തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചിയിൽ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഐബിഎം പ്രതിനിധികളും വ്യവസായ-ടെക്നോളജി ലോകത്തെ പ്രമുഖരുമടക്കം ആയിരത്തോളം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചു. വിവിധ മേഖലയില്‍ വലിയ സാധ്യതകളാണ് നിർമ്മിത ബുദ്ധി…
Read MoreDay: June 23, 2024
ഭാരതപ്പുഴയിൽ വീണ്ടും പോത്ത് ചത്തുപൊങ്ങി; ജഡം കണ്ടത് വെള്ളയാങ്കല്ല് തടയണയിൽ
പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തി. ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയിലാണ് വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തിയത്. റെഗുലേറ്റിന് സമീപമാണ് ജഡം കണ്ടത്. ഏഴ് പോത്തുകളാണ് കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. പോത്തുകൾ ചത്തതിന്റെ കാരണം വ്യക്തമല്ല.
Read Moreസിഗ്നലില്‍ നിര്‍ത്തിയിരുന്ന ബൈക്ക് യാത്രികന് മുകളിലേക്കാണ് ബസ് മറിഞ്ഞു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആകെ 42 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ബസിൽ ഉണ്ടായിരുന്ന ഇരുപതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗ്നലില്‍ നിര്‍ത്തിയിരുന്ന ബൈക്ക് യാത്രികന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കാല്‍ മണിക്കൂറോളം ബൈക്ക് യാത്രികന് ബസിനടയില്‍ കിടക്കേണ്ടിവന്നെന്നും ക്രെയിന്‍ എത്തിയതിന് ശേഷമാണ് പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
Read More‘പച്ചമനുഷ്യനൊരു സ്നേഹാശ്ലേഷം’; മുൻമന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്.അയ്യർ; വൈറലായി ചിത്രം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ സ്നേഹാദരങ്ങളോടെ മുൻ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രം ഇത്രയേറെ ആഘോഷിക്കപ്പെടുമെന്ന് ദിവ്യയും ഇത്രയേറെ ഓർത്തില്ല. മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന് രാജിവച്ച ദിവസം ദിവ്യ ഭര്‍ത്താവ് കെ.എസ് ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ഈ ചിത്രം പകര്‍ത്തിയത്. ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല എന്ന് ചിത്രത്തിനി താഴെ നിരവധി ആളുകൾ കുറിച്ചു.
Read Moreപട്രോളിംഗിനിടെ വീട്ടിൽ നിന്ന് പോലീസ് അസാധാരണമായ ചെടി കണ്ടെത്തി; പരിശോധിച്ചപ്പോൾ 15 കഞ്ചാവ് ചെടികൾ
പൂന്തോട്ടപരിപാലനത്തിൽ അഭിനിവേശമുള്ള പലരെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. അപ്പാർട്ടുമെൻ്റുകളിൽ താമസിക്കുന്നവർ പലപ്പോഴും ബാൽക്കണി ചെറിയ പൂന്തോട്ടങ്ങളാക്കി മാറ്റുന്നു. എന്നാൽ ചില സസ്യങ്ങൾ വളർത്തുന്നത് നിയമവിരുദ്ധമാണ്. ഈ അനധികൃത ചെടികൾ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത് വളർത്തുന്നയാൾ നിയമനടപടി നേരിടേണ്ടിവരും. അടുത്തിടെ ബ്രിട്ടനിൽ അത്തരത്തിലൊരു സംഭവമുണ്ടായി. സംഭവം ഇങ്ങനെയാണ്, കേംബ്രിഡ്ജ്ഷെയർ കോൺസ്റ്റബുലറി പൊലീസ് ഉദ്യോഗസ്ഥർ ഫെൻലാൻഡ് പ്രദേശത്ത് അവരുടെ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുന്ന ചെടികൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂക്ക് സ്ട്രീറ്റിലെ ആ വീട്ടിൽ പരിശോധനയ്ക്കായി എത്തി. പരിശോധനയിൽ 15 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻതന്നെ ചെടികൾ കസ്റ്റഡിയിലെടുത്ത് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട് ഉടമ നൽകിയ മറുപടി. രാജ്യത്ത് നിയമവിരുദ്ധമായ ഇത്തരം ചെടികൾ നട്ടുവളർത്തുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട്…
Read More2024ലെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം മേയർ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. നഗരസഭ പരിധിയിൽ ഊർജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്‍കിയതിനുമാണ് അംഗീകാരം. ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ലഭിച്ച വിവരം സസന്തോഷം എന്റെ പ്രിയപെട്ടവരെ അറിയിക്കുകയാണ്. നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്‍കിയതിനുമാണ് ഈ അംഗീകാരം ലഭിച്ചത്. വ്യക്തിപരമായി വളരെയധികം സന്തോഷമുള്ള നിമിഷമാണിത്. ഇന്നലെ ബംഗളൂരിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. മേയറായി ചുമതല ഏൽക്കുമ്പോൾ മനസിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി…
Read Moreനീറ്റ്- യുജി പുനഃപരീക്ഷ ഇന്ന്; പരീക്ഷയെഴുതുന്നത് 1563 വിദ്യാർഥികൾ
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്- യുജി) യിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർഥികളുടെ പുനഃപരീക്ഷ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചുവരെയാണ് പരീക്ഷ. ഫലം ഈ മാസം 30ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിടും. അഡ്മിറ്റ് കാർഡുകൾ എൻടിഎ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഹരിയാനയിലെ ഒരേ സെന്ററിൽനിന്ന് മുഴുവൻ മാർക്കും നേടി നീറ്റ് പരീക്ഷ പാസായ ആറു വിദ്യാർഥികളും ഇന്ന് വീണ്ടും പരീക്ഷയെഴുതും. ഇത്തവണ ഈ വിദ്യാർഥികൾ ഒരേ സെന്ററിലായിരിക്കില്ല പരീക്ഷയെഴുതുന്നത്. 67 വിദ്യാർഥികൾക്കാണ് ഇത്തവണ ഒന്നാം റാങ്ക് ലഭിച്ചത്. എൻടിഎയുടെ ഉദ്യോഗസ്ഥരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും പരീക്ഷ നടക്കുന്ന സെന്ററുകളിൽ ഉണ്ടാകും. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്ററുകളിൽ നടന്ന നീറ്റ് യുജി പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്. കഴിഞ്ഞ നാലിന് ഫലം പുറത്തുവന്ന…
Read Moreബിരിയാണിയിൽ പുഴു; ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ കാന്റീനിൽനിന്ന് വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള കാന്റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തിയ സാഹചര്യത്തിൽ കാന്റീൻ അടച്ചുപൂട്ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുഞ്ചവയൽ സ്വദേശി കൊച്ചുപറമ്പിൽ കെ. മോനിച്ചൻ മാതാവ് ലീലാമ്മയെ കൊണ്ട് വാങ്ങിപ്പിച്ച ബിരിയാണിയിൽനിന്നാണ് പുഴുവിന് സമാനമായ ചത്ത ജീവിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പരാതി വാസ്തവമാണെന്ന് കണ്ടെത്തി. ജീവനക്കാരിൽ ഒരാൾക്ക് ഒഴികെ ബാക്കി ആർക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് രേഖാമൂലം ഇതിനുള്ള നോട്ടീസും നൽകി സ്ഥാപനം പൂട്ടിച്ചു. അടച്ചുപൂട്ടാൻ…
Read Moreകാലവർഷം കനത്തു: വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം കാലവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനും മുകളിലുള്ള അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് നിഗമനം. കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് മലപ്പുറം…
Read Moreപ്ലസ് വണ്‍ മെറിറ്റ് സീറ്റ്: ഇതുവരെ പ്രവേശനം നേടിയത് 2,68,192 വിദ്യാര്‍ഥികള്‍; അപേക്ഷിച്ചത് 4,21,661 വിദ്യാര്‍ഥികൾ
തിരുവനന്തപുരം: ആദ്യ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയത് 2,68,192 വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം ആകെ പ്രവേശനം തേടി അപേക്ഷിച്ചത് 4,21,661 വിദ്യാര്‍ഥികളാണ്. മെറിറ്റ് സീറ്റില്‍ 2.68 ലക്ഷം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ 4,336 വിദ്യാര്‍ഥികളും കമ്യൂണിറ്റി ക്വാട്ടയില്‍ 18,750, മാനേജ്മെന്റ് ക്വാട്ടയില്‍ 15,474 വിദ്യാര്‍ഥികളുമാണ് പ്രവേശനം നേടിയത്. സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇതുവരെ 9,049 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചത് 868 വിദ്യാര്‍ഥികള്‍ക്കാണ്. ഇവയെല്ലാം ചേര്‍ത്ത് നിലവിലെ മൂന്ന് അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ആകെ 3,16,669 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. മുഖ്യഘട്ട അലോട്ട്മെന്റിനു ശേഷമുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളിലായി ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നാണ്…
Read More