കടലിനടിയിൽനിന്നു ഗവേഷകരും മുങ്ങൽവിദഗ്ധരും അനവധി നിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശതകോടികൾ വിലമതിക്കുന്നവയാണ് അവയിൽ പലതും. എന്നാൽ, കഴിഞ്ഞദിവസം ബാൾട്ടിക് കടലിൽനിന്നു ഡൈവിംഗ് സംഘം കണ്ടെത്തിയത് വിശേഷപ്പെട്ട ഒരു “നിധിശേഖരം’ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കപ്പലിന്റെ ഭാഗങ്ങളാണ് ആഴക്കടലിൽ ആദ്യം കണ്ടത്. ഭൂരിഭാഗവും ദ്രവിച്ച കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പരതിയപ്പോൾ അതാ ഇരിക്കുന്നു, ഷാംപെയ്ന്റെയും വൈനിന്റെയും നിരവധി കുപ്പികൾ. മിനറൽ വാട്ടർ, പോർസലൈൻ എന്നിവ നിറച്ച കുപ്പികളും കണ്ടെത്തി. ഷാംപെയ്ൻ കുപ്പികൾ നൂറോളം എണ്ണമുണ്ടായിരുന്നു. കളിമൺ നിർമിത കുപ്പികളുടെ കാലപ്പഴക്കം നിർണയിച്ചപ്പോൾ 1850 നും 1867നും ഇടയിൽ നിർമിച്ചതാണു കപ്പൽ എന്നു വ്യക്തമായി. ഒന്നേമുക്കാൽ നൂറ്റാണ്ട് പഴക്കമുള്ളതാണെങ്കിലും ഷാംപെയ്നും മിനറൽ വാട്ടറും ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നവയാണെന്നു ഡൈവിംഗ് സംഘത്തിലുള്ള തോമസ് സ്റ്റച്യൂറ പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെൽറ്റേഴ്സ് എന്ന ജർമൻ കമ്പനിയുടേതായിരുന്നു കുപ്പിവെള്ളം. അന്നത്തെ…
Read MoreDay: August 2, 2024
ഭാര്യയുടെ പിൻവിളി വെള്ളാർമലക്കാരുടെ ഉണ്ണിമാഷിന് മഹാദുരന്തത്തിൽനിന്ന് രക്ഷ; അമ്പലപ്പുഴയിലെ വീട്ടിലിരുന്ന് അന്ന് നടന്നതിനെക്കറിച്ച് പറയുമ്പോൾ രാജിയുടെ ശബ്ദമിടറി….
അമ്പലപ്പുഴ: ഭാര്യയുടെ വാക്ക് വെറും വാക്കായിരുന്നില്ല. ഉണ്ണിയേട്ടന് ഭാര്യ രാജിയുടെ പിൻവിളി നൽകിയത് മഹാദുരന്തത്തിൽ നിന്ന് രക്ഷ. ചൂരൽമല ദുരന്തത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട അധ്യാപകന് ഉണ്ണികൃഷ്ണന്റെ ഭാര്യ രാജിയുടെ വാക്കുകള്‍ ഇടറി. അമ്പലപ്പുഴ ആമയിട ആഞ്ഞിലിപ്പുരക്കൽ വേലായുധന്റെ മകൻ വി. ഉണ്ണികൃഷ്ണൻ 18 വര്‍ഷമായി വെള്ളാർമല ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്. ഞായറാഴ്ചയാണ് ഉണ്ണികൃഷ്ണന് നാട്ടിലെത്തുന്നത്. മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിനെത്തിയതാണ്. പിറ്റേന്ന് തിരച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തടസം നിന്നു. മഴയും കാറ്റും ശക്തമായതോടെ യാത്ര മുടക്കുകയായിരുന്നു. സ്കൂള്‍ ഇന്‍ചാര്‍ജ് കൂടിയായതിനാല്‍ ജോലിത്തിരക്കുണ്ടെങ്കിലും ഭാര്യയുടെ വാക്കില്‍ യാത്ര വേണ്ടെന്നുവച്ചു. ചൊവ്വാഴ്ച രാവിലെ തിരിക്കാനിരിക്കെയാണ് ഒന്നരയോടെ സഹപ്രവര്‍ത്തകര്‍ ദുരന്തവാര്‍ത്ത അറിയിക്കുന്നത്. പിന്നീട് ഒന്നും ചിന്തിച്ചില്ല ചൊവ്വാഴ്ച പുലർച്ചെയുള്ള ഏറനാട് എക്സ്പ്രസിൽ ദുരന്തനാട്ടിലേക്ക് യാത്ര തിരിച്ചു. താൻ പഠിപ്പിച്ച കുട്ടികളും നാട്ടിലേക്ക് പോരുന്നതിന് തൊട്ടുമുമ്പ് കണ്ട നാട്ടുകാരും എവിടെയാണെന്ന ആശങ്കയിലാണ്…
Read Moreമുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം; രാഹുൽ ഗാന്ധിക്കെതിരേ ബിജെപി
ന്യൂഡൽഹി: രാഹുലിന്റെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി. രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കി മാറ്റിയെന്ന് അമിത് മാളവ്യ പറഞ്ഞു. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നതെന്ന് വയനാട് സന്ദർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. നിരവധി പേരെ കണ്ടു. അച്ഛന് നഷ്ടപ്പെട്ടപ്പോഴുള്ള എന്റെ അവസ്ഥ ഓര്‍മ്മവന്നു. അവര്‍ക്ക് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. എല്ലാവരെയും നഷ്ടപ്പെട്ടു. രാജ്യം ഒന്നാകെ വയനാടിനൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.
Read Moreമക്കളെ മുതലയ്ക്കരികിൽ നിർബന്ധിച്ച് നിർത്തി ഫോട്ടോയെടുപ്പ്! മാതാ പിതാക്കൾക്ക് രൂക്ഷവിമർശനം
മുതലയ്ക്ക് അരികിൽനിന്നു ഫോട്ടോ എടുക്കാൻ മക്കളെ നിർബന്ധിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. കുടുംബസമേതം സൈക്കിള്‍ യാത്ര ചെയ്യുന്നതിനിടെയാണു റോഡരികില്‍ മുതലയെ കണ്ടത്. അതോടെ സൈക്കിൾ നിർത്തി മാതാപിതാക്കൾ തങ്ങളുടെ രണ്ടു പെൺമക്കളെ ഫോട്ടോ എടുക്കുന്നതിനായി മുതലയ്ക്കരികിൽ നിൽക്കാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടികൾ പരിഭ്രാന്തരായി മുതലയ്ക്കരികിലേക്ക് നീങ്ങി നിൽക്കാൻ മടിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. എന്നാൽ, അത് അവഗണിച്ച് മക്കളെ മുതലയ്ക്കരികിൽ നിർത്തി ഫോട്ടോ എടുക്കുന്നു. വ്യത്യസ്ത തരത്തിലുള്ള വന്യജീവികളുടെ ആവാസകേന്ദ്രമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലാണ് സംഭവം. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ അലക്ഷ്യമായി കുട്ടികളെ അപകടകരമായ രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിച്ചതിനെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിച്ചു.
Read Moreമേൽവിലാസം മാഞ്ഞ് മുണ്ടക്കൈ; ആകെയുള്ളത് ഉരുൾ അവശേഷിപ്പിച്ച മൺകൂനകളും മരകഷ്ണങ്ങളും; നോവായ് മൺകൂനകൾക്ക് മേൽകണ്ട കുടുംബചിത്രങ്ങളും…
കൽപ്പറ്റ: ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്കുള്ള വഴി മനോഹരമായിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള യാത്ര. വഴിയരികിൽ തോട്ടം തൊഴിലാളികളുടെ പാടികളും കാണാം. സഞ്ചാരികൾക്ക് ഏറെ മനോഹരമായ പ്രദേശം. അതുകൊണ്ടുതന്നെയായിരിക്കാം വിനോദസഞ്ചാരികൾ മുണ്ടക്കൈയിലേക്ക് ഒഴുകിയെത്തിയത്. അങ്ങനെ നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ടായി. അതുതന്നെയായിരുന്നു ഇവിടത്തുകാരുടെ വരുമാനമാർഗവും. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ വെള്ളോലിമലയുടെ മുകളിൽ നിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസമേ തുടച്ചുനീക്കി. ഇന്നലെ രാവിലെ മുണ്ടക്കൈയിൽ എത്തിയപ്പോൾ ഇവിടെയൊരു ടൗൺ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു തരികയായിരുന്നു. ഇതിന്റെ അടയാളമായി ഏതു നിമിഷവും തകർന്നു വീഴാവുന്ന രീതിയിൽ നില്ക്കുന്ന ഒന്നോ രണ്ടോ കെട്ടിടങ്ങളും.ചെളിയിൽ പുതഞ്ഞുകിടക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും, കുട്ടികളുടെ കളികോപ്പുകൾ, വീൽചെയറുകൾ, മണ്ണുമൂടിക്കിടക്കുന്ന കാറും സ്കൂട്ടറും ജീപ്പും അടക്കമുള്ള വാഹനങ്ങൾ… പാടികൾ നിന്ന സ്ഥലത്ത് മൺകൂനകൾ മാത്രം… അങ്ങനെ മുണ്ടക്കൈയുടെ പഴയ മനോഹാരിത ഇനിയില്ലെന്നു വിശ്വസിക്കുക പ്രയാസകരമായ ഒന്നായി മാറും. വീടുകളുടെ…
Read Moreസ്ക്രീൻ സമയം പരിമിതപ്പെടുത്തി, ഫോൺ ഉപയോഗിക്കുന്നതിന് നിരന്തരമായി ശകാരിച്ചു; മാതാപിതാക്കൾക്കെതിരെ പരാതി നൽകി സഹോദരങ്ങൾ
മൊബൈൽ ഫോണിന്റെയും ടിവിയുടെയും അമിത ഉപയോഗത്തിന്റെ പേരിൽ മാതാപിതാക്കളുടെ നിരന്തരമായ ശകാരത്തിൽ മനംനൊന്ത് 21 വയസ്സുള്ള ഒരു പെൺകുട്ടി 8 വയസ്സുള്ള സഹോദരനൊപ്പം പോലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കൾക്കെതിരെ പരാതി നൽകി. ഇൻഡോർ നഗരത്തിലെ ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് രക്ഷിതാക്കൾ ഹൈക്കോടതിയിൽ എത്തി. കുട്ടികൾ പോലീസ് സ്റ്റേഷനിലെത്തി രക്ഷിതാക്കൾ തങ്ങളെ ശകാരിക്കുകയും മൊബൈൽ ഉപയോഗിച്ചതിന് മർദിക്കുകയും ചെയ്തതായി പരാതിപ്പെട്ടന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ ധർമേന്ദ്ര ചൗധരി പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതു മുതൽ രണ്ട് കുട്ടികളും അമ്മായിയുടെ കൂടെയാണ് താമസിക്കുന്നത്. എഫ്ഐആർ ഫയൽ ചെയ്യുന്നതിനുമുമ്പ്, കുട്ടികൾ മൊബൈലിനും ടിവിക്കും അടിമപ്പെടുന്നത് ഓരോ രക്ഷിതാക്കളെയും…
Read Moreഅപ്പോഴും മഴ തിമര്‍ത്തു പെയ്യുകയായിരുന്നു… വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ രക്തസാക്ഷിയായി അധ്യാപകൻ മാത്യു; പണിതീരാത്ത വീടിന് മുന്നിൽ ചേതനയറ്റ ശരീരം കടത്തിയപ്പോൾ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം
കോഴിക്കോട്: ഉരുള്‍ താണ്ഡവമാടിയ വിലങ്ങാട് മഞ്ഞച്ചീളിയിലെ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്ക് മുറിച്ചു കടന്ന് അവര്‍ ശവമഞ്ചമേറി നടന്നു. ഒരു നാടിനെ രക്ഷിക്കാന്‍ അര്‍ധരാത്രിയില്‍ സ്വന്തം ജീവന് നല്കിയ രക്തസാക്ഷി മാത്യു കുളത്തിങ്കലിന്റെ അവസാന യാത്രയായിരുന്നു അത്. പണി തീരാത്ത വീടിന്റെ ഉമ്മറത്ത് മാത്യുവിന്റെ ചേതനയറ്റ ശരീരം കിടത്തി. സ്വപ്നം സാക്ഷാത്കരിക്കാനാകാതെ അദ്ദേഹം മടങ്ങുമ്പോള്‍ കണ്ടു നിന്നവര്‍ കണ്ണീരണിഞ്ഞു. അപ്പോഴും മഴ തിമര്‍ത്തു പെയ്യുകയായിരുന്നു.കോഴിക്കോട് വിലങ്ങാട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ ഉരുള്പൊട്ടലിലാണു കുമ്പളച്ചോല ഗവ.എല്‍പി സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായ മാത്യുവിനെ കാണാതായത്. മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയ വിവരമറിഞ്ഞ് നാട്ടുകാരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. സുരക്ഷിതസ്ഥാനങ്ങളിലേക്കു വീട്ടുകാരെ മാറ്റുകയായിരുന്നു ലക്ഷ്യം. ഒപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. പെട്ടെന്നാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ വന്നത്. രക്ഷപ്പെടാന്‍ മാത്യു തൊട്ടടുത്ത കടയുടെ വരാന്തയിലേക്കു കയറി നിന്നു. സുഹൃത്തുക്കള്‍ എതിര്‍വശത്തുള്ള വീട്ടിലേക്കു ഓടിക്കയറി. മാത്യുവിനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ കയറുമായി വരുമ്പോഴേക്കും…
Read Moreവയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സഹായം ആവശ്യപ്പെടട്ടെ, എന്നിട്ട് ആലോചിക്കാം; സുരേഷ് ഗോപി
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ ധനസഹായം നൽകാൻ സമയമായിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സഹായം ആവശ്യപ്പെടട്ടെ. എന്നിട്ട് സഹായത്തിനെക്കുറിച്ച് ആലോചിക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് നിങ്ങൾ നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കുത്തിത്തിരിപ്പുണ്ടാക്കരുത്. മാധ്യമങ്ങള്‍ വെറുതെ രാഷ്ട്രീയ വക്താക്കളാകരുത്. ജനങ്ങള്‍ക്ക് എത്തേണ്ടത് എത്തും. നിങ്ങളുടെ ചോദ്യത്തില്‍ നല്ല കുത്തിത്തിരിപ്പുണ്ട്. ഇതുവരെ എന്ത് ഇടപെടല്‍ നടത്തി എന്ന് നിങ്ങളോട് പറയേണ്ട കാര്യമില്ല, എന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Read Moreഇന്ത്യനോ കറുത്തവർഗക്കാരിയോ; കമല ഹാരിസിനെതിരേ വംശീയാധിക്ഷേപം നടത്തി ട്രംപ്
വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരേ വംശീയാധിക്ഷേപം നടത്തി എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ്. കമല ഇന്ത്യനോ കറുത്തവർഗക്കാരിയോ എന്നായിരുന്നു ട്രംപിന്റെ ചോദ്യം. വിഭജനത്തിന്റെയും അനാദരവിന്റെയും പഴയ പ്രദർശനം തന്നെയാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കമല തിരിച്ചടിച്ചു. കമല ഹാരിസ് കറുത്തവർഗക്കാരിയാണെന്ന് തനിക്കറിയില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു. “താൻ കറുത്തവർഗക്കാരിയാണെന്ന് അവർ അവകാശപ്പെടുന്നതുവരെ എനിക്കതറിയില്ലായിരുന്നു. അവരുടെ ഏഷ്യൻ-അമേരിക്കൻ പൈതൃകമാണ് അവർ എടുത്തുകാട്ടിയിരുന്നത്. വളരെ നാളുകളായി കമല ഇന്ത്യൻ വംശജയാണെന്നാണു ഞാൻ ധരിച്ചിരുന്നത്. കറുത്തവർഗക്കാരിയെന്ന് അടുത്തിടെ അവർ പറയുന്നതുവരെ എനിക്കതറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വംശജയായി അറിയപ്പെടാൻ താത്പര്യപ്പെടുന്നു. അതുകൊണ്ട് എനിക്കറിയില്ല. അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ?”– ട്രംപ് ചോദിച്ചു. ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ട്രംപിന്റെ പരാമർശത്തിനു ഹൂസ്റ്റണിൽ നടന്ന പരിപാടിയിലാണ് കമല ഹാരിസ് മറുപടി…
Read Moreഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമനെയ്
ടെഹ്റാൻ: ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമനെയ് ഉത്തരവിട്ടതെന്നാണു റിപ്പോർട്ട്. പരമോന്ന നേതാവിന്റെ നിർദേശം തീർച്ചയായും യുക്തമായ സമയത്ത്, യുക്തമായ സ്ഥലത്ത് നടപ്പാക്കുമെന്ന് ഇന്നലെ ടെഹ്റാനിൽ ഹനിയയുടെ വിലാപയാത്രയിൽ സംസാരിക്കവേ ഇറേനിയൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ് പറഞ്ഞു. അതേസമയം, അടുത്ത ദിവസങ്ങളിൽ തന്റെ രാജ്യം ശത്രുക്കൾക്ക് ‘തകർപ്പൻ പ്രഹരങ്ങൾ’ നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണു മുന്നിലെന്നും അദ്ദേഹം ഇസ്രേലികൾക്ക് മുന്നറിയിപ്പ് നൽകി. ബെയ്റൂട്ടിൽ നടത്തിയ ആക്രമണം മുതൽ എല്ലാ ഭാഗത്തുനിന്നും ഭീഷണികൾ വരുന്നുണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും നെതന്യാഹു…
Read More