ചി​ല​രു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ നീ​ക്ക​മാ​ണ് പു​നഃ​സം​ഘ​ട​ന​യി​ല്‍ ക​ല്ലു​ക​ടി​യാ​യി മാ​റി​യ​ത്. കോ​ട്ട​യം വെ​സ്റ്റ് ബ്ലോ​ക്കി​ല്‍ യു​വ​ജ​ന നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ പി.​കെ. വൈ​ശാ​ഖി​ന്‍റെ പേ​രാ​ണ്…

Read More

കോ​ട്ട​യം ന​ഗ​ര​സ​ഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്‍റെ സന്തോഷം കെടുത്തി യുഡിഎഫിന്‍റെ സൂ​സ​ന്‍ കെ. ​സേ​വ്യ​ര്‍

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ന​ട​ന്ന ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി​ട​ത്ത് എ​ല്‍​ഡി​എ​ഫും ഒ​രി​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 38-ാം വാ​ര്‍​ഡാ​യ പു​ത്ത​ന്‍​തോ​ടി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ലെ സൂ​സ​ന്‍ കെ. ​സേ​വ്യ​ര്‍ 75 വോ​ട്ടി​ന്റ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ചു. എ​ല്‍​ഡി​എ​ഫി​ലെ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി സു​ക​ന്യ സ​ന്തോ​ഷി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 596 വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​നും 521 വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫി​നും ല​ഭി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് 21ഉം ​എ​ൽ​ഡി​എ​ഫി​ന് 22ഉം ​സീ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് ഭ​ര​ണം നിലനിർത്തി​യി​രു​ന്ന​ത്. ‌ നിലവിൽ ഇ​രു​മു​ന്ന​ണി​ക്കും 22 സീ​റ്റ് വീ​ത​മാ​യി. ന​ഗ​ര​ഭ​ര​ണം ന​ട​ത്തു​ന്ന യു​ഡി​എ​ഫി​നു ആ​ശ്വാ​സ​മാ​യി ഇ​ന്ന​ത്തെ വി​ജ​യം.പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ പെ​രു​നി​ല​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ബി​ന്ദു അ​ശോ​ക​ന്‍ 12 വോ​ട്ടി​ന് വി​ജ​യി​ച്ചു. 15 വ​ര്‍​ഷ​മാ​യി പി.​സി. ജോ​ര്‍​ജി​ന്‍റെ പാ​ര്‍​ട്ടി കൈ​വ​ശം വ​ച്ചി​രു​ന്ന സീ​റ്റാ​ണ് എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. ബി​ന്ദു അ​ശോ​ക​ന്‍ 264 വോ​ട്ട്…

Read More

“കിഴങ്ങൻ മാർ”; കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും വിമർശിച്ച് നാട്ടകം സുരേഷ്

കോട്ടയം: കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തതിനെതിരേ കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമരത്തിനിടെയാണ് മന്ത്രിമാർക്കെതിരായ ഡിസിസി പ്രസിഡന്‍റിന്‍റെ രോഷപ്രകടനം. സമരത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഫോണിൽ വിളിച്ചപ്പോൾ മന്ത്രിമാർ പ്രതികരിക്കാതിരുന്നതാണ് നാട്ടകം സുരേഷിനെ പ്രകോപിപ്പിച്ചത്. മന്ത്രിമാർക്ക് അൽപ്പമെങ്കിലും വിവരം വേണ്ടെ, ഈ കിഴങ്ങൻമാരൊക്കെയാണ് കേരളത്തിലെ മന്ത്രിമാരെന്ന് ജനങ്ങൾ അറിയണമെന്നും സുരേഷ് പറഞ്ഞു.

Read More

ഇന്ധന നികുതിവർധന; കോ​ട്ട​യ​ത്തെ കോ​ൺ​ഗ്ര​സ് മാർച്ചിൽ സംഘർഷം; നാ​ട്ട​കം സു​രേ​ഷി​ന് പ​രി​ക്ക്

കോ​ട്ട​യം: ഇ​ന്ധ​ന നികുതി വർധനയിൽ പ്രതിഷേധിച്ച് കോ​ൺ​ഗ്ര​സ് കോ​ട്ട‌​യ​ത്ത് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷി​ന് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ  സു​രേ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട‌​യം ക​ള​ക്‌​ട​റേ​റ്റി​ലേ​ക്കാ​ണ് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​നാ​ണ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.

Read More

ഓ​​രോ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​നും സ്വ​​ന്തം ജീ​​വ​​നും ര​​ക്ത​​വും ന​​ൽ​​കി പമ്പാ​വാ​ലി​യി​ലെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കുമെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

ക​​ണ​​മ​​ല: പ​​ന്പാ​​വാ​​ലി​​യി​​ലെ ക​​ർ​​ഷ​​ക​​രെ കു​​ടി​​യി​​റ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും അ​​ങ്ങ​​നെ നീ​​ക്ക​​മു​​ണ്ടാ​​യാ​​ൽ ഓ​​രോ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​നും സ്വ​​ന്തം ജീ​​വ​​നും ര​​ക്ത​​വും ന​​ൽ​​കി ഇ​​വി​​ട​​ത്തെ ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കു​​മെ​​ന്നും മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​പി പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ബ​​ഫ​​ർ ​​സോ​​ണി​​ലാ​​ണ് പ​​ന്പാ​​വാ​​ലി​​ക്കാ​​ർ. ഇ​​തു നീ​​ക്കം​​ചെ​​യ്യാ​​തെ സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​തെ​​ല്ലാം ത​​ട്ടി​​പ്പാ​​ണ്. പെ​​രി​​യാ​​ർ ക​​ടു​​വാ​​സ​​ങ്കേ​​ത​​ത്തി​​ന്‍റെ ബ​​ഫ​​ർ​​സോ​​ണി​​ൽ​​നി​​ന്ന് നാ​​ടി​​നെ നീ​​ക്കാ​​തെ ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​നാ​​വി​​ല്ല. ക​​ർ​​ഷ​​ക​​രെ കു​​ടി​​യി​​റ​​ക്കി വ​​ന​​മാ​​ക്കാ​​ൻ സ​​മ്മ​​തി​​ക്കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മു​​തി​​ർ​​ന്ന ക​​ർ​​ഷ​​ക​​ൻ ഏ​​ബ്ര​​ഹാം ജോ​​സ​​ഫ് ക​​ല്ലേ​​ക്കു​​ള​​ത്ത് രാ​​വി​​ലെ ഉ​​പ​​വാ​​സ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വാ​​ർ​​ഡ് അം​​ഗം മാ​​ത്യു ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​എ. സ​​ലിം, പ്ര​​ഫ. പി.​​ജെ. വ​​ർ​​ക്കി, ഫാ. ​​ജ​​യിം​​സ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ. ​​സോ​​ജി, മാ​​ത്യു…

Read More

കൈവിട്ടുപോകുന്ന പോ​സ്റ്റ​ര്‍ വി​വാ​ദം; കോട്ടയത്ത് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജില്ലാ സെ​​ക്ര​​ട്ട​​റി​​യുടെ മുതുകിന് കരിങ്കല്ലിനിടിച്ച്  ഡി​​സി​​സി ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി ലി​​ബി​​ന്‍

കോ​​ട്ട​​യം: പോ​​സ്റ്റ​​ര്‍ വി​​വാ​​ദം ഒ​​ഴി​​യാ​ബാ​​ധ​​യാ​​യ കോ​​ട്ട​​യം ഡി​​സി​​സി​​യി​​ല്‍ പു​​തി​​യ പോ​​സ്റ്റ​​ര്‍ വി​​വാ​​ദ​​ത്തി​​നി​​ടെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജില്ലാ സെ​​ക്ര​​ട്ട​​റി​​ക്ക് മ​​ര്‍​ദ​​നം.​ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി മ​​നു​​കു​​മാ​​റി​​നാ​​ണ് മ​​ര്‍​ദ​​ന​​മേ​​റ്റ​​ത്.​ ക​​ല്ലു​കൊ​​ണ്ടു​​ള്ള ഇ​​ടി​​യി​​ല്‍ പ​​രി​​ക്കേ​​റ്റ മ​​നു​​കു​​മാ​​റി​​നെ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.​ ഡി​​സി​​സി ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി ലി​​ബി​​ന്‍ ഐ​​സ​​ക്കാ​​ണ് മ​​ര്‍ദി​​ച്ച​​തെ​​ന്ന് മ​​നു​​കു​​മാ​​ര്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി.​ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ കോ​​ട്ട​​യം ലോ​​ഗോ​​സ് സെ​​ന്‍റ​റി​​ന് സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം.​ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ന​​ട​​ത്തി​​യ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ മാ​​ര്‍​ച്ചു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ണ്ടാ​​യ കേ​​സി​​ല്‍ വ​​ക്കാ​​ല​​ത്ത് ഒ​​പ്പി​​ടാ​​ന്‍ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ചി​​ന്തു കു​​ര്യ​​ന്‍ ജോ​​യി​​ക്കൊ​​പ്പം എ​​ത്തി​​യ മ​​നു​​കു​​മാ​​ര്‍ ഒ​​പ്പി​​ട്ട് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ലി​​ബി​​ന്‍ ക​​ല്ലു​​കൊ​​ണ്ടു പു​​റ​​ത്തി​​ന് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ​​രാ​​തി. വി​വാ​ദ​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത് ഇ​​ന്ന​​ലെ ഡി​​സി​​സി കോ​​രു​​ത്തോ​​ട് ന​​ട​​ത്തി​​യ ബ​​ഫ​​ര്‍ സോ​​ണ്‍ വി​​രു​​ദ്ധ സ​​മ​​ര​​ത്തി​​ന്‍റെ പോ​​സ്റ്റ​​റി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യ വി​​വാ​​ദ​​മാ​​ണ് മ​​ര്‍​ദ​​ന​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​ത്. ഡി​​സി​​സി…

Read More

ആ​ർ​ക്കും വി​ല​ക്കി​ല്ല; പാ​ർ​ട്ടി​ക്ക് ഒ​രു ന​യ​വും സം​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മു​ണ്ടെന്ന് ഓർമിപ്പിച്ച് നാ​ട്ട​കം സു​രേ​ഷ്

കോ​ട്ട​യം: ശ​ശി ത​രൂ​രി​ന്‍റെ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ആ​ർ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് രാ​ഷ് ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സം​ഘ​ട​നാ​പ​ര​മാ​യ രീ​ത​യി​ല​ല്ല സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സി​സി നേ​തൃ​ത്വ​വു​മാ​യി സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ താ​ൻ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ത​ന്നെ ക്ഷ​ണി​ച്ചി​ട്ടു​മി​ല്ല. എ​ന്നാ​ൽ ആ​രു പ​ങ്കെ​ടു​ക്കു​ന്ന​തി​ലും വി​രോ​ധ​മി​ല്ല. ശ​ശി ത​രൂ​ർ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​താ​വാ​ണ്. അ​ദ്ദേ​ഹം ജി​ല്ല​യി​ൽ എ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള​ളു. എ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് ഒ​രു ന​യ​വും സം​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മു​ണ്ട്. ഇ​തു പാ​ലി​ക്കാ​തെ​യാ​ണ് സ​മ്മേ​ള​നം. അ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്ന് നാ​ട്ട​കം സു​രേ​ഷ് പ​റ​ഞ്ഞു. അ​ച്ച​ട​ക്ക​സ​മി​തി​ക്ക് പ​രാ​തി ന​ൽ​കികോ​ട്ട​യം: ശ​ശി ത​രൂ​രി​നെ​തി​രേ പാ​ർ​ട്ടി അ​ച്ച​ട​ക്ക​സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു പ​രാ​തി ന​ൽ​കി​യെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. എ​ഐ​സി​സി​സി​ക്കും പ​രാ​തി ന​ൽ​കും. ത​രൂ​ർ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​നെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സ്ഥാ​പി​ത​മാ​യ ച​ട്ട​ക്കൂ​ടി​ൽ നി​ന്നു​കൊ​ണ്ട​ല്ല പ​രി​പാ​ടി​ക​ൾ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ്…

Read More

ശ​ബ​രീ​നാ​ഥി​ന് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​യി​ല്ല; രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പെട്ടെന്ന് വ​ന്ന​യാ​ൾ; അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പ​ഠി​ക്കട്ടെയെന്ന് നാട്ടകം സുരേഷ്

കോ​ട്ട​യം: ശ​ബ​രീ​നാ​ഥ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്നി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ശ​ബ​രീ​നാ​ഥി​ന് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​യി​ല്ല. കെ.എസ്. ശ​ബ​രീ​നാ​ഥ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട്ട​യം ഡി​സി​സി പ്രസിഡന്‍റ് നാ​ട്ട​കം സു​രേ​ഷ്. ഒ​രു ടാ​റ്റ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നും പെ​ട്ടെ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​യാ​ളാ​ണ് ശ​ബ​രീ​നാഥ്. അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പ​ഠി​ക്ക​ണ​മെ​ന്നും വി​മ​ർ​ശി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഏ​റെ നാ​ൾ പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് താ​നെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​ക​ളൊ​ക്കെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ന​ട​ത്താ​റു​ള്ള​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ത​രൂ​ർ പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ഡി​സി​സി​യെ അ​റി​യി​ച്ചി​ട്ടി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പോ​ലും അ​ത്ത​ര​മൊ​രു പ​രി​പാ​ടി ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ശാ​ഠ്യം പി​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന കെ.​എ​സ്. ശ​ബ​രീനാ​ഥ​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടാ​യി​രു​ന്നു നാ​ട്ട​കം സു​രേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം.

Read More