മുംബൈ: പ്രമുഖ ബോളിവുഡ് നടൻ സല്മാന് ഖാന്റെ ഇല്ലാത്ത ഷോയുടെ പേരില്‍ ടിക്കറ്റ് വില്പന നടത്തിയതായി പരാതി. കലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയിലുള്ള അര്‍ലിങ്ടണ്‍ തിയറ്ററില്‍ ഒക്ടോബര്‍ അഞ്ചിന് സല്മാന് ഖാന് വരുമെന്ന് ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സൈറ്റിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പ്രചാരണം ശ്രദ്ധയില്‍ പെട്ടതോടെ സല്മാന് ഖാന്റെ മാനേജര്‍ ജോര്‍ഡി പട്ടേല്‍ രംഗത്തെത്തി. ഇത് തട്ടിപ്പാണെന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഈവര്‍ഷം സല്മാന് ഖാന് അമേരിക്കയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ടിക്കറ്റ് ബുക്കിംഗ് സൈറ്റില്‍നിന്നുള്ള സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
Read MoreDay: September 17, 2024
എആര്‍എം വ്യാജപതിപ്പ് ടെലിഗ്രാമില്‍: സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത് ഓമം റിലീസായി തീയേറ്ററുകളിലെത്തിയ എആര്‍എം(അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈലില്‍ കാണുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് സംവിധായകന് ജിതിന് തന്നെയാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയ വിവരം പങ്കുവെച്ചിട്ടുള്ളത്. സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും. ഹൃദയ ഭേദകം, വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ അല്ലാതെ എന്ത് പറയാനാ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് ജിതിന് ലാല്‍ കുറിച്ചിട്ടുള്ളത്. കഴിഞ്ഞ 12ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെ അഞ്ചോളെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയതായി വിവരം ലഭിച്ചിരുന്നു. കഴിയുന്നവിധത്തില്‍ തടയാന്‍ ശ്രമിച്ചിരുന്നു. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഇതിനുപിന്നാലെ…
Read Moreഅച്ഛനെ കുത്തിപരിക്കേല്പിച്ച കേസില്‍ മക്കള്‍ അറസ്റ്റില്‍
പന്തളം: അമ്മയെ മുമ്പ് ഉപദ്രവിച്ചു എന്ന കാരണത്താല്‍ അച്ഛനെ ഗ്ലാസ് കഷ്ണം കൊണ്ട് കഴുത്തിന് ഗുരുതരമായി കുത്തിപരിക്കേല്പിച്ച കേസില്‍ സഹോദരന്മാരെ കൊടുമണ്‍ പോലീസ് പിടികൂടി. പന്തളം തെക്കേക്കര തട്ടയില്‍ മങ്കുഴി കുറ്റിയില്‍ വീട്ടില്‍ ഷാജി (35), സഹോദരന് സതീഷ്(37) എന്നിവരെയാണ്, പിതാവ് ശങ്കരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. ശങ്കരനും ഷാജിയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയില്‍ തിരുവോണദിവസം രാത്രി പത്തോടെയാണ് ആക്രമണം ഉണ്ടായത്. സതീഷ് പിതാവിനെ തടഞ്ഞുനിര്‍ത്തുകയും, ഷാജി ഗ്ലാസ് കഷണം കൊണ്ട് കഴുത്തില്‍ കുത്തി മാരകമായി പരിക്കേല്പിക്കുകയായിരുന്നു. മറ്റൊരു മകന് സന്തോഷിന്റെ പരാതി പ്രകാരം ഇന്ന് കൊടുമണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടന്‍തന്നെ സംഭവസ്ഥലത്ത് നിന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ ഹാജരാക്കി. ഷാജി നിലവില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് കേസുകളില്‍ പ്രതിയാണ്. സതീഷ് കുന്നംകുളം…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: നാലു പേര്‍ക്കെതിരേ കേസ്
കൊച്ചി: വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയതായി പരാതി. പണം നഷ്ടമായ കാലടി സ്വദേശിനിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട സ്വദേശി സിനോബ് ജോര്‍ജ് അടക്കം നാലു പേര്‍ക്കെതിരെ കാലടി പോലീസ് കേസെടുത്തു. സിനോബിന്റെ ഉടമസ്ഥതയില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂര്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 5.5 ലക്ഷം രൂപ കൈപ്പറിയശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നും ജോലിക്കായി നല്കിയ പണം തിരികെ കൊടുത്തില്ലെന്നുമാണ് പരാതി. സമാന രീതിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഇത്തരത്തില്‍ സിനോബിന് പണം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടം ഒരു ലക്ഷം രൂപയും വിസ ലഭിക്കുമ്പോള്‍ ബാക്കി തുകയും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വാട്സ്ആപ്പില്‍ വ്യാജ വിസ അയച്ചു തന്നശേഷം ഇയാള്‍ ബാക്കി…
Read Moreകായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുതുടങ്ങി
കായംകുളം : അപകടനിലയിലായ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ 10 കോടി അനുവദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചുറ്റും വേലി കെട്ടിത്തിരിച്ച് അകത്തേക്കുളള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകൾഭാഗത്തെ ഷീറ്റുകൾ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഓഫീസ് സംവിധാനങ്ങൾ താത്കാലികമായി കഴിഞ്ഞ ദിവസം മിനി സിവിൽസ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തെക്ക് ഭാഗത്ത് കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്ത് ബസുകളുടെ ഷെഡ്യൂൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഡിപ്പോയിലെത്തി യാത്രക്കാർക്ക് ബസ് കയറുന്നതിന് നിലവിലുള്ള രീതി തുടരും. മഴയും വെയിലും ഏൽക്കാതിരിക്കാൻ താൽക്കാലിക ഷെഡുകൾ നിർമിക്കും. രണ്ടാം ഘട്ടമായി ശുചിമുറി കെട്ടിടം, കാന്റീൻ എന്നിവ പൊളിച്ചുമാറ്റും. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2,10,5000 രൂപയ്ക്കാണ് കെട്ടിടം വിൽപന കരാറായിരിക്കുന്നത്.…
Read Moreആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
ആറന്മുള: ഉത്രട്ടാതി ജലോത്സവം നാളെ. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. ജലമേള ആകര്ഷണീയമാക്കുന്നതിലേക്ക് വിവിധ കലാവിരുന്നുകളും നാവികസേനയുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്. സത്രക്കടവില്‍ നിന്നു മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടത്തും. മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. ആറന്മുള വള്ളംകളിയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്ക് രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും. മുന്‍പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമിഫൈനല്‍ മത്സരങ്ങളും ഉണ്ടാകില്ല. നാവികസേനയുടെ അഭ്യാസ പ്രകടനം…
Read Moreയുവാവിന്റെ കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചോടില്‍ യുവാവിനെ നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി ഷെമീറിന്റെ അറസ്റ്റ് ആണ് എളമക്കര പോലീസ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട എറണാകുളം കൂനംതൈ സ്വദേശി പ്രവീണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പ്രവീണിനും ഷെമീറിനുമൊപ്പം താമസച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് പോലീസ് പറഞ്ഞു. തിരുവോണ ദിനത്തില്‍ രാവിലെയാണ് ഇടപ്പള്ളി മരോട്ടിച്ചോട് ഭാഗത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി മൂവരും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രവീണിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതി പിന്നീട് പോലീസിന്…
Read Moreസിനിമ മേഖലയിലെ പുതിയ സംഘടന: നല്ലതെങ്കില്‍ ഭാഗമാകുമെന്ന് ടൊവിനോ
കൊച്ചി: സിനിമ മേഖലയില്‍ പുതിയതായി വരുന്ന സംഘടന മികച്ചതാണെങ്കില്‍ അതിന്റെ ഭാഗമാകുമെന്ന് നടന് ടൊവിനോ തോമസ്. അതേസമയം നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. നിലവില്‍ താന്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പുരോഗമനപരമായി എന്ത് കാര്യം നടന്നാലും നല്ലതാണ്. അതിന്റെ ഭാഗമാകുമെന്നും ടൊവിനോ പറഞ്ഞു. മലയാള സിനിമയില്‍ നിലവിലുള്ള സംഘടനകള്‍ക്ക് ബദലായി പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കവുമായി സംവിധായകരായ അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്ത്തകന് ബിനീഷ് ചന്ദ്ര എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതുചൂണ്ടിക്കാട്ടി ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ തന്റെ പുതിയ ചിത്രമായ എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ ടൊവിനോ ആശങ്ക പ്രകടിപ്പിച്ചു. സിനിമ…
Read Moreകേരളത്തിന് എയിംസ്: മന്ത്രി വീണാ ജോർജ് ഇന്ന് കേന്ദ്രമന്ത്രിയെ കാണും
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം മന്ത്രി വീണാ ജോർജ് ഉന്നയിക്കും. കൂടാതെ മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും. കേരളത്തിൽ എയിംസ് നിർമിക്കുന്നത് പരിഗണനയിലാണെന്ന് ജെ.പി.നദ്ദ രാജ്യസഭയിൽ പറഞ്ഞിരുന്നു. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നുമായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിയും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കേന്ദ്രമന്ത്രിക്ക് മുൻപാകെ മന്ത്രി വീണാ ജോർജ് സമർപ്പിക്കും. അതേസമയം മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു.…
Read Moreപുതിയ നീക്കവുമായി കെഎസ്ഇബി: മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള പുതിയ മാർഗങ്ങൾ കെഎസ്ഇബി പരിഗണിക്കുന്നു. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന രീതി നടപ്പിലാക്കുന്ന കാര്യമാണ് കെഎസ്ഇബി പരിഗണിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടയ്ക്കാനും സൗകര്യം ഉണ്ടാകും. ഇതോടൊപ്പം സ്പോട്ട് ബില്ലിനൊപ്പം ക്യൂആർ കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്റ് നടത്തുന്ന രീതിയും നടപ്പാക്കും. രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് അടയ്ക്കുന്പോൾ ഉപഭോക്താക്കൾക്ക് വലിയ തുക കൊടുക്കേണ്ടി വരുന്നു. പ്രതിമാസം ബില്ലടച്ചാൽ ഉയർന്ന ബില്ലും ഉയർന്ന താരിഫും ഒഴിവാക്കാം. ഇപ്പോൾ 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. പ്രതിമാസം ബില്ലിംഗ് ഏർപ്പെടുത്തുന്പോൾ കെഎസ്ഇബിക്കും ചെലവ് ഏറും. നിലവിൽ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ…
Read More