തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്ജുന് രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വിവാദ ശബ്ദരേഖ പുറത്തുവന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്ജുന് രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. പിന്നീട് അഡ്മിന് സ്ഥാനത്തു നിന്നും അര്ജുന് മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. അര്ജുന് രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നല്‍കാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാല്‍ തനിക്ക് ബാര്‍ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അര്ജുന് നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇ-മെയിലായിട്ടാണ് അര്ജുന് രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. മദ്യനയത്തിലെ ഇളവുകൾക്ക് പണം നല്കാന് നിര്‍ദേശിച്ചുകൊണ്ടുള്ള ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്റെ…
Read MoreDay: June 11, 2024
അത് പുലിയല്ല; സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി പിന്നെയാര്? സത്യവസ്ഥ വെളുപ്പെടുത്തി ഡൽഹി പോലീസ്
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതലായി നടന്ന ചർച്ചയാണ് രാഷ്ട്രപതിഭവനിൽ പ്രത്യക്ഷപ്പെട്ട ജീവി. അത് പുലിയാണെന്നാണ് പലരും അന്ന് പറഞ്ഞത്. എന്നാൽ ഈ ജീവി പുലി അല്ലന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലാകെ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൽഹി പോലീസ് രംഗത്തെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെ ജീവി കടന്ന് പോയത്. ഇതി വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പടരുകയായിരുന്നു. രാഷ്ട്രപതി ഭവനിലെ പുലി എന്ന തരത്തിലുള്ള തലക്കെട്ടോടെയാണ് പല വിഡിയോകളും പ്രചരിച്ചത്. ഇതിനിടെയാണ് ഡൽഹി പോലീസ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.…
Read Moreഗണപതിവട്ടജി…! കെട്ടിവച്ച കാശ് പോകാതിരിക്കാൻ മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവയ്ക്കണം; കെ. സുരേന്ദ്രനെ കടുത്തഭാഷയിൽ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അനാവശ്യ സ്ഥലനാമ വിവാദം കുത്തിപ്പൊക്കി മറ്റ് സ്ഥാനാർഥികളുടെ സാധ്യതകളെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണ് സുരേന്ദ്രനെന്ന് രാഷ്ട്രീയ നീരിക്ഷകൻ ശ്രീജിത്ത് പണിക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചാണ് ശ്രീജിത്ത് പറഞ്ഞത്. ഒരു എംപിക്ക് എങ്ങനെ സ്ഥലത്തിന്റെ പേര് മാറ്റാൻ കഴിയുമെന്നും അങ്ങ് പറഞ്ഞ് തരണമെന്നും എഫ്ബി പോസ്റ്റിൽ ശ്രീജിത്ത് ചോദിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് ഡസൻ സീറ്റ് കിട്ടിയാൽ തങ്ങൾ ഭരണത്തിലെത്തും എന്ന് പറഞ്ഞ് അന്നത്തെ സാധ്യതകളെയും ഇല്ലാതാക്കാൻ നോക്കി. സ്വന്തം അധ്വാനത്തിന്റെ ബലത്തിലാണ് സുരേഷ് ഗോപി ജയിച്ചതെന്നും അതിൽ സുരേന്ദ്രന് ഒരു പങ്കുമില്ലെന്നും ശ്രീജിത്ത് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം എന്നിവയിലൊക്കെ തള്ളിപറഞ്ഞതിൽ സുരേന്ദ്രന് തന്നോട് കലിപ്പുണ്ടാകുമെന്നും ശ്രീജിത്ത്…
Read Moreഭയം വേണ്ട; പരീക്ഷണം മാത്രം; സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും
തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മുഴങ്ങും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ. രാവിലെ11 മുതലാണ് പരീക്ഷണാർഥം സൈറണുകൾ മുഴക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ‘കവചം’ എന്ന പേരിൽ 85 സ്ഥലങ്ങളിലായാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും നടക്കും. ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.
Read Moreഅത് പുലിയല്ല, പൂച്ചയാണ്; രാഷ്ട്രപതി ഭവനിൽ കണ്ട അജ്ഞാത ജീവിയെക്കുറിച്ച് പോലീസ്
ന്യൂഡൽഹി: നരേന്ദ്ര മോദി സർകാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ കണ്ട അജ്ഞാത ജീവി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ കണ്ട മൃഗം പൂച്ചയാണെന്നും കടുവയാണെന്നുമൊക്കെ നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ അജ്ഞാതജീവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. എക്സിലൂടെയാണ് പോലീസ് വിശദീകരണം നൽകിയിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ കണ്ടത് പുലിയല്ലന്നും, സാധാരണ വീടുകളിൽ കാണുന്ന പൂച്ചയാണെന്നും ഡൽഹി പോലീസ് പറഞ്ഞു. An animal was seen strolling back in the Rashtrapati Bhavan after MP Durga Das finished the paperwork ~ Some say it was a LEOPARD while others call it some pet animal. Have a look 🐆 pic.twitter.com/owu3ZXacU3 — The Analyzer (News Updates🗞️) (@Indian_Analyzer) June 10, 2024 സത്യപ്രതിജ്ഞ…
Read Moreട്രോളിംഗ് നിരോധനം: മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ, വില ഇനിയും കൂടിയേക്കും
കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്സ്യലഭ്യതയിലെ കുറവും ട്രോളിംഗ് നിരോധവുമാണ് വിലക്കയറ്റത്തിന്റെ കാരണം. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് വില 280 മുതൽ 300 രൂപവരെ എത്തി. വില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നും, ഈ സമയത്ത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നുമാണ് മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യം. 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. .
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: മൊഴി മാറ്റി യുവതി; പറഞ്ഞതെല്ലാം കളവെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നേരത്തേ നല്കിയ മൊഴിയെല്ലാം യുവതി മാറ്റിപ്പറഞ്ഞു. പോലീസിനും മാധ്യമങ്ങള്‍ക്കും മുമ്പില്‍ പറഞ്ഞതെല്ലാം നുണയാണെന്നു വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി യുവതി രംഗത്തെത്തി. യുവതിയുടെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണു വീഡിയോയുമായി യുവതിയുടെ രംഗപ്രവേശം. ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന്, അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക, സുഹൃത്ത് മാങ്കാവ് കല്യാണി നിലയത്തില്‍ പി. രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശരത്ലാല് എന്നിവരാണു നിലവില്‍ കേസിലെ പ്രതികള്‍. രാഹുല്‍ ഒഴികെയുള്ള പ്രതികളെല്ലാം മുന്‍കൂര്‍ ജാമ്യത്തിലാണ്. ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറായ രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുകയാണ്. യുവതി മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു. മനസിലൊരു കുറ്റബോധമുണ്ടെന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സത്യമെന്തെന്നു പറിഞ്ഞില്ലെങ്കില്‍ കുറ്റബോധത്തോടെ ജീവിച്ചു…
Read Moreഅധികാരമേറ്റ് മോദി: കിസാൻ നിധി ഫയലിൽ ഒപ്പിട്ട് തുടക്കം; 20,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക്
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് കർഷകക്ഷേമ പദ്ധതിയായ “പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലിൽ. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ ശേഷമാണ് മോദി ഫയലിൽ ഒപ്പിട്ടത്. കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഫയലിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഏകദേശം 20,000 കോടി രൂപയാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 9.3 കോടി കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട് പ്രയോജനം ലഭിക്കും. 2019ലെ രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് കിസാൻ സമ്മാൻ നിധിയ്ക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. പ്രതിവർഷം 6,000 രൂപയാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുക.
Read More