കാസര്‍ഗോഡ്: മുലപ്പാൽ കുടിച്ച് കൊതി തീരും മുന്നേ ജന്മം തന്ന അമ്മ വിടവാങ്ങി. ചുണ്ടിൽ അപ്പോഴും അമ്മിഞ്ഞപ്പാലിന്റെ മധുരവുമായി ആ കുഞ്ഞ് മുഖം അമ്മയെ കാത്ത് കിടക്കുന്ന കാഴ്ച അത്ര പെട്ടെന്നൊന്നും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ മനസിൽ നിന്ന് മായില്ല. പെരിയയില്‍ താമസിക്കുന്ന ആസാം സ്വദേശി രാജേഷ് ബര്‍മന്റെ ഭാര്യ ഏകാദശി മാലിയെ ഛര്‍ദിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവര്‍ക്കൊപ്പം 37 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞും ഉണ്ടായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏകാദശി മരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ടോബിളിൽ കിടത്തിയപ്പോൾ കുഞ്ഞി വയർ വിശന്ന് കരയാൻ തുടങ്ങി. ഇനി ഒരിക്കലും തന്റെ അമ്മ തന്നെ മുലയൂട്ടാൻ വരില്ലെന്നറിയാതെ കുഞ്ഞി വായ പാലിനായി തുറന്നു. ഈ കാഴ്ച കണ്ടു നിന്നവരെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. അപ്പോഴാണ്…
Read MoreDay: June 14, 2024
കുവൈറ്റ് ദുരന്തം; അല്‍ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തീപിടിത്തമുണ്ടായ അൽ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍. ഷെയ്ഖ് ഹുമൂദ് ജാബര്‍ അല്‍ അഹ്മദ് അല്‍സബായെ ആണ് പുതിയ ഗവണറായി നിയമിച്ചത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കുവൈറ്റിലെ ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻകൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അന്‍പതായി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വിമാനം 10.30ന് കൊച്ചിയിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Read Moreമിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ: അർജന്റീനയിൽ തെരുവുയുദ്ധം
ബുവേനോസ് ആരിസ്: അർജന്റീനയെ യുദ്ധക്കളമാക്കി പ്രസിഡന്റ് ഹാവിയർ മിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ. ഈ പരിഷ്കാരങ്ങൾക്കെതിരേ തലസ്ഥാനമായ ബുവേനോസ് ആരീസിൽ തെരുവുയുദ്ധമാണു നടന്നത്. സാന്പത്തിക പരിഷ്കാര പാക്കേജ് കോൺഗ്രസിലെ സെനറ്റ് പരിഗണിക്കുന്നതിനിടെ, ഇതിനെ എതിർക്കുന്നവർ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. കോൺഗ്രസിനു പുറത്ത് പ്രതിഷേധക്കാർ പോലീസിനു നേർക്ക് പെട്രോൾ ബോംബും കല്ലും എറിയുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനിടെ സെനറ്റിൽ നേരിയ ഭൂരിപക്ഷത്തിനു പാക്കേജ് പാസായി. വലതുപക്ഷ സാന്പത്തിക വിദഗ്ധനായ മിലേ അധികാരത്തിലേറി ആറുമാസമായിട്ടും അർജന്റീനയുടെ സാന്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. രാജ്യത്തെ വാർഷിക പണപ്പെരുപ്പം മുന്നൂറു ശതമാനത്തിനടുത്താണ്. ജനസംഖ്യയുടെ പാതിയും ദാരിദ്ര്യരേഖയ്ക്കു താഴെയായി. സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, പെൻഷൻ കുറയ്ക്കൽ, തൊഴിലവകാശങ്ങൾ എടുത്തുകളയുക എന്നിവ ഉൾപ്പെടുന്ന പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനാണു മിലേ ശ്രമിക്കുന്നത്. ഇടതു പാർട്ടികളും ലേബർ യൂണിയനുകളും ഇതിനെ ശക്തമായി എതിർക്കുന്നു.സംഘർഷത്തിൽ 20 പോലീസുകാർക്കു പരിക്കേറ്റു. 15…
Read Moreഅരുൺബാബു യാത്രയായത് സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി
നെടുമങ്ങാട്: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി അരുൺബാബു യാത്രയായി. കുവൈറ്റിൽ ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺബാബു ഒരിക്കൽ കൂടി കുവൈറ്റിലേക്ക് പോയത് സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ്. കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലാണ് അരുൺബാബു ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിയുടെ ലേബർ ക്യാമ്പ് കെട്ടിടത്തിൽ ഉണ്ടായ തീ പിടിത്തത്തിലാണ് അരുൺബാബു ഉൾപ്പെടെ യുള്ള നിരവധിപേർ വെന്തു മരിച്ചത്. കോവിഡ് കാലത്തിനു മുൻപ് ഇതേ കമ്പനിയിൽ ജോലി നോക്കിയിരുന്ന അരുൺബാബു വീണ്ടും ആറ് മാസം മുൻപാണ് കുവൈറ്റിലേക്ക് പോയത്. ഏറെ കട ബാധ്യത കൾ ഉണ്ടായിരുന്ന അരുൺ ബാബുവിനെ വീണ്ടും കുവൈറ്റിൽ എത്തിച്ചത് അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന അമ്മയുടെ അനുജത്തി ആണ്. ഉഴമലയ്ക്കൽ കുര്യാത്തിയിലെ സഹോദരന്റെ വീടിനു സമീപം താമസിച്ചു വരികയായിരുന്ന അരുൺബാബു ഇതിനു…
Read Moreജി7 ഉച്ചകോടി; മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും; ജോ ബൈഡനെയും കാണും
ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമികതയെക്കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. 2021 ഒക്ടോബറിലാണു പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. അമേരിക്ക, യുക്രെയ്ൻ, ഫ്രാൻസ് രാജ്യതലവന്മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോദിയും ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനാണ് അറിയിച്ചത്. മൂന്നാംതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് അഭിനന്ദനങ്ങൾ അറിയിക്കാൻ ബൈഡൻ മോദിയുമായി ഫോണിൽ സംസാരിച്ചതായും സള്ളിവൻ പറഞ്ഞു.
Read More“സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നു” എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വിഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ… ബ്ലീസ്; ശ്രീജിത്ത് പണിക്കർ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപി ജയിച്ചതിന്റെ ക്രെഡിറ്റിനെ ചൊല്ലി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ശീതയുദ്ധം ശമനം വരാതെ തുടരുന്നു. ബിജെപി നേതാക്കളെ ഭജന സംഘം എന്ന് വിളിച്ചാണ് ഇത്തവണ പണിക്കർ പരിഹസിച്ചത്. ഇത്രയും ദിവസം ആയല്ലോ. ഇനിയെങ്കിലും ‘സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നു’ എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വിഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. ബ്ലീസ്. എന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്.
Read Moreഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കോ, ഞാൻ ആത്മഹത്യചെയ്യാൻ പോകുകയാ; കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ പോലീസുകാരൻ തൂങ്ങിമരിച്ചു
കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷിനെ (40 )കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ചനിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണു പോലീസുകാരൻ ജീവനൊടുക്കിയതെന്നു പറയുന്നു. കഴിഞ്ഞ് കുറച്ചുനാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്ത്തകന് ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവത്രെ. കുമളി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ശില്പ.
Read Moreനമ്മുടെ ജീവിതത്തിൽ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക; മംമ്ത മോഹൻദാസ്
ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില ഘട്ടങ്ങൾ വന്നു. ഒരു സർവൈവൽ മോഡിൽ പോകുന്ന സമയത്ത് ആണ് ചില തിരിച്ചറിവുകൾ ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മളെ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ഏറ്റവും വലിയ തിരിച്ചറിവ്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും എന്തെങ്കിലും മാനസികമായ പ്രശ്നമോ ശാരീരികമായ വിഷയങ്ങളോ എന്നെ ബാധിക്കാറുണ്ട്. പക്ഷേ എല്ലാവരുടെയും പ്രാർഥന കൊണ്ടാകാം ഇങ്ങനെ നിലനിൽക്കുന്നത്. -മംമ്ത മോഹൻദാസ്
Read Moreകുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം; കേരളത്തോട് ഇതു വേണ്ടായിരുന്നെന്ന് വീണാ ജോര്‍ജ്
കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കുവൈറ്റിലേക്കു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചതിനെ വിമര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്. കേരളത്തോട് ഇതു വേണ്ടായിരുന്നെന്നും വിമാനടിക്കറ്റ് ഉള്‍പ്പെടെ വച്ചാണ് അപേക്ഷ നല്‍കിയിരുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.40നുള്ള വിമാനത്തില്‍ പോകാന്‍ നെടുമ്പാശേരിയില്‍ എത്തിയെങ്കിലും യാത്രയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഒന്‍പതരയോടെ മന്ത്രി ഗസ്റ്റ് ഹൗസിലേക്കു മടങ്ങുകയായിരുന്നു. കുവൈറ്റിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ കേരളത്തില്‍നിന്നുള്ളവരാണ് ഏറ്റവുമധികം മരിച്ചത്. ഇന്ത്യക്കാരില്‍ പകുതിയിലേറെയും മരണപ്പെട്ടതു മലയാളികളാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നമ്മുടെ ആളുകളാണ്. അവര്‍ക്കൊപ്പം നില്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമാണു പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യമായിട്ടല്ലല്ലോ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. കണ്ണീരിന്റെ മുഖത്ത്, ദുഃഖത്തില്‍ ഇടപെടുന്നതിനാണു സംസ്ഥാനം പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഒരു ദുരന്തത്തില്‍ കേരളത്തോട് ഇതു വേണ്ടായിരുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
Read Moreയാത്രക്കാർക്ക് ഇനി ആശ്വാസക്കാലം; കൂടുതൽ ട്രെയിനുകളിൽ അധിക കോച്ചുകൾ
കൊല്ലം: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ട്രെയിനുകളിൽ താത്ക്കാലികമായി അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ഇന്നു രാത്രി 11.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് മംഗളുരു സെൻട്രലിലേക്ക് പുറപ്പെടുന്ന എക്സ്പ്രസിൽ (16159) ഒരു അധിക സ്ലീപ്പർ കോച്ച് ഉണ്ടാകും. 16160 മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ നാളെ ഒരു സ്ലീപ്പർ കോച്ച് അധികമായി ഉണ്ടാകും.തിരുവനന്തപുരം-കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളിൽ (12075/76) ഇന്നുമുതൽ 17 വരെ ഒരു അധിക ചെയർ കാറും ഉൾപ്പെടുത്തിയിട്ടുണ്ട്. 16603 മംഗളുരു -തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ നാളെയും 16604 തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസിൽ 16-നും അധികമായി ഒരു സ്ലീപ്പർ കോച്ചും ഉൾപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു.
Read More