ഇരിട്ടി: 13-ന് തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളിയും. ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ ഇറ്റലിയിലെ മലയാളി സംഘടനകളുടെ സജീവ പ്രവർത്തകനൻ കൂടിയാണ്. പ്രവാസി കേരള കോൺഗ്രസ് ഇറ്റലിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ് എബിൻ.ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരുന്ന എബിൻ കേരളത്തിലെയും ഇന്ത്യയിലെയും വിഐപികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതനാണ്. ഇറ്റലിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹം-ചിന്നമ്മ ദന്പതികളുടെ മകനാണ്. ലോക കേരള സഭയിൽ ഇറ്റലിയുടെ ഇറ്റിലിയിലെ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ എബിനെ പ്രതിനിധിയായ തെരഞ്ഞെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാരും ഇറ്റലിയിലെ പ്രവാസി മലയാളികളും.
Read MoreDay: June 10, 2024
ഫ്രാൻസിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: പാർലമെന്റ് പിരിച്ചുവിട്ട് മാക്രോണ്‍
പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജൂലൈ ഏഴിനും നടക്കും. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഏകദേശം 40 ശതമാനം വോട്ട് നേടാൻ കഴിഞ്ഞുവെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു. ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ, മാക്രോണിന്റെ റെനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല…
Read Moreവനപാലകരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതി: 12 സിപിഎമ്മുകാര്‍ക്കെതിരേ കേസ്
സീതത്തോട്: റോഡില്‍ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാന്‍ എത്തിയ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയംപള്ളി, പ്രവര്‍ത്തകരായ മധു, മനോജ് ഉള്‍പ്പടെ കണ്ടാലറിയാവുന്ന മറ്റ് ഒമ്പതു പേര്‍ക്കെതിരെയുമാണ് കേസ്. ഐപിസി 143,147,148,149, 294ബി, 323,506, 353 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ നാലിന് ഉച്ചക്ക് 1.15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.സുരേഷ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ സീതത്തോട് കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്കിനു സമീപം തടിക്കഷ്ണങ്ങള്‍ കിടക്കുന്നതുകണ്ടു. ജീപ്പ് നിര്‍ത്തി ഇറങ്ങിയ സംഘം തടികള്‍ എവിടെനിന്ന് മുറിച്ചതാണെന്ന് പരിശോധിച്ചു കൊണ്ടു നില്ക്കവേ ജേക്കബ് വളയംപള്ളി, മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഫോറസ്റ്റ്…
Read Moreദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത് . പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലുംദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട് . ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസസിങ്ങും ചെയ്യാത്തതിനാൽ. . വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച്പോട് കണ്ടുപിടിക്കാത്തതിനാൽ ലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ . ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ് ശ്രദ്ധിച്ചില്ല എങ്കിൽ വരാവുന്നസങ്കീർണതകൾ . നീർക്കെട്ട്. പഴുപ്പ്, നീര്. പനി. പല്ല്…
Read Moreവിവാഹേതരബന്ധത്തിനു തടസം; യുവതി ഭർത്താവിനെ കൊന്നു; കുറ്റം സമ്മതിച്ച് യുവതി
ജയ്പുർ: മറ്റൊരു പുരുഷനുമായി വിവാഹേതരബന്ധം പുലർത്തുന്ന യുവതി ഭർത്താവിനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ദബ്ലാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണു സംഭവം. ഇന്നലെ പുലർച്ചെയാണ് 35കാരനായ രാജേന്ദ്ര ഗുർജറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് രാജേന്ദ്ര കൊല്ലപ്പെട്ടത്. പോലീസ് അറസ്റ്റ് ചെയ്തതിനുപിന്നാലെ യുവതി കുറ്റം സമ്മതിച്ചു. സമീപ ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി തനിക്കു ബന്ധമുണ്ടെന്നും ഇയാളോടൊപ്പം കഴിയാനാണു ഭർത്താവിനെ കൊന്നതെന്നും യുവതി പോലീസിനോടു പറഞ്ഞു.
Read Moreഅഡ്വ. ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി; ജെഎസ്കെ ഫസ്റ്റ് ലുക്ക്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ജെഎസ്കെയുടെ പൂർണരൂപം. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ” I know what i am doing, and will continue doing the same’ എന്ന ടാഗ് ലൈനോടെ എത്തിയ ജെഎസ്കെയുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സൂപ്പർതാരം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്…
Read Moreരാജ്യസഭയും കേന്ദ്രമന്ത്രിസ്ഥാനവുമില്ല; ബിഡിജെഎസില്‍ അമര്‍ഷം
കോഴിക്കോട്: മൂന്നാം തവണ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രാതിനിധ്യം പ്രതീക്ഷിച്ച ബിഡിജെഎസിനു നിരാശ. കേന്ദ്ര സഹമന്ത്രി പദമോ രാജ്യസഭാംഗത്വമോ പാര്‍ട്ടിക്ക് നല്‍കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്താവുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ ഇത്തവണയും പരിഗണിക്കില്ലെന്ന മറുപടിയാണ് ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ നല്‍കിയത്. 2019 ല്‍ രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ തുഷാറിന് കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടുമെന്ന് ബിജെപി നേതാക്കല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതേ സമുദായത്തില്‍ നിന്നുള്ള വി. മുരളീധരന് കേന്ദ്ര സഹമന്ത്രിയായതോടെ ആ സാധ്യത അടഞ്ഞു. ഇത്തവണ ആലപ്പുഴയിലും ആറ്റിങ്ങലും വോട്ട് വര്‍ധിച്ചത് തങ്ങളുടെ സഹായത്താലാണെന്ന് ബിഡിജെഎസ് അവകാശപ്പെടുന്നു. രാജ്യസഭയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ മറ്റേതെങ്കിലും ഉന്നത പദവിയും തുഷാര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.അതേസമയം തുഷാറിന്റെ നീക്കം ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന ബിജെപി ഘടകത്തിലെ പ്രമുഖര്‍തന്നെ ശ്രമം തുടങ്ങി. ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും…
Read Moreഏതാണ് ആ മൃഗം! സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ അജ്ഞാത മൃഗം; വീഡിയോ വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ നടന്ന അജ്ഞാത മൃഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിദേശ രാഷ്ട്രത്തലവന്മാരും മറ്റ് പ്രമുഖരും വ്യവസായികളും സിനിമാ താരങ്ങളും ഉൾപ്പെടെ 8,000 അതിഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞ പൂർത്തിയാക്കിയ ശേഷം ബിജെപി എംപി ദുർഗ ദാസ് ഉയ്കെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിക്കുന്ന സമയത്ത് പകർത്തിയ ഫൂട്ടേജിൽ പൂച്ചയെപ്പോലെയുള്ള ഒരു മൃഗം പിന്നിൽ നടക്കുന്നത് കാണിക്കുന്നു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് പുള്ളിപ്പുലിയാണെന്ന് അഭിപ്രായപ്പെടുന്നു, മറ്റുള്ളവർ ഇത് ഒരു സുരക്ഷാ നായയോ വളർത്തുമൃഗമോ ആണെന്നും പറഞ്ഞു. ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ‘ഇത് എഡിറ്റ് ചെയ്തതാണോ, ഇതെങ്ങനെ ആരും ശ്രദ്ധിച്ചില്ലേ? ഒരു വലിയ പൂച്ചയെ പോലെ തോന്നുന്നു,വാലും നടത്തവും കണ്ടിട്ട് ഒരു പുള്ളിപ്പുലിയായി തോന്നുന്നു. ആളുകൾ ശരിക്കും ഭാഗ്യവാന്മാർ, ഇത് സമാധാനപരമായി…
Read Moreദേശീയപാത നിർമാണം; കലുങ്ക് കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
പരിയാരം: ദേശീയപാതയ്ക്ക് വേണ്ടി നിര്‍മിക്കുന്ന കലുങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിനടുത്ത ബാവു വളപ്പില്‍ റിയാസ് വാബു (34) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പിലാത്തറ വിളയാംങ്കോട് എംജിഎം കോളജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച സര്‍വീസ് റോഡിലായിരുന്നു അപകടം. അതുവഴി വന്ന ഒരു ഇരുചക്ര വാഹനക്കാരനാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് മറിഞ്ഞുകിടക്കുന്നത് കണ്ട് വാഹനം നിര്‍ത്തി പരിശോധിച്ചത്. ഒരാള്‍ കുഴിയിൽ വെള്ളക്കെട്ടില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ പരിയാരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ കാനത്തില്‍ മൊയ്തീന്-ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച റിയാസ് വാബു. ഭാര്യ: ജാസ്മിൻ (കുഞ്ഞിമംഗലം). മക്കള്‍: ഷിയാ ഫാത്തിമ, ആയിഷ ജന്ന. സഹോദരങ്ങൾ:…
Read Moreസുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ തെളിവായി, മൂന്നുപേർ കസ്റ്റഡിയിൽ
കുന്നംകുളം: ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്താണി വലിയപറന്പ് അമ്മാട്ട് വീട്ടിൽ രവീന്ദ്രന്റെ മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദനമേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഞ്ഞൂരിൽ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയെ കെട്ടുന്ന പറമ്പിൽ വച്ചാണ് സംഭവങ്ങൾ നടന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. സുഹൃത്തുകൾ തമ്മിലുള്ള മദ്യപാനത്തിനൊടുവിൽ വിഷ്ണു ആനത്തറയിൽ വരുന്നത് ചോദ്യം ചെയ്ത പ്രതികൾ ഇയാളുമായി തർക്കം ഉണ്ടാകുകയും ഇത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. മൂവർ സംഘത്തിന്റെ കടുത്ത മർദനമേറ്റ വിഷ്ണു റോഡിൽ തളർന്നു വീണു. ഉടനെ മറ്റുള്ളവർ ചേർന്ന് ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചവർ വണ്ടിയിൽനിന്ന് വീണാണു…
Read More