ഹൈദരാബാദ്: ഈനാട് എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണു ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്തു നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് റാമോജി. ഈനാട്, ഇ ടിവി അടക്കമുള്ള വൻകിട മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. നിർമാതാവ്, വിദ്യാഭ്യാസ നിപുണൻ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് റാമോജി. മാർഗദർശി ചിറ്റ് ഫണ്ട്, ഈ നാട് ന്യൂസ്പേപ്പർ, ഇ ടിവി നെറ്റ്വർക്ക്, രമാദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, കലാഞ്ജലി, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്നിവയാണ് റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ.…
Read MoreDay: June 8, 2024
കരുവാനയെ വീണ്ടും കീഴടക്കി പ്രഗ്നാനന്ദ
സ്റ്റാവഞ്ചർ (നോർവെ): ഇന്ത്യൻ ചെസ് കൗമാര പ്രതിഭാസം ആർ. പ്രഗ്നാനന്ദ തുടർച്ചയായ രണ്ടാം തവണയും ലോക രണ്ടാം നന്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ തോൽപ്പിച്ചു. നോർവെ ചെസ് ടൂർണമെന്റിന്റെ ഒന്‍പതാം റൗണ്ടിലാണ് പ്രഗ്നാനന്ദ കരുവാനയെ കീഴടക്കിയത്.ആദ്യതവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും പ്രഗ്നാനന്ദയ്ക്കായിരുന്നു ജയം. ടൂർണമെന്റിൽ ലോക ഒന്നാം നന്പറായ മാഗ്നസ് കാൾസണ്, ലോക ചാന്പ്യൻ ഡിങ് ലിറെൻ എന്നിവരെയും പ്രഗ്നാനന്ദ കീഴടക്കിയിരുന്നു.
Read More‘തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു, അട്ടിമറി ശ്രമം അന്വേഷിക്കണം’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരാതിയുമായി ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരാതിയുമായി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്കി. അട്ടിമറി ശ്രമം അന്വേഷിക്കണമെന്ന് പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരേയും പരാതിയുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നാണ് പരാതി. വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചില നേതാക്കള്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹം സംശയമുയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടി ആത്മാര്‍ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലന്നും തരൂർ കുറ്റപ്പെടുത്തി. കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreഫ്രഞ്ച് ഓപ്പൺ: അൽകരാസ് ഫൈനലിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം കാർലോസ് അൽകരാസ് ഫൈനലിൽ. ഇറ്റലിയുടെ യാനിക് സിന്നറിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അൽകരാസ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 2-6, 6-3, 3-6, 6-4, 6-3. ഫ്രഞ്ച് ഓപ്പണിൽ അൽകരാസിന്റെ കന്നി ഫൈനലാണ്.ആദ്യ സെറ്റ് നഷ്ടപ്പെട്ട അൽകരാസ് ശക്തമായ പോരാട്ടത്തിലൂടെയാണ് തിരിച്ചുവരവ് ജയം സ്വന്തമാക്കിയത്. 2022 യുഎസ് ഓപ്പണ്‍, 2023 വിംബിൾഡൻ ചാന്പ്യനാണ് ഇരുപത്തൊന്നുകാരനായ സ്പാനിഷ് താരം.
Read Moreഇന്ത്യ x പാക് ബ്ലോക്ബസ്റ്റർ പോരാട്ടത്തിൽ ആശങ്കയായി “പിച്ചിൽ ഭൂതം! ‘
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശകരവും വാശിയേറിയതുമായ പോരാട്ടം നാളെ ന്യൂയോർക്ക് ഈസ്റ്റ് മെഡോയിലെ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഈ ബ്ലോക്ബസ്റ്റർ പോരാട്ടം. പ്രാദേശിക സമയം രാവിലെ 10.30നാണ് (ഇന്ത്യൻ സമയം രാത്രി എട്ടിന്) മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിൽ ആതിഥേയരായ യുഎസ്എയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ പാക്കിസ്ഥാന് ഈ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ ജയം നേടിയ ഇന്ത്യക്ക് സൂപ്പർ എട്ടിലേക്കുള്ള ചവിട്ടുപടിയായ ഈ പോരാട്ടത്തിനു മുൻപ് പിച്ചിനെക്കുറിച്ച് ആശങ്ക ഉയർന്നു. അപ്രതീക്ഷിത ബൗൺസും സ്വീംഗും എല്ലാമായി കളിക്കാരെ കുഴപ്പത്തിലാക്കുന്നതാണ് നസാവു പിച്ച് എന്നതാണ് വാസ്തവം. ഐസിസി കൈകൂപ്പി നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയവും പിച്ചും 2024 ട്വന്റി-20 ലോകകപ്പിനായി പ്രത്യേകം നിർമിച്ചതാണ്. അതുകൊണ്ടുതന്നെ കയ്ച്ചിട്ട് തുപ്പാൻ സാധിക്കാത്ത അവസ്ഥയിലാണ് ഐസിസി. എങ്കിലും പിച്ചിന്റെ സ്വഭാവം…
Read Moreമൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; ക്ഷണം ലഭിച്ചതില്‍ മലയാളിയായ ലോക്കോ പൈലറ്റ് ഐശ്വര്യ മേനോനും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിന്റേയും സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കളുള്‍പ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളില്‍ സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റയില്‍വേ ലോക്കോ പൈലറ്റും. ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ്. മേനോനാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു. റെയിൽവേ സിഗ്നലിംഗിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ച ലോക്കോ പൈലറ്റാണ് ഐശ്വര്യ. മൊത്തം പത്ത് ലോക്കോ പൈലറ്റുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Read Moreതോൽവിയുടെ ‘കൈ’ക്കരുത്ത്… മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ കയ്യാങ്കളി, പിന്നെ അണികളുടെ വക കൂട്ടത്തല്ലും…
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കുശേഷം തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലെത്തിയത്. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്ന അനുയായിയാണ് സജീവൻ കുരിയച്ചിറ. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസിലെത്തുമ്പോൾ സജീവൻ കുരിയച്ചിറയും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും താഴത്തെ നിലയിൽ ഉണ്ടായിരുന്നു. പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്നു ഡിസിസി പ്രസിഡന്റ് ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറഞ്ഞു. പോസ്റ്റർ ഒട്ടിച്ചത് ആരെന്നു ഡിസിസി ഓഫീസിലെ കാമറകൾ നോക്കി കണ്ടെത്താൻ സുരേഷ് ആവശ്യപ്പെട്ടപ്പോൾ ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസുകാരും മുകളിലെ നിലയിലേക്കു കയറിപ്പോയി.സജീവൻ കുരിയച്ചിറ താഴത്തെ നിലയിൽ…
Read Moreകടലിനും കരിങ്കല്ലിനുമിടയിൽ ഒന്നരലക്ഷത്തിന്റെ ഐഫോൺ: ഏഴ് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ഐഫോൺ വീണ്ടെടുത്ത് ഫയർഫോഴ്സ്; വീഡിയോ വൈറൽ
സുഹൃത്തുക്കളോടൊപ്പമോ കുടുംബാംഗങ്ങളുമായോ യാത്രകൾ പോകുമ്പോൾ ഓർമകൾക്കായി ചിത്രങ്ങൾ ആളുകൾ ഫോണിൽ പകർത്താറുണ്ട്. കടൽത്തീരത്ത് സൂര്യാസ്തമയം കാണാൻ പോകുമ്പോൾ സെൽഫികളോ ഫോട്ടോകളോ എടുക്കുന്നത് പതിവ് സംഭവം തന്നെയാണ്. എന്നാൽ യാത്രയ്ക്കിടയിൽ ഫോൺ നഷ്ടപ്പെട്ടാലോ? അടുത്തിടെ കർണാടകയിൽ നിന്നൊരു യുവതി അവധിക്കാലം ആഘോഷിക്കുവാനായി കേരളത്തിലെത്തി. ഇതിനിടെ യുവതിയുടെ വിലകൂടിയ ഐഫോൺ നഷ്ടമാവുകയും ചെയ്തു. കടൽ തീരത്തെ കൂറ്റൻ പാറക്കല്ലുകൾക്കിടയിൽ പെട്ടുപോയ ഐഫോൺ കേരളാ പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്നാണ് പുറത്തെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. @antiliyachalets എന്ന റിസോർട്ടിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ, ‘ഇന്നലത്തെ അപകടത്തിൻ്റെ ഭാഗമാണ് ഈ വീഡിയോ. ഞങ്ങളുടെ ചാലറ്റിൽ താമസിച്ചിരുന്ന കർണാടക യുവതിയുടെ 150000 വിലയുള്ള ഐഫോൺ കടൽത്തീരത്തെ കൂറ്റൻ പാറകൾക്കിടയിൽ വീണു. എത്ര ശ്രമിച്ചിട്ടും ഒന്നും വീണ്ടെടുക്കാനായില്ല. ശക്തമായ തിരമാലകളും…
Read Moreകെസ്ഇബിയുടെ ഇരുട്ടടി; വയോധികയോട് കണ്ണില്ലാ ക്രൂരത; അരലക്ഷം രൂപ കുടിശികയെന്ന് ആരോപിച്ച് ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ഇടുക്കി : ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലെ വൈദ്യുതബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. ഇടുക്കി ഉപ്പുതറയിൽ അന്നമ്മ എന്ന വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുടിശികയായി അന്നമ്മ അരലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്നു കാണിച്ച് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ നടപടി. എന്നാൽ താൻ ഇതുവരെ വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടില്ലന്നാണ് അന്നമ്മ പറയുന്നത്. കെഎസ്ഇബി പിരുമേട് സെക്ഷൻ ഓഫീസിൽ നിന്ന് മെയ് 15ന് 49,710 രൂപയുടെ വൈദ്യുതി കുടിശിക ഉണ്ടെന്നുകാട്ടി അന്നമ്മയ്ക്ക് നോട്ടീസ് ലഭിച്ചു. എന്നാൽ പ്രതിമാസം അന്നമ്മയ്ക്ക് 500 രൂപയിൽ താഴെയാണ് ബില്ല് വന്നിരുന്നത്. തൽസ്ഥാനത്താണ് കുടിശിക ചൂണ്ടിക്കാണിച്ചുള്ള നോട്ടീസ് എത്തിയത്. 15 ദിവസത്തിനുള്ളിൽ കുടിശിക തീർക്കണമെന്നായിരുന്നു നിർദ്ദേശം. സംഭവത്തിൽ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അന്നമ്മയുടെ സങ്കടത്തിന് ഒരു നടപടിയും അധികൃതർ കൈക്കൊണ്ടില്ല.വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച അന്നമ്മ കൂലിപ്പണി…
Read Moreഅഴിമതിയുടെ നിഴലിൽ നിന്നുകൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരം; ഇലക്ഷനിൽ കണ്ടത് ജനം വിലയിരുത്തിയതിന്റെ പ്രോഗ്രസെന്ന് സുധാകരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലിൽ നിൽക്കുന്പോൾ ഇത്തരത്തിൽ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമെന്ന് കെ. സുധാകരൻ കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണു ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്തു വന്നത്.
Read More