ടെക്സാസ്: പ്രമുഖ അമേരിക്കൻ നടിയും വിഖ്യാത സംവിധായകൻ റോബർട്ട് ആർട്ട്മാന്റെ ചിത്രങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു നടി ഷെല്ലി ഡുവൽ (75) അന്തരിച്ചു. “ദി ഷൈനിംഗ്’, “ആനി ഹാൾ’എന്ന ചിത്രങ്ങളിലൂടെയാണു താരം ലോകപ്രശസ്തിയിലേക്കെത്തിയത്. ടെക്സാസിലെ ബ്ലാങ്കോയിലെ വസതിയിൽ ഉറക്കത്തിലായിരുന്നു അന്ത്യം സംഭവിച്ചത്. പ്രമേഹരോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 1970ൽ പുറത്തിറങ്ങിയ “ബ്രൂസ്റ്റർ മക്ക്ലൗഡ്’ എന്ന ഡാർക്ക് കോമഡി ചിത്രത്തിലൂടെയായിരുന്നു ഷെല്ലിയുടെ അരങ്ങേറ്റം. 1975ലെ “നാഷ്വില്ലെ’ എന്ന ചിത്രത്തിലൂടെ ഷെല്ലി പ്രേക്ഷകരെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. 1977ലെ “3 വിമെൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാൻ ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.
Read MoreDay: July 12, 2024
പത്ത് ഒഴിവ്: അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയത് 1,800ലേറെ ഉദ്യോഗാർഥികൾ; തിക്കിലും തിരക്കുംപ്പെട്ട് നിരവധിപ്പേർക്ക് പരിക്ക്
ഗുജറാത്തിൽ അഭിമുഖപ്പരീക്ഷ നടന്ന ഹോട്ടലിൽ തിക്കിലും തിരക്കിലുംപ്പെട്ടു നിരവധിപ്പേർക്കു പരിക്ക്. ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എൻജിനീയറിംഗ് കമ്പനി നടത്തിയ അഭിമുഖപ്പരീക്ഷയ്ക്കിടെയാണ് സംഭവം. പത്ത് ഒഴിവിലേക്കുള്ള ഓപ്പൺ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 1,800ലേറെ ഉദ്യോഗാർഥികൾ എത്തിയതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണം. ഹോട്ടലിന്റെ കൈവരി തകർന്നു നിരവധിപ്പേർ താഴെ വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നൂറുകണക്കിന് ഉദ്യോഗാർഥികൾ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ പ്രവേശന കവാടത്തിലും പടിക്കെട്ടുകളിലും തിങ്ങിനിറഞ്ഞു നിൽക്കുന്നതു ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗുജറാത്തിലെ തൊഴിലില്ലായ്മയുടെ നേർചിത്രമാണ് സംഭവമെന്ന് കോൺഗ്രസ് ആരോപിച്ചു. नरेंद्र मोदी का गुजरात मॉडल गुजरात के भरूच में एक होटल की नौकरी के लिए बेरोजगारों की भारी भीड़ जुट गई. हालात ऐसे बने कि…
Read Moreഇനി ആശ്വാസക്കാലം; നവകേരള ബസ് വീണ്ടും യാത്ര തുടങ്ങി; 4എട്ടു റിസർവേഷൻ ടിക്കറ്റ് മാത്രം!
കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ നിർത്തിവച്ച സംസ്ഥാന സർക്കാരിന്റെ നവകേരള ബസ് ഇടവേളയ്ക്കുശേഷം വീണ്ടും യാത്ര തുടങ്ങി. എന്നാൽ, സർവീസ് പുനഃരാരംഭിച്ചപ്പോഴും ആഡംബര ബസിൽ യാത്ര ചെയ്യാൻ ആളില്ലാ ത്ത അവസ്ഥയാണ്. ഇന്നു രാവിലെ ബംഗളൂരുവിലേക്കു യാത്ര തിരിച്ച ബസിൽ എട്ടു റിസർവേഷൻ ടിക്കറ്റുകൾ മാത്രം.ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ കൊട്ടിഘോഷിച്ച് സർവീസ് തുടങ്ങിയ ഈ ബസ് സർവീസ് കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബുക്കിംഗ് ലഭിക്കാത്തതിനാൽ സർവീസ് നഷ്ടത്തിലാണ്. വ്യാപക പ്രചാരണം ലഭിച്ചതോടെ ആദ്യ ദിവസങ്ങളിൽ നവകേരള ബസിൽ യാത്ര ചെയ്യാൻ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ടാക്സ് അടക്കം 1,171 രൂപയാണ് ബസിന്റെ ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും യാത്രക്കാർ നൽകണം. ദിവസവും പുലർച്ചെ നാലിന് കോഴിക്കോട് നിന്നു തിരിച്ച് 11.35ന് ബംഗളൂരുവിൽ എത്തുകയും ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽനിന്ന് തിരിച്ച് രാത്രി…
Read Moreവളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനം 2.5 ലക്ഷത്തിന്റെ സ്വർണമാല..! വീഡിയോ വൈറൽ
നായകളെ ഓമനിച്ചു വളർത്തുന്നവർ അനവധിയാണ്. അവയ്ക്കായി എത്ര പണം ചെലവഴിക്കാനും ഉടമകൾ തയാറുമാണ്. മുംബൈക്കാരിയായ സരിത സൽദാൻഹ എന്ന സ്ത്രീ തന്റെ വളർത്തുനായയുടെ പിറന്നാളിന് സ്വർണമാലയാണു സമ്മാനമായി നൽകിയത്. ചെറിയ തുകയുടെ മാലയൊന്നുമായിരുന്നില്ല. രണ്ടര ലക്ഷം രൂപ വില വരുന്ന അടിപൊളി മാല. ജ്വല്ലറിയിൽനിന്നു മാല വാങ്ങുന്നതിന്റെയും നായയെ അണിയിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ജ്വല്ലറിക്കാരാണു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ടൈഗർ എന്നാണ് സരിതയുടെ നായയുടെ പേര്.
Read Moreകളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ നിരന്തരമായി പീഡിപ്പിച്ചു; പരിശീലകൻ അറസ്റ്റിൽ
കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശവനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ. അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53-കാരനായ സുജിത്താണ് അറസ്റ്റിലായത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്‍കിയത്. ടൗൺ പോലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇത്തരം കേസുകൾ സംസ്ഥാനത്ത് വർധിച്ച് വരികയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വച്ച് വിദേശ വനിതയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ പിടികൂടിയത്.
Read Moreലിങ്ക് ചോർത്തി ഓൺലൈൻ മീറ്റിംഗിൽ കയറി; പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിംഗിനിടെ പോലീസുകാരുടെ തെറിവിളി
തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്റെ ഓൺലൈൻ മീറ്റിംഗിനിടെ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ ചീത്ത വിളിക്കുകയായിരുന്നു. കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ പ്രജീഷ്, സജി ഫിലിപ്പ് എന്നിവരാണ് മീറ്റിംഗിനിടെ മോശമായി സംസാരിച്ചത്. പോലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ലന്ന് ആരോപിച്ചായിരുന്നു രണ്ടു പേരും തെറിവിളി നടത്തിയത്. അതേസമയം, ഇവർ മീറ്റിംഗിൽ അബദ്ധത്തിൽ കയറിയതാണെന്നും ഇരുവർക്കുമെതിരേ നടപടി ഒന്നുമില്ലന്നുമാണ് കെപിഎയുടെ വിശദീകരണം. എന്തായാലും പോലീസുകാരുടെ തെറിവിളി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Read More‘എല്ലാരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്റെ ഒരു മര്യാദ’; ഗർഭിണിയാണെന്ന വെളിപ്പെടുത്തലുമായി കരിക്ക് താരം സ്നേഹ ബാബു
താൻ ഗര്‍ഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കരിക്ക് താരം സ്നേഹ ബാബു. വീഡിയോയിലൂടെയാണ് താന്‍ അമ്മയാകാനൊരുങ്ങുന്നൂ എന്ന വിവരം സ്നേഹ ആരാധകരെ അറിയിച്ചിരിക്കുന്നത്. എല്ലാരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്റെ ഒരു മര്യാദ എന്ന വീനിത് ശ്രീനിവാസന്റെ ഡയലോഗിനൊപ്പം വയറില്‍ തലോടുന്ന വീഡിയോ സ്നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. താരത്തിന് ആശംസകളറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. ആശംസകള്‍ മാത്രം പോരാ എന്ന അടിക്കുറിപ്പോടെയായിരുന്നു സ്നേഹ വീഡിയോ പങ്കുവച്ചത്. കരിക്കിലൂടെ പ്രശസ്തയായ താരം പിന്നീട് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യരാത്രി, ഗാനഗന്ധര്വന് എന്നീ ചിത്രങ്ങളിലും സ്നേഹ ശ്രദ്ധയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. കരിക്കിന്റെ വെബ് സീരീസിലൂടെയാണ് സ്നേഹ ശ്രദ്ധിക്കപ്പെട്ടത്. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്നേഹയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.
Read Moreഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്; തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം; കെ. സുധാകരൻ
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിനു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരു നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്. എന്നാലത് പിണറായി സർക്കാർ മനഃപൂർവ്വം തമസ്കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി പ്രവർത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നു പിണറായി സർക്കാർ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. വിഴിഞ്ഞത്ത് ചരക്കുകപ്പലിനു സ്വീകരണം നൽകുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
Read Moreകാരണമില്ലാതെ 20 മിനിറ്റ് വരെ ചിരിക്കും! തുടങ്ങിയാൽ നിർത്താൻ കഴിയില്ല; രോഗാവസ്ഥയെ കുറിച്ച് അനുഷ്ക ഷെട്ടി
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ചിരിക്കുകയും ചിരിച്ച് തുടങ്ങിയാല്‍ ചിരിയടക്കാൻ കഴിയാത്തതുമായ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് അനുഷ്ക തുറന്ന് പറഞ്ഞത്. 15-20 മിനിറ്റ് വരെ തന്റെ ചിരി നീളാറുണ്ടെന്നും തൊഴിലിടത്തില്പ്പോലും അത് ചിലപ്പോള്‍ പ്രശ്നമാകുന്നുവെന്നും നടി വ്യക്തമാക്കി. ‘എനിക്ക് ലാഫിംഗ് ഡിസീസാണ്. ചിരിക്കുന്നതൊരു പ്രശ്നമാണോയെന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ എനിക്കത് പ്രശ്നമാണ്. ചിരി തുടങ്ങിയാല്‍ പത്തിരുപത് മിനിറ്റ് നീളും. കോമഡി രംഗം ചിത്രീകരിക്കുമ്പോഴും കാണുമ്പോഴുമെല്ലാം തനിക്ക് അസുഖം വില്ലനാകാറുണ്ടെന്നും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്’ എന്നും താരം പറഞ്ഞു. ചിരിയോ കരച്ചിലോ നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ ഉണ്ടാകുന്നതാണ് രോഗാവസ്ഥ. അകാരണമായി ചിരിക്കാനോ കരയാനോ തുടങ്ങുമെന്നതാണ് ഈ രോഗത്തിലെ പ്രധാന അവസ്ഥ. രോഗത്തെ ഒരു പരിധിവരെ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. പ്രധാനമായും തലച്ചോറിനെയാണ്…
Read Moreനാഗവല്ലി വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്
മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഓഗസ്റ്റ് 17നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. നിരവിധി മലയാളം തമിഴ് ചിത്രങ്ങളും ഇത്തരത്തിൽ സമീപകാലത്ത് റീ റിലീസ് ചെയ്തിരുന്നു. മണിച്ചിത്രത്താഴ് തിയറ്ററില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും റീ റിലീസ് തിയതി പുറത്തുവന്നിട്ടില്ലായിരുന്നു. 1993 പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, ഇന്നസെന്റ്, തിലകന്, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. നാഗവല്ലിയായും ഗംഗയായും അത്ഭുത പ്രകടനം ചിത്രത്തിൽ കാഴ്ച്ച വച്ച ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘ഒരുമുറയ് വന്ത് പാര്‍ത്തായ’ അടക്കമുളള എല്ലാ പാട്ടുകളും മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. മണിച്ചിത്രത്താഴ് ഹിറ്റായതോടെ തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും,…
Read More