കുഞ്ഞുങ്ങളായാൽ അൽപം കുറുന്പൊക്കെ വേണ്ടേ എന്ന് പൊതുവേ ആളുകൾ പറയാറുണ്ട്. കുറുന്പ് കൂടുതലുള്ള കുഞ്ഞുങ്ങളെ വരുതിയിലാക്കാൻ പലപ്പോഴും നല്ല പ്രയാസമാണ്. ചില കുട്ടികളുടെ വികൃതികൾ മാതാപിതാക്കളെ നട്ടംതിരിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു അച്ഛൻ തന്റെ കുഞ്ഞിനെ കാറിന് മുകളിൽ കയറ്റിയിരുത്തി. എന്നാൽ കാറിനു പുറത്തിരുത്തിയത് അവനു ഹഡാത് ആകർഷിച്ചു. ബോണറ്റിൽ നിന്ന് അവൻ കാറിന് മുകളിലേക്ക് കയറിപ്പോയി. കുഞ്ഞിനെ അവിടെനിന്ന് താഴെയിറക്കാൻ പഠിച്ച പണി പതിനെട്ടും അച്ഛൻ നോക്കി. എന്നാൽ അച്ഛനെ പറ്റിച്ച് കുഞ്ഞ് കാറിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്. കൊച്ചിനെ താഴെയിറക്കാൻ അവസാനം അമ്മ തന്നെ ഗോധയിൽ ഇറങ്ങേണ്ടി വന്നു. അവർ മുന്നും പിന്നും നോക്കാതെ കാറിന് ബോണറ്റിൽ ചവിട്ടി മുകൾഭാഗത്തേക്ക് പാഞ്ഞുകയറി കുഞ്ഞിനെ സുരക്ഷിതമായി താഴെയിറക്കി. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.…
Read MoreDay: July 31, 2024
അത്ഭുതകരമായ രക്ഷപ്പെടൽ; കാറ്റിൽ തെങ്ങ് വീണ് വീട് രണ്ടായി പളർന്നു; നിസാരപരിക്കുകളോടെ ഗൃഹനാഥനും കുടുംബവും രക്ഷപ്പെട്ടു
അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു. മൂക്കന്നൂര്‍ പൂതംകുറ്റി നാല് സെന്റ് കോളനിയില്‍ പാണംപറമ്പില്‍ രാജുവിന്റെ വീടാണ് തകര്‍ന്നത്. രാജുവിനും ഭാര്യ രാധികയ്ക്കും പരിക്കേറ്റു. സംഭവസമയത്ത് വിദ്യാര്‍ഥികളായി രണ്ടു മക്കളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. വീട്ടുപറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും ദേഹത്ത് വീണാണ് രാജുവിനും ഭാര്യക്കും പരിക്കേറ്റത്. ഇരുവരെയും മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയ കേസ്; മാറി മാറി പണയം വയ്ക്കുന്നത് വളകൾ മാത്രം; ജീവനക്കാരുടെ സംശയം രേഖയെ കുടുക്കി
കൊച്ചി: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് പല തവണകളായി 32 ലക്ഷം രൂപ തട്ടിയ രണ്ടംഗ സംഘം പിടിയിലായ കേസില്‍ പ്രതി രേഖ മുൻപും നാലര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം മഞ്ഞുമ്മല്‍ മനക്കപ്പറമ്പില്‍ രേഖ(45), തൃപ്പൂണിത്തുറ സ്വദേശി ജയ് ഗണേഷ്(42) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സൈജു കെ. പോള്‍, എസ്ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. പല തവണകളായി വള മാത്രം പണയംവയ്ക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ്ഇ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. തട്ടിപ്പ് നടത്തിയത് ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍ മഞ്ഞുമ്മലില്‍ പ്രഗതി നഴ്സിംഗ് ഹോം എന്ന സ്ഥാപനത്തിന്റെ മറവിലാണ് രേഖ മുമ്പ് തട്ടിപ്പ് നടത്തിയത്. ഹോം നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ…
Read Moreഹൃദയഭേദകം… ദുരന്തഭൂമിയിലും ആശുപത്രികളിലും ഉറ്റവരെത്തേടി പാഞ്ഞ് ബന്ധുക്കളുടെ തിരച്ചിൽ; എങ്ങോട്ട് നോക്കിയാലും നൊമ്പരക്കാഴ്ചകൾ മാത്രം…
കൽപ്പറ്റ: ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചെത്തുന്പോൾ ആർത്തലച്ച് ഓടിവരുന്ന ജനക്കൂട്ടം. തങ്ങളുടെ ഉറ്റവർ അതിലുണ്ടോ? എല്ലാവർക്കും അറിയേണ്ടത് അതാണ്.ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ നിരവധി ആളുകളെക്കുറിച്ച് ഇനിയും ബന്ധുക്കൾക്കു വിവരം ലഭിച്ചിട്ടില്ല. അവരുടെ ഫോണ്‍ പ്രവർത്തിക്കുന്നില്ല. ഉരുൾപൊട്ടലിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലുമായാണു മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പിഞ്ചോമനകൾ നഷ്ടപ്പെട്ട മാതാപിതാക്കളേറെ.വെള്ളത്തുണിയിൽ പൊതിഞ്ഞു മാറോടു ചേർത്ത് രക്ഷാപ്രവർത്തകർ കൊണ്ടുവരുന്നതു കണ്ട് ആശുപത്രി പരിസരത്തെ സ്ത്രീകൾ നിലവിളിച്ചുകൊണ്ടു ഓടിയെത്തി. തങ്ങളുടെ ഓമനമക്കളാണോ? തുണി തെല്ലൊന്നു മാറ്റിയപ്പോൾ തല മരവിക്കുന്ന ദൃശ്യം. ഒരു മനുഷ്യാവയവം. ഉരുൾപൊട്ടലിൽ അകപ്പെട്ട് പാറക്കൂട്ടങ്ങളിൽ ഇടിച്ചും കുത്തിയും ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങളേറെ.രക്ഷപ്പെട്ട പലർക്കുമുള്ള പരിക്കുകൾ മാരകമാണ്. പലരുടെയും മുഖം വികൃതമായിരുന്നു. പാറക്കൂട്ടങ്ങളിലും മരങ്ങളിലുമിടിച്ചു കിലോമീറ്ററുകൾ ദൂരം ഒഴുകിപ്പോയതിനിടയിൽ സംഭവിച്ചവ. ആശുപത്രികളുടെ മോർച്ചറികൾ നിറഞ്ഞതിനാൽ പുറത്ത് വലിയ ഷീറ്റുകൾ വലിച്ചുകെട്ടി അതിനു കീഴെ ഡെസ്ക് നിരത്തി…
Read Moreവയനാടിന്റെ ഹൃദയങ്ങൾക്ക് ആലംബമാകട്ടെ ഐദിന്റെ കുഞ്ഞ് കരങ്ങളും; ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കാൻ കൂട്ടിവച്ച ചില്ലറ പൈസ വയനാട്ടിലെ ജനങ്ങൾക്കായി നൽകി ഈ മിടുക്കൻ
എന്തിനും ഏതിനും ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ചു നിൽക്കുന്ന മലയാളിസമൂഹത്തിന് വയനാടിന്റെ ദുരന്തം താങ്ങാവുന്നതിലും അപ്പുറമാണ്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 184 ആയി. വയനാടിന്റെ ജനതയ്ക്കായി നാടെങ്ങും കൈകോർക്കുന്പോൾ തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഹായവുമായി എത്തുകയാണ് കോട്ടയംകാരനായ ഒരു കൊച്ചു മിടുക്കൻ. തന്റെ ഉമ്മായ്ക്ക് ഫോൺ വാങ്ങുന്നതിനായി കൂട്ടിവച്ച ചില്ലറ പൈസയുമായി ഈരാറ്റുപേട്ട കളക്ഷൻ സെന്ററിൽ എത്തിയിരിക്കുകയാണ് ഐദിൻ. തന്റെ കുടുക്കയിൽ സൂക്ഷിച്ചുവച്ച നാണയത്തുട്ടുകളെല്ലാം തന്നെ വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി കുഞ്ഞ് ഐദിൻ നൽകി. വയനാടിന്റെ ഹൃദയങ്ങൾക്ക് ഐദിന്റെ കുഞ്ഞ് കരങ്ങളും ആലംബമാകട്ടെ
Read Moreഞങ്ങൾ വയനാടിനായി ‘ഓടും’; ഈരാറ്റുപേട്ട – കാഞ്ഞിരപ്പളളി റൂട്ടിൽ ഓടുന്ന ബസുകൾ അവരുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് നൽകും
പെട്ടിമുടിക്കും കൂട്ടിക്കലിനും കവളപ്പാറയ്ക്കും ശേഷം മറ്റൊരു ദുരന്തം കൂടെ കേരളക്കരയെ വിഴുങ്ങിയിരിക്കുന്നു. വയനാട് ദുരന്തത്തിന്റെ വിറയൽ മാറാതെ മലയാളികൾ പകച്ച് നിൽക്കുന്പോൾ നാടെങ്ങും സഹായഹസ്തവുമായി ആളുകളുടെ ഉള്ളൊഴുക്കാണ്. വയനാട് ജനതയ്ക്ക് തങ്ങളെകൊണ്ടാവും വിധം സഹായം ചെയ്യാൻ സന്നദ്ധരാകുന്നവരുടെ കൂട്ടത്തിലേക്ക് കോട്ടയത്തെ ഒരു കൂട്ടം ബസ് തൊഴിലാളികളും പങ്കുചേരുകയാണ്. ഈരാറ്റുപേട്ട – കാഞ്ഞിരപ്പളളി റൂട്ടിൽ ഓടുന്ന ബസുകൾ അവരുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തത്തിൽ അകപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു.അൽ അമീൻ, ആമീസ്,വെൽക്കം, ഗ്ലോബൽ, ഫാത്തിമ എന്നീ ബസുകൾ ആണ് ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്.
Read Moreഡാമുകളിൽ ജലനിരപ്പുയരുന്നു; ജാഗ്രതാനിർദേശം നൽകി കേന്ദ്ര ജല കമ്മീഷൻ; ഒൻപത് ഡാമുകളിൽ സംഭരണശേഷിയുടെ 70 ശതമാനത്തിനു മുകളിൽ ജലനിരപ്പ്
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 20 സെമിഎന്നതിൽ നിന്ന് 40 സെമി കൂടി വർധിപ്പിച്ച് 60 സെമി ആയി ഇന്ന് രാവിലെ 10.30 ന് ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 100 സെമി എന്നതിൽ നിന്ന് 150 സെമി ആയി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 12 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്,…
Read Moreപകുത്തുനൽകിയ വൃക്കയും ജീവനെ കാത്തില്ല; ഭാര്യയുടെ മരണത്തിനു മുന്‍പേ ഭർത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയും മരിച്ചു
ഒറ്റപ്പാലം: സ്വന്തം വൃക്ക പകുത്തുനൽകിയ പ്രിയതമയുടെ അന്ത്യനിമിഷം തിരിച്ചറിഞ്ഞ ഭർത്താവ് ജീവനൊടുക്കി. പിന്നാലെ ഭാര്യയും മരിച്ചു. അമ്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മനക്കിലെപ്പടി ചെല്ലക്കോട്ടുമഠം ഗംഗാധരൻ (55) ആണ് ഭാര്യ ബിന്ദു (46) വിന്റെ വിയോഗം ഉറപ്പായതോടെ ദുഃഖം താങ്ങാനാവാതെ വീട്ടിലെത്തി തൂങ്ങിമരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബിന്ദുവിന്റെ രോഗം മൂർച്ഛിക്കുകയും ഏതുനിമിഷവും ഇവർ മരിക്കാമെന്നു ഡോക്ടർമാർ ഗംഗാധരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബിന്ദു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വിവരംകൂടി അറിഞ്ഞശേഷമാണു ഗംഗാധരൻ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തി മകളെ ആശുപത്രിയിലേക്കു പറഞ്ഞയച്ചശേഷം ഗംഗാധരൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെതുടർന്ന് ഗംഗാധരന്റെ ഒരു വൃക്ക നേരത്തേ ബിന്ദുവിനു മാറ്റിവച്ചിരുന്നു. നിർധനകുടുംബമായ ഇവർ കൂലിവേലചെയ്താണു ജീവിച്ചിരുന്നത്. ജിതിൻ, ജിജിത എന്നിവരാണു മക്കൾ.ഗംഗാധരന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
Read Moreസ്വപ്നങ്ങൾക്ക് മേൽ പൊട്ടിവീണത് ജലബോംബ്; അതീവ പരിസ്ഥിതി ലോല മേഖലയായ മുണ്ടക്കൈയും ചൂരൽമലയിലും പെയ്തിറങ്ങിയത് അതിതീവ്രമഴ
കൊച്ചി: കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് മുണ്ടക്കൈ ഉരുൾപൊട്ടലിന് കാരണമെന്ന് കൊച്ചി സർവകലാശാല കാലാവസ്ഥാ ശാസ്ത്രവിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. എസ്. അഭിലാഷ് . കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. അതിനൊപ്പമാണ് കഴിഞ്ഞ രാത്രി അതിതീവ്ര മഴയും പെയ്തത്. 24 സെന്റീ മീറ്ററിനു മുകളിലാണ് ഇന്നലെ പെയ്ത മഴ. 2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകൾക്ക് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരൽമലയും. പൊതുവേ മണ്ണിടിച്ചിൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. അതിനൊപ്പം കനത്തമഴ…
Read Moreപട്ടാപ്പകൽ യുവതിയെ വെടിവച്ചത് വനിതാ ഡോക്ടർ; വെടിയേറ്റ യുവതിയുടെ ഭർത്താവുമായി ഡോക്ടർക്ക് മുൻ വൈരാഗ്യം
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരിയെ വീട്ടിൽ കടന്ന് കയറി എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലം പാരിപ്പള്ളി സ്വദേശി ഡോ. ദീപ്തി മോൾ ജോസിനെ(37)യാണ് വഞ്ചിയൂർ പോലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യാശുപത്രിയിലെ ഡോക്ടറാണ് ദീപ്തിമോൾ. പടിഞ്ഞാറെ കോട്ട പെരുന്താന്നി സ്വദേശിനി ഷിനിയെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ദീപ്തിമോൾ സ്വന്തം വാഹനത്തിലെത്തി എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിയുതിർത്തത്. വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ ദീപ്തിമോൾ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയിലേക്കെത്തിയത്. ഷിനിയുടെ ഭർത്താവ് സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമാണ് ദീപ്തിമോളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സുജിത്തും ദീപ്തിമോളും നേരത്തെ കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.കൃത്യത്തിന് ശേഷം ദീപ്തി സഞ്ചരിച്ച കഴക്കൂട്ടം – പാരിപ്പള്ള…
Read More