നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴിയില്‍ പെയിന്റിംഗ് വര്‍ക്ക്ഷോപ്പിന്റെ മറവില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നവരെ എക്സൈസ് സംഘം പിടികൂടി. ചേറ്റുകുഴിയില്‍ സ്പ്രേ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്ന രാജാക്കണ്ടം പുളിക്കല്‍ പി.എസ്. ബിബിന്‍, ചേറ്റുകുഴി പുത്തന്‍വീട്ടില്‍ മിഥുന് എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ബിബിന്റെ നേതൃത്വത്തിലാണ് മേഖലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ മുമ്പ് കമ്പംമെട്ട് സ്റ്റേഷനിലും സമാനമായ കേസുണ്ട്. തമിഴ്നാട്ടില്‍നിന്നു കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളിലാക്കി 500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. സ്പ്രേ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് മറയാക്കിയായിരുന്നു വില്‍പ്പന. എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ചില വിദ്യാര്‍ഥികളെയും സംഭവ സ്ഥലത്ത് കണ്ടിരുന്നു. എന്നാല്‍, ഇവരില്‍നിന്നു ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ പറഞ്ഞയച്ചു. ബിബിനും മിഥുനും വലിയ അളവില്‍ മേഖലയില്‍ ലഹരി വസ്തുക്കളുടെ…
Read MoreDay: July 20, 2024
നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ.. കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ
മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. രണ്ടാമത്തെ മകളായ ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു ആദ്യത്തെ കുറിപ്പ്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദിയെന്നായിരുന്നു ദിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു. ‘ദിയ: ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി’–കൃഷ്ണകുമാറിന്റെ വാക്കുകൾ. ഹൻസിക: വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ..അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി. ഇഷാനി:…
Read Moreഭാര്യ ദിവസവും കുളിക്കില്ല; ഒടുവിൽ സഹികെട്ട് ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കേട്ടാൽ ഞെട്ടും
ചട്ടീം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. ഭാര്യയും ഭര്‍ത്താവുമാകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളും വഴക്കുമുണ്ടാകുക സാധാരണം. എന്നാല്‍ തായ്ലന്ഡില് സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി. കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നതാണു സംഭവം. ഭാര്യ എല്ലാദിവസവും കുളിക്കുന്നില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് വഴക്കിടുക പതിവായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും വീടിനു പുറത്തിരുന്ന് ഒന്നിച്ചു മദ്യപിച്ചു. അതിനിടെ കുളിക്കാത്തതിന്റെ പേരില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് മൂത്തതോടെ മരക്കമ്പുകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ചു. ബോധം നഷ്ടമായ ഭാര്യയെ കുളിമുറിയില്‍ കൊണ്ടുപോയി കിടത്തിയശേഷം കാൽവഴുതി വീണതായി അയല്‍ക്കാരെയും പോലീസിനെയും അറിയിച്ചു. ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പ്രതി സ്ഥലത്തുനിന്നു മുങ്ങി. ഇയാളെ പിന്നീട് പോലീസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയും ചെയ്തു.
Read Moreകോട്ടയംകാരെ ഏറെ ഇഷ്ടപ്പെട്ടു, സത്യസന്ധത കോട്ടയത്തിന്റെ കൈമുതല്‍; കളക്ടറേറ്റിന്റെ പടിയിറങ്ങുമ്പോൾ കളക്ടർ വി. വിഗ്നേശ്വരിക്ക് പറയാനേറെയുണ്ട്…
കോട്ടയം: കോട്ടയം ജില്ലക്കാര്‍ ഏറെ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും ജീവിക്കുന്നവരാണെന്ന് സ്ഥലംമാറുന്ന ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. ഒരു വര്‍ഷവും ഒരു മാസവും നീണ്ട ചുമതലയില്‍ സങ്കീര്‍ണ പ്രതിസന്ധികളൊന്നും ഉണ്ടായില്ലെന്ന് വിഗ്നേശ്വരി . കോട്ടയംകാരെ ഏറെ ഇഷ്ടപ്പെട്ടു. എന്തു നിര്‍ദേശിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുന്നതാണു ഇവിടത്തെ സ്വഭാവമെന്നത് പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കി. പ്രഫഷണല്‍ രാഷ്ട്രീയക്കാരാണ് ഇവിടെയുള്ളത്. അനധികൃത ഇടപെടല്‍ ആരും നടത്തിയിട്ടില്ല. നിയമ പരിരക്ഷ ഉറപ്പാക്കാന്‍ മാത്രമാണ് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. മഴ ശക്തമായി പെയ്താല്‍ അവധി അവകാശമാണെന്ന തോന്നല്‍ കുട്ടികളില്‍ കൂടിവരുന്നതായി തോന്നുന്നു. മഴ അവധി പ്രതീക്ഷിച്ച് ഒട്ടേറെ ഫോണ്‍ കോളുകള്‍ വരുമെങ്കിലും സുരക്ഷാ ഭീഷണി ഉണ്ടാകാവുന്ന ഘട്ടത്തില്‍ മാത്രമാണ് അവധി നല്‍കാറുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് കരുതലൊരുക്കാന്‍ വോള്‍ ഓഫ് ലവ് പദ്ധതി കളക്ടറേറ്റില്‍ തുടങ്ങാമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ഏറ്റെടുത്തത് സമൂഹം ഒന്നാകെയായിരുന്നു. ഇന്ന് സ്കൂള്‍, ബാങ്കുകള്‍, ഓഫീസുകള്‍,…
Read Moreബംഗ്ലാദേശിൽ കലാപത്തിനു ശമനമില്ല; മരണം 100 കവിഞ്ഞു; സൈന്യത്തെ ഇറക്കി; ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നു
ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരേ ഒരാഴ്ചയായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി ഉയർന്നു. അക്രമപരന്പരകൾ തുടരുന്നതിനാൽ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. രാജ്യത്തെ നെറ്റ്വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമസംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമായതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരികെയെത്തിച്ചു തുടങ്ങി. അതിർത്തി പോസ്റ്റുകൾ വഴിയാണ് മടക്കി എത്തിക്കുന്നത്. വിദ്യാർഥികളടക്കം ഇതുവരെ 305 പേർ തിരിച്ചെത്തിയതായാണ് വിവരം. ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്കി. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30…
Read Moreപൊന്നുകൊണ്ടൊരു പിറന്നാൾ സമ്മാനം: മകൾ സമ്മാനിച്ച സ്വർണ ചെയിൻ കണ്ട് കണ്ണ് നിറഞ്ഞ് അച്ഛൻ; വീഡിയോ വൈറൽ
സാമ്പത്തികമായി സ്വതന്ത്രമായാൽ മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ഓരോ മക്കളും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ മാതാപിതാക്കൾ വികാരഭരിതരായി മാറുകയും ചെയ്യുന്നു. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ ഒരു മകൾ തന്റെ പിതാവിന് സ്വർണ ചെയിൻ സമ്മാനിച്ചുകൊണ്ട് സന്തോഷിപ്പിക്കുന്നത് കാണാം. ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വൈറലായ വീഡിയോയിൽ, മകൾ ഒരു ജ്വല്ലറി സന്ദർശിക്കുന്നതും അവളുടെ പിതാവിനായി സ്വർണ ചെയിൻ വാങ്ങുന്നതും കാണാം. മകൾ തൻ്റെ പിതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതും പെട്ടെന്ന് അയാൾക്ക് സ്വർണം സമ്മാനിക്കുകയും ചെയ്യുന്നു. പിന്നീട് സമ്മാനം സ്വീകരിക്കുമ്പോൾ അച്ഛൻ വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. ഈ ഹൃദയസ്പർശിയായ വീഡിയോ @thesassynandini_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കിട്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും കമൻ്റുകളുമാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
Read Moreഒളിമ്പിക്സ് ഐക്യം ഊട്ടിയുറപ്പിക്കട്ടെ: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരാൻ ഉതകുമാറാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കുവേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയവാതിലുകളും തുറന്നുകൊടുക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. ഒളിമ്പിക്സിനോടനുബന്ധിച്ച് ഇന്നലെ പാരീസിലെ സെന്റ് മേരി മഗ്ദലേന ദേവാലയത്തിൽ നടന്ന സമാധാനത്തിനുവേണ്ടിയുള്ള വിശുദ്ധകുർബാന മധ്യേ വായിക്കാനായി നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഈ ആഹ്വാനം നടത്തിയത്. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്ക് അതീതമായ സാർവത്രിക ഭാഷയാണ് കായികമെന്നും മാർപാപ്പ പറഞ്ഞു. ശത്രുതയുള്ളവർ പോലും തമ്മിൽത്തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണു മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും സൗഹൃദവും വളർത്താനുള്ള അവസരമായി ഈ ഒളിമ്പിക്സ് മാറട്ടേയെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു. ഈ മാസം 26 മുതൽ…
Read Moreകേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി മോട്ടോര്‍ വാഹന വകുപ്പ് സംഘം ഷിരൂരില്‍; ആറ് മീറ്റര്‍ ഉയരത്തില്‍ ലോറിക്ക് മുകളില്‍ മാത്രം മണ്ണുണ്ട്; അര്‍ജുനെ ഉച്ചയോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ
കര്‍ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. അര്‍ജുനെ ഉച്ചയോടെ കണ്ടെത്തുമെന്ന് പ്രതീക്ഷയെന്ന് കേരളാ എംവിഡി ഉദ്യോഗസ്ഥന് ചന്ദ്രകുമാർ. ജിപിഎസ് ലൊക്കേഷൻ കണ്ടെത്തി. അത്രയ്ക്കും മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ആറ് മീറ്റര്‍ ഉയരത്തില്‍ ലോറിക്ക് മുകളില്‍ മാത്രം മണ്ണുണ്ട്. ഇതുവരെ 200 മീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കം ചെയ്തെന്നാണ് നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. നേവി, എന്‍ഡിആര്‍എഫ് , എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കേരളത്തില്‍നിന്ന് കൂടുതല്‍ ദുരന്തനിവാരണ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും.
Read Moreഫ്ലാറ്റിൽ തീപിടിത്തം; കുവൈത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. നാട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. രാത്രി എട്ടോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Read Moreകുളിക്കാനിറങ്ങിയപ്പോള്‍ അപകടം; ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
ഇടുക്കി: ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇടുക്കി ആനച്ചാലിൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല. തടാകത്തിന്റെ ഭാഗമായ ടണലിൽ ആഴം കൂടുതലായതിനാൽ ഇവിടെ പരിശോധന നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. അതിനാൽ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ് ആൽബിൻ. കായിക താരമായിരുന്ന ആൽബിൻ എട്ടു മാസങ്ങൾക്ക് മുൻപാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പിതാവ് ഷിന്റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കൽ എൽപി സ്കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആൽബിനുള്ളത്. ആൽബിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ…
Read More