പുതിയ നീക്കവുമായി കെഎസ്ഇബി: മാ​സം തോ​റും ബി​ല്ല് ഈ​ടാ​ക്കു​ന്ന കാ​ര്യം പരിഗണനയിൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബി​ല്ലിം​ഗ് ല​ളി​ത​മാ​ക്കാ​നു​ള്ള പു​തി​യ മാ​ർ​ഗ​ങ്ങ​ൾ കെ​എ​സ്ഇ​ബി പ​രി​ഗ​ണി​ക്കു​ന്നു. ര​ണ്ട് മാ​സം കൂ​ടു​മ്പോ​ഴു​ള്ള ബി​ല്ലി​ന് പ​ക​രം മാ​സം തോ​റും ബി​ല്ല് ഈ​ടാ​ക്കു​ന്ന രീ​തി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​മാ​ണ് കെ​എ​സ്ഇ​ബി പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ്വ​ന്ത​മാ​യി റീ​ഡിം​ഗ് ന​ട​ത്തി ബി​ല്ല് അ​ടയ്​ക്കാ​നും സൗ​ക​ര്യം ഉ​ണ്ടാ​കും. ഇ​തോ​ടൊ​പ്പം സ്പോ​ട്ട് ബി​ല്ലി​നൊ​പ്പം ക്യൂ​ആ​ർ കോ​ഡ് ഏ​ര്‍​പ്പെ​ടു​ത്തി ഉ​ട​ൻ പേ​യ്മെ​ന്‍റ് ന​ട​ത്തു​ന്ന രീ​തി​യും ന​ട​പ്പാ​ക്കും.

ര​ണ്ട് മാ​സ​ത്തെ ബി​ല്ല് ഒ​ന്നി​ച്ച് അ​ട​യ്ക്കു​ന്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ തു​ക കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു. പ്ര​തി​മാ​സം ബി​ല്ല​ട​ച്ചാ​ൽ ഉയ​ർ​ന്ന ബി​ല്ലും ഉ​യ​ർ​ന്ന താ​രി​ഫും ഒ​ഴി​വാ​ക്കാം. ഇ​പ്പോ​ൾ 200 യൂ​ണി​റ്റി​ന് മു​ക​ളി​ൽ ഉ​പ​ഭോ​ഗം ക​ട​ന്നാ​ൽ തു​ട​ര്‍​ന്നു​ള്ള ഓ​രോ യൂ​ണി​റ്റി​നും ഉ​യ​ര്‍​ന്ന താ​രി​ഫാ​യ 8 രൂ​പ 20 പൈ​സ കൊ​ടു​ക്ക​ണം. പ്ര​തി​മാ​സം ബി​ല്ലിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ കെ​എ​സ്ഇ​ബി​ക്കും ചെ​ല​വ് ഏ​റും.

നി​ല​വി​ൽ ഒ​രു മീ​റ്റ​ർ റീ​ഡിം​ഗി​ന് ശ​രാ​ശ​രി ഒ​മ്പ​ത് രൂ​പ​യാ​ണ് കെ ​എ​സ് ഇ​ബി ചെ​ല​വാ​ക്കു​ന്ന​ത്. പ്ര​തി​മാ​സ ബി​ല്ലാ​കു​മ്പോ​ള്‍ ഇ​തി​ന്‍റെ ഇ​ര​ട്ടി ചെ​ല​വ് വ​രും. സ്പോ​ട്ട് ബി​ല്ലിം​ഗി​നാ​യി അ​ധി​കം ജീ​വ​ന​ക്കാ​രെയും നി​യ​മി​ക്കേ​ണ്ടി വ​രും. ഇ​തി​നാ​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കൊ​ണ്ട് ത​ന്നെ മീ​റ്റ​ർ റീ​ഡിം​ഗി​ന് ന​ട​ത്തു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്. അ​താ​ത് സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ വി​വ​രം കൈ​മാ​റി ബി​ൽ അ​ട​യ്ക്കാം. ഇ​തി​നാ​യി ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റോ വാ​ട്സാ​പ്പ് ഗ്രൂ​പ്പോ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ച​ന.

Related posts

Leave a Comment