മൗത്ത് വാഷ് ആളുകളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ അവ പല്ലുകൾക്കിടയിൽ വൃത്തിയാക്കാനും ദന്തക്ഷയം, മോണ രോഗങ്ങൾ, അല്ലെങ്കിൽ വായ്നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നു. ആളുകൾ സാധാരണയായി രാവിലെ പല്ല് തേച്ചതിന് ശേഷം ഫ്ലൂറൈഡ് കലർന്ന ഈ ദ്രാവകങ്ങൾ ഉപയോഗിച്ച് വായ കഴുകുന്നു. എന്നാൽ ഇത് യഥാർഥത്തിൽ നമ്മുടെ വായുടെ ആരോഗ്യത്തിന് ദോഷകരമാകുമോ? പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതിനെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു ദന്ത വിദഗ്ധ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പങ്കിട്ടു. ടൂത്ത് പേസ്റ്റിൽ ഇതിനകം ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിച്ച അവർ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് പല്ലുകൾക്ക് കേടുവരുത്തുമെന്നും വിശദീകരിച്ചു. സ്മാർട്ട് ഡെൻ്റൽ ആൻഡ് എസ്തറ്റിക്സിന്റെ സ്ഥാപകനായ ഡോ.ഷാദി മനോചെഹ്രി ദന്താരോഗ്യത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടു. “പല്ല് തേച്ചതിന് ശേഷം…
Read MoreDay: July 16, 2024
ബാർ ഹോട്ടലിന് മുകളിൽ നിന്ന് ചാടി യുവാവ് ജിവനൊടുക്കി; ശരീരം രണ്ടായി മുറിഞ്ഞ നിലയിൽ
കൊച്ചി: കടവന്ത്രയിൽ ബാർ ഹോട്ടലിന് മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി മാമ്പ്ര കുരിശുമൂട്ടിൽ വീട്ടിൽ ക്രിസ് ജോർജ് ഏബ്രഹാ(23)മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കടവന്ത്ര ജംഗ്ഷനിലുള്ള ബാർ ഹോട്ടലിലായിരുന്നു സംഭവം. എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ക്രിസ് ബാറിന് മുകളിൽ നിന്നു ചാടുന്നത് കണ്ടത്. വീഴ്ചയിൽ ഹോട്ടലിന്റെ ഗേറ്റിൽ തട്ടി ഇയാളുടെ കാല് വേർപ്പെട്ടു. മൃതദേഹത്തിൽ നിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ‘എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കണം. എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങൾ അവസാനിച്ചു. ഞാനും അതിനൊപ്പം മരിക്കണം’ എന്ന് അർഥം വരുന്ന വാക്കുകൾ ഇംഗ്ലീഷിൽ പ്രിന്റ് ചെയ്ത കടലാസാണ് ലഭിച്ചത്. കടലാസിന്റെ താഴത്തായി പേന കൊണ്ട് ‘എന്നെ മരിച്ച നിലയിൽ കണ്ടെത്തിയാൽ ഏതെങ്കിലും പള്ളിയിൽ അടക്കണം. ഇതാണ് എന്റെ ഒരേയൊരു അന്ത്യാഭിലാഷം’ എന്നും എഴുതിയിരുന്നു.…
Read Moreഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മരുമകള്‍ക്ക് ജീവപര്യന്തം കഠിനതടവ്
കാസര്‍ഗോഡ്: ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബേഡകം കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബിക (49) യെയാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. പരേതനായ നാരായണന് നായരുടെ ഭാര്യ പുക്കളത്ത് അമ്മാളുവമ്മയെ (68) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകനും അംബികയുടെ ഭര്‍ത്താവുമായ കമലാക്ഷന്‍(57), കമലാക്ഷന്റെ മകന് ശരത് (21) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. 2014 സെപ്റ്റംബര്‍ 16നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്തു ഞെരിച്ചും തലയണകൊണ്ട് മുഖം അമര്‍ത്തിയും നൈലോണ്‍ കയര്‍കൊണ്ട് കഴുത്ത് മുറുക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ചായ്പില്‍ കെട്ടിത്തൂക്കുകയും ചെയ്തു. അമ്മാളുവമ്മയുടെ പേരിലുള്ള…
Read Moreകനത്ത മഴ: പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ
ആലുവ: കനത്ത മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. മണപ്പുറം നടപ്പാലത്തിന്റെ പടിക്കെട്ടുകളും വെള്ളത്തിനടിയിലാണ്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലർട്ടാണ്.
Read Moreമാധ്യമസ്വാതന്ത്ര്യം ഇല്ലാതായാല്‍ ജനാധിപത്യം നശിക്കും: ഹൈക്കോടതി
കൊച്ചി: മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തിനു കാരണമാകുമെന്ന് ഹൈക്കോടതി. വാര്‍ത്തകളിലെ ചെറിയ പിഴവുപോലും സ്വകാര്യതയെയും ഭരണഘടനാ അവകാശങ്ങളെയും ബാധിക്കുമെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. ജയിലില്‍ കയറി തടവുകാരന്റെ മൊഴി റിക്കാർഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശം. വാര്‍ത്ത ശേഖരിക്കണമെന്ന ലക്ഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നതെന്നും നിയമലംഘനത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും വിലയിരുത്തിയ കോടതി ഇത്തരമൊരു റിക്കാർഡിംഗ് നടന്നിട്ടില്ലെന്നതും കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്. 2013ല്‍ സോളാര്‍ കേസില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണ് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരായിരുന്ന പ്രദീപ്, പ്രശാന്ത് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്കിയ ഹര്‍ജിയാണ്…
Read More‘ആലപ്പുഴയിൽ പക്ഷിവളർത്തൽ നിരോധനം വേണ്ടിവരും’; പക്ഷിപ്പനി വ്യാപനത്തിൽ മന്ത്രി ചിഞ്ചുറാണി
ന്യൂഡൽഹി: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴി, താറാവ് തുടങ്ങിയവയെ പുതുതായി വളർത്തുന്നത് നിരോധിക്കേണ്ടിവരുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര-സംസ്ഥാന വിദഗ്ധ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനത്തിന് സാധ്യതയുണ്ടെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വിദഗ്ധസമിതികളുടെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ പക്ഷിപ്പനി വ്യാപനം കൂടുതലാണ്. അടുത്ത ഒരുവർഷത്തേക്ക് പുറത്തുനിന്നും പക്ഷികളെ കൊണ്ടുവന്ന് വളർത്തുന്നത് നിരോധിക്കുന്നതിലൂടെ പക്ഷിപ്പനി വ്യാപനം കുറയ്ക്കാനുള്ള സാധ്യതയാണ് സംസ്ഥാനം പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. പ്രതിരോധനടപടികളുടെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന സാന്പത്തികനഷ്ടത്തിനു പരിഹാരമായി കേന്ദ്രവിഹിതം ഉടൻ അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായും മന്ത്രി വ്യക്തമാക്കി. പക്ഷികളെ പൂർണമായും കൊന്നൊടുക്കാനാണ് കേന്ദ്ര വിദഗ്ധസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പരിശോധന ശക്തമാക്കി സാവകാശം…
Read More