നിലമ്പൂര്‍: ഉരുൾപൊട്ടലിൽ കാണാതായ ചൂരല്‍മലയിലെ മുരുകന്റെ ഭാര്യ ജിഷയുടെ കൈപ്പത്തി തിരിച്ചറിയാൻ സഹായകമായത് വിരലിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം. നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ ജിഷയുടെ കൈ ഏറ്റെടുക്കും. ഇന്നലെ വൈകുന്നേരമാണ് ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കൈ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ആംബുലന്‍സുകള്‍ പോകുന്നത് നിര്‍ത്തിവച്ചിരുന്നതിനാല്‍ അടുത്ത ദിവസം മൃതദേഹങ്ങളുടെ കൂടെ അയയ്ക്കാമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. ചാലിയാര്‍ പുഴയില്‍നിന്ന് വെള്ളിയാഴ്ച ലഭിച്ചതാണ് ജിഷയുടെ കൈ ഭാഗം. കൈവിരലില്‍ മുരുകന് എന്ന് പേരെഴുതിയ മോതിരം കണ്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മേപ്പാടി പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോടഞ്ചേരിയില്‍നിന്ന് അച്ഛന് രാമസ്വാമിയും ബന്ധുക്കളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം കണ്ട് കൈ ജിഷയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. ദുഃഖം ഉള്ളിലൊതുക്കി ജിഷയുടെ കൈ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്…
Read MoreDay: August 3, 2024
രക്ഷാപ്രവർത്തനത്തിന് പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി ദൗത്യസംഘം
കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി നിലമ്പൂര്‍ മുണ്ടേരി വനത്തിലൂടെ പോയി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി. പോത്തുകല്ല് സ്വദേശികളായ മൂന്നുപേരെയാണ് കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. ചാലിയാർ പുഴ കടന്ന് ഇന്നലെയാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 343 ആയി. ഇരുന്നൂറിറയന്പതിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ രക്ഷിക്കാനായിരുന്നു ശ്രമം. ചാലിയാറില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരച്ചിലിന് ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാറുകള്‍ എത്തിക്കും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreവയനാടിന് കൈത്താങ്ങാകാൻ നാലാം ക്ലാസുകാരൻ; സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രേയസ്
കാഞ്ഞിരം: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കിളിരൂർ എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ശ്രേയസ് വി. എസ്. സ്വന്തമായി ഒരു സൈക്കിൾ വേണമെന്ന് പല നാളായി കൊതിച്ചിരിക്കുകയായിരുന്നു ശ്രേയസ്. അതിനായി തന്റെ കുഞ്ഞി കുടുക്കയിൽ കിട്ടുന്ന പണമെല്ലാം സൂക്ഷിച്ച് വച്ചു. അപ്പോഴാണ് നിനച്ചിരിക്കാതെ വയനാട്ടിൽ സമഭവിച്ച മഹാ ദുരന്തം ശ്രേയസിനെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു. തന്റെ പ്രായമുള്ളവർ ജീവിതത്തിനും മരണത്തിനുമിടയിൽ കൈകാലിട്ടടിച്ച നിമിഷങ്ങളോർത്തപ്പോൾ സൈക്കിൽ മോഹമെല്ലാം ഈ മിടുക്കൻ കാറ്റിൽ പറത്തി. വീടു നഷ്ടപ്പെട്ട് ഇനി എന്താണ് ഭാവി എന്നറിയാതെ വിലപിക്കുന്ന വയനാട് ജനതയ്ക്കായി ഈ മൂന്നാം ക്ലാസുകാരൻ തന്റെ കുടുക്കയിലുള്ള പണം നൽകാമെന്ന് തീരുമാനിച്ചു. കുഞ്ഞു…
Read Moreവയനാട് ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍, പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. 215 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 87 സ്ത്രീകള്‍, 98 പുരുഷന്മാര്, 30 കുട്ടികളുമാണ്. 148 മൃതദേഹങ്ങള്‍ കൈമാറി, ഇനി 206 പേരെ കണ്ടെത്തണം. 81 പേര് പരുക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. 67 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ സര്‍വമത പ്രാര്‍ഥനയോടെ സംസ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരച്ചിലിന് ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാറുകള്‍ എത്തിക്കും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ചുമതല കൈകാര്യം ചെയ്യന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. ധനസെക്രട്ടറിയുടെ കീഴിലാകും ഉദ്യോഗസ്ഥൻ. ദുരുപയോഗം തടയാന്‍ ക്യു ആര്…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; എറണാകുളത്ത് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് ജില്ലയില്‍ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറലിലാണ് ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം റൂറലില്‍ ഒരു കേസും കൊച്ചി സിറ്റിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ സൈബര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 39 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. വ്യാജ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Read Moreവാഹനത്തിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ കടന്നുകളഞ്ഞ യുവാവ് പിടിയിൽ
മണിമല: വാഹനത്തിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ കബളിപ്പിച്ചു കടന്നുകളയുന്ന യുവാവിനെ പോലീസ് പിടികൂടി. പൂവരണി മാറാട്ടുകളത്ത് ജോയൽ ജോസ് ജോർജ് (28) ആണ് അറസ്റ്റിലായത്. രാത്രിയിൽ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചശേഷം 4,000 രൂപയ്ക്കു മുകളിൽ പെട്രോൾ നിറയ്ക്കുകയും ശേഷം ജീവനക്കാരോട് ഓൺലൈനായി പണം അടച്ചിട്ടുണ്ടെന്നു പറയുകയും ജീവനക്കാർ പരിശോധിക്കുമ്പോൾ കാറുമായി കടന്നുകളയുകയുമാണു പ്രതിയുടെ രീതി. പരാതിയെത്തുടർന്നു മണിമല പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്നാണു ജോയൽ പിടിയിലായത്. ഇയാളുടെ വാഹനത്തിന്റെ ഡിക്കിയിൽനിന്നു നിരവധി വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകാപ്പ ചുമത്തി യുവതിയെ നാടുകടത്തി; ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
തലയോലപ്പറമ്പ്: ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കി. ബ്രഹ്മമംഗലം മണിയൻകുന്നേൽ അഞ്ജന ആർ.പണിക്കരെ (36)യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒന്‍പത് മാസത്തേക്കു നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ജനയ്ക്കു തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്റ്റേഷനുകളിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Read Moreസ്വകാര്യബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികനു പരിക്കേറ്റു; മരിച്ചെന്നു കരുതി ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു
കോട്ടയം: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റു. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചെന്നുകരുതി ബസ് നടുറോഡില്‍ ഉപേക്ഷിച്ചു ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു ഒന്നോടെ തിരുനക്കര മൈതാനത്തിനു സമീപമാണ് അപകടമുണ്ടായത്. മൈതാനം ഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് സ്കൂട്ടറിലിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരന് റോഡില്‍ വീണു. സ്കൂട്ടര്‍ ഇടിച്ചുനിരക്കി അല്‍പ്പദൂരം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ കയറിയതായി ഭയന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബസ് റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കുമുണ്ടായി. കുറച്ചു സമയത്തിനുശേഷം പോലീസ് എത്തിയാണ് ബസ് നടുറോഡില്‍നിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമംഗലാപുരം ബസ് സ്റ്റാൻഡിൽ മലയാളികൾ ആലുവ സ്വദേശിയെ കൊള്ളയടിച്ചു
ആലുവ: മൂകാംബിക ദർശനത്തിന് പോയി മടങ്ങിയ ആലുവ സ്വദേശിയെ രണ്ട് മലയാളികൾ ചേർന്ന് മംഗലാപുരം ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് മർദ്ദിച്ച് തള്ളി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46) ആണ് ക്രൂരമായ മർദ്ദനത്തിനും കൊള്ളയടിയ്ക്കും ഇരയായത്. രണ്ട് പവൻ തൂക്കമുള്ള സ്വർണമാല, ഒരു പവൻ തൂക്കമുള്ള കൈചെയിൻ, അര പവൻ തൂക്കമുള്ള മോതിരവും സ്മാർട്ട് വാച്ചും 20,000 രൂപ, എടിഎം, പാൻ കാർഡ് എന്നിവ സൂക്ഷിച്ചിരുന്ന പേഴ്സുമാണ് ബോധം കെടുത്തി തട്ടിയെടുത്തത്. വസ്ത്രങ്ങളും അഴിച്ചെടുത്ത ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്. കഴിഞ്ഞ മാസം 27ന് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 28ന് വൈകിട്ട് ഉഡുപ്പി ക്ഷേത്രത്തിലും ഷിബു ദർശനം നടത്തി. രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി. ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം ബസിനായി സ്റ്റാൻഡിൽ കാത്തിരുന്നു. ഈ സമയം…
Read Moreവയനാടിന് കൈത്താങ്ങ്: ഒരു ദിവസത്തെ വരുമാനം നൽകി മൂഴിപ്പാറ ബസ് ഉടമയും തൊഴിലാളികളും
വയനാടിന് കൈത്താങ്ങായി ഒരു ദിവസത്തെ വരുമാനം മാറ്റിവച്ച് സ്വകാര്യ ബസുകള്‍. കോട്ടയം-ചങ്ങനാശേരി, കോട്ടയം-ഞാലിയാകുഴി, കോട്ടയം-കുമരകം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മൂഴിപ്പാറ ട്രാവല്‍സിന്റെ ഏഴു ബസുകളുടെ ഇന്നലത്തെ സര്‍വീസാണു വയനാടിനു കൈത്താങ്ങായി സർവീസ് നടത്തിയത്. ദുരന്തഭൂമിയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ കണ്ട ബസുടമയായ കൊച്ചുമോന്, മൂഴിപ്പാറ ബസിലെ ജീവനക്കാരുടെ മുന്പിൽ ഈ ആശയം അവതരിപ്പിക്കുകയായിരുന്നു. പൂര്‍ണമനസോടെ ഉടമയുടെ നിര്‍ദ്ദേശം അംഗീകരിച്ച 14 ജീവനക്കാര്‍ തങ്ങളുടെ ഒരുദിവസത്തെ ശമ്പളം വേണ്ടെന്നുവച്ചു. ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കളക്ഷന്‍ ബക്കറ്റുകളിലാണ് ബസുകളില്‍ യാത്ര ചെയ്തവര്‍ നല്കിയ തുക സ്വീകരിച്ചത്. വയനാടിനൊരു കൈത്താങ്ങ് എന്ന് നാമകരണം ചെയ്ത യാത്രയിലൂടെ ലഭിച്ച തുക കോട്ടയം ജില്ലാ കളക്ടര്‍ക്കു കൈമാറും.
Read More