ചങ്ങനാശേരി: സൈബർ തട്ടിപ്പിൽ നട്ടംതിരിഞ്ഞ് കേരളാ പോലീസ്. അടുത്തിടെ അരങ്ങേറിയ “വ്യാജ സിബിഐ’ തട്ടിപ്പിലൂടെ കോടികളാണു നഷ്ടമായത്. കഴിഞ്ഞ പത്തുവര്‍ഷമായി സോഷ്യല്‍ മീഡിയകളിലൂടെ പണത്തട്ടിപ്പു പെരുകുമ്പോള്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് ചുരുക്കം കേസുകളിലാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. നിങ്ങളുടെ അക്കൗണ്ട് മരവിച്ചതായും ഫോണ്‍ ഡീറ്റെയില്‍സും ഒടിപിയും മറ്റും ആവശ്യപ്പെട്ടുമുള്ള വ്യാജ ഫോണ്‍കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സിബിഐ ചമഞ്ഞ് വെര്‍ച്യല്‍ അറസ്റ്റിലൂടെയാണ് പുത്തന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ചയിലാണ് കേരളത്തെ ആശങ്കയിലും ഒപ്പം കൗതുകത്തിലുമാക്കിയ വെര്‍ച്യല്‍ അറസ്റ്റ് എന്ന പുത്തന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറിയത്. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മൊബൈല്‍ ഫോണിലൂടെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി കുറ്റവാളികള്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതും കോളജ് വിദ്യാര്‍ഥിനിയായ മകളെ രക്ഷിക്കാന്‍ ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയോടു പണം ആവശ്യപ്പെട്ട് ലഭിച്ച ഫോണ്‍കോളുമാണ്…
Read MoreDay: August 12, 2024
ഹെഡ് ആൻഡ് നെക്ക് കാൻസർ; എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ്
വായയിലും തൊണ്ടയിലും അൾസർ പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗതിയിൽ എടുക്കുക. ഇത്തരത്തിൽ പരിശോധന നടത്തിയതിനു ശേഷം കാൻസർ ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമാണ് ചികിത്സ ആരംഭിക്കുക. സ്കാനിംഗ് ആദ്യം തന്നെ ഏത് സ്റ്റേജ് എത്തി എന്നറിയാനായി സ്കാനിംഗ് നടത്തുന്നു. തുടക്കമാണെങ്കിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്യും. അല്ലെങ്കിൽ സിടി സ്കാൻ ചെയ്യും. അഡ്വാൻസ്ഡ് സ്റ്റേജ് എത്തിയിട്ടുണ്ടെങ്കിൽ പെറ്റ് സ്കാന്‍ വേണ്ടി വന്നേക്കും. ചികിത്സാമാർഗങ്ങൾ മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകളുടെ ചികിത്സയിൽ വിവിധ രീതികൾ ഉപയോഗിക്കുന്നു സർജറി കാൻസറിന്റെയോ ട്യൂമറിന്റെയോ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക. കീമോതെറാപ്പി കീമോതെറാപ്പി മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക. റേഡിയേഷൻ റേഡിയേഷൻ ചികിത്സ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക. ടാർഗെറ്റഡ് തെറാപ്പി ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച്കാൻസർ കോശങ്ങളെ ഇല്ലാതാക്കുക. ഇമ്യൂണോ തെറാപ്പി ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നീക്കം…
Read Moreപിറവത്ത് സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തു; കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു
പിറവം: സ്വകാര്യബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തതായി പരാതി. പിറവത്ത് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കൈയേറ്റ സംഭവമുണ്ടായത്. കഴിഞ്ഞ എട്ടിന് രാത്രിയാണ് എറണാകുളം-പിറവം-കൂത്താട്ടുകുളം റൂട്ടിലോടുന്ന അഷ്റിക ബസിന്റെ ഡ്രൈവർ ലിനേഷിനെ ആക്രമിച്ചത്. മുളന്തുരുത്തിക്കടുത്ത് വെട്ടിക്കുളത്തുവച്ച് ബസ്, ഒരു സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെയെത്തി തോട്ടപ്പടിയിൽവച്ച് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറഞ്ഞിരുന്നുവത്രെ. തുടർന്ന് പിറവത്ത് ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരക്കെ വീണ്ടും കാറിലെത്തിയ സംഘം ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. സ്ത്രീകളടക്കമുള്ളവർ കാറിലുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏറെ വിവാദമായിത്തീർന്നിരിക്കുകയാണ്. പ്രശ്നത്തിൽ ബസ് തൊഴിലാളി യൂണിയൻ-സിഐടിയു ഇടപെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കാറിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
Read Moreഓണ്‍ലൈന്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്; ഇടനിലക്കാരന് ലാവോസില്‍; തട്ടിപ്പ് സംഘത്തെ തേടി പോലീസ്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ചൈനീസ് കമ്പനിക്ക് കൊച്ചിയില്‍ നിന്നും ആളുകളെ വിറ്റ കേസില്‍ മലയാളിയായ ഇടനിലക്കാരന് ലാവോസില്‍ തുടരുന്നത് കേസ് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. സമാന രീതിയില്‍ തട്ടിപ്പ് ഇരയായി നൂറുകണക്കിന് ആളുകള്‍ ലാവോസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താന്‍ പോലീസിന് ഇടനിലക്കാരന് എന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് മനസിലാക്കിയതോടെ ഇയാള്‍ ലാവോസില്‍ തുടരുകയാണ്. അതിനിടെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ എംബസിയെ വിവരം അറിയിക്കാനുള്ള നടപടികള്‍ പോലീസ് ആരഭിച്ചു. ഇതിനായി പോലീസ് റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ച് അവിടെനിന്ന് സംസ്ഥാന സര്‍ക്കാര്‍ വഴി വിദേശകാര്യ മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകും നീക്കം.കൊച്ചിയില്‍ നിന്നും ലാവോസിലേക്ക് പോയ സംഘത്തെ ഇവിടെ എത്തിച്ചതിലടക്കം ഇടനിലനിന്ന മലയാളിയായ ഇടനിലക്കാരനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ജോലി തട്ടിപ്പിനിരയായ കംബോഡിയയില്‍ നിന്നും കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയവരില്‍ നിന്നും…
Read Moreമലയാളികളെ പഠിച്ച് തട്ടിപ്പു സംഘം, തട്ടിപ്പ് പഠിക്കാതെ മലയാളി… മകളിൽ നിന്നും കഞ്ചാവ് പിടിച്ചു, കുട്ടിക്ക് കഞ്ചാവ് സംഘങ്ങളുമായി ബന്ധം; മകളുടെ ഭാവിയോർത്ത പിതാവിന് നഷ്ടം ലക്ഷങ്ങൾ
ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിയായ മകളെ രക്ഷിക്കാൻ പിതാവ് മുടക്കിയത് ലക്ഷങ്ങളെന്ന് സൈബർ പോലീസ് അറിയിച്ചു. എംബിബിഎസിന് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പറഞ്ഞു. മകൾക്ക് ഫോൺ കൈമാറിയെങ്കിലും ഞരക്കവും മൂളലും മാത്രമാണ് ഉണ്ടായത്. പോലീസ് സ്റ്റേഷനാണെന്ന് തോന്നിപ്പിക്കാൻ ഇടയ്ക്കിടക്ക് വയലർസ് സെറ്റ് ശബ്ദവും കേൾപ്പിച്ചു. നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ലെന്നും വലിയൊരു തുക തന്നാൽ പെൺകുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറഞ്ഞു. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പിതാവിനെ സംഘം പിരിമുറുക്കത്തിലാക്കി. ഒടുവിൽ തട്ടിപ്പ് സംഘം പറയുന്ന പണം നൽകി. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു…
Read Moreബാറിനുള്ളിൽ സംഘർഷം; ചോദ്യം ചെയ്ത യുവാവിന്റെ കഴുത്തിന് കുത്തിപരിക്കേൽപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. കണ്ണേറ്റ് മുക്ക് സ്വദേശി അലക്സ് (32) നാണ് കുത്തേറ്റത്. വയറിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബാറിനകത്തിരുന്ന മദ്യപിക്കുകയായിരുന്ന അലക്സിന്റെ അടുത്ത ടേബിളിലിരുന്ന് രണ്ട് പേർ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനെ അലക്സ് ചോദ്യം ചെയ്തു. പുറത്തിറങ്ങിയപ്പോഴാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. തന്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം; ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനങ്ങൾ നിരോധിക്കണം; സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ131 വില്ലേജുകളിൽ ഖനനം, മണ്ണെടുപ്പ്, മരം മുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യാപാരം തുടങ്ങിയവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കാൻ സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreവയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായി: ടൗൺഷിപ്പിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreതലസ്ഥാനത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം; വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതായി വിവരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 24 കാരിയായ നാവായിക്കുളം സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവിൽ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read Moreബംഗ്ലാദേശിൽ നീതിക്കായി ലക്ഷങ്ങളുടെ ന്യൂനപക്ഷ റാലി
ധാക്ക: ബംഗ്ലാദേശിൽ ഷേഖ് ഹസീന ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിൽ വൻ പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഹസീന ഭരണകൂടം വീണ അഞ്ചാം തീയതി മുതൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ട 205 സംഭവങ്ങളുണ്ടായി. ബംഗ്ലാദേശിലെ 64 ജില്ലകളിൽ 52ലും ന്യൂനപക്ഷങ്ങൾ അക്രമം നേരിട്ടു. ഹസീനയുടെ അവാമി ലീഗ് പാർട്ടി നേതാക്കളായ രണ്ടു ഹൈന്ദവർ കൊല്ലപ്പെടുകയും നൂറു കണക്കിനു ഹൈന്ദവർക്കു പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിനു ഹൈന്ദവർ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ചിറ്റഗോംഗിലെ ചിരാഗി പഹാർ ചത്വരത്തിൽ നടന്ന റാലിയിൽ ഏഴു ലക്ഷത്തോളം ഹൈന്ദവർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. സെൻട്രൽ ധാക്കയിലെ ഷാബാഗിൽ റാലി മൂലം മണിക്കൂറുകൾ ഗതാഗതം നിലച്ചു. ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുസ്ലിംകളും…
Read More