കൊല്ലം: പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡിന്റെ അടിയന്തര നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്ക് ലഭിച്ച് കഴിഞ്ഞു. ഇതിനായി വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെ യും അനുപാതത്തിൽ സ്റ്റേഷനുകളെ മൂന്ന് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. എൻഎസ്ജി- രണ്ട് (നോൺ സബർബൻ ഗ്രേഡ് ) സ്റ്റേഷനുകളിൽ ഒമ്പതും എൻഎസ്ജി- മൂന്ന് സ്റ്റേഷനുകളിൽ ഏഴും അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. ഇതിന് താഴെയുള്ള മറ്റ് സ്റ്റേഷനുകളിൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആയും നിജപ്പെടുത്തിയിട്ടുണ്ട്.കമ്മിറ്റികളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പ്രത്യേക മാർഗനിർദേശമുണ്ട്. ചേംബർ ഓഫ് കൊമേഴ്സ്, ഇതര വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളെ കൂടാതെ പ്രദേശത്തെ പ്രമുഖ വ്യക്തികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്.നിലവിലെ വ്യവസ്ഥ അനുസരിച്ച് കമ്മിറ്റിയുടെ പ്രവർത്തന കാലാവധി രണ്ട് വർഷമാണ്. യോഗങ്ങൾ വിളിച്ച്…
Read MoreDay: July 26, 2024
പച്ചപനംതത്തേ പുന്നാര പൂമുത്തേ… പച്ചയിൽ തിളങ്ങി വീണാ നന്ദകുമാർ
ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ നീളൻ മുടിക്കാരി നായികയെ ആരും മറന്നിട്ടുണ്ടാകില്ല. നാടൻ സ്റ്റൈലിൽ പ്രേക്ഷകർക്കു മുമ്പിലെത്തിയ വീണ നന്ദകുമാറിന്റെ ഏറ്റവും പുതിയ സാരി ലുക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒലിവ് പച്ച നിറത്തിലുള്ള പ്ലെയ്ൻ സിൽക്ക് സാരിയിൽ റോസ് നിറത്തിലുള്ള ബോർഡറുകളും കാണാം. ഗോൾഡ് നിറത്തിലുള്ള ചെയ്നിൽ സ്റ്റോണുകൾ വരുന്ന ഹെവിയായിട്ടുള്ള നെക്ലസും അണിഞ്ഞിരിക്കുന്നു. വീണയുടെ സ്ഥിരം സ്റ്റൈൽ പോലെ തന്നെ മുടി അഴിച്ചിട്ടിരിക്കുന്നു. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreവി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പ്; കെപിസിസി യോഗത്തിൽ ഗ്രൂപ്പിന്റെ പേരിൽ തമ്മിലടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരിൽ കെപിസിസി യോഗത്തിൽ തർക്കം. വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം ജില്ലാ ചുമതലയുള്ള ഭാരവാഹികളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയശേഷമാണ് ഇവരെ വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ തങ്ങളെ ഉൾപ്പെടുത്താത്തത് അഭിമാനക്ഷതമായി എന്ന നിലയിലാണ് യോഗത്തിൽ ഭാരവാഹികൾ പ്രതികരിച്ചത്.വാട്സാപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും യോഗത്തിൽ ആരോപണമുയർന്നു. വയനാട്ടിലെ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി താൻ ഇറക്കേണ്ട സർക്കുലർ വി.ഡി.സതീശൻ ഇറക്കിയതെന്തുകൊണ്ടെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരേ ഇതടക്കം രൂക്ഷവിമർശനമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു, കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ…
Read Moreപോലീസുകാരനെ ആക്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
ഏറ്റുമാനൂര്‍: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ പിടികൂടി. മണർകാട് കുറ്റിയേക്കുന്നു ഭാഗത്തു കിഴക്കേതില്‍ പ്രവീണ്‍ രാജു (32) വിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.45ന് ഏറ്റുമാനൂര്‍ പോലീസ് കോട്ടമുറി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറില്‍ എത്തുകയും വാഹനപരിശോധന നടത്തുന്നതിനിടെ ഇവര്‍ പോലീസുകാരനെ ആക്രമിക്കുകയും വാഹനവുമായി കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ തെരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. മണര്‍കാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്, തിരുവല്ല, പാലക്കാട് എക്സൈസ്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കു ക്രിമിനല്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി.
Read Moreതെസ്നിയുടെ അമ്മയുടെ പ്രാർഥനയുടെ ഫലമാണിതെല്ലാം; ഗിന്നസ് പക്രു
“ഒരിക്കല്‍ തെസ്നി ഖാന്റെ ഉമ്മ വല്ലാതെ കരയുന്നത് കണ്ടിട്ടുണ്ട്. കാരണം അങ്ങോട്ട് പ്രോഗ്രാമിന് പത്ത് അംബാസിഡര്‍ കാറിന്റെ അകമ്പടിയിലാണ് ഞങ്ങള്‍ പോയത്. അതേ ഞങ്ങള്‍ പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് കൊതുകുകടിയും കൊണ്ട് ഈച്ചയെയും ആട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്. ഞങ്ങളങ്ങനെ അവിടെ നില്‍ക്കുന്നത് കണ്ടിട്ട് അവര്‍ക്ക് കാറില്‍ കയറി പോകാന്‍ മടി. ഞങ്ങള്‍ക്ക് ബസ് വരുന്നത് വരെ അവരും കൂട്ടിന് കാത്ത് നിന്നു. ആ സമയത്ത് ബസിലേക്ക് ലഗേജൊക്കെ ഇടിച്ച് തള്ളിക്കയറ്റി വച്ച് ഞങ്ങള്‍ കയറുന്നത് കണ്ടിട്ടാണ് തെസ്നിയുടെ ഉമ്മച്ചിക്കു സങ്കടം വന്നത്. അവര്‍ കരയുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങള്‍ക്ക് എന്നെങ്കിലും ഒരു കാര്‍ ഉണ്ടാവണേ പടച്ചോനെ എന്നൊക്കെ പറഞ്ഞാണ് ഉമ്മ കരയുന്നത്. പിന്നീട് അതൊക്കെ ഫലിച്ചു എന്ന് പറയാം. അവരുടെ പ്രാര്ഥനയാവാം എന്ന് ഗിന്നസ് പക്രു പറഞ്ഞു.
Read Moreഎനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ധരിച്ചത്; സൈബർ ബുള്ളിംഗിനെതിരേ പ്രതികരിച്ച് അമല പോൾ
അമ്മയായതിനുശേഷം വീണ്ടും തന്റെ പ്രഫഷണൽ ലൈഫിലേക്ക് പഴയതിനേക്കാൾ ഇരട്ടി എനർജിയോടെ തിരികെ വന്നിരിക്കുകയാണ് നടി അമല പോൾ. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ സിനിമ ലെവൽക്രോസിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കുകളിലാണ്. പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ അമല ലെവൽ ക്രോസ് ടീമിനൊപ്പം എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്കുള്ള മിനി ഡ്രസായിരുന്നു ധരിച്ചിരുന്നത്. പരിപാടിക്കിടെ വിദ്യാർഥികൾക്കൊപ്പം അമല നൃത്തം ചെയ്യുകയും ചെയ്തു. പരിപാടിയുടെ വീഡിയോ വൈറലായതോടെ അമലയ്ക്കുനേരേ വലിയരീതിയിൽ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു. ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്നു വരെ വിമർശനം ഉയർന്നു. ഇപ്പോഴിതാ വിഷയത്തിൽ നടി അമല പോൾതന്നെ ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. “”ആ വിഷയത്തിൽ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്. ഞാൻ…
Read Moreഇസ്രയേൽ യുദ്ധം ചെയ്യുന്നത് യുഎസിനു വേണ്ടിയും: നെതന്യാഹു
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന്റെ യുദ്ധം അമേരിക്കയ്ക്കുകൂടി വേണ്ടിയാണെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് ലോകത്തിനും ഭീഷണിയാണെന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ശത്രുവായ ഇറാനെതിരേയാണ് ഇസ്രയേലിന്റെ യുദ്ധം. ഞങ്ങളുടെ യുദ്ധം നിങ്ങളുടെ യുദ്ധംകൂടിയാണ്; ഞങ്ങളുടെ വിജയം നിങ്ങളുടെയും. അമേരിക്ക ഇസ്രയേലിനു നല്കുന്ന സൈനിക സഹായങ്ങൾക്കു നെതന്യാഹു നന്ദി അറിയിച്ചു. ഗാസാ യുദ്ധത്തിന്റെ പേരിലുള്ള വിമർശനങ്ങൾ പരാമർശിക്കാതിരുന്ന അദ്ദേഹം, ഗാസയിലെ ഓരോ വ്യക്തിക്കും 3,000 കലോറി ലഭിക്കുന്നതിനാവശ്യമായ ഭക്ഷണം ഇസ്രയേൽ വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം, നെതന്യാഹുവിനെതിരേ വൻ പ്രതിഷേധമാണ് അമേരിക്കൻ തലസ്ഥാനത്തുണ്ടായത്. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന പ്ലക്കാർഡുകൾ പിടിച്ച പലസ്തീൻ അനുകൂലികൾ കോൺഗ്രസ് സ്ഥിതി ചെയ്യുന്ന കാപിറ്റോൾ മന്ദിരത്തിനു പുറത്ത് തടിച്ചുകൂടി. മന്ദിരത്തിനുള്ളിൽ കടന്ന് നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിലായി. മിഷിഗണിൽനിന്നുള്ള…
Read Moreഭക്ഷണത്തില്‍ മായം; കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തത് കോഴിക്കോട്ട്; ഏറ്റവുമധികം മായം കണ്ടെത്തിയത് ശര്‍ക്കരയില്‍
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ട്. 282 കേസുകളാണു കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 137 എണ്ണത്തില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പതിമൂന്ന് ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. 5,810 പരിശോധനകളാണ് സ്ക്വാഡ് നടത്തിയത്. 4,131 സര്‍വയ്ലന്‍സ് സാമ്പിളുകളും 1,134 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. 31,18,500 രൂപയാണ് നിയമലംഘകരില്നിന്നു കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത്. കോടതികളില്‍ കേസ് ഫയല്‍ചെയ്തിട്ടുള്ളത് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമാണെന്നു കണ്ടെത്തിയ കേസുകളിലാണ്. മറ്റുജില്ലകളില്‍ 150ല്‍ താഴെ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് കഴിഞ്ഞാല്‍ എറണാകുളത്താണ്. 115 കേസുകള്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഫുഡ് സേഫ്റ്റി വകുപ്പ് കോഴിക്കോട്ട് 1,455 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 60 കേസുകള്‍…
Read Moreജർമനി ഇസ്ലാമിക് സെന്റർ നിരോധിച്ചു
ബർലിൻ: ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഹാംബുർഗ് നഗരത്തിലെ ഇസ്ലാമിക് സെന്റർ മോസ്കും (ഐസെഡ്എച്ച്) അനുബന്ധ സംഘടനകളും മോസ്കുകളും ജർമനി നിരോധിച്ചു. ഇറാന്റെ നേതൃത്വത്തിൽ 1953ൽ സ്ഥാപിതമായ ഈ മോസ്ക് ഷിയാകളുടെ യൂറോപ്പിലെ ഏറ്റവും വലിയ കേന്ദ്രമാണ്. തീവ്രവാദ ആശയം പ്രചരിപ്പിക്കുക, ഭീകരവാദികളെ റിക്രൂട്ട് ചെയ്യുക, യഹൂദ-ഇസ്രയേൽ വിദ്വേഷം ആളിക്കത്തിക്കുക മുതലായ പ്രവർത്തനങ്ങൾ ഈ മോസ്ക് കേന്ദ്രീകരിച്ച് നടന്നുവരുന്നതായി ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു. ഹമാസ്, ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകൾക്ക് ഐസെഡ്എച്ച് ഒത്താശ ചെയ്യുന്നുണ്ട്. കഴിഞ്ഞ നവംബർ മുതൽ സെന്റർ ജർമൻ രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നവംബറിൽ ഈ സ്ഥാപനങ്ങളിലെല്ലാം സൂക്ഷ്മപരിശോധന നടത്തി നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഹാംബുർഗിലെ ഇമാം അലി മോസ്കാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്. നീല നിറത്തിലുള്ള ഗോപുരമുള്ളതിനാൽ ഇത് നീലമോസ്ക് എന്നും അറിയപ്പെടുന്നുണ്ട്. ജനാധിപത്യമൂല്യങ്ങൾക്കും ജർമൻ ഭരണഘടനാ വ്യവസ്ഥകൾക്കും വിരുദ്ധമായാണ് ഐസെഡ്എച്ച് പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.…
Read Moreഎന്റെ അമ്പതാം സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി: ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണം; ധനുഷ്
‘മെലിഞ്ഞ്, കാണാന്‍ ഒരുഭംഗിയും കഴിവും ഇല്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകര്‍ക്ക് എന്തെങ്കിലും നല്കാന് ആഗ്രഹിക്കുന്നു. അതിനാല്‍ രായന് സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നതല്ല. ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്ന് കരുതിയാണ് വന്നത്. 2000ല്‍ ആണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002ല്‍ റിലീസ് ആയി. 24 വര്‍ഷങ്ങള്‍, എത്രയോ കളിയാക്കലുകള്‍ അപമാന വാക്കുകള്‍, ദ്രോഹങ്ങള്‍, തെറ്റായ അഭ്യൂഹങ്ങള്‍. ഇത് എല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാന്‍ നില്ക്കുന്നുണ്ടെങ്കില് അതിന് കാരണം നിങ്ങളില്‍ നിന്നുയരുന്ന ശബ്ദമാണ്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാല്‍ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാണുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയില്‍ അഭിനയിപ്പിച്ച് അതില്‍ അഴക് കാണുന്നു. രായന്…
Read More