തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നൽകിയത് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും പരസ്പരം പഴിചാരേണ്ട സന്ദർഭമായി ഇതിനെ എടുക്കുന്നില്ല എന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. ഈ ദുരന്തങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുന്ന കാര്യത്തിൽ വസ്തുതയില്ല. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചതെന്നും പിണറായി വ്യക്തമാക്കി. പരസ്പരം പഴി ചാരേണ്ട സമയമല്ല ഇത്. രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടത്. എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: July 31, 2024
ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു
കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ വച്ച് ഹനിയെ കൊല്ലപ്പെട്ടെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് അറിയിച്ചത്. ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന്, ഇസ്രേയലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെയെ വധിക്കുമെന്ന് ഇസ്രേയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രേയലിൽ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Read Moreകിം ജോംഗ് ഉന്നിന് മരുന്ന് തേടി ഉത്തരകൊറിയ
സിയോള്‍: ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചികിത്സയ്ക്കു രാജ്യം പുതിയ മരുന്നുകൾ തേടുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയുടെ വെളിപ്പെടുത്തൽ. ഉത്തരകൊറിയയെ നയിക്കാനുള്ള കഴിവ് കിമ്മിനില്ലെന്ന വാർത്ത പരക്കുന്നതിനിടെയാണ് ദക്ഷിണകൊറിയയുടെ വെളിപ്പെടുത്തൽ. കിമ്മിന് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ട്.170 സെന്റീമീറ്റർ ഉയരവും ഏകദേശം 140 കിലോഗ്രാം ഭാരവുമാണു കിമ്മിനുള്ളത്. മുപ്പതു വയസുമുതൽ ഉയർന്ന രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും ലക്ഷണങ്ങൾ കിമ്മിനുണ്ടായിരുന്നു. അമിതവണ്ണമുള്ള കിമ്മിനു ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. മാത്രമല്ല, അമിതമായ മദ്യപാനം പുകവലി എന്നീ ശീലങ്ങളും കിമ്മിനുണ്ട്. കിമ്മിന്റെ അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖം മൂലമാണു മരിച്ചത്. ദക്ഷിണകൊറിയയിലെ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) ഹൃദ്രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലാണ് കിമ്മിനെ പരിഗണിക്കുന്നത്.
Read Moreമഴക്കെടുതിയെ നേരിടണം; ഉദ്യോഗസ്ഥർ ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടുപോകാന്‍ പാടില്ലെന്ന് കളക്ടർ ജോൺ വി സാമുവൽ
കോട്ടയം: മഴക്കെടുതിയെ നേരിടാന്‍ കോട്ടയം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍. ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു കളക്ടർ നിര്‍ദ്ദേശം നല്കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടുപോകാന്‍ പാടില്ലെന്നും നിര്‍ദേശം നല്കി. മീനച്ചില്‍ താലൂക്കിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പാലാ ആര്‍ഡിഒയുമായി ചേര്‍ന്നു നിര്‍വഹിക്കുന്നതിനു തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തമുണ്ടായാല്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആംബുലന്‍സുകളും വെളിച്ചസംവിധാനങ്ങളും ജനറേറ്ററുകളുമടക്കം ലഭ്യമാകുമെന്നും ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണോയെന്നും സൗകര്യങ്ങള്‍ ലഭ്യമാണോയെന്നും ഉറപ്പാക്കണം. പോലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടർ നിര്‍ദേശിച്ചു.
Read Moreഉപതെരഞ്ഞെടുപ്പ്; പനച്ചിക്കാട് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെസി ജയിംസ് മൂന്നാം സ്ഥാനത്ത്
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയിലെ അശ്വതി രാജേഷിനെയാണു പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെസി ജയിംസ് മൂന്നാം സ്ഥാനത്തായി. സിപിഎമ്മിന്റെ മെംബറായിരുന്ന ഷീബാ ലാലച്ചന്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 23 അംഗ ഭരണസമിതിയില്‍ സിപിഎം അഞ്ച് അംഗങ്ങളായി ചുരുങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 111 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് സിപഎമ്മാണ് ഇത്തവണ മൂന്നാം സ്ഥാനത്തായത്. കോണ്‍ഗ്രസ് 11, സിപിഎം അഞ്ച്, ബിജെപി അഞ്ച് , സിപിഐ ഒന്ന്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയായി പുതിയ കക്ഷിനില.
Read Moreവലിച്ചെറിഞ്ഞ ഭാഗ്യം; ചവറ്റുകൊട്ടയിലിട്ട ലോട്ടറിക്ക് 1.7 കോടി..!
സൗത്ത് കരോലിന: ലോട്ടറിയടിക്കുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യമാണ്. വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യം. എന്നാൽ, 1.6 കോടി രൂപ ലോട്ടറിയടിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിൽനിന്നുള്ള ഒരു സ്ത്രീയുടെ ഭാഗ്യം വളരെ വ്യത്യസ്തമാണ്. സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി ടിക്കറ്റാണ് അവർ വാങ്ങിയത്. ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോൾ കണ്ട നമ്പറിൽ സ്ത്രീക്ക് വലിയ വിശ്വാസം തോന്നിയില്ല. അവരത് ചവറ്റുകൊട്ടയിൽ ഇട്ടു. എന്നാൽ, ഭാഗ്യം അവരുടെ ഭർത്താവിന്റെ രൂപത്തിലെത്തി. അദ്ദേഹം ചവറ്റുകൊട്ടയിലിട്ട ലോട്ടറി ടിക്കറ്റ് കണ്ടു. പകുതി മാത്രം സ്ക്രാച്ച് ചെയ്ത ലോട്ടറി ടിക്കറ്റ് അയാളെടുത്ത് മുഴുവനായും സ്ക്രാച്ച് ചെയ്തു. അതിലുണ്ടായിരുന്ന നമ്പറുകൾ കണ്ടപ്പോൾ അന്പരന്നുപോയി. അത് സമ്മാനമടിച്ച നമ്പറായിരുന്നു. വിവരമറിഞ്ഞ് ഭാര്യയും ഞെട്ടി. കൈമോശം വരുമായിരുന്ന ലോട്ടറി ഭാഗ്യം തിരികെ ലഭിച്ചതിന്റെ ആശ്ചര്യത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ ദമ്പതികൾ. ലോട്ടറിയടിച്ച സ്ത്രീയുടെ പേര് ഇതുസംബന്ധിച്ച റിപ്പോർട്ടുകളിലില്ല.
Read Moreപ്രഭാത സവാരിക്കിടെ വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; പ്രതിക്കായി മറ്റു ജില്ലകളിലേക്കും അന്വേഷണം
കൊച്ചി: പ്രഭാതസവാരിക്കു ശേഷം സദനം റോഡില്‍ വിശ്രമിക്കുകയായിരുന്ന വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് പുറപ്പെടുവിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ 21 ന് രാവിലെ ഏഴിന് സദനം റോഡില്‍ കേരള അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണലിനു മുന്നിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിടെ പരിചയത്തിലായ യുവാവ്, വാട്ടര്‍ ടാങ്കിനു മുകളില്‍ വിശ്രമിക്കുകയായിരുന്ന 81കാരന്റെ അടുത്തെത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണം തന്നെയാണോയെന്ന് നോക്കിയിട്ട് തിരികെ നല്‍കാം എന്നു പറഞ്ഞു. യുവാവിനെ വിശ്വസിച്ച വയോധികന് രണ്ടു പവന് തൂക്കം വരുന്ന സ്വര്‍ണവളയും ലോക്കറ്റോടു കൂടിയ 2.5 പവന്റെ സ്വര്‍ണമാലയും ഊരി നല്കി. എന്നാല്‍ യുവാവ് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. വയോധികന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് യുവാവിന്റെ…
Read Moreവിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണു ദാരുണസംഭവം. പ്രാചി മാനെ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ അവിരാജ് ഖരാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, അവിരാജ് ഖരാത്തിന്റെ വിവാഹാഭ്യർഥന പ്രാചി മാനെ നിരസിച്ചിരുന്നു. സാംഗ്ലി സ്വദേശികളാണ് ഇരുവരും. സംഭവത്തിനു പിന്നാലെ ഒളിവിൽപോയ അവിരാജിനെ സതാര ജില്ലയിൽനിന്നാണു പിടികൂടിയത്.
Read Moreനായയുടെ മുഖത്ത് ആസിഡ് ഒഴിച്ച വയോധികനു തടവുശിക്ഷ
ന്യൂഡൽഹി: നായയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്ത കേസിൽ വയോധികന് ഒരു വർഷം തടവും 10,000 രൂപയും ശിക്ഷ വിധിച്ച് കോടതി. മഹേന്ദ്ര സിംഗ് എന്ന 70കാരനെയാണ് ഡൽഹി കോടതി ശിക്ഷിച്ചത്. ഏതൊരു മനുഷ്യനെപോലെയും ഒരു മിണ്ടാപ്രാണിക്കും തന്റെ ജീവൻ വിലപ്പെട്ടതാണെന്നു പരാമർശിച്ചാണു കോടതി ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരി ഏഴിന് ഇയാൾ അയൽവാസിയുടെ വളർത്തുനായയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗുരുതര പരിക്കേറ്റ നായയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.
Read Moreദ സ്റ്റാറി നൈറ്റ്… മുംബൈ നഗരത്തിൽ താരമായി ഓട്ടോറിക്ഷ! ഫോട്ടോ എടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ ദിനവും വർധന
മുംബൈ: രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു ഓട്ടോറിക്ഷ ഏറെ ശ്രദ്ധപിടിച്ചു പറ്റി. അതിൽ ചെയ്തിരിക്കുന്ന പെയിന്റിംഗ് ആണ് കക്ഷിയെ താരമാക്കിയത്. ലോകം കണ്ട മികച്ച ചിത്രകാരന്മാരിലൊരാളായ വിൻസന്റ് വാൻഗോഗിന്റെ “ദി സ്റ്റാറി നൈറ്റ്’ എന്ന പെയിന്റിംഗ് ആണ് വാഹനത്തിൽ ചെയ്തിരുന്നത്. കലാസ്വാദകർക്ക് അതിലെ യാത്ര, നക്ഷത്രനിബിഡമായ രാത്രിയിൽ ഇരിക്കുന്നതുപോലെയാണ്! ഓട്ടോറിക്ഷ പോകുന്നതു കണ്ടാൽ “സഞ്ചരിക്കുന്ന പെയിന്റിംഗ്’ പോലെ തോന്നും! ഓട്ടോറിക്ഷ കാണാനും സെൽഫി എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്. എന്നാൽ ഈ വിഖ്യാതചിത്രം ഓട്ടോയിൽ വരച്ച ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല. കലാസ്വാദനസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച വാൻഗോഗ് 1889ലാണ് “ദി സ്റ്റാറി നൈറ്റ്’ പൂർത്തിയാക്കുന്നത്. കലാസ്വാദകർക്ക് എന്നും വിസ്മയമായ ചിത്രമാണത്.
Read More