ബും​​റ ബൂ​​മ​​റാ​​ങ്ങ്…

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ പേ​​സ് ബൗ​​ള​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ലു​​ള്ള ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി (എ​​ൻ​​സി​​എ) വി​​സ​​മ്മ​​തി​​ച്ചു. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് മു​​ൻ താ​​ര​​വും എ​​ൻ​​സി​​എ ത​​ല​​വ​​നു​​മാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡു​​മാ​​യി ച​​ർ​​ച്ച​​ചെ​​യ്യു​​മെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി വ്യ​​ക്ത​​മാ​​ക്കി.

എ​​ൻ​​സി​​എ ഡ​​യ​​റ​​ക്ട​​ർ രാ​​ഹു​​ൽ ദ്രാ​​വി​​ഡും ഫി​​സി​​യോ തെ​​റാ​​പ്പി​​സ്റ്റ് ആ​​ശി​​ഷ് കൗ​​ശി​​ക്കും ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച ബും​​റ​​യു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു. എ​​ൻ​​സി​​എ​​യി​​ൽ ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തേ​​ണ്ടെ​​ന്നും പ​​ക​​രം സ്വ​​ന്ത​​മാ​​യി ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ വി​​ദ​​ഗ്ധ സം​​ഘ​​ത്തോ​​ടൊ​​പ്പം പ​​രി​​ശീ​​ലി​​ക്കാ​​നും ഇ​​രു​​വ​​രും ബും​​റ​​യോ​​ട് നി​​ർ​​ദേ​​ശി​​ച്ചു. ഇ​​താ​​ണ് ഇ​​പ്പോ​​ൾ ച​​ർ​​ച്ച​​യാ​​യി​​രി​​ക്കു​​ന്ന​​ത്.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന​​പ്പോ​​ൾ ബും​​റ സ്വ​​കാ​​ര്യ സ്പെ​​ഷ​​ലി​​സ്റ്റു​​ക​​ളു​​ടെ സ​​ഹാ​​യ​​മാ​​ണ് തേ​​ടി​​യ​​ത്. എ​​ൻ​​സി​​എ ക്ലീ​​ൻ ചി​​റ്റ് ന​​ല്കി​​യ​​തി​​നു പി​​ന്നാ​​ലെ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​നു പ​​രി​​ക്ക് വീ​​ണ്ടും വ​​ന്ന​​തോ​​ടെ എ​​ൻ​​സി​​എ​​യി​​ലേ​​ക്കി​​ല്ലെ​​ന്ന് ബും​​റ നി​​ല​​പാ​​ടെ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് എ​​ൻ​​സി​​എ​​യു​​ടെ നി​​ല​​പാ​​ട്.

ഐ​​പി​​എ​​ൽ ടീ​​മാ​​യ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ ട്രെ​​യി​​ന​​റാ​​യ ര​​ജ​​നീ​​കാ​​ന്ത് ശി​​വാ​​ഗ്ന​​ത്തി​​ന്‍റെ കീ​​ഴി​​ലാ​​ണ് ബും​​റ ഇ​​പ്പോ​​ൾ പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ട്രെ​​യി​​ന​​റാ​​കാ​​ൻ അ​​പേ​​ക്ഷ ന​​ൽ​​കി ത​​ഴ​​യ​​പ്പെ​​ട്ട വ്യ​​ക്തി​​യാ​​ണ് ര​​ജ​​നീ​​കാ​​ന്ത്. പ​​രി​​ക്കി​​ൽ​​നി​​ന്ന് തി​​രി​​ച്ചെ​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ​​യു​​ടെ ക​​രാ​​റി​​ലു​​ള്ള താ​​ര​​ങ്ങ​​ൾ ബം​​ഗ​​ളൂ​​രു ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യി​​ൽ എ​​ത്ത​​ണ​​മെ​​ന്ന​​താ​​ണ് ച​​ട്ടം.

ബും​​റ​​യും ഹാ​​ർ​​ദി​​ക്കും

ഇ​​ന്ത്യ​​ൻ പേ​​സ​​ർ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ വീ​​ണ്ടും പ​​രി​​ക്കേ​​റ്റ് മ​​ട​​ങ്ങി​​യ​​തോ​​ടെ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യി​​ലേ​​ക്ക് (എ​​ൻ​​സി​​എ) തു​​ട​​ർ പ​​രി​​ശീ​​ല​​ന​​ത്തി​​നും പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു​​മാ​​യി പോ​​കാ​​നി​​ല്ലെ​​ന്ന് ജ​​സ്പ്രീ​​ത് ബും​​റ​​യും ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും നി​​ല​​പാ​​ടെ​​ടു​​ത്തി​​രു​​ന്നു. പ​​രി​​ക്കി​​ൽ​​നി​​ന്ന് പൂ​​ർ​​ണ മു​​ക്ത​​നാ​​യെ​​ന്ന് ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യി​​ലെ വി​​ദ​​ഗ്ധ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ല്കി​​യ​​തോ​​ടെ​​യാ​​ണ് ഭു​​വ​​നേ​​ശ്വ​​ർ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്.

എ​​ന്നാ​​ൽ, മൂ​​ന്നാം ട്വ​​ന്‍റി-20​​ക്കു പി​​ന്നാ​​ലെ ഭു​​വ​​നേ​​ശ്വ​​റി​​ന് സ്പോ​​ർ​​ട്സ് ഹെ​​ർ​​ണി​​യ പി​​ടി​​പെ​​ട്ടു. അ​​തോ​​ടെ ഭൂ​​വി വീ​​ണ്ടും ടീ​​മി​​നു പു​​റ​​ത്താ​​യി. ഇ​​തോ​​ടെ​​യാ​​ണ് എ​​ൻ​​സി​​എ​​യി​​ലേ​​ക്ക് ഇ​​ല്ലെ​​ന്ന് ബും​​റ​​യും ഹാ​​ർ​​ദി​​ക്കും നി​​ല​​പാ​​ടെ​​ടു​​ത്ത​​ത്.

ബി​​സി​​സി​​ഐ​​യു​​മാ​​യി ക​​രാ​​റു​​ള്ള ക​​ളി​​ക്കാ​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​ശേ​​ഷം ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി എ​​ൻ​​സി​​എ​​യി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കും പ​​രി​​ശീ​​ല​​ന​​ത്തി​​നും എ​​ത്ത​​ണ​​മെ​​ന്നാ​​ണ് മാ​​ന​​ദ​​ണ്ഡം.

Related posts