കാബൂൾ: അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ കാമ്പയിൻ താലിബാൻ നിരോധിച്ചു. പോളിയോ വാക്സിനേഷൻ കാമ്പയിൻ അഫ്ഗാനിസ്ഥാനിൽ ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചതിന് പിന്നാലെയാണിത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ യുഎന്നിന് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലെ കാരണമൊന്നും താലിബാൻ വ്യക്തമാക്കിയിട്ടില്ല. അയൽരാജ്യമായ പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കുനേരേ ആക്രമണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മാത്രമാണ് ഇപ്പോഴും പോളിയോയുടെ വ്യാപനം (കുട്ടികളെ തളർത്തുന്ന രോഗം) അവശേഷിക്കുന്നതെന്നു പറയുന്നു. അതേസമയം, കുട്ടികളെ വന്ധ്യംകരിക്കാനുള്ള ഗൂഢാലോചനയാണ് പോളിയോ വാക്സിനേഷൻ യജ്ഞമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു.
Read MoreDay: September 17, 2024
ആയത്തുള്ള ഖമേനിയുടെ പ്രസ്താവന ഇന്ത്യ തള്ളി
ന്യൂഡൽഹി: ഇന്ത്യയിലെ മുസ് ലിംകൾ പീഡനം അനുഭവിക്കുന്നുവെന്ന, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ പ്രസ്താവന ഇന്ത്യ തള്ളി. പ്രസ്താവന അപലപനീയമാണെന്നു വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ സോഷ്യൽ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ചു. മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു പ്രദേശത്തും മുസ് ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന തരത്തിലുള്ള ആഹ്വാനമായിരുന്നു ആയത്തുള്ള ഖമേനി എക്സിൽ പോസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അസ്വീകാര്യമായ പ്രസ്താവനയാണിതെന്ന് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Read Moreപാതിരാത്രി വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ചു: അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: തിരുനെൽവേലിയിൽ വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകർക്കെതിരേ കേസ്. ഇതിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജ് അധ്യാപകരും തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവർ രാത്രിയിൽ മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വിദ്യാർഥിനി ഫോൺ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. പരാതിയെ തുടർന്നു പാളയംകോട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽനിന്ന് അറസ്റ്റുചെയ്തു. പോൾരാജ് ഒളിവിലാണെന്നും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.
Read More‘ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചു’; മമത ബാനർജി
കോൽക്കത്ത: ബംഗാളിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമതാ ബാനർജി ചർച്ച നടത്തി. സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നു മമത ബാനർജി ചർച്ചയ്ക്കുശേഷം പറഞ്ഞു. ഡോക്ടർമാർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യർഥിച്ചു. പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ രാജിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചതായി മമത ബാനർജി പറഞ്ഞു. ഇന്ന് വൈകുന്നേരം പുതിയ കമ്മീഷണർക്ക് ചുമതല കൈമാറും. ആരോഗ്യവകുപ്പിലെ രണ്ടുപേരെ ഒഴിവാക്കും. ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്തയെയും സ്ഥലംമാറ്റുമെന്നു മമത പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു.
Read Moreജനപ്രിയ പ്ലാനുമായി ബിഎസ്എന്‍എല്‍
ന്യൂഡൽഹി: ജനപ്രിയ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്ത്. 485 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വലിയ ഡാറ്റ ഉപയോഗം ഇല്ലാത്തവർക്ക് ഈ പ്ലാന്‍ തെരഞ്ഞെടുക്കാം. 82 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും അതോടൊപ്പം അണ്‍ലിമിറ്റഡ് കോൾ സൗകര്യവും പ്ലാന്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ കേരളത്തിലുടനീളം 4 ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കും. ഇതിനായി കൂടുതൽ ടവറുകൾ സ്ഥാപിക്കും.
Read Moreരാഹുലിന്റെ നാവ് പിഴുതെടുത്താൽ പ്രതിഫലം: ശിവസേന എംഎൽഎക്ക് എതിരേ കേസെടുത്തു
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നു ശിവസേന(ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്വാദിനെതിരേ കേസ്. പരാമർശം ഏറെ വിവാദമായതിനു പിന്നാലെ ബുൽധാന എംഎൽഎയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. രാഹുൽ വിദേശത്തുവച്ച് ഇന്ത്യയിലെ സംവരണസംവിധാനം അവസാനിപ്പിക്കുമെന്നു പ്രസംഗിച്ചുവെന്നും ഇത് കോൺഗ്രസിന്റെ യഥാർഥ മുഖം വെളിവാക്കുന്നതാണെന്നും ഗെയ്ക്വാദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം രാഹുൽ ഗാന്ധിക്കെതിരേ പരാമർശം നടത്തിയത്. എന്നാൽ, ഗെയ്ക്വാദിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.
Read Moreജമ്മു കാഷ്മീർ നിയമസഭ: ആദ്യ ഘട്ട പോളിംഗ് നാളെ
ന്യൂഡൽഹി: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് നാളെ നടക്കും. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 ഇടങ്ങളിലാണ് നാളെ വിധിയെഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് ആദ്യഘട്ടം ജനവിധി തേടുന്നവരിലെ പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിഡിപി ഒറ്റയ്ക്കാണ് പോരാട്ടം. ഇക്കുറി സൗത്ത് കാഷ്മീരിൽ ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. പൂഞ്ച്, കത്വവ എന്നിവിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മുകാഷ്മീർ കനത്ത ജാഗ്രതയിലാണ്. അതേസമയം, ഹരിയാനയിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു.
Read Moreബംഗളൂരിൽനിന്നെത്തിയ ബസിൽ 65 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ
ഈരാറ്റുപേട്ട: ബംഗളൂരിൽനിന്നെത്തിയ സ്വകാര്യബസിൽ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. എരുമേലി-കോട്ടയം-പാലാ വഴി ബംഗളൂരു സർവീസ് നടത്തുന്ന സാനിയ ബസിൽ കടത്തിക്കൊണ്ടുവന്ന പണവുമായി കട്ടപ്പന സ്വദേശിയായ വരിശേരി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്സൈസ് പിടികൂടി പാലാ പോലീസിനു കൈമാറിയത്. ഇയാൾ ഇപ്പോൾ എരുമേലിയിലാണു താമസം. എരുമേലി സ്വദേശി ഷുക്കൂറിനു കൈമാറാനാണു പണവുമായെത്തിയതെന്ന് ഇയാൾ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ലഹരികടത്ത് കണ്ടെത്തുന്നതിന് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെ ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.
Read Moreവഴിയോര വിശ്രമകേന്ദ്രം ‘വിശ്രമത്തിൽ’; നശിക്കുന്നതു ലക്ഷങ്ങളുടെ പദ്ധതി
പാലാ: പാലാ-തൊടുപുഴ റോഡില്‍ അല്ലപ്പാറയില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. രണ്ടു വര്‍ഷം മുമ്പു നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രം ഏതാനും മാസം പ്രവര്‍ത്തിച്ചെങ്കിലും കരാറുകാരന് നിര്‍ത്തിപ്പോവുകയായിരുന്നു. കരൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിശ്രമകേന്ദ്രം നാല്പതു ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ചതാണ്. വഴിയാത്രക്കാര്‍ക്കു വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യത്തോടെ നിര്‍മിച്ചതാണു കെട്ടിടം. കുട്ടികള്‍ക്കു കളിക്കുന്നതിനും ആനന്ദിക്കുന്നതിനും ഊഞ്ഞാല് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുരുമ്പെടുത്തു നശിക്കുന്ന നിലയിലാണ്. വിശ്രമകേന്ദ്രം കുടുംബശ്രീക്കാരെ ഏല്‍പ്പിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreഓണസദ്യ: വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ കലവറ സാന്പാർ
അവിയല്‍ പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഓണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്. പച്ചടി പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന് എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ ‘സി’, ‘ഇ’, ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം. സാമ്പാര്‍ സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക…
Read More