തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയത്തിന് സിപിഎം കൂട്ടുനിന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ സിപിഎം ബിജെപി അന്തര്‍ധാര സജീവമായിരുന്നു. തൃശൂര്‍ പൂരം അലങ്കോലമായതാണ് ബിജെപിയുടെ വിജയത്തിനു കാരണം. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം അലങ്കോലമാക്കാന്‍ സാധിക്കില്ല. സിപിഎമ്മിനോട് താത്പര്യമുള്ള ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നു. പൂരം അലങ്കോലമായപ്പോഴും മന്ത്രി രാജന് മൂകസാക്ഷിയായി നില്‍ക്കേണ്ടി വന്നു. ബിജെപി സിപിഎം ബന്ധം ജനങ്ങള്‍ തിരിച്ചറിയുമെന്നും കെ. മുരളീധര്‍ പറഞ്ഞു.
Read MoreDay: July 1, 2024
പുഴയിൽ ഇറങ്ങിയതിന് പിന്നാലെ അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചിൽ: ഒഴുക്കിൽപ്പെട്ട് ഏഴംഗ കുടുംബം; മൂന്ന് മരണം, രണ്ട് കുട്ടികൾക്കായി തിരച്ചിൽ
മുബൈ: പുഴയിൽ വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടത്തിന് സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു കുടുംബം. അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് കുടുംബത്തിന് ഈ അപകടം സംഭവിച്ചത്. ഈ കുടുംബത്തിലെ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഷഹിസ്ത അൻസാരി(36), ആമിന അൻസാരി(13), ഉമേര അൻസാരി(9) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. അദ്നാൻ അൻസാരി(4), മറിയ സെയ്ദ്(9) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പുഴുയുടെ നടുക്ക് ഇവർ എല്ലാവരും ഒരുമിച്ച് കെട്ടിപ്പിടിച്ച് നിന്ന് നിലവിളിക്കുന്നതും ഒഴുക്ക് ശക്തമാകുന്നതോടെ ഒഴുകിപോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. This video is from Lonavala, Maharashtra The entire family was swept away in the waterfall. Such accidents happen every year during monsoon but still people go out…
Read Moreകാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവ്; ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചില്ല
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ 648.2 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 489.2 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വയനാട്, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. വയനാട് 38 ശതമാനവും ഇടുക്കിയില്‍ 36 ശതമാനവും എറണാകുളത്ത് 34 ശതമാനവും കോഴിക്കോട് 30 ശതമാനവുമാണ് മഴക്കുറവ്. ഇക്കുറി മേയില്‍തന്നെ സംസ്ഥാനത്ത് കാലവര്‍ഷം പെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ മഴ ദുര്‍ബലമായി. ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തിപ്പെട്ടെങ്കിലും ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചില്ല. ജൂലൈയിലും ഈ സ്ഥിതി തുടര്‍ന്നാല്‍ അത് കാര്‍ഷിക മേഖലയെ അടക്കം ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. സംസ്ഥാനത്ത് ഇന്നലെ വരെ പെയ്ത കാലവര്‍ഷ മഴയുടെ കണക്കുകള്‍ ജില്ല തിരിച്ച് മില്ലിമീറ്ററില്‍,…
Read Moreഇന്ത്യക്ക് പുതിയ നിയമം: ഐപിസി ഇന്ന് മുതല്‍ ഭാരതീയ ന്യായസംഹിത; പോലീസ് സ്റ്റേഷനുകളില്‍ ഇ-എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം
കൊച്ചി: 160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി) ഇനിയില്ല. സമഗ്ര മാറ്റങ്ങളുമായി ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) ഇന്നു പ്രാബല്യത്തില്‍ വരും. സിആര്‍പിസി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്)എന്നും എവിഡന്‍സ് ആക്ട് (തെളിവു നിയമം) ഭാരതീയ സാക്ഷ്യ അഥീനിയം (ബിഎസ്എ) എന്നും അറിയപ്പെടും. ബിഎന്‍എസ്എസ് നിലവില്‍വരുന്നതോടെ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ വഴി ഒരാള്‍ക്ക് ഇഎഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ പരാതിക്കാരന്റെയോ പരാതിക്കാരന് വിദേശത്താണെങ്കില് അയാള്‍ ചുമതലപ്പെടുത്തിയ ആളിന്റെയോ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷനു കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ…
Read More