പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​വാ​ദ വ്യ​വ​സാ​യ​ത്തി​ന് ഇ​ന്ധ​നം പ​ക​ർ​ന്ന റെ​യ്ഡ്; വി​ജി​ല​ൻ​സ് ന​ട​പ​ടി​യ്ക്കെതിരേ സി​പി​ഐ മുഖപത്രം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്തെ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

റെ​യ്ഡി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന സം​ശ​യം പ്ര​സ​ക്ത​മാ​ണെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​വാ​ദ വ്യ​വ​സാ​യ​ത്തി​ന് ഇ​ന്ധ​നം പ​ക​ർ​ന്ന റെ​യ്ഡെ​ന്നാ​ണ് വി​ജി​ല​ൻ​സ് ന​ട​പ​ടി​യെ സി​പി​ഐ വി​മ​ർ​ശി​ക്കു​ന്ന​ത്.

കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം​മു​ട്ടി​ച്ച് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ങ്കി​ല്‍ അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജ​ന​യു​ഗ​ത്തി​ലെ ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment