ഉപ്പുതറ: പെരിയാർ മുറിച്ചു കടക്കാൻ നാട്ടുകാർ കെട്ടിയുണ്ടാക്കിയ മുളംചങ്ങാടം ഒഴുകിപ്പോയി. ഇരുകരകളിൽ ഇരുമ്പു കമ്പിയിൽ ബന്ധിപ്പിച്ച് കയർ വലിച്ച് പുഴ കടക്കാമായിരുന്ന ചങ്ങാടം വെള്ളിയാഴ്ചയാണ് ഒഴുകി പോയത്. ഇതോടെ മറുകരയെത്താൻ ദുർഘട പാതയിലൂടെ കിലോ മിറ്ററുകൾ നടക്കേണ്ട ഗതികേടിലാണ് പൊരികണ്ണിയിലെ 150 ഓളം കുടുംബങ്ങൾ. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും കഷ്ടപ്പെടുകയാണ്. ഇവർക്കെല്ലാം സംസ്ഥാന പാതയിലെത്തി യാത്ര ചെയ്യുണമെങ്കിൽ പെരിയാർ മുറിച്ചു കടക്കണം.വർഷങ്ങളുടെ മുറവിളിക്കു ശേഷം ആലടി- പൊരികണ്ണി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നടപ്പാലം പണിയാൻ 2002ൽ കെ. ഫ്രാൻസിസ് ജോർജ് എംപി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ഇരുമ്പു കേഡറിൽ നിർമിച്ച നടപ്പാലം 2018ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയി. ഉടൻ ഇവിടെ കോൺക്രീറ്റു പാലം പണിയുമെന്ന് അന്നു സ്ഥലത്തു വന്ന ജനപ്രതിനിധികളും റവന്യു അധികൃതരും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നതാണ്. പാലം പണിയാൻ ഒൻപതു കോടി അനുവദിച്ച സർക്കാരിനും…
Read MoreDay: July 1, 2024
ലോകകപ്പിൽ മലയാളി മസ്റ്റ്
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴെല്ലാം അവിടെ ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. 1983ൽ ഇന്ത്യ ആദ്യമായി ഏകദിന ലോകചാന്പ്യൻമാർ ആയപ്പോൽ ടീമിൽ സുനിൽ വത്സലുണ്ടായിരുന്നു. 2007 ട്വന്റി-20, 2011 ഏകദിന ലോകകപ്പ് ടീമിൽ എസ്. ശ്രീശാന്ത്. ഇപ്പോൾ 2024ൽ സഞ്ജു സാംസണും.
Read More‘പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചു; സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’; വൈകാരിക പ്രസംഗവുമായി ഇടവേള ബാബു
താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേളയിട്ട് ഇടവേള ബാബു. അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ധിഖ് തെരഞ്ഞെടുക്കപ്പെട്ടു. തന്റെ വിരമിക്കൽ പ്രസംഗത്തിൽ ഇടവേള ബാബു നടത്തിയ പ്രസംഗമാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ‘തനിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ല. ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചു. അപ്പോഴൊന്നും അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ല. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും യാതൊരു സഹായവും കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത്’ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം, ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറച്ചിലോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച ശേഷമാണ് ഈ പടിയിറക്കം.
Read Moreഅക്ഷരനഗരിക്ക് പിറന്നാൾ മധുരം; കോട്ടയത്തിന് ഇന്ന് 75-ാം പിറന്നാൾ
കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. 1949 ജൂലൈ ഒന്നിന് ജില്ല നിലവില്‍ വരുമ്പോള്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയ്ക്ക് പൗരാണികമായൊരു ചരിത്രമുണ്ട്. തിരുവിതാംകൂറിന്റെ വടക്കന്‍ ഡിവിഷന്റെ ആസ്ഥാനം 1880ല്‍ ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയര്‍ത്തിയതും ടി. മാധവറാവു ദിവാന് പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. പോലീസ് സ്റ്റേഷന്, കോടതി, പബ്ലിക് ലൈബ്രറി, ജില്ലാ ആശുപത്രി എന്നിവയുടെയൊക്കെ സ്ഥാപകന്‍ ഇദ്ദേഹമാണ്. വൈവിധ്യങ്ങളിലും നേട്ടങ്ങളിലും തനതായൊരു ചരിത്രം കോട്ടയത്തിനുണ്ട്. ദീപിക ഉള്‍പ്പെടെ മുന്‍നിര പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും മാസികളുടെയും തറവാട്. കെ.ആര്. നാരായണന്, പി.കെ. വാസുദേവന്‍ നായര്‍, ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, ആര്.വി. തോമസ്, പി.ടി. ചാക്കോ, എ.ജെ. ജോണ്‍, അക്കാമ്മ ചെറിയാന് തുടങ്ങി പ്രമുഖരുടെ നാട്. രാമപുരത്ത് വാര്യരും ഡിസി കിഴക്കേമുറിയും വൈക്കം…
Read Moreതളരാത്ത മനസുമായി ജീവിതം നെയ്തെടുക്കുന്ന 53-കാരി; ഈറ്റപ്പൊളിയിൽ തീർക്കുന്ന കുട്ടയും മുറവും കൂടയുമായി ഇമ്മിണി വല്യ സന്തോഷത്തിൽ അമ്മിണി
അന്യം നിന്നു പോകുന്ന കുലത്തൊഴിലുകളെ ഓർമപ്പെടുത്തുകയാണ് ഇടുക്കിയെ ഉപ്പുതറയിലെ കണ്ണംപടി കോവിൽവരയിൽ അമ്മിണി എന്ന വയോധിക. പ്രായമൊക്കെ വെറും സംഖ്യ മാത്രമാണെന്നാണ് അമ്മിണി അമ്മയുടെ വാദം. ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുക്കുകയാണ് ഇവർ. കുട്ട, മുറം, പനമ്പ്, വെറ്റില ചെല്ലം, കൂട തുടങ്ങിയവ നെയ്ത് വിറ്റാണ് ഇപ്പോഴും അമ്മിണിയുടെ ജീവിതം. അച്ഛൻ വെള്ളാനും അമ്മ ചെറിയയും പഠിപ്പിച്ചുതന്ന നെയ്ത്ത് പതിനഞ്ചാം വയസിൽ അമ്മിണി സ്വന്തമായി ഏറ്റെടുത്തു. തലമുറ കൈമാറി തന്ന കരുത്തുമായാണ് അമ്മിണി വഞ്ചിവയലിൽനിന്നു വിവാഹിതയായി കണ്ണംപടിയിൽ എത്തിയത്. അപ്പോഴും നെയ്ത്ത് ജോലി കൈവിട്ടില്ല. ഭർത്താവ് രാമനും നെയ്ത്തിൽ പ്രാവീണ്യം ഉണ്ടായിരുന്നത് അമ്മിണിക്കു തുണയായി. ഒരുമിച്ചു കാട്ടിൽ പോയി ഈറ്റ വെട്ടിക്കൊണ്ടു വരും. അകവും പുറവും വേർതിരിച്ച് പൊളിച്ച ശേഷം അടുക്കളയുടെ ചേരിനു മുകളിലിട്ട് ഉണക്കും. പിന്നീട് ചീകി മിനുക്കി ഒരുമിച്ചിരുന്ന് വസ്തുക്കൾ നെയ്തെടുക്കും. ആകർഷകമായ കരകൗശല വസ്തുക്കളും…
Read Moreആത്മവിശ്വാസത്തിന്റെ ഉയരം; നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ എംബിബിഎസ് നേടി ഗണേഷ്
ഗുജറാത്തിലെ കുഗ്രാമത്തിലെ ഇടുങ്ങിയ വീട്ടിലിരുന്നു ഗണേഷ് എന്ന ആറാം ക്ലാസുകാരനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് അമ്മയാണ്. ആ സ്വപ്നം യാഥാർഥ്യമായപ്പോൾ ഗണേഷ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറാണ്. ആത്മവിശ്വാസത്തിനും ദൃഢനിശ്ചയത്തിനും ഉയരമുണ്ടെങ്കിൽ അത് ഏറ്റവും അധികമുള്ളത് ഈ ചെറുപ്പക്കാരനാണ്. ഗുജറാത്ത് സ്വദേശി ഡോ. ഗണേഷ് ബരയ്യ എന്ന 23കാരന്. കഷ്ടപ്പാടുകൾക്കൊടുവിൽ എംബിബിഎസ് നേടിയ ചരിത്രമാണ് ഡോ. ഗണേഷിനു പറയാനുള്ളത്. ഉയരക്കുറവ് ഒന്നിനും തടസമല്ലെന്നും ആഗ്രഹവും ആത്മവിശ്വാസവുമാണ് വലുതെന്നും ജീവിതത്തിലൂടെ തെളിയിക്കുകയായണ് ഈ യുവ ഡോക്ടർ. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ്. മൂന്നടി ഉയരവും 18 കിലോ ഭാരവുമാണ് ഡോ. ഗണേഷിനുള്ളത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് എംബിബിഎസ് നേടിയത്. 2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ഗണേഷ് പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിനു പ്രവേശനം…
Read Moreചരിത്രം തെറ്റിച്ചു; ജന്മദിനത്തിൽ പെനാൽറ്റി നഷ്ടമാക്കി ലിയനാർഡോ
മയാമി: ക്യാപ്റ്റൻ ലയണൽ മെസി ഇല്ലാതെയിറങ്ങിയ അർജന്റീന കോപ്പ അമേരിക്ക ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ടം മൂന്നാം ജയത്തോടെ പൂർത്തിയാക്കി. ഗ്രൂപ്പ് എയിൽ അർജന്റീന ലൗതാരോ മാർട്ടിനസിന്റെ ഇരട്ടഗോൾ മികവിൽ 2-0ന് പെറുവിനെ തോൽപ്പിച്ചു. കോപ്പ അമേരിക്കയിൽ രണ്ടാം തവണയാണ് അർജന്റീന ഒരു ഗോൾ പോലും വഴങ്ങാതെ മൂന്നു ജയവുമായി ഗ്രൂപ്പ് ജേതാക്കളാകുന്നത്. 1921ലാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്. അർജന്റീനയുടെ ലിയനാർഡോ പരെഡെസ് പെനാൽറ്റി നഷ്ടമാക്കി. കോപ്പയുടെ 108 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ ജന്മദിനത്തിൽ പെനാൽറ്റി നഷ്ടമാക്കുന്നത്.
Read Moreസിപിഎമ്മിനെ അടി മുടി ബാധിച്ച ജീർണതയെ ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു; ഇതിന് ചില ഘടക കക്ഷികൾ കൂട്ടു നിൽക്കുകയാണ്; പിണറായി വിജയനൊപ്പം; പി. കെ. ഫിറോസ്
സിപിഎമ്മിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമാണ് എന്ന തരത്തിലാണ് ചില സിപിഎം നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമർശനമെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്. സിപിഎമ്മിനെ അടി മുടി ബാധിച്ച ജീർണതയെ ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നത്. ഇതിന് ചില ഘടക കക്ഷികൾ കൂട്ടു നിൽക്കുകയുമാണ്. ഇത് അംഗീകരിക്കാനാവില്ല. അതിനാൽ പിണറായി വിജയനൊപ്പം എന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിപിഎമ്മിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമാണ് എന്ന തരത്തിലാണ് ചില സിപിഎം നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമർശനം. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ കാരണം പിണറായി വിജയൻ മാത്രമല്ല എന്നതാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി…
Read Moreരാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞ് സൂപ്പർ ഹീറോസ്
ഹൃദയങ്ങളെ ക്രിക്കറ്റിലേക്കു ചേർത്തുവയ്ക്കാൻ പ്രേരിപ്പിച്ച രണ്ട് രാജാക്കന്മാർ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സൂപ്പർ ഹീറോസായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഐസിസി 2024 ലോകകപ്പ് കിരീട നേട്ടത്തോടെ ട്വന്റി-20 ക്രിക്കറ്റിന്റെ രാജ്യാന്തരവേദിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഏഴു റണ്‍സിനു ജയിച്ചതിനു പിന്നാലെയാണ് രോഹിത്തും കോഹ്ലിയും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 59 പന്തിൽ 76 റണ്‍സുമായി ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ കോഹ്ലി, പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ട്രോഫി സ്വന്തമാക്കിയശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിരമിക്കൽ തീരുമാനം രോഹിത് അറിയിച്ചത്. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടശേഷമാണ് ഇരുവരും ദേശീയ ട്വന്റി-20 ജഴ്സിയിലേക്ക് തിരിച്ചെത്തിയതെന്നതും ശ്രദ്ധേയം. 2022 ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിനു പരാജയപ്പെട്ടശേഷം ഇരുവരും രാജ്യാന്തര…
Read Moreസിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി; ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡണ്ടുമാര്‍
കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘനാളായി ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു മത്സരരംഗത്തുനിന്നു പിന്‍വാങ്ങിയതോടെയാണ്, രണ്ടു പതിറ്റാണ്ടിനു ശേഷം അമ്മയ്ക്ക് മറ്റൊരു ജനറല്‍ സെക്രട്ടറിയെ ലഭിക്കുന്നത്. പ്രസിഡന്റെയി മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കലൂര്‍ ഗോകുലം കണ്വൻഷന് സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 157 വോട്ട് നേടിയാണ് സിദ്ദിഖിന്റെ ജയം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെക്കൂടാതെ മത്സരിച്ചത്. ജോയിന്റ് സെക്രട്ടറിയായി അനൂപ് ചന്ദ്രനെതിരേ മത്സരിച്ച ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു. 198 വോട്ടാണ് ബാബുരാജിനു ലഭിച്ചത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ് (245), ജയന് ചേര്‍ത്തല (215)എന്നിവർ തെരഞ്ഞടുക്കപ്പെട്ടു. ഒപ്പം മത്സരിച്ച മഞ്ജുപിള്ള പരാജയപ്പെട്ടു. അനന്യ, കലാഭവന്‍ ഷാജോണ്‍, സരയു, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം,…
Read More