കൊച്ചി: ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു. സ്കൂട്ടര്‍ യാത്രികരായ ചിറ്റൂര്‍ കോളരിക്കല്‍ സ്വദേശികളായ അക്ഷയ് സഹോദരി അനസു പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലും കാര്‍ യാത്രികനായ കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസഫ് ജോണിന്റേയും പരാതികളിലാണ് പോലീസ് കേസുകള്‍ എടുത്തത്. അക്ഷയ്യും സഹോദരിയും സ്കൂട്ടറില്‍ പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചു. ഉടൻതന്നെ സ്കൂട്ടർ നിർത്തി അക്ഷയ് കാർ യാത്രക്കാരനെ ചോദ്യം ചെയ്തു. ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ടു പിടിച്ചു മാറ്റാൻ ശ്രമിച്ചു. സംഭവശേഷം സഹോദരങ്ങൾ വീട്ടിലേക്ക് മടങ്ങി. എന്നാൽ കാർ യാത്രക്കാർ ഇരുവരേയും പിന്തുടരുകയും വീട്ടിൽ കയറി ചോദ്യം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പിതാവ് സന്തോഷ് കാര്യം തിരക്കാനായി പുറത്തേക്കിറങ്ങി. എന്നാൽ കാറിലുണ്ടായിരുന്നവര്‍ ഇദ്ദേഹവുമായി വാക്ക്…
Read MoreDay: July 23, 2024
അമ്മയാണെന്നത് സത്യം …യുവതി ഗർഭിണിയായത് ലൈംഗിക അതിക്രമത്തിലൂടെ; ഇരുപത്തിമൂന്നുകാരി ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽനിന്നെറിഞ്ഞു കൊന്ന കേസിൽ അമ്മയ്ക്ക് ജാമ്യം
കൊച്ചി: ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എറണാകുളം ജില്ല വിട്ടുപോകരുതെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കേസ് അന്വേഷണം പൂർത്തിയായെന്നും കുഞ്ഞിന്റെ അമ്മയായിരുന്ന 23കാരി ലൈംഗിക അതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പനന്പിള്ളിനഗർ വിദ്യാനഗർ ലിങ്ക് റോഡിലെ വൻഷിക അപ്പാർട്ട്മെന്റിൽനിന്ന് ആമസോൺ കൊറിയർ കവറിലാക്കിയ നിലയിലാണ് കുഞ്ഞിനെ തൊട്ടുമുന്നിലെ റോഡിലേക്കെറിഞ്ഞത്. കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ഫ്ലാറ്റിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. മൂന്നു മണിക്കൂർ തികയും മുന്‍പേ മറ്റാരും കാണാതെ യുവതി കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നു. പൊക്കിൾക്കൊടി മുറിച്ച് അധികനേരമാകും മുന്‍പാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഫ്ലാറ്റിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളും പോലീസ് എത്തിയശേഷമാണ് സംഭവമറിയുന്നത്.
Read Moreചേരിയിൽ താമസം, ചായ വിറ്റ് കിട്ടുന്ന പണം കൊണ്ട് മകളെ പഠിപ്പിച്ച് അച്ഛൻ; ഒടുവിൽ പരിമിതികളിൽ നിന്നുകൊണ്ട് അവൾ നേടിയത് സിഎ പരീക്ഷയിൽ ഉന്നത വിജയം
മകൾ സിഎ പരീക്ഷ പാസായ വിവരം അറിയുന്ന ഒരു ചായക്കടക്കാരനായ അച്ഛന്റെ ആഹ്ലാദ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലിങ്ക്ഡ്ഇനിൽ അമിത പ്രജാപതി തന്റെ 10 വർഷത്തെ കഠിനാധ്വാന യാത്ര, പരീക്ഷാ ഫലം അവളുടെ പിതാവിനോട് വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ വീഡിയോയ്ക്കൊപ്പം പങ്കിട്ടു. താൻ ഒരു ചേരിയിലാണ് ജീവിക്കുന്നതെന്നും, തന്റെ വിജയത്തിന് പിന്നിൽ തന്റെ പിതാവിന്റെ അചഞ്ചലമായ പിന്തുണയും വിശ്വാസവും ഉണ്ടെന്നും ഇത് നിർണായകമായതെങ്ങനെയെന്നും അമിത പോസ്റ്റിൽ കുറിച്ചു. ‘ഇതിന് 10 വർഷമെടുത്തു. എല്ലാ ദിവസവും എന്റെ കണ്ണുകളിൽ സ്വപ്നങ്ങളുമായി, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. 2024 ജൂലൈ 11, ഇന്ന് അത് യാഥാർഥ്യമായി. അതെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു’ അവൾ പങ്കുവെച്ചു. ശരാശരിക്ക് താഴെയുള്ള വിദ്യാർഥിയായതിനാൽ തന്റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനുള്ള പിതാവിന്റെ തീരുമാനത്തെ ആളുകൾ ചോദ്യം ചെയ്ത…
Read Moreഷിരൂർ മണ്ണിടിച്ചിൽ: കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; 12 കിലോമീറ്റർ അകലെ ഗോകർണയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിൽ
ഷിരൂർ: മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ. മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ്…
Read Moreമലബാറിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് വാഹകര്‍ കൂടുതല്‍; കേന്ദ്ര സംഘം നിര്‍ദേശിച്ച നിരീക്ഷണം കടലാസിലൊതുങ്ങി
കോഴിക്കോട്: വീണ്ടും ഭീതി പരത്തി നിപ മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് മലബാര്‍ മേഖലയില്‍ നിപ രോഗികള്‍ കൂടുന്നുവെന്ന്. സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നിപ വൈറസ് വേട്ടയാടിയത് കോഴിക്കോട്ടും മലപ്പുറത്തുമുള്ളവരെയാണ്. എറണാകുളത്ത് 2019ല്‍ ഒരാള്‍ മരിച്ച സംഭവം മാത്രമാണ് ഇതിനൊരപവാദം. മലബാറിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് വാഹകര്‍ ഉള്ളതിനാലാണ് നിപ രോഗം വര്‍ധിക്കാന്‍ കാരണമെന്ന് സംസ്ഥാനത്ത് ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ട കോഴിക്കോട്ടെ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ ഡോ. എം.കെ. ഷൗക്കത്തലി പറഞ്ഞു. ഡോ. സുജിത്കുമാര്‍, ഡോ. ജെയിന് എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍. ഈ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണു ചങ്ങരോത്ത് രോഗബാധിതരുടെ സന്പർക്ക പട്ടിക തയാറാക്കിയതും പ്രോട്ടോകോള്‍ ഉണ്ടാക്കിയതും. ഒരിടത്തുനിന്നു വിദൂരമായ മറ്റു സ്ഥലങ്ങളിലേക്കു ദേശാടനം നടത്തുന്നവയല്ല വവ്വാലുകളെന്ന് ഡോ. ഷൗക്കത്തലി പറഞ്ഞു.…
Read Moreവിസ്മയം ഈ തിരിച്ചുവരവ്; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പതിനാലുകാരൻ ജീവിതത്തിലേക്ക്
കോഴിക്കോട്: മരണസാധ്യത കൂടുതലുള്ള അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരന് ജീവിതത്തിലേക്ക്. 22 ദിവസത്തിനു ശേഷം രോഗം ഭേദമായി ഇന്നലെ വൈകുന്നേരം മൂന്നോടെ കുട്ടി ആശുപത്രി വിട്ടു. പിസിആര്‍ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത് രാജ്യത്തുതന്നെ അപൂര്‍വമാണ്. ആഗോളതലത്തിൽത്തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ക്കു മാത്രമാണ്. 97ശതമാനം മരണനിരക്കുള്ള രോഗത്തില്‍നിന്നാണ് കുട്ടിയെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ സാധിച്ചതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് രാജ്യത്ത് ആദ്യമായാണ് ഒരാള്‍ ജീവിതത്തിലേക്കു മടങ്ങിവരു ന്നതെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുള്‍ റൗഫ് പറഞ്ഞു. രോഗം പൂര്‍ണമായി ഭേദപ്പെട്ടെങ്കിലും ഒരാഴ്ചകൂടി മരുന്നുകള്‍ കഴിക്കണമെന്നും…
Read Moreനാളുകളായി നായശല്യം രൂക്ഷം; വിദ്യാർഥികളെ കടിച്ചുകീറി തെരുവുനായ്ക്കൾ
ശ്രീകണ്ഠപുരം: അഞ്ചാംക്ലാസ് വിദ്യാർഥിയെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് കടിച്ചുകീറി. മടമ്പം മേരിലാൻഡ് ഹൈസ്കൂൾ വിദ്യാർഥി കോട്ടൂർ വയലിലെ ജോസഫിന്റെ മകൻ ജയിനാണ് (ഒന്‍പത്) തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടോടെ വീടിനോടു ചേർന്നുള്ള കോട്ടൂർവയൽ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ കുർബാന കഴിഞ്ഞ് സ്കൂളിലേക്കു പോകുന്പോഴായിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ നാട്ടുകാർ വിദ്യാർഥിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരക്കെട്ടിനു താഴെയും ഇരുകാലുകളിലും തുടകളിലും നായകൾ കടിച്ചുകീറിയിട്ടുണ്ട്. ആറു നായകളാണ് ജയിനിനെ വളഞ്ഞിട്ട് ആക്രമിച്ചത്. വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഈ സംഭവത്തിനുപിന്നാലെ ഇന്നലെ വൈകുന്നേരം മറ്റൊരു വിദ്യാർഥിനിയേയും തെരുവുനായആക്രമിച്ചു പരിക്കേൽപ്പിച്ചു. മടമ്പം മേരിലാൻഡ് ഹൈസ്കൂളിലെ നാലം ക്ലാസ് വിദ്യാർഥി ശ്രീകണ്ഠപുരം സി.എച്ച്. നഗറിലെ വയൽപാത്ത് ഹൗസിൽ എ.സി. നസീറിന്റെ മകൾ ഫാത്തിമത്തുൽ നസ്വ (ഒന്‍പത്)യ്ക്കാണ് കടിയേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്ന…
Read Moreഅർജുൻ എവിടെ? കരയിൽ ലോറിയില്ല; ഇന്ന് പുഴയിൽ തെരച്ചിൽ നടത്തും
കാർവാർ: ഷിരൂർ ദേശീയപാതയിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായുള്ള തെരച്ചിൽ ഏഴാം ദിവസവും വിഫലം. സൈന്യത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന മെറ്റൽ ഡിറ്റക്ടറുകൾ എത്തിച്ചപ്പോൾ മൂന്നിടങ്ങളിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും അവിടെയൊന്നും ലോറി കണ്ടെത്താനായില്ല. ഇന്നു വീണ്ടും ഗംഗാവലി പുഴയിൽതന്നെ തെരച്ചിൽ നടത്താനാണു തീരുമാനം. കരയിലെ തെരച്ചിൽ ഞായറാഴ്ചതന്നെ നിർത്തിവയ്ക്കാൻ കർണാടക അധികൃതർ നിർദേശിച്ചിരുന്നെങ്കിലും അർജുന്റെ കുടുംബാംഗങ്ങളുടെയും കേരളത്തിൽനിന്നെത്തിയ സന്നദ്ധപ്രവർത്തകരുടെയും അഭ്യർഥന മാനിച്ചാണു സൈന്യം ഒരു ദിവസംകൂടി തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. കേരളത്തിൽനിന്നെത്തിയവർ കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം മണ്ണു നീക്കി പരിശോധന നടത്തിയെങ്കിലും ലോറിയുടെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. പാറകൾക്കുള്ളിലെ ഇരുമ്പിന്റെ സാന്നിധ്യം മൂലമാകാം മെറ്റൽ ഡിറ്റക്ടറിൽ സിഗ്നലുകൾ ലഭിച്ചതെന്നാണു നിഗമനം. മലയിടിച്ചില്‍ സംഭവിച്ച ചൊവ്വാഴ്ച പുലര്‍ച്ചെ അര്‍ജുന്റെ ലോറി മലയോടു ചേര്‍ന്ന വശത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടിരുന്നതായി കോഴിക്കോട്ടുനിന്നുള്ള സഹപ്രവർത്തകൻ പറഞ്ഞിരുന്നു. അർജുന്റെ…
Read More