ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിനായി കേസ് നൽകാമെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട 1986 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജീവനാംശം നിശ്ചയിക്കണമെന്ന വാദം കോടതി തള്ളി. ജീവനാംശം തേടുന്നത്, മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കുമുള്ള അവകാശമാണെന്നും കോടതി വ്യക്തമാക്കി. തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു മുഹമ്മദ് അബ്ദുൾ സമദ് എന്ന യുവാവ് സമർപ്പിച്ച ഹർജിയിലാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. യുവാവിന്റെ ഭാര്യക്ക് 10,000 രൂപ പ്രതിമാസം ജീവനാംശം നൽകാനായിരുന്നു തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട 1986ലെ നിയമപ്രകാരം വിവാഹമോചിതയായ തന്റെ മുൻ ഭാര്യക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പു പ്രകാരം ജീവനാംശത്തിന്…
Read MoreDay: July 11, 2024
മറിയക്കുട്ടിക്ക് വീടൊരുങ്ങി; 650 ചതുരശ്രയടി വിസ്തീർണമുള്ള സ്വപ്ന ഭവനത്തിന്റെ താക്കോൽദാനം നാളെ
തിരുവനന്തപുരം: ക്ഷേമപെൻഷൻ ലഭിക്കാത്തതിനെതിരേ പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരിൽ സിപിഎം അധിക്ഷേപിച്ച ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. നാളെ വൈകുന്നേരം നാലിന് അടിമാലിയിലെ പുതിയ വീട്ടിൽ താക്കോൽദാന കർമം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിക്കും. കെപിസിസിയുടെ ‘ആയിരം വീട് പദ്ധതി’യിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 1118-ാമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്നു കെപിസിസി ജനറൽ ടി.യു. രാധാകൃഷ്ണൻ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനെയാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മറിയക്കുട്ടിയുടെ മകളുടെ ഭർത്താവിന്റെ വീടുനിന്ന സ്ഥലത്താണ് 650 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമിച്ചത്. മറിയക്കുട്ടിയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനും അഭിപ്രായത്തിനും അനുസരിച്ചാണ് വീടിന്റെ നിർമാണപ്രവൃത്തികൾ നടത്തിയതെന്നും ഇതുവരെ 12 ലക്ഷത്തോളം രൂപ വീടു നിർമാണത്തിനായി ചെലവായെന്നും വി.പി. സജീന്ദ്രൻ പറഞ്ഞു.
Read Moreമലബാറിലെ പ്ലസ് വണ്‍ താത്കാലിക ബാച്ച്; നിയമസഭയിൽ പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: മലബാറിൽ പ്ലസ് വണ്‍ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രഖ്യാപനമുണ്ടാകും. ശൂന്യവേളയ്ക്കു ശേഷം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. മലബാറിൽ പ്രത്യേകിച്ചു മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിനു വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാതെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായി വ്യാപകപരാതി ഉയർന്നിരുന്നു. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ഇതിന്റെ പേരിൽ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം പഠിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. 135 താത്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ഇവരുടെ ശിപാർശ.
Read Moreസ്കൂൾ ഉച്ചഭക്ഷണ പദ്ധതി; ഫണ്ട് 15നകം നല്‍കുമെന്ന് സര്‍ക്കാര്‍
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണില്‍ നല്‍കേണ്ട ഫണ്ട് ഈ മാസം 15നകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അടക്കം നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റീസ് സിയാദ് റഹ്മാന് ഹര്‍ജി വീണ്ടും 15ന് പരിഗണിക്കാന്‍ മാറ്റി.
Read Moreമൂന്ന്, ആറ് ക്ലാസുകളിൽ പാഠപുസ്തകം മാറും: സിബിഎസ്ഇ
ന്യൂഡൽഹി: ഈ അധ്യയനവർഷത്തിൽ മൂന്ന്, ആറ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും നിലവിലുള്ള പാഠ്യപദ്ധതി തുടരുമെന്ന് ആവർത്തിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ). ഇന്നലെ പുറത്തിറക്കിയ അറിയിപ്പിലാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചത്. മൂന്ന്, ആറ് ക്ലാസുകളിൽ ഒഴികെ സിബിഎസ്ഇക്കു കീഴിലുള്ള എല്ലാ സ്കൂളുകളിലും 2023-24 അധ്യയനവർഷത്തെ അതേ പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും ഉപയോഗിക്കുന്നത് തുടരാൻ നിർദേശം നൽകി. മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടൻ പുറത്തിറക്കുമെന്നും സിബിഎസ്ഇ ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. പുതിയ പാഠപുസ്തകവുമായി വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിന് ആറാം ക്ലാസിലെ വിദ്യാർഥികൾക്ക് ഒരു ബ്രിഡ്ജ് കോഴ്സും മൂന്നാം ക്ലാസിലെ കുട്ടികൾക്ക് മാർഗരേഖയും തയാറാക്കുന്നതാണെന്നും ബോർഡ് അറിയിച്ചു. എൻസിആർടി ഇവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്കുള്ള വാർഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷ സിലബസ്, മാർഗരേഖകൾ, മൂല്യനിർണയ നിർദേശങ്ങൾ എന്നിവയും നൽകുമെന്ന്…
Read More