കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂഴിക്കൽ എം.ആർ. ഹൈപ്പർ മാർക്കറ്റാണ് പൂട്ടിച്ചത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ബർഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 131 രൂപയുടെ ചിക്കൻ ഫ്രൈഡ് ബർഗറാണ് ഓർഡർ ചെയ്ത് കഴിച്ചത്. ഓഗസ്റ്റ് 13നായിരുന്നു സംഭവം.
Read MoreDay: August 16, 2024
മമ്മൂക്കയെ ഒന്നു കെട്ടിപ്പിടിക്കണം; ആരാധികയുടെ ആഗ്രഹം സാധിച്ച് മമ്മൂക്ക
കുട്ടി ആരാധികയെ ചേർത്ത് പിടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്നൊരു പരിപാടിയിലാണ് ആരാധികയുടെ ആഗ്രഹം മമ്മൂട്ടി സാധിച്ചു കൊടുത്തത്. വേദിയിൽ എത്തിയ ആരാധിക തനിക്ക് മമ്മൂട്ടിയെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞതോടെ താരം പെൺകുട്ടിടയെ അടുത്തേക്ക് വിളിക്കുകയായിരുന്നു. താൻ ആദ്യമായിട്ടാണ് ഇത്രയും താരങ്ങളെ ഒരുമിച്ച് കാണുന്നതെന്നും വളരെ സന്തോഷമായെന്നുമാണ് കുട്ടി വേദിയിലെത്തിയതിന് പിന്നാലെ പറഞ്ഞത്.
Read Moreഒരു മനുഷ്യനെ പോര്‍ഷെ കാറില്‍ കയറ്റിയ മറ്റൊരു മനുഷ്യന്; ഹൃദയം കീഴടക്കിയെന്ന് നെറ്റിസണ്‍സ്
ഈ ലോകത്ത് എല്ലാവരും സമ്പന്നരല്ലല്ലൊ. എന്നാല്‍ എല്ലാവര്ക്കും ഹൃദയവും സ്വപ്നവുമുണ്ട്. ചിലര്‍ അത് മനസിലാക്കും. തങ്ങളുടെ സൗഭാഗ്യങ്ങളില്‍ മറ്റുള്ളവരെയും കരുതാന്‍ ശ്രമിക്കും. മറ്റു ചിലര്‍ എല്ലാം എന്നും തനിക്കൊപ്പം ഉണ്ടാകുമെന്ന് കരുതി അഹങ്കരിച്ച് നടക്കും. ഇപ്പോഴിതാ ഒരു ഭിന്നശേഷിക്കാരനായ യുവാവിനോട് പണക്കാരനായ മറ്റൊരു യുവാവ് ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഭിന്നശേഷിക്കാരനായ ആ പാവപ്പെട്ട മനുഷ്യന് ആഡംബരകാറായ പോര്‍ഷെ കണ്ടപ്പോള്‍ അതിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നു. ഈ സമയം കാറിന്റെ ഉടമയായ ചെറുപ്പക്കാരന് “എന്താണ് കാണിക്കുന്നതെന്ന്’ ചോദിച്ച് അടുത്തെത്തുന്നു. പേടിച്ചരണ്ട യുവാവ് ഓടിപ്പോകാന്‍ ശ്രമിക്കുന്നു. എന്നാല്‍ പോര്‍ഷെയുടെ ഉടമ അയാളെ പിടിച്ചുനിര്‍ത്തി മൊബൈലിലെ ചിത്രങ്ങള്‍ നോക്കുന്നു. ആ ചെറുപ്പക്കാരന് ഈ ഭിന്നശേഷിക്കാരനെ ഉപദ്രവിച്ചേക്കാം എന്നാണ് മിക്കവരും കരുതുക. എന്നാല്‍ അയാള്‍ അവനോട് നല്ല ചിത്രങ്ങള്‍ താന്‍ പകര്‍ത്തിത്തരാം എന്ന് പറയുന്നു. അയാള്‍ ചിത്രങ്ങള്‍ പകര്‍ത്തുക…
Read Moreബണ്‍ തൊപ്പി ധരിച്ച തീവണ്ടിയാത്രക്കാരന്; വിചിത്രമായ കാഴ്ച
ആളുകള്‍ വ്യത്യസ്തമായ വസ്ത്രധാരണങ്ങള്‍ നടത്താറുണ്ടല്ലൊ. ചിലര്‍ സ്വന്തമായ ഒരു സ്റ്റെെല്‍ തീര്‍ക്കും. അത് പലരിലും കൗതുകം ജനിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തുന്നു. നമ്മുടെ നാട്ടിലേതും വെറെെറ്റി ലുക്കുകള്‍ പരീക്ഷിക്കുന്നവരാണ് പുറം രാജ്യത്തുള്ളവര്‍. ഇപ്പോഴിതാ വേറിട്ടൊരു തൊപ്പിക്കാരന് നെറ്റസിണ്സിന്റെ ശ്രദ്ധ കവരുന്നു. ന്യൂയോര്‍ക്ക് സിറ്റി സബ്വേയിലാണ് സംഭവം. ലെക്സിംഗ്ടണ്‍ അവന്യൂ ലൈനില്‍ ആളുകള്‍ മെട്രൊ ട്രെയിനില്‍ കയറിയപ്പോള്‍ അവര്‍ക്കിടയിലായി വേറിട്ടൊരാള്‍ നിന്നു. കാരണം അയാളുടെ തലയില്‍ തൊപ്പിയായി ഉണ്ടായിരുന്നത് ബണ്‍ ആയിരുന്നു. വിഗ്ഗോ മറ്റൊ ആണെന്ന് ആദ്യം തോന്നുമെങ്കിലും അതായിരുന്നില്ല. സഹയാത്രികന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആ തൊപ്പി ഒരു റൊട്ടി ബണ്‍ ആണെന്ന് വ്യക്തം. ഓഗസ്റ്റില്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ നിരവധി കമന്റുകളെത്തി. “സ്റ്റെെല്‍ നല്ലതാണ് പക്ഷെ അന്നം അമൂല്യമാണ്’ എന്നാണൊരാള്‍ കുറിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreട്രെയിന്‍ ചുറ്റുമതിലായുള്ള റെയില്‍വേ ജീവനക്കാരന്; വൈറലായി വീഡിയോ
ആളുകള്‍ തങ്ങളുടെ വീടുകളെ മോടി പിടിപ്പിക്കാനും വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ടല്ലൊ. കലാപരമായ മനസുള്ളവര്‍ തങ്ങള്‍ക്കിഷ്ടമുള്ള പരീക്ഷണങ്ങളൊക്കെ വീട്ടില്‍ നടത്തും. വീടിന്റെ ആകൃതിയൊ കിണറിന്റെ പൂക്കൂട ആകൃതിയൊ ഒക്കെ അതിന്റെ തെളിവാണല്ലൊ. ഇത്തരത്തില്‍ വേറിട്ട ഒന്ന് അങ്ങ് കോഴിക്കോടും കാണാം. ഇവിടെ പാലങ്ങാട് എന്നയിടത്തെ മുഹമ്മദ് എന്നയാളുടെ വീടാണ് ഈ ഗണത്തിലുള്ളത്. എക്സിലെത്തിയ ഒരു വീഡിയോയില്‍ ഈ വീടിന്റെ വേറിട്ട ചുറ്റുമതിലിന്റെ കാര്യം കാട്ടുന്നു. ഒരു ട്രെയിനിന്റെ ആകൃതിയിലാണിത്. എന്ജിന് മുതല്‍ കംമ്പാര്‍ട്ടുമെന്റുകള്‍ വരെ കാണാം. ദൃശ്യങ്ങളില്‍ ഒറ്റക്കാഴ്ചയില്‍ ഒരു ട്രെയിന്‍ റോഡിന്റെ വശത്ത് എന്നാണ് തോന്നുക. പിന്നീടാണ് ഇതൊരു ചുവരാണെന്ന് മനസിലാകുന്നത്. വീട്ടുടമ റെയില്‍വേ ജീവനക്കാരനെന്നാണ് ദൃശ്യങ്ങളിൽ പറയുന്നത്. അദ്ദേഹം കല്ലായി റെയില്‍വേ സ്റ്റേഷനിലാണത്രെ ജോലി ചെയ്യുന്നത്. 2019 ലാണ് ഈ ഭിത്തി കെട്ടിയതെന്നാണ് വിവരം. എന്തായാലും എഞ്ചിന്, എസി കോച്ചുകള്‍ എന്നിവയടക്കമുള്ള ഈ ചുവര് അറിഞ്ഞവര്‍ക്ക് കൗതുകം…
Read Moreനീതിക്കായി പ്രതിഷേധം: സംസ്ഥാനത്ത് ജൂനിയർ ഡോക്ടർമാര്‍ പണിമുടക്കുന്നു; ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചു
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്ക് തുടങ്ങി. ഒപി , വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കുന്നുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവ ആവശ്യപ്പെട്ട് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ഭാഗമായാണ് കേരളത്തിലെ 24 മണിക്കൂർ പണിമുടക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ ഇന്നലെ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. ഐ.എം.എ ശനിയാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട് .
Read Moreഅർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; തെരച്ചിലിന് നാവികസേനയ്ക്കൊപ്പം മൽപെ സംഘവും
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്കൊപ്പം ഈശ്വർ മൽപെയും സംഘവും ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തും. അർജുന്റെ ലോറിയിലെ തടി കെട്ടാൻ ഉപയോഗിച്ച കയറും ലോഹഭാഗവും കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. നാവികസേന ഈ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് വടം ഉപയോഗിച്ച് ബന്ധിപ്പിച്ച് ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ കഴിയുന്ന റഫ് ടെറൈൻ ക്രെയിൻ ഇന്ന് ഷിരൂരിൽ എത്തിക്കും. പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി ഗോവയിൽ നിന്ന് ഡ്രജൻ തിങ്കളാഴ്ചയോടെ എത്തിക്കുമെന്ന് ജില്ലാ ഭരണകുടം അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾക്ക് താമസമുണ്ടാകുമെന്നണ് സൂചന.
Read Moreസംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ച്ച വരെ അതിശക്തമായ ശക്തമായ മഴയ്ക്കും തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ…
Read More