കാൽനടയാത്രക്കാർ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ പതിവായി കാണുന്ന കാഴ്ചയാണ്. പ്രത്യേകിച്ചും റോഡ് മുറിച്ചുകടക്കുമ്പോൾ. എന്നാൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പൂന പോലീസ് ഒരു പശുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ചുവന്ന ട്രാഫിക്ക് ലൈറ്റ് പച്ചയായി മാറുന്നതും കാത്തുനിൽക്കുന്ന പശുവിനെ വീഡിയോയിൽ കാണാം. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഡിപ്പാർട്ട്മെന്റ് വീഡിയോ പങ്കിട്ടത്. ചുവന്ന വെളിച്ചത്തിൽ മുന്നോട്ട് നീങ്ങരുത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ട്രാഫിക് സിഗ്നലിൽ നിന്ന് പകർത്തിയ വീഡിയോയിൽ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിൽ ഏറ്റവും രസകരമായ ഭാഗം പശു ശാന്തമായി വരിയിൽ നിൽക്കുന്നതാണ്. പശു സിഗ്നൽ പച്ചയായി മാറുന്നതും കാത്തിരിക്കുന്നതായി തോന്നും ആ കാഴ്ച കണ്ടാൽ. വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ പ്രതികരണങ്ങളുമായി പലരും തങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി കുറിച്ചു.…
Read MoreDay: June 27, 2024
നിക്ഷേപ തട്ടിപ്പ്: 16 വർഷം ഒളിവിൽ കഴിഞ്ഞത് ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയായ ഭുജിൽ; എസ്എൻഡിപി ശാഖാ സെക്രട്ടറിയായിരിക്കെ പ്രിജിമോഹൻ മുങ്ങിയത് ലക്ഷങ്ങളുമായി
അമ്പലപ്പുഴ: നിക്ഷേപ തട്ടിപ്പ് കേസിൽ 16 വർഷമായി ഒളിവിലായിരുന്ന എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി പിടിയിൽ. പുറക്കാട് 10-ാം വാർഡ് തോട്ടപ്പള്ളി ഗൗരി മന്ദിരത്തിൽ പ്രിജിമോഹ(53)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഇന്ത്യ – പാക്കി സ്താൻ അതിർത്തി ജില്ലയായ റാൻ ഓഫ് കച്ചിലെ ഭുജിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തോട്ടപ്പള്ളി 2189-ാം നമ്പർ മുൻശാഖാ സെക്രട്ടറിയായിരുന്നു പ്രിജിമോൻ. ഈ കാലയളവിൽ പലരിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തിരിമറി നടത്തിയതായാണ് കേസ്. 2007 മുതൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻ്റിലായതിനു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് നാട്ടിൽ നിന്ന് മുങ്ങിയത്. ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശപ്രകാരം ബന്ധുക്കളുടെ യാത്രാ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
Read Moreആസ്തിയില്‍ വരലക്ഷ്മിയെ കടത്തിവെട്ടും വരന്…
അഭിനേത്രിയും നര്‍ത്തകിയും നടന് ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാര് മലയാളികള്‍ക്കും സുപരിചിതയാണ്. നായികയായി മാത്രമല്ല വില്ലത്തി വേഷങ്ങളിലും സ്വഭാവ നടി വേഷങ്ങളിലും വരലക്ഷ്മി മികച്ച പ്രകടനം കാഴ്ചവച്ചു. മാരി 2, വിക്രം വേദ, സര്‍ക്കാർ, സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളിലെ വരലക്ഷ്മിയുടെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. കസബയെന്ന മമ്മൂട്ടി ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തിയശേഷമാണ് വരലക്ഷ്മിക്ക് മലയാളത്തില്‍ ആരാധകരുണ്ടായത്. മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോള്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. നീണ്ട 14 വര്‍ഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വരലക്ഷ്മിയുടെ ആദ്യ വിവാഹമാണെങ്കിലും വരന് നിക്കോളായ് വിവാഹമോചിതനാണ്. കവിത ആയിരുന്നു നിക്കോളായുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മകളായ കാഷ വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങില്‍ സാരി ഉടുത്ത് പങ്കെടുത്തിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ക്യൂട്ടി പൈ എന്നാണ്…
Read Moreവരൂ… നല്ല ലോക സിനിമ കാണാം; കോലാഴി സിനിമ കൊട്ടകയിൽ ലോകസിനിമകൾ പൂത്തുലയുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങുന്ന സിനിമകൾ ഇന്ത്യയിൽ കേരളത്തിൽ തൃശൂരിലെ കോലഴിയിലിരുന്ന് മലയാളം സബ് ടൈറ്റിലോടു കൂടി കാണുകയെന്നത് അപൂർവ ഭാഗ്യം തന്നെയാണ്. കഴിഞ്ഞ എട്ടുവർഷമായി കോലഴി സിനിമ കൊട്ടകയിൽ ലോകസിനിമകൾ പൂത്തുലയാൻ തുടങ്ങിയിട്ട്. ലോകശ്രദ്ധയാകർഷിച്ച് പല ഭാഷകളിലുമുള്ള സിനിമകൾ കോലഴി സിനിമ കൊട്ടകയിൽ പ്രേക്ഷകരെ രസിപ്പിച്ചു…ചിന്തിപ്പിച്ചു… അതിൽ ക്ലാസിക്കുകളുണ്ടായിരുന്നു, ആക്ഷനും കോമഡിയും റൊമാൻസുമുണ്ടായിരുന്നു… ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലുള്ള കാണാക്കാഴ്ചകൾ കാണാൻ കോലഴി സിനിമ കൊട്ടകയിലേക്ക് പ്രേക്ഷകർ മുടങ്ങാതെയെത്തിയപ്പോൾ ഈ എട്ടുവർഷത്തിനിടെ പ്രദർശിപ്പിച്ച ലോകസിനിമ കാഴ്ചകളുടെ എണ്ണം എഴുപത്തിയഞ്ചാകുന്നു. മലയാളം സബ്ടൈറ്റിലുള്ളതുകൊണ്ടുതന്നെ സിനിമ ഇംഗ്ലീഷായാലും ഫ്രഞ്ചായാലും ഇറാനിയൻ ആയാലും ഭാഷ ഒരു പ്രശ്നമാകുന്നില്ല. ലോകസിനിമകൾ ഇന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടുമെങ്കിലും കോലഴി സിനിമ കൊട്ടകയിലേക്ക് പ്രേക്ഷകർ വരുന്നതിനു കുറവില്ല. പ്രതിമാസ പ്രദർശനമാണ് കോലഴി സിനിമകൊട്ടകയിൽ നടക്കുന്നത്. കോലഴി സിനിമ കൊട്ടക എട്ടുവർഷം മുൻപ് 2016…
Read Moreപെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷം രൂപ പിഴയും
ചേര്‍ത്തല: മദ്രസയിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകനു 29 വര്‍ഷം തടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ചു. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാല നികര്ത്തവീട്ടില് മുഹമ്മദിനെ (58) ശിക്ഷിച്ചത്. ചന്തിരൂരിലുള്ള മദ്രസയില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളില്‍ മദ്രസയിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ ലൈംഗികാതിക്രമം നടത്തിയതിന് ആറുവര്‍ഷം വീതം 24 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വര്‍ഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ. വിവിധ ശിക്ഷാ കാലാവധികള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നു കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി. ബിനാ…
Read Moreന്യൂനമർദപാത്തിയും പടിഞ്ഞാറൻ കാറ്റും; സംസ്ഥാനത്ത് മഴ തുടരുന്നു; വടക്കൻ ജില്ലകളിൽ ശക്തമാകും; മൂന്ന് ജില്ലകളിൽ വിനോദസഞ്ചാരത്തിന് വിലക്ക്
തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതും കാരണം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലർട്ട്. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകും. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.കേരള – ലക്ഷദ്വീപ് തീരങ്ങളിലും, കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45…
Read Moreമോട്ടോർ വാഹന നിയമങ്ങൾ പഠിച്ചേ പറ്റു; ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റ് നടത്തി അത്ഭുതം കാട്ടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കർശന നടപടിയെന്ന് മന്ത്രി
ചാത്തന്നൂർ: ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി അത്ഭുതം’ കാട്ടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ.കേരളത്തിൽ എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് രാവിലെ 8.30 മുതൽ 1.30 വരെയാണ്. ഒരു ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് എങ്കിലും വേണ്ടി വരും. എന്നാൽ ഒരു വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി. അതിൽ നൂറിലധികം പേരെ വിജയികളാക്കി ലൈസൻസ് നല്കി. അതേ ദിവസം അതേസമയംതന്നെ ഈ ഉദ്യോഗസ്ഥൻ മറ്റൊരു ഗ്രൗണ്ടിൽ 50 വാഹനങ്ങളുടെ ടെസ്റ്റ് നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം 38ഹെവി വാഹനങ്ങൾ പരിശോധിച്ച് ലൈസൻസ് നല്കി. കൂടാതെ 16 പേരുടെ ലൈസൻസ് പുതുക്കി കൊടുത്തു. ഒരു ടെസ്റ്റിന് ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വീതമെടുത്താൽ തന്നെ ഇത്രയധികം…
Read Moreആഘോഷങ്ങൾ ആരംഭിച്ചു; മീരാ നന്ദന്റെ മെഹന്ദി ചടങ്ങിന് ഓടിയെത്തി താരസുന്ദരിമാർ
നടി മീരാ നന്ദന്റെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായി തന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ മീര ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടു. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസറ്റുമാരായ ഉണ്ണി പി. എസ്, സജിത്ത് ആന്റ് സുജിത്ത് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങളിൽ മീരയുടെ കൂട്ടുകാരുടെ കൈയിലും മെഹന്ദി ഡിസൈനുകളുണ്ട്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത നാളുകളിൽ മീര നന്ദൻ ദുബായിയിൽ ആർ.ജെയായി പ്രവർത്തിച്ചു വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ സന്തോഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. …
Read Moreകെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അപകടത്തിൽപ്പെട്ടത് കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ്
അഞ്ചൽ : അഞ്ചൽ ആയൂർ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ടെമ്പോയുടെ ഡ്രൈവറാണ് മരിച്ച ഷിബു. ഇന്ന് രാവിലെ ഏഴേമുക്കാലോടെ ഐസ് പ്ലാന്റിന് സമീപമായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെളിയം ഭാഗത്ത് നിന്നും റബർ തൈകളുമായി അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ പൂർണ്ണമായും തകർന്ന ടെന്പോയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഡ്രൈവർ ഉൾപ്പടെയുള്ള മൂന്നുപേരെ പുറത്ത് എടുത്തത്. പരിക്കറ്റവരെ അഞ്ചലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ അമ്പിളി എന്ന സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്ന വിവരമാണ് പുറത്തു വരുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതം സ്തംഭിച്ചു. അഞ്ചൽ ഏരൂർ…
Read Moreക്വാറി ഉടമ ദീപുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് ; പിടിയിലായ അന്പിളിയുടെ വീട്ടിൽനിന്ന് ഏഴര ലക്ഷം രൂപ കണ്ടെടുത്തു
പാറശാല: കളിയിക്കവിളയിൽ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതകൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അന്പിളിയുടെ വീട്ടിൽ നിന്നും ഏഴര ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46 ) നെ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ടു കൊടും കുറ്റവാളിയായ സജികുമാർ എന്നപേരിലറിയപ്പെടുന്ന ചൂഴാറ്റുകോട്ട അമ്പിളിയെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി മൊഴി നൽകിയെങ്കിലും ഒടുവിൽ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയും പണത്തെ കുറിച്ച് അറിയില്ലെന്ന് പറയുകയും ചെയ്തു. മാത്രമല്ല തെളിവ് ഉണ്ടാകാതിരിക്കാനാണ് കാറിൽനിന്നും ഇറങ്ങി മുടന്തി മുടന്തി നടന്നതെന്നും ബസിൽ കയറി കളിയിക്കാവിളയിൽ ഇറങ്ങിയതെന്നും മൊഴി നൽകിയിരുന്നു.എന്നാൽ അമ്പിളിയുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ പണം വീട്ടിലുണ്ടന്ന് മൊഴിനൽകുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന…
Read More